1 GBP = 102.00 INR                       

BREAKING NEWS

ബ്രസീല്‍ സൗത്ത് ആഫ്രിക്കന്‍ വകഭേദങ്ങള്‍ സംയോജിച്ച് മറ്റൊരു മാരക വകഭേദം കൂടി; ബ്രിട്ടനില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 16 കേസുകള്‍; തുടര്‍ച്ചയായി മരണവും രോഗവും ഇടിയുമ്പോഴും പുത്തന്‍ വകഭേദങ്ങള്‍ ആശങ്ക ഉയര്‍ത്തുന്നു

Britishmalayali
kz´wteJI³

പ്രതിവാര ശരാശരിയില്‍ 34 ശതമാനത്തിന്റെ കുറവാണ് ഇന്നലെ ബ്രിട്ടനിലെ കോവിഡ് വ്യാപനതോതില്‍ ഉണ്ടായിരിക്കുന്നത്. 242 മരണങ്ങളും രേഖപ്പെടുത്തി. പ്രതിദിന മരണനിരക്കില്‍ കഴിഞ്ഞ ആഴ്ച്ചയെ അപേക്ഷിച്ച് 25 ശതമാനത്തിന്റെ കുറവും രേഖപ്പെടുത്തിയിട്ടുണ്ട്. രോഗവ്യാപനത്തിന്റെ ഗ്രാഫ് താഴോട്ടുതന്നെ പോകുന്നു എന്നതിന്റെ ശക്തമായ സൂചനയാണിത്. അതേസമയം, വാക്സിന്‍ പദ്ധതിയും അതിവേഗത്തില്‍ പുരോഗമിക്കുന്നു. ഇന്നലെ 2,78,956 പേര്‍ക്കാണ് വാക്സിന്റെ ആദ്യഡോസ് നല്‍കിയത്. ഇതിനൊപ്പം 68,450 പേര്‍ക്ക് രണ്ടാം ഡോസും നല്‍കി. ഇതോടെ മൊത്തത്തില്‍ 20.9 ദശലക്ഷം പേര്‍ക്ക് വാക്സിന്‍ നല്‍കിക്കഴിഞ്ഞു. ഇതില്‍ 9,64,000 പേര്‍ക്ക് രണ്ടും ഡോസും ലഭിച്ചുകഴിഞ്ഞു.

എന്‍എച്ച്എസിന്റെ ടെസ്റ്റ് ആന്‍ഡ് ട്രേസിന്റെ പുതിയ കണക്ക് പ്രകാരം ഇപ്പോള്‍ രാജ്യത്തിന്റെ എല്ലാ ഭാഗങ്ങളിലും, എല്ലാ പ്രായക്കാര്‍ക്കിടയിലും രോഗവ്യാപനം കുറഞ്ഞുവരികയാണ്. 149 ലോക്കല്‍ അതോറിറ്റികളില്‍ വെറും രണ്ടിടങ്ങളില്‍ മാത്രമാണ് കഴിഞ്ഞയാഴ്ച രോഗവ്യാപനത്തില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയത്. ഹള്‍, വോക്കിംഗ്ഹാം എന്നിവിടങ്ങളാണത്. ജനുവരി ആദ്യവാരത്തിലെ കണക്കുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നില്‍ രണ്ട് ഭാഗത്തിന്റെ കുറവാണ് രോഗവ്യാപനത്തില്‍ ഉണ്ടായിട്ടുള്ളത് എന്ന കണക്ക് പുറത്തുവരുമ്പോഴും, രോഗവ്യാപനം കുറയുന്നതിന്റെ വേഗത കുറഞ്ഞുവരുന്നതായ മുന്നറിയിപ്പും ഈ റിപ്പോര്‍ട്ടിലുണ്ട്.

അതിനിടെ ലണ്ടനിലും തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടിലും രോഗവ്യാപന തോത് ഉയര്‍ന്നേക്കാമെന്ന മുന്നറിയിപ്പുമായി ഇംപീരിയല്‍ കോളേജ് ലണ്ടനിലെ ഗവേഷകര്‍ രംഗത്തെത്തി. ഇതോടെ ഇംഗ്ലണ്ടിലെ ജനങ്ങള്‍ കൂടുതല്‍ കരുതലെടുക്കണമെന്ന് മാറ്റ് ഹാന്‍കോക്ക് ആവശ്യപ്പെട്ടു. വൈറസ് ഇപ്പോഴും നമ്മോടൊപ്പമുണ്ടെന്നും, രോഗവ്യാപനം കുറയുമ്പോഴും സുരക്ഷിതമായ ഒരു നിലയില്‍ രാജ്യമെത്തിയിട്ടില്ലെന്നും ഓര്‍മ്മിപ്പിച്ച അദ്ദേഹം ആളുകളോട് കഴിയുന്നതും വീടുകളില്‍ തന്നെ തുടരാന്‍ ആവശ്യപ്പെട്ടു.

ഇംഗ്ലണ്ടില്‍ ഇപ്പോള്‍ കൊറോണയുടെ ആര്‍ നിരക്ക് 0.86 ആണെന്ന് ഇംപീരിയല്‍ കോളേജ് ലണ്ടന്റെ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. രോഗബാധിതനായ ഒരാളില്‍ നിന്നും മറ്റുള്ളവരിലേക്ക് രോഗം പകരുന്നതിനെ സൂചിപ്പിക്കുന്ന ആര്‍ നിരക്ക് 1 എന്ന സംഖ്യയ്ക്ക് താഴെയായത് രോഗവ്യാപനം കുറയുന്നു എന്നതിന്റെ സൂചന തന്നെയാണ്. എന്നിരുന്നാലും, സുരക്ഷിതമായി എന്ന് കരുതാവുന്ന തരത്തില്‍ ഒരു കുറവ് രോഗവ്യാപനത്തില്‍ ഉണ്ടാകുന്നില്ല. മാത്രമല്ല, കുറയുന്നതിന്റെ വേഗത കുറഞ്ഞുവരുന്നതും ആശങ്കയുണര്‍ത്തുന്നുണ്ട്.

ഈ ആശങ്കയ്ക്ക് ശക്തി വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് ബ്രിട്ടനില്‍ പുതിയൊരു ഇനം വൈറസിനെ കൂടി കണ്ടെത്തിയെന്ന വാര്‍ത്ത പുറത്തുവന്നത്. പ്രതിരോധ സംവിധാനത്തെ തോല്‍പ്പിക്കുവാന്‍ തക്ക ജനിതകമാറ്റം ഇതിനു സംഭവിച്ചു എന്നാണ് കരുതപ്പെടുന്നത്. ഇതുവരെ 16 പേരില്‍ കണ്ടെത്തിയ ഈ പുതിയ ഇനം കൊറോണ വൈറസിനെ ബി 1.1.318 എന്നാണ് നാമകരണം ചെയ്തിരിക്കുന്നത്. ജനിതക സ്വീക്വെന്‍സിംഗിലൂടെ ഫെബ്രുവരി 15 നാണ് ഈ ഇനത്തെ അദ്യമായി കണ്ടെത്തിയത്. ഫെബ്രുവരി 24 മുതല്‍ക്കാണ് ഈ പുതിയ ഇനത്തിന്റെ വ്യാപനം സസൂക്ഷ്മം നീരീക്ഷിക്കാന്‍ ആരംഭിച്ചത്.

ഇതിന്റെ സ്പൈക്ക് പ്രോട്ടീനില്‍ ദക്ഷിണാഫ്രിക്കന്‍ ഇനത്തിലും ബ്രസീലിയന്‍ ഇനത്തിലും കണ്ടെത്തിയ ഇ 484കെ തരത്തിലുള്ള ജനിതകമാറ്റമാണ് സംഭവിച്ചിട്ടുള്ളത്. ഈ രണ്ടു ഇനങ്ങളും ഇപ്പോഴും ബ്രിട്ടനില്‍ വ്യാപിച്ചുകൊണ്ടിരിക്കുകയാണ്. ഈ മാറ്റത്താല്‍, നമ്മുടെ ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങള്‍ക്ക് ഈ വൈറസിനെ തിരിച്ചറിയാന്‍ കഴിയാതെ വരും. അങ്ങനെ അതിന് ആന്റിബോഡികളെ കബളിപ്പിച്ച് രക്ഷപ്പെടാനും കഴിയും. എന്നാല്‍, പ്രതിരോധ സംവിധാനത്തിന്റെ ഒരു ഭാഗം മാത്രമാണ് ആന്റിബോഡികള്‍. ശ്വേത രക്താണുക്കളും വൈറസിനെ തകര്‍ക്കുന്നതില്‍ കാര്യമായ പങ്ക് വഹിക്കുന്നുണ്ട്. ഇവിടെ ജനിതകമാറ്റത്തിന് കാര്യമായി ഒന്നും ചെയ്യാനാകില്ല എന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

അതായത് നിലവിലുള്ള വാക്സിനുകള്‍ ഇ 484 കെ മ്യുട്ടേഷന്‍ സംഭവിച്ച വൈറസ്സുകള്‍ക്ക് നേരെയും ഫലവത്താകും എന്നര്‍ത്ഥം. നിലവിലുള്ള പുതിയ ഇനം വൈറസ് മറ്റേതെങ്കിലും രാജ്യത്തുനിന്ന് എത്തിയതാണോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്നാണ് പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ട് അധികൃതര്‍ പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category