1 GBP = 102.00 INR                       

BREAKING NEWS

വാക്സിനേഷന്‍ എടുത്ത് 11 ദിവസം വരെ ഇഞ്ചക്ഷന്‍ പാടിനു ചുറ്റും ചുവന്നു തടിച്ചുപൊട്ടാം; നിരവധി പേര്‍ക്ക് അസ്വസ്ഥതകള്‍ ഉണ്ടായെങ്കിലും ഭയപ്പെടാന്‍ ഒന്നുമില്ലെന്ന് പറഞ്ഞ് ആരോഗ്യ പ്രവര്‍ത്തകര്‍ ആശ്വാസം പകരുന്നു

Britishmalayali
kz´wteJI³

മൊഡേണയുടെ വാക്സിന്‍ എടുക്കുന്നവരില്‍ പരിഭ്രാന്തിയുണര്‍ത്തി കുത്തിവച്ചതിനു ചുറ്റുമായി തടിച്ചുപൊങ്ങലും അതോടൊപ്പം ചുവന്ന പാടുകളും. കുത്തിവയ്പ് നടത്തി 11 ദിവസങ്ങള്‍ക്കുള്ളിലാണ് ഇത് പ്രത്യക്ഷപ്പെടുന്നത്. വേദനാജനകവും വളരെയധികം വലുതുമായ ചുവന്ന തണുര്‍ത്ത പാടോടു കൂടിയായിരിക്കും ചിലരില്‍ ഇതു വരിക. കുത്തിവയ്പ്പിനോടുള്ള ത്വക്കിന്റെ ഈ അസാധാരണമായ പ്രതികരണത്തെ കുറിച്ച് അമേരിക്കന്‍ ഡോക്ടര്‍മാര്‍ വിശദീകരണവുമായി രംഗത്തെത്തിയിട്ടുണ്ട്.

സധാരണ മരുന്നുകള്‍ ഉപയോഗിക്കുമ്പോള്‍ ഉണ്ടാകാറുള്ള പാര്‍ശ്വഫലങ്ങള്‍ പോലെ തികച്ചും സാധാരണമായ ഒന്നുമാത്രമാണിതെന്നാണ് അവര്‍ പറയുന്നത്. ഡിലേയ്ഡ് അലെര്‍ജിക് ഇമ്മ്യുണ്‍ റെസ്പോണ്‍സ് എന്ന വിഭാഗത്തില്‍ പെടുന്ന ഒന്നാണ് ഇതെന്നും അവര്‍ വ്യക്തമാക്കുന്നു. ഏകദേശം 12 രോഗികളെ നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തില്‍ 11 ഡോക്ടര്‍മാര്‍ കൂട്ടമായാണ് ന്യു ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനില്‍ ഇത്തരത്തില്‍ ഒരു ലേഖനം എഴുതിയത്.

ഇത്തരത്തില്‍ പാര്‍ശ്വഫലം കണ്ട് നിരീക്ഷണത്തിലായിരുന്ന മുഴുവന്‍ പേരെയും ചികിത്സിച്ച് ഭേദമാക്കുകയും അവര്‍ വാക്സിന്റെ രണ്ടാമത്തെ ഡോസ് എടുക്കുകയും ചെയ്തുവെന്നും ലേഖനത്തില്‍ പറയുന്നു. അതില്‍ മൂന്നു പേര്‍ക്ക് രണ്ടാം ഡോസിനു ശേഷവും സമാനമായ രീതിയിലുള്ള പാര്‍ശ്വഫലമുണ്ടായി. മറ്റു മൂന്ന് പേര്‍ക്ക് കുറഞ്ഞ അളവില്‍ അത് ദൃശ്യമായി. ബാക്കിയുള്ള ആറുപേര്‍ക്ക് ഒരു പ്രശ്നവും ഉണ്ടായില്ല. ഇത്തരത്തിലുള്ള ചെറിയ പ്രശ്നങ്ങള്‍ കണ്ട് ഭയന്ന് വാക്സിന്റെ രണ്ടാം ഡോസ് എടുക്കുന്നതില്‍ നിന്നും പിന്തിരിയരുതെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

ഇത്തരത്തില്‍ വരാന്‍ സാധ്യതയുള്ള പാര്‍ശ്വഫലങ്ങളെ കുറിച്ച് ഡോക്ടര്‍മാരേയും മറ്റ് ആരോഗ്യ പ്രവര്‍ത്തകരെയും ബോധവാന്മാരാക്കുക എന്നതാണ് തങ്ങളുടെ ഇപ്പോഴത്തെ ലക്ഷ്യം എന്ന് അവര്‍ പറയുന്നു. അതുകൊണ്ട് തന്നെ സാധാരണക്കാരില്‍ ഇത് ഒരു പരിഭ്രാന്തിയായി വളരാറില്ല. ആരോഗ്യ പ്രവര്‍ത്തകരും ആളുകളെ കാര്യങ്ങള്‍ പറഞ്ഞു മനസ്സിലാക്കുവാന്‍ പ്രാപ്തിയുള്ളവരായി മാറും. അവര്‍ പറയുന്നു.

ശരീരം പ്രതിരോധത്തിനു തയ്യാറെടുക്കുന്നു എന്നതിന്റെ സൂചനയായി മനസ്സിലാക്കിയാല്‍ മതി എന്നും ഇതിന്റെ പേരില്‍ ആവശ്യമില്ലാത്ത ഭയം ജനിപ്പിച്ച് ജനങ്ങളെ വാക്സിന്‍ എടുക്കുന്നതില്‍ നിന്നും തടയരുത് എന്നും അവര്‍ പറയുന്നു. ഇതിന്റെ ചര്‍മ്മത്തിലെ അണുബാധയായി തെറ്റിദ്ധരിക്കരുത് എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതുകൊണ്ടുതന്നെ ആന്റിബയോട്ടിക്കുകള്‍ ഉപയോഗിച്ച് ഇതിനെ ചികിത്സിക്കരുത്. മറ്റുപല വാക്സിനുകളിലും ഇത്തരത്തിലുള്ള അഡ്വേഴ്സ് ക്യുട്ടേനിയസ് റിയാക്ഷന്‍സ് ഉണ്ടാകാറുണ്ടെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

എം എം ആര്‍, ബി സി ജി പോലുള്ള വ്യാപകമായി എടുക്കപ്പെടുന്ന വാക്സിനുകളില്‍ പോലും ചിലപ്പോള്‍ ഇത്തരത്തിലുള്ള തണുര്‍പ്പും, ചുവന്ന പാടുകളും ഒക്കെ ഉണ്ടായേക്കാം. ചിലപ്പോള്‍ കുത്തിവയ്പ് നടത്തി മണിക്കൂറുകള്‍ക്കകമോ അല്ലെങ്കില്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളിലോ ഇത് പ്രത്യക്ഷപ്പെട്ടേക്കാം. നിരീക്ഷണ വിധേയരാക്കിയവരില്‍ 4 ദിവസത്തിനും 11 ദിവസത്തിനും ഇടയിലായിരുന്നു ലക്ഷണങ്ങള്‍ പ്രത്യക്ഷപ്പെട്ടത്.

കുത്തിവച്ച ഭാഗത്ത് വേദന, ചൊറിച്ചില്‍, ചുവന്ന് തടിക്കുക തുടങ്ങിയവയാണ് ഈ പാര്‍ശ്വഫലത്തിന്റെ ലക്ഷണങ്ങള്‍. ഇവ പ്രത്യക്ഷപ്പെട്ട് ഏതാണ്ട് ഒരാഴ്ച്ച കഴിയുമ്പോള്‍ തന്നെ ഇത് ഭേദമാകുന്നുമുണ്ട്. ഫൈസറിനേയും ബയോ എന്‍ ടെക്കിനെയും പോലെ മൊഡേണ വാക്സിനും ഒരു എം ആര്‍ എന്‍ എവാക്സിനാണ്. കൊറോണ വൈറസിന്റെ അതിസൂക്ഷ്മമായ ജനിതക ഘടകങ്ങള്‍ അടങ്ങിയിട്ടുള്ളവയാണ് ഇത്. ഇത് മനുഷ്യകോശത്തിലിറങ്ങി, കൊറോണയുടെ സ്പൈക്ക് പ്രോട്ടീനു സമാനമായ പകര്‍പ്പുകള്‍ സൃഷ്ടിച്ച് പ്രതിരോധ സംവിധാനത്തെ സുസജ്ജമാക്കുകയാണ് ചെയ്യുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category