kz´wteJI³
കൊച്ചി: ബിജെപിക്ക് ഇ ശ്രീധരന് പുലിവാലാകുമോ? ശ്രീധരനാണ് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെന്ന സൂചന ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന് നല്‍കിയിരുന്നു. എന്നാല്‍ അങ്ങനെ ഒരു തീരുമാനവും എടുത്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി മുരളീധരന് തിരുത്തി. മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാതെയാണ് ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുന്നതെന്നും പറഞ്ഞു. വി മുരളീധരന് മത്സരിക്കാനാണ് സാധ്യത. ഈ സാഹചര്യത്തില്‍ മറ്റൊരാളെ മുഖ്യമന്ത്രിയായി പറയുന്നത് മുരളീധരന് പിടിച്ചില്ലെന്നതാണ് വസ്തുത. ശ്രീധരനെ ചൊല്ലിയുള്ള ഈ തര്‍ക്കത്തിനിടെ ഊരാളുങ്കലും വില്ലനാകുകയാണ്.
ഇനി എല്ലാ കണ്ണും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായിലാണ്. സുരേന്ദ്രന്റെ വിജയയാത്രയുടെ സമാപനം ഉദ്ഘാടനം ചെയ്യാന്‍ അമിത് ഷാ എത്തും. തിരുവനന്തപുരത്തെ പരിപാടിയില്‍ ശ്രീധരനെ അമിത് ഷാ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുമോ എന്നതാണ് ഉയരുന്ന ചോദ്യം. പല സംസ്ഥാനങ്ങളിലും ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉയര്‍ത്തി പ്രചരണം നടത്താറുണ്ട്. ഗുജറാത്തില്‍ മോദിയും രാജസ്ഥാനില്‍ വസുന്ധര രാജസിന്ധ്യയുമെല്ലാം ഇങ്ങനെ മുഖ്യമന്ത്രിയായവരാണ്. അതുകൊണ്ട് തന്നെ ഈ മോഡല്‍ ഇത്തവണ കേരളത്തിലും ബിജെപി ദേശീ നേതൃത്വം പരീക്ഷിച്ചേക്കും.
പാലാരിവട്ടം പാലം പുതുക്കിപ്പണിത ഊരാളുങ്കല്‍ സൊസൈറ്റിയെ അഭിനന്ദിച്ച് മെട്രോമാന് ഇ.ശ്രീധരന് രംഗത്ത് വന്നിരുന്നു. കൃത്യസമയത്ത് പണിതീര്ക്കാനായതില് ഉരാളുങ്കല്‍ സൊസൈറ്റിയെ അദ്ദേഹം പ്രത്യേകം അഭിനന്ദിച്ചു. എന്നാല്‍ മെട്രോമാന്റെ പ്രസ്താവനയില്‍ വിശദീകരണവുമായി കെ.സുരേന്ദ്രന് രംഗത്തെത്തി. ഊരാളുങ്കലിന്റെ അഴിമതി അറിയാത്തതുകൊണ്ടാവാം ശ്രീധരന് അങ്ങനെ പ്രതികരിച്ചതെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. ഊരാളുങ്കലിന്റെ അഴിമതിയില്‍ അതിശക്തമായ നിലപാട് ബിജെപി എടുക്കുന്നുണ്ട്. ഊരാളുങ്കലിനെ ശ്രീധരന് പുകഴത്തുന്നത് ഇത്തരം പ്രചരണത്തിന് തിരിച്ചടിയാകും. ഈ സാഹചര്യത്തിലാണ് സുരേന്ദ്രന്റെ തിരുത്ത്.
ശ്രീധരനെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിട്ടില്ലെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന് വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരാണെന്ന കാര്യത്തില്‍ പാര്‍ട്ടി അന്തിമ തീരുമാനമെടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനുമായി താന്‍ സംസാരിച്ചുെവന്നും ഇ. ശ്രീധരന് മുഖ്യമന്ത്രിയാകാനാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നതെന്നാണ് സുരേന്ദ്രന് പറഞ്ഞതെന്നും മുരളീധരന് വ്യക്തമാക്കി. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ബിജെപി തിരഞ്ഞെടുപ്പിനെ നേരിടാറില്ലെന്നും അദ്ദേഹം വിശദീകരിച്ചു. തെരഞ്ഞെടുപ്പ് സമയത്ത് ബിജെപിയുടെ പ്രധാനി ആരെന്ന ചര്‍ച്ചയാണ് ഇതോടെ ഉയരുന്നത്.
വിജയയാത്രയില്‍ നടത്തിയ പ്രസംഗത്തിലാണ് കെ.സുരേന്ദ്രന് ഇ. ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചത്. ഇത് മുരളീധരന് പിടിച്ചതുമില്ല. ഇതിനിടെയാണ് ഊരാളുങ്കലിന്റെ പ്രശ്നവും. ഇതോടെ ശ്രീധരനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുന്നത് തടയാനും ഈ ആയുധം ഉപയോഗിക്കും. ശ്രീധരനെ ഉയര്‍ത്തിക്കാട്ടി മത്സരിക്കാനാണ് സുരേന്ദ്രന് താല്‍പ്പര്യം. ഇത് വോട്ട് കൂട്ടുമെന്ന് സുരേന്ദ്രന് വിശ്വസിക്കുകയും ചെയ്യുന്നു. എന്നാല്‍ കഴക്കൂട്ടത്ത് മത്സരിക്കാന്‍ ആഗ്രഹിക്കുന്ന മുരളീധരന് ശ്രീധരന് കീഴില്‍ നില്ക്കാന് താല്‍പ്പര്യവുമില്ല. കേന്ദ്ര നേതൃത്വത്തിന്റെ നിലപാടാകും ഇനി നിര്‍ണ്ണായകം.
വികസന നായകനായി ശ്രീധരനെ ഉയര്‍ത്താനാണ് സുരേന്ദ്രന്റെ ശ്രമം. ശ്രീധരന്റെ നേതൃത്വത്തില്‍ കേന്ദ്രവുമായി സഹകരിച്ച് പതിന്മടങ്ങ് ശക്തിയില്‍ വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടുകൊണ്ട പോവാനാവുമെന്ന് സുരേന്ദ്രന് പറഞ്ഞു. ഒരവസരം ഇ. ശ്രീധരന് നല്കിയാല് നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ പതിന്മടങ്ങായി നടപ്പാക്കാനാകുമെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. രാഷ്ട്രീയക്കാരനായല്ല ടെക്നോക്രാറ്റെന്ന നിലയിലാകും തന്റെ പ്രവര്‍ത്തനമെന്നും, ശരീരത്തിന്റെ പ്രായമല്ല മനസിന്റെ പ്രായമാണ് പ്രധാനമെന്നും ഇ.ശ്രീധരന് പറഞ്ഞു. പതിനെട്ടു മാസം കൊണ്ടു പൂര്‍ത്തിയാക്കേണ്ട പാലാരിവട്ടം പാലം പുനര്‍നിര്‍മ്മാണം അഞ്ചു മാസം കൊണ്ടാണ് ഇ ശ്രീധരന്റെ നേതൃത്വത്തില്‍ പൂര്‍ത്തിയാക്കിയത്.
ഈ വികസന മാതൃകയാണ് ബിജെപി മന്നോട്ടുവയ്ക്കുന്നത്. ഇ ശ്രീധരന് കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാവണമെന്ന് ആഗ്രഹം ബി.ജെപി. പ്രകടിപ്പിച്ചത് അതുകൊണ്ടാണെന്ന് കെ. സുരേന്ദ്രന് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam