1 GBP = 102.00 INR                       

BREAKING NEWS

കോടിപതികളില്‍ മുമ്പില്‍ സിപിഎം; തൊട്ടു പിന്നില്‍ മുസ്ലിം ലീഗും; 57 പേരുടെ ആസ്തി ഒരു കോടിക്ക് മുകളില്‍; എംഎല്‍എമാരില്‍ പണക്കാരന്‍ വികെസി തന്നെ; വരുമാനത്തില്‍ തൊട്ടു പിന്നില്‍ നടന്മാരായ ഗണേശും മുകേഷും; അന്‍വറും പിസി ജോര്‍ജും കടക്കാരും; കേരളത്തിലെ എംഎല്‍എമാരുടെ ആസ്തി പരിശോധിക്കുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: കേരളത്തിലെ സിപിഎം എംഎല്‍എമാരില്‍ 15 പേര്‍ കോടിപതികള്‍. മുസ്ലിം ലീഗ് 14, കോണ്‍ഗ്രസ് 12, കേരള കോണ്‍ഗ്രസ് 4, സ്വതന്ത്രര്‍ 3 ഉള്‍പ്പെടെ 57 എംഎല്‍എമാരുടെ പ്രഖ്യാപിത ആസ്തി ഒരു കോടി രൂപയിലേറെയാണ്. ഏറ്റവും കൂടുതല്‍ കടബാധ്യതയുള്ളതു പി.വി.അന്‍വര്‍ (5 കോടി), വി. അബ്ദുറഹിമാന്‍ (3 കോടി), പി.സി.ജോര്‍ജ് (ഒരു കോടി) എന്നിവര്‍ക്കാണ്.

അസോസിയേഷന്‍ ഓഫ് ഡമോക്രാറ്റിക് റിഫോംസും കേരള ഇലക്ഷന്‍ വാച്ചും 132 എംഎല്‍എമാരുടെ സത്യവാങ്മൂലം വിശകലനം ചെയ്താണ് ഈ കണക്കുകള്‍ പുറത്തു വിട്ടത്. സഭയിലെ 4 സീറ്റുകള്‍ ഒഴിഞ്ഞുകിടക്കുകയാണ്. 4 പേരുടെ വിവരം ലഭ്യമായില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഏറ്റവും കൂടുതല്‍ സ്വത്തുള്ളത് വി.കെ.സി. മമ്മദ് കോയ (30 കോടി), കെ.ബി.ഗണേശ് കുമാര്‍ (22 കോടി), മഞ്ഞളാംകുഴി അലി (20 കോടി) എന്നിവര്‍ക്കാണ്. മുഹമ്മദ് മുഹസിന്‍ (46,691 രൂപ), എല്‍ദോ ഏബ്രഹാം (63,896), ആന്റണി ജോണ്‍ (3,81,300) എന്നിവരാണ് ഏറ്റവും കുറവ് ആസ്തിയുള്ളവര്‍.

ഏറ്റവും കൂടുതല്‍ വരുമാനമുള്ളതും വി.കെ.സി. മമ്മദ് കോയയ്ക്കാണ് (30 കോടി). കെ.ബി.ഗണേശ് കുമാര്‍, മുകേഷ് എന്നിവരാണ് തൊട്ടുപിന്നില്‍. 2014-16 കാലത്തെ ആദായനികുതി റിട്ടേണുകള്‍ പ്രകാരമാണ് ഈ കണക്കുകള്‍. ഇതില്‍ വികെസി എത്തവണ മത്സരത്തിനുണ്ടാകില്ല. ബേപ്പൂര്‍ സീറ്റില്‍ മുഖ്യമന്ത്രിയുടെ മരുമകന്‍ മുഹമ്മദ് റിസായ് സ്ഥാനാര്‍ത്ഥിയാകുന്ന സാഹചര്യത്തിലാണ് ഇത്.

54 എംഎല്‍എമാരുടെ വിദ്യാഭ്യാസ യോഗ്യത 5ാം ക്ലാസിനും 12ാം ക്ലാസിനുമിടയിലാണ്. ഒരാള്‍ക്കു മാത്രം സ്‌കൂള്‍ വിദ്യാഭ്യാസമില്ല. 77 പേര്‍ ബിരുദമോ അതിനു മുകളിലോ യോഗ്യതയുള്ളവര്‍. കൊലക്കേസ് പ്രതികളായ 2 പേരുണ്ട്. 6 പേര്‍ക്കെതിരെ വധശ്രമക്കേസുണ്ട്. സ്ത്രീകള്‍ക്കെതിരായ അതിക്രമത്തിന് ഒരാള്‍ക്കെതിരെ കേസുണ്ട്.

86 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളുണ്ട്. സിപിഎമ്മിലാണ് കൂടുതല്‍ പേര്‍ 51; സിപിഐ 12, കോണ്‍ഗ്രസ് 9, ലീഗ് 5, സ്വതന്ത്രര്‍ 4. ഗുരുതര ക്രിമിനല്‍ കേസുകള്‍ സിപിഎമ്മില്‍ 18 പേര്‍ക്കെതിരെയുണ്ട്; കോണ്‍ഗ്രസ് 5, സിപിഐ 3, ലീഗ് 2.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category