1 GBP = 102.00 INR                       

BREAKING NEWS

ബ്രിട്ടനില്‍ സംപ്രേക്ഷണം ചെയ്യാന്‍ ഐ ടിവി വാങ്ങിയത് ഒരു മില്ല്യണ്‍ പൗണ്ട്; സംപ്രേക്ഷണ ലൈസന്‍സ് ഇതുവരെ നേടിയത് 68 രാജ്യങ്ങള്‍; ഹാരിയുടെയും മേഗന്റേയും അഭിമുഖത്തിനു കാതോര്‍ത്ത് ലോകം വീര്‍പ്പുമുട്ടുമ്പോള്‍

Britishmalayali
kz´wteJI³

രാന്റമ്മയ്ക്ക് ഭ്രാന്തുപിടിക്കുമ്പോള്‍ കണ്ടുനില്‍ക്കാന്‍ നല്ല ചേലാണെന്ന് മാത്രമല്ല, അത് ആസ്വദിക്കുമ്പോള്‍ ലഭിക്കുന്ന അനുഭൂതിയും ഒന്ന് വേറെത്തന്നെയാണ്. അതുകൊണ്ടാണല്ലോ ബ്രിട്ടീഷ് രാജകൊട്ടാരത്തിലെ വിഴുപ്പലക്കുകള്‍ക്ക് ജനപ്രീതി കൈവരുന്നത്. ഇതാ ഇപ്പോള്‍ ഹാരിയുടെയും മേഗന്റേയും വിവാദ അഭിമുഖം ലോകമാകെ വിറ്റ് സി ബി എസ് നേടുന്നത് ശതകോടികളാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു.

ലോകത്തിന്റെ വിവിധ രാജ്യങ്ങളില്‍ ഇത് സംപ്രേക്ഷണം ചെയ്യുവാനുള്ള ലൈസന്‍സായും പരസ്യമായുമൊക്കെ കോടികള്‍ തങ്ങളുടെ അഭിമുഖത്തിനു ലഭിക്കുമ്പോഴും ഹാരിയും മേഗനും പ്രതിഫലമായിട്ടോ അല്ലെങ്കില്‍ ഏതെങ്കിലും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കുള്ള സംഭാവനയായിട്ടോ ഒരു പൈസ പോലും സ്വീകരിക്കുന്നില്ല എന്നാണ് ചാനലുമായി അടുത്ത വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. ഓഫ്ര വിന്‍ഫ്രീയുടെ ഹാര്‍പോ പ്രൊഡക്ഷന്‍സാണ് ഇത് നിര്‍മ്മിച്ചിരിക്കുനത്. പിന്നീട് ഇത് വെളിപ്പെടുത്താത്ത ഒരു തുകയ്ക്ക് സി ബി എസ്സിന് വില്‍ക്കുകയായിരുന്നു.

സി ബി എസ് ഇതിനോടകം 17 രാജ്യങ്ങളിലേയും 52 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന സബ്-സഹാറന്‍ ആഫ്രിക്കയിലേയും വിവിധ ടി വി ചാനലുകള്‍ക്ക് ലൈസന്‍സ് നല്‍കി കഴിഞ്ഞു. തങ്ങള്‍ക്ക് ഇതില്‍ എന്ത് പ്രതിഫലം ലഭിക്കും എന്ന വിവരം ഹാരിയോ മേഗനോ സൂചിപ്പിച്ചിട്ടില്ല. എന്നാല്‍ ഓഫ്ര വിന്‍ഫ്രി പറയുന്നത് ഇതിന് പണമൊന്നും നല്‍കിയിട്ടില്ല എന്നാണ്.

ഓഫ്രയുടെ സുഹൃത്തും, മേഗന്റേയും ഹാരിയുടെയും അടുത്ത സുഹൃത്തുമായ ഗെയില്‍ കിംഗ് വഴിയാണ് ഓഫ്രി ഇത്തരമൊരു അഭിമുഖത്തിനുള്ള കരാര്‍ ഒപ്പിച്ചത് എന്നാണ് വിശ്വസിക്കപ്പെടുന്നത്. എന്നാല്‍, ഇത് എത്ര തുകയ്ക്കാണ് സി ബി എസിന് വിറ്റതെന്ന് വെളിപ്പെടുത്തിയിട്ടില്ല. എല്ലാ വിതരണാവകാശവും സഹിതം മൊത്തം ഒരു തുകയ്ക്ക് നല്‍കുകയായിരുന്നുവോ അതോ മൊത്തം തുകയ്ക്കൊപ്പം ഇതിന് ലഭിക്കുന്ന ലാഭത്തിന്റെ ഒരു വിഹിതം കൂടി ഓഫ്രക്ക് ലഭിക്കുമോ എന്ന കാര്യം വ്യക്തമല്ല.

അതുപോലെ ലോകമെമ്പാടുമായി നിരവധി ചാനലുകള്‍ക്ക് ഇത് സംപ്രേക്ഷണം ചെയ്യുവാനുള്ള ലൈസന്‍സ് സി ബി എസ് നല്‍കിയിട്ടുണ്ട്. ഇതിന് എത്ര തുക ഇവര്‍ വാങ്ങി എന്ന വിവരവും രഹസ്യമായി വച്ചിരിക്കുകയാണ്. എന്നാലും പുറത്തുവരുന്ന വിവരമനുസരിച്ച്, ബ്രിട്ടനില്‍ ഇത് സംപ്രേക്ഷണം ചെയ്യുവാനുള്ള അവകാശത്തിനായി ഐ ടി വി 1 മില്ല്യണ്‍ നല്‍കിയിട്ടുണ്ട്.

ഈ പരിപാടിയില്‍ നിന്നും സാമ്പത്തിക ലാഭം ഒന്നുമില്ലെന്നാണ് ഹാരിയും മേഗനും പറയുന്നത്. അത് ശരിയാണെങ്കില്‍ തന്നെ അവര്‍ വളര്‍ത്തിക്കൊണ്ടുവരുന്ന ബ്രാന്‍ഡിന് ഈ അഭിമുഖം പരോക്ഷമായി സഹായകരമാകും. അന്യന്റെ കാര്യങ്ങള്‍ ചൂഴ്ന്ന് നോക്കുവാനുള്ള മനുഷ്യന്റെ സ്വതസിദ്ധമായ താത്പര്യം അങ്ങനെ നിരവധി പേരെയാണ് ഒരൊറ്റ പരിപാടികൊണ്ട് കോടീശ്വരന്മാര്‍ ആക്കാന്‍ പോകുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category