1 GBP = 102.00 INR                       

BREAKING NEWS

രാജു എബ്രഹാമിന് പകരക്കാരനെ റാന്നിയില്‍ കണ്ടെത്തുക പ്രയാസം; തുടര്‍ച്ചയായി മത്സരിച്ചു തോല്‍ക്കുന്ന വാസവനെ ഒഴിവാക്കിയാല്‍ സുരേഷ് കുറുപ്പിന് പകരക്കാരനില്ല; മന്ത്രിയാകാതെ അയിഷാ പോറ്റി മടങ്ങുമ്പോള്‍ അസ്വസ്ഥത; ഐസക്കും സുധാകരനും ഇല്ലെങ്കില്‍ ആലപ്പുഴ കൈവിടുമോ എന്ന ആശങ്ക; തുടര്‍ച്ചയായി രണ്ടു തവണ ജയിച്ചവരെ ഒഴിവാക്കുന്ന സിപിഎം നയം പുലിവാലാകുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച ആര്‍ക്കും സീറ്റുവേണ്ടെന്ന മാനദണ്ഡം കര്‍ശനമായി പാലിക്കാന്‍ സിപിഎം തീരുമാനിക്കുമ്പോള്‍ അത് ഭരണ തുടര്‍ച്ചയെന്ന സ്വപ്നം തകര്‍ക്കുമോ എന്ന സംശയവും ശക്തം. രണ്ടുടേമെന്ന നിബന്ധന കര്‍ശനമായി പാലിക്കുന്നതോടെ അഞ്ചുമന്ത്രിമാരാണ് ഇത്തവണ മത്സരരംഗത്തുനിന്ന് ഒഴിവാകുന്നത്. ഇതിനൊപ്പം സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍, എ.പ്രദീപ് കുമാര്‍, രാജു ഏബ്രഹാം, അയിഷ പോറ്റി അടക്കമുള്ള എംഎല്‍എമാരില്‍ ആര്‍ക്കും ഇളവ് നല്‍കേണ്ട എന്നാണ് തീരുമാനം. ഇതില്‍ പ്രദീപ് കുമാറിനും അയിഷാ പോറ്റിക്കും പകരക്കാരെ കണ്ടെത്തുക പ്രയാസമാണ്.

മന്ത്രിമാരായ ഇ.പി.ജയരാജന്‍, എ.കെ.ബാലന്‍, ടി.എം.തോമസ് ഐസക്, ജി.സുധാകരന്‍, സി.രവീന്ദ്രനാഥ് എന്നിവര്‍ മത്സരിക്കില്ല. ഇ.പി.ജയരാജന്‍ വൈകാതെ സംഘടനാ ചുമതലയിലെത്തും. തരൂര്‍ സീറ്റില്‍ മന്ത്രി എ.കെ.ബാലന്റെ ഭാര്യ പി.കെ.ജമീല സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. ഇതില്‍ സി.രവീന്ദ്രനാഥ് സ്വയം പിന്മാറിയിരുന്നു. തോമസ് ഐസക്കിനും ജി.സുധാകരനും ഇളവ് നല്‍കണമെന്ന് ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആര്‍ക്കും ഇളവുവേണ്ടെന്ന കര്‍ശനനിലപാടാണ് വ്യാഴാഴ്ച ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റിലുണ്ടായത്. ഇത് ആലപ്പുഴയിലെ സാധ്യതകളെ ബാധിക്കുമോ എന്ന സംശയം പ്രാദേശിക നേതാക്കള്‍ക്കുണ്ട്. ഐസക്കിനെ ഒഴിവാക്കാന്‍ വേണ്ടിയാണ് സുധാകരനേയും മാറ്റി നിര്‍ത്തുന്നത്. അമ്പലപ്പുഴയില്‍ സുധാകരന് പ്രചരണം തുടങ്ങിയതുമാണ്. ലോക്സഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ചവരില്‍ ആര്‍ക്കെങ്കിലും ഇളവ് വേണോ എന്ന കാര്യം വെള്ളിയാഴ്ച സംസ്ഥാന സമിതി തീരുമാനിക്കും. രണ്ട് ടേം നിബന്ധനയില്‍ സംസ്ഥാന സമിതിയില്‍ പ്രാദേശിക സാഹചര്യം പരിഗണിച്ച് അപൂര്‍വം ആര്‍ക്കെങ്കിലും ഇളവ് പരിഗണിക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.

ഇ.പി.ജയരാജന്‍ മത്സരിച്ച മട്ടന്നൂരില്‍നിന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ ജനവിധിതേടും. മന്ത്രിമാരില്‍ എം.എം.മണി ഉടുമ്പന്‍ചോലയിലും ജെ.മേഴ്സിക്കുട്ടിയമ്മ കുണ്ടറയിലും എ.സി.മൊയ്തീന്‍ കുന്നംകുളത്തും ടി.പി.രാമകൃഷ്ണന്‍ പേരാമ്പ്രയിലും കടകംപള്ളി സുരേന്ദ്രന്‍ കഴക്കൂട്ടത്തും വീണ്ടും ജനവിധിതേടും. സെക്രട്ടേറിയറ്റ് അംഗങ്ങളായ എം വിഗോവിന്ദന്‍ തളിപ്പറമ്പിലും ബേബി ജോണ്‍ ഗുരുവായൂരിലും മത്സരിക്കും. തുടര്‍ച്ചയായി ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചുകൊണ്ടിരിക്കുന്നവരെ പരിഗണിക്കേണ്ട എന്നാണ് സംസ്ഥാന സെക്രട്ടേറിയറ്റ് തീരുമാനിച്ചിരിക്കുന്നത്. അങ്ങനെയെങ്കില്‍ കെ.എന്‍.ബാലഗോപാലിനും വി.എന്‍.വാസവനും ഇളവിന് സാധ്യതയുണ്ട്. തരൂരില്‍ ജമീലയേയും ഗുരുവായൂരില്‍ ബേബി ജോണിനേയും മത്സരിക്കുന്നതിലും എതിര്‍പ്പുകളുണ്ട്.

റാന്നിയില്‍ രാജു എബ്രഹാം തുടര്‍ച്ചയായി ജയിക്കുന്നു. കഴിഞ്ഞ തവണയും രാജുവിനെ മാറ്റാന്‍ ചര്‍ച്ച നടന്നു. എന്നാല്‍ പകരം ആളിനെ കണ്ടെത്താനായില്ല. ഇത്തവണ കേരളാ കോണ്‍ഗ്രസ് കൂടെ ഉള്ളതിനാല്‍ ജയിക്കാമെന്നാണ് പ്രതീക്ഷ. അതുകൊണ്ടാണ് രാജുവിനെ മാറ്റുന്നത്. കൊട്ടാരക്കരയില്‍ അയിഷാ പോറ്റിയും സര്‍വ്വ സമ്മതയാണ്. ആര്‍ ബാലകൃഷ്ണ പിള്ള ഇടതുപക്ഷത്തുള്ളതിനാല്‍ ഇവിടേയും ജയിക്കാമെന്നാണ് പ്രതീക്ഷ. രാജു എബ്രഹാമും അയിഷാ പോറ്റിയും മന്ത്രിമാര്‍ പോലും ആവാതെയാണ് നിയമസഭാ തെരഞ്ഞെടുപ്പില്‍ നിന്ന് മാറുന്നത്. ഇത് അണികള്‍ക്ക് പോലും അംഗീകരിക്കാന്‍ കഴിയുന്നില്ല.

കോഴിക്കോട് നോര്‍ത്തില്‍ പ്രദീപ് കുമാറിനേയും മാറ്റുന്നു. പ്രദീപിനും മന്ത്രിയാകാന്‍ അവസരം നല്‍കിയില്ല. കഴിഞ്ഞ തവണ മന്ത്രിയാക്കുമെന്ന് ഏവരും കരുതി. എന്നാല്‍ വി എസ് അച്യുതാനന്ദന്റെ പഴയ ശിഷ്യനെ മുഖ്യമന്ത്രി പിണറായി വിജയന്‍ വെട്ടി. ഇപ്പോള്‍ സ്ഥാനാര്‍ത്ഥി പട്ടികയില്‍ നിന്നും. കോഴിക്കോട് നോര്‍ത്തില്‍ പകരം ആര് മത്സരിക്കുമെന്നതാണ് ഉയരുന്ന ചോദ്യം. സംവിധായകന്‍ രഞ്ജിത്തിനെ തീരുമാനിക്കാനും സാധ്യതയുണ്ട്. പ്രദീപ് മാറുമ്പോള്‍ നോര്‍ത്തിലും സിപിഎമ്മിന് വിജയ സാധ്യത കുറയും. കോണ്‍ഗ്രസിന് സ്വാധീനമുള്ള മണ്ഡലമാണ് നോര്‍ത്ത്. ഇവിടെ പ്രദീപ് കുമാറിന്റെ ഇമേജിലായിരുന്നു സിപിഎം വിജയം.

ഏറ്റുമാനൂരില്‍ സുരേഷ് കുറുപ്പിനും സീറ്റ് കിട്ടില്ല. കോട്ടയം സിപിഎം സെക്രട്ടറി വിഎന്‍ വാസവന് വേണ്ടിയാണ് ഇത്. കേരളാ കോണ്‍ഗ്രസ് കൂടെയുള്ളതിനാല്‍ വാസവന് ജയിക്കാനാകുമെന്നാണ് പ്രതീക്ഷ. എന്നാല്‍ വാസവന് പലപ്പോഴും മത്സരിച്ച് തോല്‍ക്കുന്ന നേതാവാണ്. അതുകൊണ്ട് തന്നെ ഏറ്റുമാനൂരിലും ഇനി മത്സരം കടുക്കും. സുരേഷ് കുമാറിന് വാസവന്‍ പകരക്കാരനല്ലെന്ന വിലയിരുത്തലും ശക്തമാണ്. എങ്കിലും ജയസാധ്യതയ്ക്ക് മുകളില്‍ മറ്റ് പരിഗണനകള്‍ വരുമ്പോള്‍ സുരേഷ് കുറുപ്പും മാറി നില്‍ക്കേണ്ടി വരും.

സിറ്റിങ് എംഎല്‍എമാരായ എ.എന്‍. ഷംസീര്‍, ഒ.ആര്‍. കേളു, പി. ഉണ്ണി, കെ.ബാബു, കെ.ഡി. പ്രസേനന്‍, യു.ആര്‍. പ്രദീപ്, മുരളി പെരുനെല്ലി, കെ.ജെ. മാക്സി, സജി ചെറിയാന്‍, കെ.യു. ജനീഷ് കുമാര്‍, എം. സ്വരാജ്, ആന്റണി ജോണ്‍, യു. പ്രതിഭ, വീണാ ജോര്‍ജ്, എം. മുകേഷ്, എം. നൗഷാദ്, വി. ജോയി, ഡി.കെ. മുരളി, സി.കെ. ഹരീന്ദ്രന്‍, ഐ.ബി. സതീഷ്, കെ. അന്‍സലന്‍, വി.കെ. പ്രശാന്ത് എന്നീ 23 പേര്‍ക്കു വീണ്ടും മത്സരിക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അനുമതി നല്‍കിയിട്ടുണ്ട്. പി.കെ.ശശിയുടെ കാര്യത്തില്‍ ഇന്നു സംസ്ഥാന കമ്മിറ്റി അന്തിമ തീരുമാനമെടുക്കും. മന്ത്രി ബാലനു പകരം തരൂരില്‍ കെ. രാധാകൃഷ്ണന്റെ പേരും ചര്‍ച്ച ചെയ്തു. ഡോ: പി.കെ. ജമീലയും പട്ടികയിലുണ്ട്.

ജി. സുധാകരനു പകരം അമ്പലപ്പുഴയില്‍ എച്ച്. സലാമിനാണു സാധ്യത. ആലപ്പുഴയില്‍ മന്ത്രി തോമസ് ഐസക്കിനു പകരം ജെ. ചിത്തരഞ്ജന്‍ വന്നേക്കും. 5 തവണ മത്സരിച്ച രാജു ഏബ്രഹാമിനു പകരം റാന്നിയില്‍ റോഷന്‍ റോയി മാത്യു സ്ഥാനാര്‍ത്ഥിയാകും. മന്ത്രിസഭയിലെ രണ്ടാമനായ കേന്ദ്രകമ്മിറ്റി അംഗം ഇ.പി. ജയരാജനെ മത്സര രംഗത്തു നിന്ന് ഒഴിവാക്കിയതോടെ അദ്ദേഹം സംഘടനാ ചുമതലയിലേക്കു വരാനാണ് സാധ്യത. എല്‍ഡിഎഫ് കണ്‍വീനര്‍, പാര്‍ട്ടി ആക്ടിങ് സെക്രട്ടറി എന്നീ 2 ചുമതലകളും തുടര്‍ന്നും എ.വിജയരാഘവനെ തന്നെ ഏല്‍പിക്കുമോ എന്നതിനെ ആശ്രയിച്ചാകും ജയരാജന്റെ സാധ്യത.

കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദവിയില്‍ മടങ്ങിയെത്താന്‍ ഇട ഉണ്ടെങ്കിലും ചികിത്സ തുടരുന്നതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പു വേളയില്‍ അതിനു സാധ്യത കുറവാണ്. ഇന്നു ചേരുന്ന സംസ്ഥാന കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ വ്യക്തത വരുത്തും. അല്ലാത്ത പക്ഷം വിജയരാഘവന്‍ വഹിക്കുന്ന പദവികളില്‍ ഒന്ന് ജയരാജന് കിട്ടും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category