1 GBP = 102.00 INR                       

BREAKING NEWS

ആറിലൊരാള്‍ ഉയര്‍ന്ന ടാക്സ് കൊടുക്കേണ്ടവരായി മാറും; അഞ്ച് വര്‍ഷം കൊണ്ട് പാര്‍ട്ട് ടൈം ജോലിക്കാര്‍ പോലും നികുതി അടക്കേണ്ടിവരും; ഋഷി സുനകിന്റെ ഇന്‍കം ടാക്സ് പരിഷ്‌കാരം നിങ്ങളെ എങ്ങനെ ബാധിക്കുമെന്നറിയാം

Britishmalayali
kz´wteJI³

ഷി സുനകിന്റെ നികുതി പരിഷ്‌കാരങ്ങള്‍ സാധാരണക്കാര്‍ക്ക് പാരയാകുമെന്ന് വ്യക്തമാകുന്നു. നികുതിരഹിത വരുമാനത്തിന്റെ പരിധി ഉയര്‍ത്താത്തതിനാല്‍ 2026 ആകുമ്പോഴേക്കും ബ്രിട്ടനിലെ ആറുപേരില്‍ ഒരാള്‍ വീതം ഉയര്‍ന്ന നിരക്കില്‍ നികുതി നല്‍കേണ്ടതായി വരും എന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. മാത്രമല്ല, ഇടത്തരക്കാരായവരില്‍ കൂടുതല്‍ പേരെ നികുതിദായകരാക്കുവാനും ഈ നയം സഹായിക്കും.

ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് ഫിസ്‌ക്കല്‍ സ്റ്റഡീസിന്റെ ഒരു റിപ്പോര്‍ട്ട് പ്രകാരം 1990-ല്‍ മാര്‍ഗരറ്റ് താച്ചര്‍ പ്രധാനമന്ത്രി സ്ഥാനം ഒഴിയുന്ന സമയത്ത് ബ്രിട്ടീഷ് ജനസംഖ്യയില്‍ 3.8 ശതമാനം പേര്‍ മാത്രമായിരുന്നു ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്‍കുന്നവരായി ഉണ്ടായിരുന്നത്. എന്നാല്‍, 2026 ആകുമ്പോഴേക്കും ഇത് 11 ശതമാനമായി മാറും. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ 1990/91 15 പേരില്‍ ഒരാള്‍ വീതം മാത്രം ഉയര്‍ന്ന നിരക്കിലുള്ള നികുതി നല്‍കിയിരുന്നപ്പോള്‍ 2025/26 ല്‍ ആറുപേരില്‍ ഒരാള്‍ വീതം ഇത് നല്‍കേണ്ടതായി വരും.

വരുമാന നികുതി ഇളവുള്ള വരുമാനത്തിന്റെ പരിധി ഉയര്‍ത്താത്തത് നികുതി വരുമാനം വര്‍ദ്ധിക്കുവാനുള്ള പുരോഗമനപരമായ ഒരു സമീപനമാണെന്നാണ് ഐ എഫ് എസ് ഡയറക്ടര്‍ പോള്‍ ജോണ്‍സണ്‍ പറയുന്നത്. നിലവില്‍ 4.1 മില്ല്യണ്‍ ആളുകള്‍ കൂടിയ നിരക്കില്‍ നികുതി നല്‍കുമ്പോള്‍ 2026 ആകുമ്പോഴേക്കും ഇത് അഞ്ചു മില്ല്യണ്‍ ആയി ഉയരും. 2010-ല്‍ 45 ശതമാനം നികുതി എന്ന നയം ആവിഷ്‌കരിച്ചപ്പോള്‍ ആ നിരക്കില്‍ നികുതി നല്‍കിയവരുടെ ഇരട്ടിയോളം പേരാണ് ഇന്ന് അത് നല്‍കുന്നത്. ഒരു പതിറ്റാണ്ടോളം നികുതി രഹിത വരുമാനത്തിന്റെ പരിധി ഉയര്‍ത്താതിരുന്നതാണ് ഇതിനു കാരണം.

അതേസമയം, വരുമാന പരിധി ഉയര്‍ത്തിയില്ലെങ്കിലും, ബ്രിട്ടന്റെ നികുതി വിഹിതം വളരെ ഉദാരമായ ഒന്നാണെന്ന് ഋഷി പറയുന്നു. ഇതുവഴി, ആര്‍ക്കും തന്നെ, ഇപ്പോള്‍ യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന (കട്ടിംഗുകള്‍ക്ക് ശേഷമുള്ള തുക) കുറയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍, സ്വാഭാവികമായി ഉണ്ടാകുന്ന വേതന വര്‍ദ്ധനവും നാണയപ്പെരുപ്പവുമൊക്കെ കാരണം രണ്ടു ദശലക്ഷത്തിലധികം പേര്‍ പുതിയതായി അധിക നിരക്കില്‍ നികുതി നല്‍കേണ്ടതായി വരും.

അതേസമയം, സുനാകിന്റെ ബജറ്റില്‍ പറഞ്ഞിരിക്കുന്ന ചെലവുകള്‍ നടത്തിക്കൊണ്ടുപോകാന്‍ ക്ലേശിക്കേണ്ടിവരും എന്നു പറഞ്ഞ ബോറിസ് ജോണ്‍സണ്‍ ഈ പ്രശ്നം സുനാക് എങ്ങനെ പരിഹരിക്കുമെന്നത് നമുക്ക് കാത്തിരുന്നു കാണാം എന്ന് പറഞ്ഞു. ഈ വര്‍ഷത്തിനപ്പുറം കോവിഡ് പ്രതിസന്ധിയുമായി ബന്ധപ്പെട്ട് കാര്യമായ സഹായങ്ങള്‍ ഒന്നും തന്നെ ബജറ്റില്‍ പറയുന്നില്ല എന്നാണ് ഓഫീസ് ഫോര്‍ ബജറ്റ് റെസ്പോണ്‍സിബിലിറ്റി നിരീക്ഷകന്‍ റിച്ചാര്‍ഡ് ഹുഗ്സ് പറഞ്ഞത്. ഒരു പക്ഷെ ജനിതകമാറ്റം വന്ന കൂടുതല്‍ ഇനം വൈറസുകള്‍ എത്തിയാല്‍ വീണ്ടും വാക്സിന്‍ എടുക്കേണ്ടതായി വന്നേക്കാം. അത്തരം സാഹചര്യങ്ങള്‍ ഒന്നും തന്നെ ബജറ്റില്‍ പരാമര്‍ശിക്കുന്നില്ല.

ഋഷി സുനകിന്റെ പുതിയ നികുതി നയം കാരണം, ബ്രിട്ടന്റെ നികുതിഭാരം 1960 കള്‍ക്ക് ശേഷം ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുകയാണ്. ഭരണകക്ഷിയിലെ പല എം പി മാര്‍ വരെ ഇതില്‍ അസന്തുഷ്ടി രേഖപ്പെടുത്തിക്കഴിഞ്ഞു. താച്ചര്‍ മരണമടഞ്ഞത് നന്നായില്‍ ഇല്ലായിരുന്നെങ്കില്‍ ഇത്തരമൊരു നയം കണ്ട് അവര്‍ മരണമടയുകയായിരുന്നു എന്നാണ് ഒരു മുന്‍മന്ത്രി പറഞ്ഞത്. വരുമാന പരിധി ഉയര്‍ത്താത്തത് ധനിക വിഭാഗത്തിന് പ്രത്യേകിച്ച് പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാക്കുകയില്ലെങ്കിലും സാധാരണക്കാരെ ആശങ്കയിലാഴ്ത്തുമെന്ന് മറ്റൊരു എം പി പറഞ്ഞു.

ഈ പുതിയ നിയമം അനുസരിച്ച് 2025/26 ആകുമ്പോഴേക്കും പ്രതിവര്‍ഷം 50,000 പൗണ്ടില്‍ അധികം വരുമാനമുള്ളവര്‍ 400 പൗണ്ട് അധിക നികുതി നല്‍കേണ്ടതായി വരും. നിങ്ങളുടെ നിലവിലെ ശമ്പളവും, ഭാവിയില്‍ വരാന്‍ ഇടയുള്ള ശമ്പള വര്‍ദ്ധനവും കണക്കിലെടുത്താല്‍നിങ്ങള്‍ ഈ വിഭാഗത്തിലേക്ക് കടക്കുമോ എന്നറിയാന്‍ സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category