കവന്‍ട്രി: വീട് വാങ്ങാനും വില്‍ക്കാനും ഇതിലും പറ്റിയ സുന്ദര സമയം വേറെയില്ല. ബുധനാഴ്ച പുറത്തുവന്ന ധന സെക്രട്ടറി ഋഷി സുനകിന്റെ വസന്തകാല ബജറ്റ് യാഥാര്‍ഥ്യത്തില്‍ ബ്രിട്ടീഷ് വീട് വിപണിയിലും പ്രതീക്ഷയുടെ വസന്തകാലം സൃഷ്ടിക്കുകയാണ്. ബ്രിട്ടീഷ് ധന മേഖലയുടെ നട്ടെല്ലായി കരുതപ്പെടുന്ന വീട് വിപണിയുടെ ചലനം കോവിഡ് പ്രതിസന്ധിയില്‍ നിന്നു പോകാതിരിക്കാനുള്ള സഹായമാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്നു ബജറ്റ് നിര്‍ദേശത്തിലൂടെ കണ്ണോടിച്ചാല്‍ വ്യക്തമാകും.
നേരത്തെ ഈ മാസം 31ന് അവസാനിക്കും വിധമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഈ ഇളവ് ഉടന്‍ അവസാനിക്കും എന്ന സാഹചര്യത്തില്‍ വീട് വിപണിയില്‍ ഏറെക്കുറെ ഒരു മാന്ദ്യ സൂചനകള്‍ തലപൊക്കാന്‍ തുടങ്ങിയ ഘട്ടത്തിലാണ് ഇളവുകള്‍ നീട്ടാന്‍ ഉള്ള പ്രഖ്യാനവുമായി ഋഷി രംഗത്ത് വന്നിരിക്കുന്നത്.
കോവിഡിന് ശേഷം രാജ്യത്തിന് മുന്നോട്ടു കുതിക്കാനുള്ള ഇന്ധനം വീട് വിപണിയില്‍ നിന്നും കണ്ടെത്തുക എന്ന തന്ത്രമാണ് ഋഷി സുനക് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് നീട്ടിയതിലൂടെ ലക്ഷ്യമിട്ടതെന്നു വ്യക്തം. പ്രത്യേകിച്ചും റീറ്റെയ്ല്‍ വിപണി വന്‍ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ മോര്‍ട്ട്ഗേജ് വിപണി കൂടി തകര്‍ന്നാല്‍ നേരിടേണ്ടി വരുന്ന സാമ്പത്തിക ക്ഷീണം ആലോചിക്കാന്‍ കഴിയാത്തതാണ്. ഒരു പക്ഷെ ചെറിയ തുകയുടെ ഒന്നാം സ്ലാബില്‍ പെട്ട വീടുകള്‍ക്ക് ഒരുവട്ടം കൂടി സെപ്റ്റംബറിന് ശേഷവും സ്റ്റാമ്പ് ഡ്യൂട്ടി ഇളവു നല്കിയാലും അത്ഭുതപ്പെടേണ്ടതില്ല.
ഇരുകൂട്ടര്‍ക്കും ഗുണമുള്ള അപൂര്‍വ്വ കാലം
മോര്‍ട്ട്ഗേജ് വിപണിയില്‍ ഇത്തരം കാലങ്ങള്‍ അപൂര്‍വ്വമാണ്. വില്‍ക്കുന്നവര്‍ക്കും വാങ്ങുന്നവര്‍ക്കും ഒരുപോലെ ആശ്വാസമാണ് സ്റ്റാമ്പ് ഡ്യൂട്ടി ആനുകൂല്യം. വിപണി ഉണരുന്നതിനാല്‍ വീടുകള്‍ക്ക് വില കൂടുമ്പോള്‍ വീട്ടുടമക്ക് ലാഭം കൂടുന്നു എന്നതാണ് ആകര്‍ഷക ഘടകം. എന്നാല്‍ ആനുപാതികമായി നല്ലൊരു തുക സ്റ്റാമ്പ് ഡ്യൂട്ടി ഇനത്തില്‍ വീട് വാങ്ങുന്നയാള്‍ക്കും ലഭിക്കാനാകും. ഇതാണ് ഈ കാലത്തേ വിപണിയുടെ വസന്തം എന്ന് വിശേഷിപ്പിക്കാന്‍ കാരണമാകുന്നത്.
വില കൂടുന്നതിനാല്‍ കൂടുതല്‍ വീടുകള്‍ മാര്‍ക്കറ്റില്‍ എത്തുന്നതാണ് വാങ്ങാന്‍ എത്തുന്നവര്‍ക്കുള്ള മറ്റൊരു നേട്ടം. ഇതോടെ വിലയേക്കാള്‍ തന്റെ ഇഷ്ടത്തിന് മുന്‍തൂക്കം നല്കി മോഹവീട് സ്വന്തമാക്കുവാനും വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ക്കു സാധിക്കുന്നു എന്നാല്‍ സ്റ്റാമ്പ് ഡ്യൂട്ടി ആനുകൂല്യം അധിക കാലം നീണ്ടുനില്‍ക്കില്ല എന്നതിനാല്‍ വീട് വിപണിയില്‍ എത്തുമ്പോള്‍ തന്നെ ആവശ്യക്കാരും തേടി എത്തുന്നു എന്നത് വില്ക്കാന് ഉള്ളവര്‍ക്ക് ഗുണം ചെയ്യുന്ന മറ്റൊരു കാര്യം.
വിപണി ഉണര്‍വ് കാട്ടുമ്പോള്‍ വീട് വില അന്തം വിട്ടു പാഞ്ഞേക്കും എന്ന ധാരണയില്‍ മടിച്ചു നിന്നവര്‍ പോലും അധികവില നല്കി വീടുകള്‍ സ്വന്തമാക്കാന്‍ തയ്യാറാകും എന്നത് മറ്റൊരു പ്ലസ് പോയിന്റ് ആയി മാറുകയും ചെയ്യും. അനേക കാലം കൂടി എത്തുന്ന ഇത്തരം ഓഫറുകള്‍ വിട്ടുകളയുക എന്നത് വിപണിയെ സസൂക്ഷ്മം നിരീക്ഷിക്കുന്നവര്‍ക്കു സാധിക്കാത്ത കാര്യമാണ്.
ഈ സാഹചര്യത്തിലാണ് ചിലരെങ്കിലും വീട് വാങ്ങിക്കാന്‍ പ്ലാന്‍ ഇല്ലായിരുന്നുവെന്ന മുഖവുരയോടെ പൊടുന്നനെ വീടുകള്‍ സ്വന്തമാക്കുന്നത്. ചുരുക്കത്തില്‍ അങ്ങോട്ടും ഇങ്ങോട്ടും പ്രയോജനമുള്ള സമയമാണ് സ്റ്റാമ്പ് ഡ്യൂട്ടി ഇളവ് കാലം. ഇത് നന്നായി തിരിച്ചറിഞ്ഞാണ് രണ്ടാം വര്‍ഷവും വീട് കച്ചവടത്തില്‍ ഋഷി സുനക് സര്‍ക്കാരിന് ലഭിക്കേണ്ട പണം വേണ്ടെന്നു വയ്ക്കുന്നത്.
പലിശ കുറവും സ്റ്റാമ്പ് ഡ്യൂട്ടിയും ഒന്നിച്ചെത്തുന്നത് മറ്റൊരു അപൂര്‍വ്വത
സ്റ്റാമ്പ് ഡ്യൂട്ടി ഇളവും ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കും എന്നതാണ് ഇപ്പോഴത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. ഇതോടെ തനിക്കൊരിക്കലും താങ്ങാനാകാത്ത ബജറ്റ് എന്ന് കരുതിയ വലിയ വീടുകള്‍ പോലും സ്വന്തമാക്കുന്ന യുകെ മലയാളികളുടെ എണ്ണം വര്‍ധിക്കുകയാണ്. പലിശ നിരക്കില്‍ റെക്കോര്‍ഡ് വീഴ്ച ഉണ്ടായതോടെ വലിയ തോതില്‍ ശമ്പളം ഉള്ളവര്‍ക്ക് മാത്രമല്ല സാധാരണക്കാര്‍ക്കും വലിയ തുകയുടെ മോര്‍ട്ട്ഗേജ് ബാധ്യത ഇല്ലാത്തവിധം സ്വന്തമാക്കാം എന്ന സാഹചര്യമാണ്.
ഇതോടെ നാലും അഞ്ചും മുറികള്‍ ഉളള വീടുകള്‍ മലയാളികള്‍ക്കിടയില്‍ സര്‍വ്വസാധാരണമാകുകയാണ്. ചിലരാകട്ടെ ഒരുപടി കൂടി കടന്നു ഹൈടെക് വീടുകള്‍ വരെ സ്വന്തമാക്കുന്ന അവസ്ഥയിലും എത്തിയിരിക്കുന്നു. ഇതിനൊക്കെ അവരുടെ കയ്യിലുള്ള പണത്തേക്കാള്‍ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ എക്കാലത്തെയും ഏറ്റവും താണ പലിശ നിരക്കിനോടാണ് നന്ദി പറയേണ്ടതും. ഈ സാഹചര്യത്തില്‍ സ്റ്റാമ്പ് ഡ്യൂട്ടി ആനുകൂല്യം കൂടി വന്നതോടെ ആടിനിന്നവരും വീടുകള്‍ സ്വന്തമാക്കാന്‍ വെമ്പലോടെയെത്തും എന്നതാണ് വിപണിയിലെ സാഹചര്യം.
വലിയ വീടുകള്‍ ബാധ്യതയാകാന്‍ സാധ്യത, ഡിമാന്‍ഡും ലാഭവും എപ്പോഴും ചെറിയ വീടുകള്‍ക്ക്
വലിയ വീടുകള്‍ വാങ്ങാന്‍ ഏറ്റവും അനുകൂല സാഹചര്യം ആണെങ്കിലും ഇതൊരു ബുദ്ധിപരമായ തീരുമാനം ആണോ എന്ന ചോദ്യത്തിന് നൂറു ശതമാനം എന്ന ഉത്തരം നല്കാന് സാധിക്കില്ല. പ്രത്യേകിച്ചും പലവട്ടം വീട് വിപണി തകര്‍ച്ച കണ്ടിട്ടുള്ള അമേരിക്കയുടെയും ബ്രിട്ടന്റെയും വിപണി തകര്‍ച്ചയുടെ ചരിത്രം പരിശോധിക്കുമ്പോള്‍. കാരണം ഒരു ഉയര്‍ച്ച കാണിച്ച ശേഷം എപ്പോഴും ഒരു കറക്ഷന് നടത്തുക എന്നത് ഓഹരി വിപണിയുടേത് പോലെ വീട് വിപണിയുടെയും പ്രധാന ലക്ഷണമാണ്.
.jpg)
ഈ സാഹചര്യത്തില്‍ വലിയ വീടുകളുടെ മോര്‍ട്ട്ഗേജ് വിപണി തകര്‍ച്ച ഉണ്ടാകുന്ന സാഹചര്യത്തില്‍ വലിയ ബാധ്യത ആയി മാറുവാനും വിറ്റു ലാഭമെടുക്കുവാനും പ്രയാസം സൃഷ്ടിക്കും. വലിയ വീടുകള്‍ പലപ്പോഴും ഒറ്റപ്പെട്ട ലൊക്കേഷനില്‍ ആയിരിക്കും എന്നതും തകര്‍ച്ചയുടെ സമയത്ത് അനുയോജ്യരായ ആവശ്യക്കാരെ കണ്ടെത്തുന്നതില്‍ പ്രയാസം സൃഷ്ടിച്ചേക്കുന്ന ഘടകവുമാണ്. ഇതുപോലെ തന്നെ പ്രധാനമാണ് ലാഭത്തിന്റെ കാര്യവും. ഒന്നര ലക്ഷം പൗണ്ട് മുടക്കിയ രണ്ടോ മൂന്നോ മുറികള്‍ ഉള്ള വീട് വില്ക്കുമ്പോള് നാലോ അഞ്ചോ വര്‍ഷം കൊണ്ട് അരലക്ഷത്തിലേറെ പൗണ്ട് ലാഭം നല്‍കുന്നത് സാധാരണമാണ്. എന്നാല്‍ ആനുപാതികമായി അഞ്ചു ലക്ഷം പൗണ്ടിന്റെ വീട് രണ്ടു ലക്ഷം പൗണ്ടിന്റെ ലാഭം നല്കണമെന്നില്ല. ഈ അര്‍ത്ഥത്തില്‍ ചെറുതല്ലോ സുന്ദരം എന്നത് തന്നെയാണ് വീട് വിപണിയിലെ നിക്ഷേപ മന്ത്രവും.
മോര്‍ട്ട്ഗേജ് സംബന്ധിച്ചുള്ള നിങ്ങളുടെ സംശയങ്ങള്‍ തീര്‍ക്കുവാനും മികച്ച ഉപദേശങ്ങള്‍ക്കും അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസുമായി ബന്ധപ്പെടാവുന്നത്. തികച്ചും സൗജന്യമായ സേവനമായിരിക്കും ഇത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ