1 GBP = 102.00 INR                       

BREAKING NEWS

വിശക്കുന്നവന്റെ വിളികേള്‍ക്കുന്നവര്‍ ദാ... ഇവിടെയുണ്ട്; ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വിശപ്പകറ്റാന്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റി: ജാതിമത വ്യത്യാസമില്ലാതെ ആര്‍ക്കും ഈ കലവറയിലെത്തി സാധനങ്ങള്‍ വാങ്ങാം

Britishmalayali
kz´wteJI³

മലപ്പുറം: ഒരു ഗ്രാമത്തിന്റെ മുഴുവന്‍ വിശപ്പകറ്റാന്‍ സൗജന്യ സൂപ്പര്‍മാര്‍ക്കറ്റുമായി മക്കരപ്പറമ്പ് കാച്ചിനിക്കാട് വെള്ളാട്ടുപറമ്പ് മസ്ജിദ് നൂര്‍ മഹല്ല് കമ്മിറ്റി. വിശന്നു വലയുന്ന പാവപ്പെട്ടവരുടെ പട്ടിണി മാറ്റാനാണ് മഹല്ല് കമ്മറ്റി പുതിയ പദ്ധതിയുമായി രംഗത്ത് എത്തിയിരിക്കുന്നത്. ജാതിമത വ്യത്യാസമില്ലാതെ ആര്‍ക്കും ഈ സൂപ്പര്‍മാര്‍ക്കറ്റില്‍ വന്ന് ഭക്ഷണ സാധനങ്ങള്‍ വാങ്ങാം. ഈ കലവറയില്‍ വേണ്ട സാധനങ്ങള്‍ എടുത്തുതരാന്‍ ജീവനക്കാരോ നിരീക്ഷിക്കാന്‍ സുരക്ഷാ കാമറകളോ ഇല്ല. വീട്ടു സാധനം വേണ്ടവര്‍ക്ക് വന്ന് എടുത്ത് മടങ്ങാം.

മക്കരപ്പറമ്പ്, കാച്ചിനിക്കാട്, പെരിന്താറ്റിരി, കാളാവ്, വടക്കാങ്ങര മഹല്ലുകള്‍ അതിര്‍ത്തിപങ്കിടുന്ന വെള്ളാട്ടുപറമ്പ് ഗ്രാമത്തിലാണ് ഈ പദ്ധതി. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയറുനിറച്ചുണ്ണുന്നവന്‍ നമ്മില്‍പ്പെട്ടവനല്ലെന്ന പ്രവാചകവചനത്തെ പിന്‍പറ്റിയാണ് പദ്ധതിയൊരുക്കിയത്. ഒരുദിവസം അഞ്ചംഗങ്ങളുള്ള ഒരു കുടുംബത്തിലേക്കാവശ്യമായ ഭക്ഷ്യവസ്തുക്കളാണ് സൗജന്യമായി ലഭിക്കുക. ആവശ്യമുള്ള സാധനങ്ങള്‍ എല്ലാദിവസവും എടുക്കാം. രാവിലെ ആറുമുതല്‍ രാത്രി എട്ടുവരെ മസ്ജിദിനോടുചേര്‍ന്ന കലവറയിലെത്തി ഭക്ഷ്യവസ്തുക്കള്‍ തിരഞ്ഞെടുക്കാം.

21 ഇനം ഭക്ഷ്യവസ്തുക്കളുടെ ചെറിയ പായ്ക്കറ്റുകളാണ് ഒരുദിവത്തേക്കാവശ്യമായി ആദ്യഘട്ടത്തില്‍ ലഭിക്കുക. പാവപ്പെട്ടവനെന്നോ പണക്കാരനെന്നോ വ്യത്യാസമില്ലാതെ ആര്‍ക്കും ഈ കലവറയിലെത്തി സാധനങ്ങള്‍ വാങ്ങആം. കലവറയിലേക്കാവശ്യമായ സാധനങ്ങള്‍ സംഭാവനയായി നല്‍കാനും കമ്മിറ്റി സൗകര്യമൊരുക്കിയിട്ടുണ്ട്. സാമ്പത്തികശേഷിയുള്ളവര്‍ക്കും സാധനങ്ങള്‍ എടുക്കാം. ഇതിന് ആനുപാതികമായി സംഭാവന നല്‍കിയാല്‍ മതി. പ്രദര്‍ശിപ്പിച്ച ഫോണ്‍നമ്പറില്‍ ബന്ധപ്പെട്ട് സംഭാവന നല്‍കാം.

മഹല്ല് പരിധിയിലുള്ള എല്ലാ വീടുകളും കലവറയുടെ ഗുണഭോക്താക്കളാണ്. നൂറ്റിമുപ്പത് മുസ്ലിം വീടുകളും മുപ്പത് ഇതരമതസ്തരുടെ വീടുകളുമാണ് മഹല്ല് പരിസരത്തുള്ളത്. കലവറയ്ക്ക് സുരക്ഷാസംവിധാനങ്ങളോ ജീവനക്കാരോ ഇല്ല. പൂര്‍ണ സ്വാതന്ത്ര്യത്തോടെ പരസ്പര വിശ്വാസവും സഹകരണവും സൗഹൃദവും നിലനിര്‍ത്തി പുതുതലമുറയ്ക്ക് പ്രചോദനമാകുകയാണ് കലവറയിലൂടെ ലക്ഷ്യമിടുന്നതെന്ന് മഹല്ല് സെക്രട്ടറി പെരിഞ്ചീരി മുഹമ്മദലിയും പ്രസിഡന്റ് കല്ലിയന്‍തൊടി അവറാനും ട്രഷറര്‍ തയ്യില്‍ മുഹമ്മദലിയും പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category