kz´wteJI³
കോവിഡ് വാക്സിനെതിരെ സ്വാര്‍ത്ഥ താത്പര്യക്കാര്‍ പടച്ചുവിടുന്ന ഗൂഢാലോചനാ സിദ്ധാന്തങ്ങളില്‍ വിശ്വസിച്ച് നിരവധി പേര് വാക്സിന് സ്വീകരിക്കാതെ മാറി നില്‍ക്കുന്നുണ്ട്. ഇത്തരക്കാരുടെ തെറ്റിദ്ധാരണകള്‍ മാറ്റി, വാക്സിന് സ്വീകരിക്കുവാന്‍ സന്നദ്ധരാക്കുവാന്‍ ചുമതലപ്പെട്ട ആരോഗ്യ പ്രവര്‍ത്തകരില്‍ പലരും പോലും വാക്സിന് സ്വീകരിക്കുന്നതില്‍ വിസമ്മതിക്കുന്നത് ധാര്‍മ്മികമായും, ശാസ്ത്രീയമായും ന്യായീകരിക്കാനാകാത്ത തെറ്റുതന്നെയാണ്. അതുകൊണ്ടുതന്നെ എന്‍ എച്ച് എസ് ജീവനക്കാര്‍ക്ക് വാക്സിന് നിര്‍ബന്ധമാക്കാനുള്ള ആലോചനയിലാണ് ഭരണകൂടം.
വാക്സിന് പാസ്പോര്‍ട്ടുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍, വാക്സിന് എടുക്കാന്‍ വിസമ്മതിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് അത് ലഭിക്കാനുള്ള യോഗ്യതയുണ്ടോ എന്ന കാര്യമാണ് ഇപ്പോള്‍ പരിശോധിക്കുന്നത്. അതുപോലെ, നേരിട്ട് സര്‍ക്കര്‍ നിയമിക്കാത്തെ കെയര്‍ഹോം ജീവനക്കാര്‍ക്കും വാക്സിന് നിര്‍ബന്ധമാക്കുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട്. ഇത്തരത്തിലുള്ള നടപടി കോവിഡ് മരണനിരക്ക് കുറയ്ക്കാനും ലോക്ക്ഡൗണ്‍ നീക്കം ചെയ്യുന്ന നടപടികള്‍ വേഗത്തിലാക്കുവാനും സഹായിക്കുമെന്ന് മന്ത്രിമാര്‍ കരുതുന്നു.
എന്നാല്‍ ഇത്തരത്തിലുള്ള ഒരു നീക്കത്തില്‍ നൈതികവും നിയമപരവുമായ ഒരുപാട് ഊരാക്കുടുക്കുകള്‍ ഉണ്ട്. മാത്രമല്ല, വാക്സിന് സ്വീകരിക്കാന്‍ വിസമ്മതിക്കുന്നവരുടെ കാര്യത്തില്‍ എന്ത് നടപടികള്‍ വേണമെന്നതിനെ കുറിച്ചുള്ള അനിശ്ചിതാവസ്ഥയും. ഇതുവരെ ഏകദേശം രണ്ടു ലക്ഷത്തോളം എന്‍ എച്ച് എസ് ജീവനക്കാരും കെയര്‍ഹോം ജീവനക്കാരും വാക്സിന് എടുക്കാന്‍ വിസമ്മതിച്ചിട്ടുണ്ട് എന്നാണ് കണക്കുകള്‍ കാണിക്കുന്നത്. തീര്‍ച്ചയായും ആശ്ചര്യപ്പെടുത്തുന്ന കണക്കാണിത്.
ആരോഗ്യ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വാക്സിന് വിരുദ്ധര്‍ പ്രചരിപ്പിക്കുന്ന വിഢിത്തങ്ങളില്‍ വിശ്വസിക്കാന്‍ കഴിയുന്നു എന്നത് തീര്‍ത്തും നിരാശാജനകമായ ഒരു സംഗതി കൂടിയാണ്. പല എന്‍ എച്ച് എസ് ട്രസ്റ്റുകളും പത്തില്‍ ഒമ്പത് ജീവനക്കാരും വാക്സിന് എടുത്തിട്ടുണ്ട് എന്ന് റിപ്പോര്‍ട്ട് ചെയ്യുമ്പോഴും 100 ശതമാനം വാക്സിനേഷനാണ് ഈ മേഖലയില്‍ സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. കെയര്‍ഹോം ജീവനക്കാരില്‍ 28 ശതമാനം പേര് ഇതുവരെ വാക്സിന് എടുത്തിട്ടില്ല എന്ന കണക്കും കഴിഞ്ഞയാഴ്ച പുറത്തുവന്നിരുന്നു.
ആരോഗ്യപരമായ കാരണങ്ങളാല്‍ വാക്സിന് സ്വീകരിക്കാന്‍ കഴിയാത്ത ഒരു ചെറിയ ന്യുനപക്ഷമുണ്ട്. അവരുടെ കാര്യം കൃത്യമായും സര്‍ക്കാര്‍ പരിഗണിക്കും. എന്നാല്‍, അതല്ലാതെ വാക്സിനില്‍ നിന്നും ഒഴിഞ്ഞു നില്‍ക്കുന്നവര്‍ക്ക് ഭാവിയില്‍ സ്വാതന്ത്ര്യത്തിലേക്കുള്ള ടിക്കറ്റായ കോവിഡ് പാസ്പോര്‍ട്ടും മറ്റും നല്കുമ്പോള് ഒരു വിധത്തിലുള്ള പരിഗണനകളും ലഭിക്കില്ല. രോഗികളുമായി വളരെ അടുത്ത് ഇടപഴകുന്നതിനാലാണ് വാക്സിന് കാര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് മുന്‍ഗണന നല്‍കിയത്. പക്ഷെ, അവരില്‍ ഒരു ചെറിയ വിഭാഗം വാക്സിന് വിരുദ്ധരുടെ ദുഷ്പ്രചരണങ്ങളില്‍ വീണുപോവുകയായിരുന്നു.
ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്, പ്രത്യേകിച്ചും എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് കോവിഡ് വാക്സിനേഷന് നിര്‍ബന്ധമാക്കുവാനും അത് എടുക്കാന്‍ വിസമ്മതിക്കുന്നവരെ ജോലിയില്‍ നിന്നും പിരിച്ചുവിടുന്നതുളപ്പടെയുള്ള ശിക്ഷാ നടപടികള്‍ സ്വീകരിക്കാനും സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. അതല്ലെങ്കില്‍, വാക്സിന് എടുക്കാന്‍ വിസമ്മതിക്കുന്നവര്‍ക്ക്, കൂടുതല്‍ പി പി ഇ ഉപകരണങ്ങള്‍ ധരിക്കേണ്ടതായി വരും. ജനുവരിയിലെ കണക്കുകള്‍ അനുസരിച്ച് ഓരോ ദിവസവും ഏകദേശം 450 കോവിഡ് കേസുകളാണ് ആശുപത്രികളില്‍ നിന്നും പകര്‍ന്നു കിട്ടിയതായിട്ട് ഉള്ളത്.
ഏകദേശം 120 ഹോമുകളുടെ നടത്തിപ്പുകാരായ കെയര്‍ യു കെ കഴിഞ്ഞയാഴ്ച്ച പറഞ്ഞത് വാക്സിന് എടുത്ത ജീവനക്കാരെ മാത്രമേ തങ്ങളുടെ ഹോമുകളില്‍ പ്രവര്‍ത്തിക്കാന്‍ അനുവദിക്കൂ എന്നാണ്. ജോലിക്കായി അപേക്ഷിക്കുന്ന ഏതൊരാളും വാക്സിന് എടുത്തതിന്റെ തെളിവും ഹാജരാക്കേണ്ടതുണ്ട്. എന്‍എച്ച്എസ് ജീവനക്കാര്‍ക്ക് വാക്സിന് എടുക്കുവാന്‍ തൊഴില്‍പരമായ ബാധ്യതയുണ്ടെന്ന് നേരത്തേ ചീഫ് മെഡിക്കല്‍ ഓഫീസര്‍ ക്രിസ് വിറ്റിയും പറഞ്ഞിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam