1 GBP = 102.00 INR                       

BREAKING NEWS

ചേട്ടന്റെ ഭാര്യയും അമ്മായിയച്ഛനും രണ്ടാനമ്മയും മേഗനെ നശിപ്പിക്കാ ന്‍ കഥകള്‍ മെനഞ്ഞു; കേയ്റ്റും ചാള്‍സും കാമിലയും ഉപദ്രവിച്ചെന്ന് വിശ്വസിച്ച് മേഗന്‍; ഓപ്ര വിന്‍ഫ്രീയുടെ അഭിമുഖം പുറത്തുവരും മുന്‍പേ ബക്കിംഗ്ഹാം കൊട്ടാരവിപ്ലവം പൊട്ടിത്തെറിയിലേക്ക്

Britishmalayali
kz´wteJI³

പെണ്ണൊരുമ്പെട്ടാല്‍ ബ്രഹ്മനും തടുക്കാനാവില്ലെന്നാ പഴമൊഴി, അപ്പോഴാണോ രാജകുടുംബം. തുനിഞ്ഞിറങ്ങിയ മേഗന്‍ മെര്‍ക്കല്‍ ബക്കിംഗ്ഹാം പാലസിനെതിരെ കത്തിക്കയറുകയാണ്. ഓപ്ര വിന്‍ഫ്രിയുടെ വിവാദം വരും മുന്‍പ് തന്നെ കൊട്ടാരത്തെയും രാജകുടുംബത്തിനേയും വെട്ടിലാക്കുന്ന പുതിയ വെളിപ്പെടുത്തലുകള്‍ പത്രത്താളുകളില്‍ സ്ഥാനം പിടിച്ചുതുടങ്ങി. അമ്മായിയമ്മപ്പോരും നാത്തൂന്‍ പോരുമൊക്കെയുള്ള ഒരു സാധാരണ കുടുംബം മാത്രമാണ് ബ്രിട്ടീഷ് രാജകുടുംബമെന്നു കൂടി തെളിയിക്കുന്ന ഒരു പുതിയ വെളിപ്പെടുത്തലാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്.

തന്നെക്കുറിച്ചുള്ള ഒരുപാട് കഥകള്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കി പൊതുസമൂഹത്തില്‍ തന്റെ പ്രതിച്ഛായ തകര്‍ക്കുന്നതിന് കെയ്റ്റ് രാജകുമാരിയും ചാള്‍സ് രാജകുമാരനും ശ്രമിച്ചു എന്ന് മേഗന്‍ പറഞ്ഞതായി അവരോട് അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നു. മേഗന്റെ വിവാഹ സന്ദര്‍ഭത്തിലുണ്ടായ ഒരു സംഭവം കെയ്റ്റിനെ കരയിച്ചതു പോലുള്ള കഥകള്‍ അത്തരത്തില്‍ പുറത്തുവന്നതാണത്രെ. മാത്രമല്ല, കൊട്ടാരത്തിലെവിടെയും തങ്ങള്‍ നിരീക്ഷിക്കപ്പെടുകയായിരുന്നു എന്ന് മേഗനും ഹാരിയും ഭയന്നതായും ഇവര്‍ പറയുന്നു.

രണ്ട് കൊട്ടാരം ജീവനക്കാരെ മേഗന്‍ അപമാനിച്ച് പുറത്താക്കി എന്ന ആരോപണം വന്ന് രണ്ടു ദിവസം കഴിയുമ്പോഴാണ് ഇത്തരത്തിലൊരു വെളിപ്പെടുത്തല്‍ പുറത്തുവരുന്നത്. ഈ വാര്‍ത്ത ശക്തമായി നിഷേധിച്ച മേഗന്‍, തന്റെ പ്രതിച്ഛായ തകര്‍ക്കുവാനായി മാധ്യമങ്ങളെ ബക്കിംഗ്ഹാം കൊട്ടാരം ഉപയോഗിക്കുകയാണെന്നും ആരോപിച്ചിരുന്നു. അതിനിടയില്‍ വിന്‍ഫ്രിയുമായുള്ള അഭിമുഖം ബ്രിട്ടനില്‍ സംപ്രേക്ഷണം ചെയ്യുന്നതിന് എതിരെ ഉയര്‍ന്ന എതിര്‍പ്പുകളെ അവഗണിച്ച്, സംപ്രേക്ഷണവുമായി മുന്നോട്ടുപോകാന്‍ തന്നെയാണ് ഐ ടി വി തയ്യാറെടുക്കുന്നത്. ഫിലിപ്പ് രാജകുമാരന്‍ ചികിത്സയില്‍ ഇരിക്കുമ്പോള്‍ ഇത്തരം ഒരു പരിപാടി സംപ്രേക്ഷണം ചെയ്യുന്നതിന്റെ ഔചിത്യം ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്തു വന്നിരുന്നു.

തനിക്കും ഹാരിക്കും എതിരെ കള്ളക്കഥകള്‍ മെനയുന്നതില്‍ രാജകുടുംബാംഗങ്ങളുടെ പങ്ക് മേഗന്‍ വിവരിക്കുന്നതിന്റെ ഏതാനും സെക്കന്റുകള്‍ ഉള്ള ഒരു ട്രെയ്ലറും പുറത്തുവന്നിട്ടുണ്ട്. എന്നാല്‍ അത്തരത്തിലുള്ള ഒരു നടപടിയും കൊട്ടാരത്തിന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല എന്നാണ് കൊട്ടാരം വ്യക്തമാക്കുന്നത്. ജീവനക്കാര്‍ മുഴുവന്‍ അവരെ നശിപ്പിക്കുവാന്‍ ശ്രമിക്കുന്നുവെന്ന് അവര്‍ വെറുതെ ഭയക്കുകയായിരുന്നു എന്നും ചില കൊട്ടാരം വൃത്തങ്ങള്‍ പറയുന്നു.

മേഗന്റെ വിവാഹ സന്ദര്‍ഭത്തില്‍ രാജ്ഞിയുടെ വസ്ത്രാലങ്കാര വിദഗ്ദയായ ഏഞ്ചെല കെല്ലിയോട് ഹാരി തട്ടിക്കയറി എന്നുതുടങ്ങിയ വാര്‍ത്തകള്‍ പുറത്ത് പ്രചരിക്കാന്‍ ഇടയായത് കെയ്റ്റ് രാജകുമാരി, ചാള്‍സ് രാജകുമാരന്‍, കാമില തുടങ്ങിയവരിലൂടെയാണെന്നാണ് മേഗന്‍ വിശ്വസിക്കുന്നത്. അതിനിടെ, ഉയര്‍ന്ന എതിര്‍പ്പുകള്‍ അവഗണിച്ച് പരിപാടി ബ്രിട്ടനില്‍ സംപ്രേക്ഷണം ചെയ്യുമെന്ന തീരുമാനിച്ച ഐ ടി വി ഇന്നലെ അതിന്റെ ഒരു ടീസര്‍ പുറത്തുവിട്ടു. തന്നെയും ഹാരിയേയും അപമാനിക്കുവാന്‍ കഥകള്‍ കെട്ടിച്ചമയ്ക്കാനാണ് കൊട്ടാരം തീരുമാനിച്ചിരിക്കുന്നതെങ്കില്‍, തനിക്ക് നിശബ്ദയായി ഇരിക്കാന്‍ കഴിയില്ലെന്ന് അതില്‍ മെഗന്‍ പറയുന്നുണ്ട്.

ബ്രിട്ടീഷ് സമയം ഞായറാഴ്ച്ച രാവിലെ ഒരു മണിക്കായിരിക്കും ഈ അഭിമുഖം അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യുക. തിങ്കളാഴ്ച രാവിലെ എട്ടു മണിക്കാണ് ഐ ടി വി ഇത് ബ്രിട്ടനില്‍ സംപ്രേക്ഷണം ചെയ്യുക. ഇത് അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്യുന്ന സമയത്ത്, ബിബിസിയില്‍ കൊറോണ പ്രതിസന്ധിയുടെ ആഗോള പ്രത്യാഘാതങ്ങളെ കുറിച്ചുള്ള ഒരു പ്രത്യേക പരിപാടിയായിരിക്കും സംപ്രേക്ഷണം ചെയ്യുക. ഇതില്‍ രാജ്ഞിയും മറ്റു രാജകുടുംബാംഗങ്ങളും പങ്കെടുക്കുമെന്നറിയുന്നു.

നേരത്തേ ഹാരിയുടെ അവശേഷിച്ച രാജപദവികള്‍ കൂടി നീക്കം ചെയ്ത സമയത്ത് സേവനം ചെയ്യുവാന്‍ രാജപദവി ആവശ്യമില്ലെന്ന ഹാരിയുടെ വാചകം രാജ്ഞിയെ അവഹേളിക്കുന്നതായിരുന്നു എന്ന് കരുതുന്നവര്‍ ഏറെയാണ്. അതുകൊണ്ടു തന്നെ കുടുംബത്തിനൊപ്പം പ്രവര്‍ത്തിക്കാത്ത ഇവര്‍ ബിബിസിയുടെ പരിപാടിയില്‍ ഉണ്ടാകില്ല എന്നറിയുന്നു.

ഫിലിപ്പ് രാജകുമാരന്‍ ഒരു ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയനായി എന്ന വാര്‍ത്ത പുറത്തുവന്നതോടെ അമേരിക്കയിലും ബ്രിട്ടനിലും ഈ പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് നീട്ടിവയ്ക്കുവാന്‍ പല കോണുകളില്‍ നിന്നും ഹാരിയുടെയും മേഗന്റെയും മേല്‍ സമ്മര്‍ദ്ദം ഏറുന്നുണ്ട്. എന്നാല്‍, എപ്പോള്‍ സംപ്രേക്ഷണം ചെയ്യണം എന്നത് പൂര്‍ണ്ണമായും ടി വി ചാനലിന്റെ ഉത്തരവാദിത്തമാണെന്നും തങ്ങള്‍ക്ക് അതില്‍ കൈയ്യില്ലെന്നുമുള്ള നിലപാടിലാണ് ഹാരിയും മേഗനും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category