1 GBP = 102.00 INR                       

BREAKING NEWS

ബംഗാളില്‍ വല്ല്യേട്ടന്മാര്‍ സഖാക്കള്‍ തന്നെ; ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് ജനവിധി തേടുക 92 മണ്ഡലങ്ങളില്‍; അബ്ബാസുദ്ദീന്‍ സിദ്ദിഖിയുടെ ഐഎസ്എഫിന് 37 സീറ്റുകള്‍ നല്‍കാനും ധാരണ; ദീദി- മോദി പോരിനിടെ കരുത്തറിയിക്കാന്‍ മൂന്നാം മുന്നണി

Britishmalayali
kz´wteJI³

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഇടതുപക്ഷവും കോണ്‍ഗ്രസും സീറ്റ് പങ്കിടലില്‍ ധാരണയിലെത്തി. ഇടതുപാര്‍ട്ടികള്‍ 165 സീറ്റുകളില്‍ മല്‍സരിക്കുമ്പോള്‍ കോണ്‍ഗ്രസ് 92 സീറ്റുകളില്‍ ജനവിധി തേടും. ഇന്ത്യന്‍ സെക്കുലര്‍ ഫ്രണ്ടിന് ( ഐഎസ്എഫ് ) 37 സീറ്റ് നല്‍കാനും ധാരണയായിട്ടുണ്ട്. നിയമസഭ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമായി കൊല്‍ക്കത്തയില്‍ മൂന്നാം മുന്നണിയുടെ കൂറ്റന്‍ റാലി നടന്നിരുന്നു. ഇടതുപാര്‍ട്ടികള്‍ക്കും കോണ്‍ഗ്രസിനും പുറമെ ഫര്‍ഫുറ ഷെരീഫിലെ പുരോഹിതന്‍ അബ്ബാസുദ്ദീന്‍ സിദ്ദിഖിയുടെ പാര്‍ട്ടിയായ ഐ.എസ്.എഫും റാലിയില്‍ പങ്കെടുത്തിരുന്നു. സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, ഐ.എസ്.എഫ് നേതാവ് അബ്ബാസുദ്ദീന്‍ സിദ്ദിഖി തുടങ്ങിയവരും പരേഡില്‍ അണിനിരന്നു.

തെരഞ്ഞെടുപ്പില്‍ തൃണമൂലിനും ബിജെപിക്കും പുറമെ മൂന്നാംകക്ഷിയായാണ് ഇടതുപാര്‍ട്ടികളുടെ മത്സരം. കോണ്‍ഗ്രസുമായുള്ള സഖ്യം സംബന്ധിച്ച കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ക്ക് സിപിഎമ്മിനേക്കാള്‍ പഴക്കമുണ്ട്. സംഘപരിവാര്‍ ഇത്രവലിയ ശക്തിയായി എത്തുന്നതിനും വളരെ മുന്നേ ഈ സാഹചര്യങ്ങള്‍ മുന്‍കൂട്ടി കണ്ടവരായികുന്നു ഇന്ത്യന്‍ കമ്മ്യൂണിസ്റ്റുകള്‍, അതുകൊണ്ട് തന്നെ വളര്‍ന്നു വരുന്ന വര്‍ഗീയതടെ ചെറുക്കാനും കുത്തക മുതലാളിത്തത്തെ തകര്‍ക്കാനും ദേശീയ ബൂര്‍ഷ്വാസി അഥവാ കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കണം എന്ന് സിപിഐ എന്നും വാദിച്ചിരുന്നു. എന്നാല്‍, അതേ തുടര്‍ന്നുണ്ടായ തര്‍ക്കങ്ങള്‍ പാര്‍ട്ടിയുടെ പിളര്‍പ്പിലേക്കും സിപിഎമ്മിന്റെ രൂപീകരണത്തിലേക്കുമാണ് നയിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ദേശീയ ബൂര്‍ഷ്വാസിയുമായി ഐക്യമുന്നണി രൂപപ്പെടുത്തി വലതുപക്ഷത്തെ തോല്‍പ്പിച്ച് വിപ്ളവത്തിന്റെ ആദ്യ ഘട്ടം പൂര്‍ത്തിയാക്കണമെന്ന നയം ചര്‍ച്ചയാക്കിയത് മുതല്‍ എതിര്‍ത്ത് നിന്നവര്‍ പാര്‍ട്ടിയുടെ നാഷണല്‍ കൗണ്‍സിലില്‍ നിന്നും ഇറങ്ങിപ്പോയി പുതിയ പാര്‍ട്ടി രൂപീകരിക്കുകയായിരുന്നു.

ഇതിനിടയില്‍, സിപിഐ ചില രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുകയും സിപിഐ ജനറല്‍ സെക്രട്ടറി ആയിരുന്ന ഇന്ദ്രജിത് ഗുപ്ത ഇന്ത്യയുടെ ആഭ്യന്തര മന്ത്രി ആകുകയും ചെയ്‌തെങ്കിലും ഇടത് ഐക്യത്തിന് വേണ്ടി പലപ്പോഴും കോണ്‍ഗ്രസ് സഖ്യം എന്ന ആശയം ഒഴിവാക്കുകയായിരുന്നു. ഒന്നാം യുപിഎ സര്‍ക്കാരില്‍ ചേരണം എന്ന പാര്‍ട്ടി താത്പര്യത്തെയയും നേതൃത്വം ബലികൊടുത്തത് ഇടത് ഐക്യം പറഞ്ഞായിരുന്നു. ജനാഭിലാഷ സഫലീകരണത്തിന് സര്‍ക്കാരിന്റെ ഭാഗമാകണം എങ്കിലും ഇടത് ഐക്യം കാത്തുസൂക്ഷിക്കാന്‍ മന്ത്രിസഭയില്‍ അംഗമാകുന്നില്ല എന്നായിരുന്നു സിപിഐ നിലപാട്. ഇപ്പോള്‍ ശക്തി കേന്ദ്രങ്ങളിലെല്ലാം കൂടുതല്‍ ദുര്‍ബലമായതോടെ സിപിഎമ്മും സിപിഐയും മറ്റ് ഇടത് പാര്‍ട്ടികളും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് മുന്നണി രൂപീകരിക്കുകയാണ്. കോണ്‍ഗ്രസിന് മുന്നിലും മറ്റ് മാര്‍ഗങ്ങളില്ല എന്നതാണ് വാസ്തവം.

നിലവില്‍ പലയിടത്തും സഖ്യം
കേരളത്തിന് പുറത്ത് സാധ്യമായ ഇടത്തൊക്കെ കോണ്‍ഗ്രസുമായി കൈകോര്‍ക്കുകയാണ് സിപിഎം. മൂന്നു പതിറ്റാണ്ടിലേറെ ഭരിച്ച ബംഗാളിന് പുറമേ തമിഴ് നാട്ടിലും കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമായി സിപിഎം മത്സരിച്ചിരുന്നു. പശ്ചിമ ബംഗാളില്‍ കഴിഞ്ഞ ലോക് സഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട് സഖ്യമുണ്ടായിരുന്നില്ലെങ്കിലും പരസ്പരം മത്സരിക്കരുത് എന്ന ധാരണയിലെത്താന്‍ കോണ്‍ഗ്രസും സിപിഎമ്മും പരിശ്രമിച്ചിരുന്നു. എന്നാല്‍, ലോക് സഭാ തെരഞ്ഞെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പൂര്‍ണമായും പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് മുന്നണിയുടെ ഭാഗമാകുക മാത്രമാണ് പാര്‍ലമെന്ററി രംഗത്ത് സാന്നിധ്യം അറിയിക്കാനെങ്കിലും തങ്ങള്‍ക്ക് മുന്നില്‍ മാര്‍?ഗമുള്ളു എന്ന് സിപിഎം തിരിച്ചറിയുകയാണ്.

ബീഹാറില്‍, ആര്‍ജെഡി-കോണ്‍ഗ്രസ് മഹാസഖ്യത്തിന്റെ ഭാഗമായതിന് പിന്നാലെ, ജമ്മു കശ്മീരിലും പിഡിപി- നാഷണല്‍ കോണ്‍ഫറന്‍സ്- കോണ്‍ഗ്രസ് സഖ്യത്തിലും സിപിഎം ഇടംപിടിച്ചിരുന്നു. ഇപ്പോഴിതാ, ആസാമിലും ബംഗാളിലും കോണ്‍ഗ്രസിനൊപ്പം സഖ്യമുണ്ടാക്കി ശക്തി ആര്‍ജ്ജിക്കാന്‍ ഇറങ്ങുകയാണ് ഇടത് പാര്‍ട്ടികള്‍. പ്രതിപക്ഷ മഹാസഖ്യത്തില്‍ ഇടതുപക്ഷ പാര്‍ട്ടികളായ സിപിഐ, സിപിഐ.എം.എല്‍ എന്നിവരുമായി ഒന്നിച്ചുചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് കോണ്‍ഗ്രസ് നേതൃത്വം അറിയിച്ചു. ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പരാജയപ്പെടുത്താന്‍ ഇരു പാര്‍ട്ടികളും ഒരുമിച്ച് തെരഞ്ഞെടുപ്പില്‍ പോരാടുമെന്ന് നേരത്തെ തന്നെ കോണ്‍ഗ്രസും സിപിഐ.എമ്മും ധാരണയിലെത്തിയിരുന്നു.

ബംഗാളിലെ ഹൂഗ്ലിയിലെ ഫര്‍ഫുറ ഷെരീഫ് ദേവാലയത്തിലെ അബ്ബാസ് സിദ്ദിഖി അടുത്തിടെ രൂപീകരിച്ച പാര്‍ട്ടിയാണ് ഐഎസ്എഫ്. മുതിര്‍ന്ന നേതാവ് ആനന്ദ് ശര്‍മ്മ പുതിയ പാര്‍ട്ടിയായ ഐഎസ്എഫുമായി കോണ്‍ഗ്രസ് സഖ്യം ചേരുന്നതിനെ എതിര്‍ത്ത് രംഗത്തു വന്നിരുന്നു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസിനെയും ബിജെപിയേയും തകര്‍ക്കാന്‍ എല്ലാ മതേതര കക്ഷികളുമായും യോജിക്കുകയാണ് വേണ്ടതെന്ന് പറഞ്ഞ് ബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് അധീര്‍ രഞ്ജന്‍ ചൗധരി രംഗത്തെത്തി.

പശ്ചിമബംഗാളിലെ 294 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ് നടക്കുന്നത്. എട്ടു ഘട്ടമായാണ് വോട്ടെടുപ്പ്. ആദ്യഘട്ട വോട്ടെടുപ്പ് മാര്‍ച്ച് 27 ന് നടക്കും. ഏപ്രില്‍ ഒന്ന്, ആറ്, 10, 17, 22, 16, ഏപ്രില്‍ 29 തീയതികളിലായിട്ടാണ് ബംഗാളിലെ വോട്ടെടുപ്പ്. മെയ് രണ്ടിനാണ് വോട്ടെണ്ണല്‍. ബംഗാളില്‍ ഭരണം നേടാന്‍ ബിജെപിയും ശക്തമായി രംഗത്തുണ്ട്. കഴിഞ്ഞ സഭയില്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന് 222 സീറ്റുകളാണുണ്ടായിരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category