kz´wteJI³
തിരുവനന്തപുരം: എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥര്‍ക്കെതിരെ കിഫ്ബി ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ കെ.എം.ഏബ്രഹാം പരാതി നല്‍കിത് കേന്ദ്ര നീക്കങ്ങളെ പ്രതിരോധിക്കുന്നതിന്റെ ഭാഗം. ചോദ്യംചെയ്യലിനു വിളിച്ചു വരുത്തി കിഫ്ബിയിലെ വനിതാ ഉദ്യോഗസ്ഥയെ മാനസികമായി പീഡിപ്പിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്നു ചീഫ് സെക്രട്ടറിക്കു നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇതിന്റെ അടിസ്ഥാനത്തില്‍ ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുക്കുന്നതടക്കം നിയമനടപടികള്‍ സര്‍ക്കാര്‍ പരിഗണിക്കുകയാണ്.
ഇഡിയുടെ ചോദ്യം ചെയ്യലിനായി കൊച്ചി ഓഫിസിലെത്തിയ ധനവകുപ്പ് അഡിഷനല്‍ സെക്രട്ടറിക്കും 2 ഉദ്യോഗസ്ഥര്‍ക്കും നേരിടേണ്ടി വന്നത് കടുത്ത മാനസിക പീഡനമെന്നാണ് പരാതി. ചോദ്യം ചെയ്യലിനിടെ കുടിക്കാനുള്ള 3 ഗ്ലാസ് വെള്ളവുമായി ഒരാള്‍ വന്നു. അത് എടുക്കാന്‍ കൈനീട്ടിയപ്പോള്‍ താഴെയിട്ടു പൊട്ടിച്ചു. സോറി പോലും പറയാതെ അയാള്‍ പോയി. ഉടന്‍ അടുത്തയാള്‍ വന്നു നിലം തുടച്ചു. കുറച്ചു സമയം കഴിഞ്ഞ് ഒരാള്‍ ചൂടുള്ള കോഫിയുമായി വന്നു. അത് എടുക്കാന്‍ ആഞ്ഞപ്പോള്‍ നിലത്തിട്ടു പൊട്ടിച്ചു. ചൂടു കോഫി അഡിഷനല്‍ സെക്രട്ടറിയുടെ കാലില്‍ കൊണ്ടു ചെറുതായി പൊള്ളലേല്‍ക്കുകയും ചെയ്തു. ഉടന്‍ അടുത്തയാള്‍ വന്നു നിലം തുടച്ചു വൃത്തിയാക്കി. വളഞ്ഞ വഴിയിലൂടെ ഭീഷണിപ്പെടുത്തുകയായിരുന്നു ഇഡി ഉദ്യോഗസ്ഥരുടെ ഉദ്ദേശ്യമെന്നാണു സര്‍ക്കാര്‍ കരുതുന്നത്. അതേസമയം, വ്യക്തിപരമായി പരാതി നല്കാന് ചോദ്യം ചെയ്യലിനു വിധേയരായ ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ തയാറല്ല. കേന്ദ്ര ഏജന്‍സികളെ ഭയന്നാണ് ഇത്.
മുന്‍പ് പ്രോട്ടോക്കോള്‍ ഓഫിസിലെ ഉദ്യോഗസ്ഥനും സമാന പരാതി സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തിയെങ്കിലും ഇഡിക്കെതിരെ കേസെടുക്കുന്നത് ഉചിതമല്ലെന്നു ഡിജിപി ലോക്നാഥ് ബെഹ്റ സര്‍ക്കാരിനെ അറിയിക്കുകയായിരുന്നു. പുതിയ പരാതിയില്‍ മുഖ്യമന്ത്രി സമ്മതം നല്കിയാല് പൊലീസ് കേസെടുക്കും. വനിതാ ഉദ്യോഗസ്ഥയുടെ പരാതി കിട്ടിയാല്‍ ആകും കേസെടുക്കുക. ജാമ്യമില്ലാ വകുപ്പുകളും ചുമത്തും. ധനവകുപ്പില്‍ നിന്നു കിഫ്ബിയിലേക്കു പോയി ഡപ്യൂട്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന അഡിഷനല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യലിനിടെ ഭീഷണിപ്പെടുത്തുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തതെന്ന ആരോപണത്തെ ഗൗരവത്തോടെയാണ് സര്‍ക്കാര്‍ കാണുന്നത്. കെ എം എബ്രഹാമിന്റെ അതിവിശ്വസ്തയാണ് ഈ ഉദ്യോഗസ്ഥ.
ഇവര്‍ ഐഎഎസ് കൊടുക്കേണ്ട ഉദ്യോഗസ്ഥ പട്ടികയിലുമുണ്ട്. ഇതില്‍ ചില പരാതികളും സെക്രട്ടറിയേറ്റില്‍ ചര്‍ച്ചയാണ്. കെ എം എബ്രഹാമിന്റെ ശുപാര്‍ശയിലാണ് ഇവര്‍ ഐഎഎസ് പട്ടികയില്‍ കടന്നുകൂടിയതെന്ന ആരോപണമാണ് ഇത്. ഐ എ എസ് കണ്‍ഫര്‍ ചെയ്യേണ്ടത് കേന്ദ്ര സര്‍ക്കാരാണ്. കേന്ദ്ര ഏജന്‍സിക്കെതിരെ പരാതി കൊടുത്താല്‍ പിന്നെ ഈ മോഹം നടക്കുമോ എന്നും അറിയില്ല. കേരളാ അഡ്മിനിസ്ട്രേറ്റീവ് സര്‍വ്വീസിലേക്കും ഇവര്‍ പരീക്ഷ എഴുതിയിരുന്നു. അങ്ങനെ ഐ എ എസ് മോഹമുള്ള ഉദ്യോഗസ്ഥയാണ്. മസാല ബോണ്ടിറക്കുന്നതിനു മുന്‍പ് ഫണ്ട് മാനേജ്മെന്റ് സംബന്ധിച്ചുള്ള പരിശീലനത്തിനായി ലണ്ടനില്‍ പോയ സംഘത്തില്‍ ഇവരുമുണ്ടായിരുന്നു.
മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസര്‍ക്കു മുഖ്യമന്ത്രി കഴിഞ്ഞ ദിവസം നല്കിയ പരാതിയില്‍ ഇവരെ ചോദ്യം ചെയ്ത കാര്യം പരാമര്‍ശിച്ചിരുന്നെങ്കിലും വിശദാംശങ്ങളിലേക്കു കടന്നിരുന്നില്ല. ഇഡിയുടെ ചോദ്യം ചെയ്യലിനു ഹാജരായ ശേഷം ഉദ്യോഗസ്ഥ കിഫ്ബിക്കു നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പരാതി എഴുതി വാങ്ങി ക്രിമിനല്‍ കേസ് അടക്കമുള്ള നടപടികള്‍ സ്വീകരിക്കാനാണ് ആലോചന. ഇങ്ങനെ കേസെടുത്താല്‍ ഇഡി അതിനെ കോടതിയില്‍ ചോദ്യം ചെയ്യും. ഇതെല്ലാം വിവാദങ്ങള്‍ക്ക് പുതിയ തലം നല്കി. ഇഡിയുമായി ഏറ്റുമുട്ടലിലേക്കു സര്‍ക്കാര്‍ നീങ്ങുന്ന സാഹചര്യത്തില്‍ ഈയാഴ്ച നിശ്ചയിച്ചിരുന്ന ചോദ്യം ചെയ്യലിനു ഹാജരാകേണ്ടെന്നു കിഫ്ബി ഉദ്യോഗസ്ഥര്‍ക്കു സര്‍ക്കാര്‍ നിര്‍ദ്ദേശം നല്കി. 2 വര്‍ഷം മുന്‍പ് ലണ്ടന്‍ സ്റ്റോക് എക്സ്ചേഞ്ചില്‍ മസാല ബോണ്ടിറക്കി എടുത്ത 2150 കോടി വായ്പയുടെ പേരില്‍ ഇപ്പോള്‍ കേസെടുക്കുന്നത് തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ടുള്ള രാഷ്ട്രീയ നീക്കമെന്നാണു സംസ്ഥാന സര്‍ക്കാര്‍ ആരോപിക്കുന്നത്.
അതിനിടെ കിഫ്ബിക്കെതിരായ ഇഡി അന്വേഷണം എന്തു വിലകൊടുത്തും ചെറുക്കാനും വിവാദമാക്കാനും സര്‍ക്കാര്‍ തന്നെ മുന്‍കൈ എടുക്കുന്നതിനു പിന്നില്‍ തികഞ്ഞ രാഷ്ട്രീയ കണക്കുകൂട്ടല്‍. സര്‍ക്കാര്‍ സ്വര്‍ണക്കടത്ത് വിവാദത്തില്പെട്ടിരിക്കെ നടന്ന തദ്ദേശതിരഞ്ഞെടുപ്പിനു മുന്‍പ് എല്ലാ ശ്രദ്ധയും കിഫ്ബിയിലേക്കു തിരിച്ചുവിട്ടതു പോലെ നിയമസഭാ തിരഞ്ഞെടുപ്പിനും കിഫ്ബി മുഖ്യ ചര്‍ച്ചാവിഷയമാക്കാനാണു നീക്കം. കിഫ്ബി ചര്‍ച്ചയായാല്‍ സംസ്ഥാനത്തു നടപ്പാക്കിയ വികസനപദ്ധതികള്‍ ചര്‍ച്ചയാകും. നാടിന്റെ പുരോഗതിക്കുവേണ്ടി ജനവികാരം ഉയരും. തദ്ദേശത്തില്‍ ഈ നീക്കം വിജയിച്ചിരുന്നു.
2019 മേയിലാണ് ലണ്ടന്‍ സ്റ്റോക്ക് എക്സ്ചേഞ്ച് വഴി 9.72% പലിശയ്ക്ക് 5 വര്‍ഷ തിരിച്ചടവു കാലാവധിയോടെ 2150 കോടി രൂപ മസാല ബോണ്ട് വഴി കിഫ്ബി സമാഹരിച്ചത്. ഉയര്‍ന്ന പലിശയ്ക്കുള്ള ഈ കടമെടുപ്പിനെതിരെ നിയമസഭയ്ക്കകത്തും പുറത്തും വലിയ വിമര്‍ശനമുയര്‍ന്നു. സംസ്ഥാനങ്ങള്‍ രാജ്യത്തിനു പുറത്തു നിന്നു കടമെടുക്കുന്നതു ഭരണഘടനാലംഘനമാണെന്നു സിഎജി റിപ്പോര്‍ട്ട് കുറ്റപ്പെടുത്തിയതോടെ ആരോപണങ്ങളുടെ ഗൗരവം കൂടി. നിയമസഭയില്‍ വയ്ക്കും മുന്‍പു റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം ധനമന്ത്രി വാര്‍ത്താ സമ്മേളനത്തിലൂടെ പുറത്തുവിടുകയും പിന്നീടു വിവാദഭാഗം നിയമസഭാ പ്രമേയത്തിലൂടെ നീക്കുകയും ചെയ്തു.
കഴിഞ്ഞയാഴ്ച തൃപ്പൂണിത്തുറയില്‍ കേന്ദ്രമന്ത്രി നിര്‍മല സീതാരാമന് തന്നെ കിഫ്ബിക്കെതിരെ നടത്തിയ പ്രസ്താവനയ്ക്കു പിന്നാലെ കിഫ്ബി സിഇഒയെ അടക്കം ചോദ്യം ചെയ്യാനുള്ള നീക്കം തികച്ചു രാഷ്ട്രീയ പ്രേരിതമായാണു സര്‍ക്കാര്‍ കാണുന്നത്. ഇഡി തന്നെ ചോദ്യംചെയ്യല്‍ വിവരങ്ങള്‍ പുറത്തുവിട്ടതിനാല്‍ വിഷയം വിവാദമാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. കേന്ദ്രസര്‍ക്കാരിനു കീഴിലെ വിവിധ സ്ഥാപനങ്ങള്‍ മസാല ബോണ്ടിറക്കി പണം സമാഹരിച്ചതാണു തിരിച്ചടിക്കാന്‍ സര്‍ക്കാര്‍ കാണുന്ന മുഖ്യ ആയുധം.
വിദേശനാണയ വിനിമയ ചട്ടം (ഫെമ) അനുസരിച്ചും റിസര്‍വ് ബാങ്ക് അനുമതിയോടെയുമാണു കിഫ്ബി മസാല ബോണ്ടിലൂടെ പണം കണ്ടെത്തിയതെന്നു സര്‍ക്കാര്‍ വാദിക്കുന്നു. ബോഡി കോര്‍പറേറ്റായ കിഫ്ബിക്കു മാസാല ബോണ്ട് വഴി പണം സമാഹരിക്കാന്‍ റിസര്‍വ് ബാങ്കിന്റെ എന്‍ഒസി മതിയെന്നും സംസ്ഥാന സര്‍ക്കാര്‍ വായ്പയെടുക്കുമ്പോള്‍ ചെയ്യുന്നതു പോലെ കേന്ദ്രത്തിന്റെ മുന്‍കൂര്‍ അനുമതി വേണ്ടെന്നുമാണ് നിലപാട്. എന്നാല്‍ ഫെമ ലംഘിച്ചെന്ന നിലയിലാണ് ഇഡിയുടെ അന്വേഷണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam