1 GBP = 102.00 INR                       

BREAKING NEWS

കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു നല്‍കും; പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം എന്നിവ വിട്ടുകൊടുക്കില്ല; പ്രിന്‍സ് ലൂക്കോസ് അടക്കമുള്ളവര്‍ നിരാശയില്‍; ജോസഫിന്റെ കടുംപിടിത്തത്തിന് കോണ്‍ഗ്രസ് വഴങ്ങില്ല; യുഡിഎഫിലെ കേരളാ കോണ്‍ഗ്രസ് പ്രതിസന്ധി തുടരുമ്പോള്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: യുഡിഎഫില്‍ കേരളാ കോണ്‍ഗ്രസ് ജോസഫ് കീറാമുട്ടിയായി തുടരുന്നു. കേരള കോണ്‍ഗ്രസു(ജോസഫ്)മായുള്ള തര്‍ക്കമാണു പരിഹരിക്കാനുള്ളത്. മുസ്ലിം ലീഗുമായി ഇന്ന് അന്തിമ ധാരണ ആയേക്കും. അധികമായി 3 സീറ്റ് അവര്‍ക്കു നല്‍കാന്‍ തീരുമാനിച്ചെങ്കിലും അവ ഏതൊക്കെ എന്നതില്‍ തര്‍ക്കങ്ങളുണ്ട്. മാണി സി കാപ്പനും കൂടുതല്‍ സീറ്റ് നല്‍കില്ലെന്നാണ് സൂചന. പാലായില്‍ യുഡിഎഫ് സ്വതന്ത്രനായി മാണി സി കാപ്പന്‍ മത്സരിക്കേണ്ടി വരും.

കോട്ടയത്തു പാലാ ഒഴിച്ചുള്ള 8 സീറ്റുകള്‍ തുല്യമായി പങ്കിടണം എന്നതില്‍ തന്നെ പി.ജെ. ജോസഫ് നില്‍ക്കുന്നു. 5-3 എന്നാണു കോണ്‍ഗ്രസിന്റെ നിര്‍ദ്ദേശം. ഏറ്റുമാനൂര്‍ കോണ്‍ഗ്രസിനു നല്‍കിയാല്‍ പ്രശ്നം തീര്‍ന്നേക്കും. കടുത്തുരുത്തി, ചങ്ങനാശേരി, പൂഞ്ഞാര്‍ സീറ്റുകള്‍ കേരള കോണ്‍ഗ്രസിനു നല്‍കാന്‍ കോണ്‍ഗ്രസ് സന്നദ്ധമാണ്. പുതുപ്പള്ളി, കോട്ടയം, കാഞ്ഞിരപ്പള്ളി, ഏറ്റുമാനൂര്‍, വൈക്കം എന്നിവ കോണ്‍ഗ്രസിനും. മൂവാറ്റുപുഴ കേരളാ കോണ്‍ഗ്രസിന് വിട്ടുകൊടുക്കില്ല. ഫ്രാന്‍സിസ് ജോര്‍ജിനു വേണ്ടി സീറ്റ് വേണം എന്നു കേരള കോണ്‍ഗ്രസ് ആവശ്യപ്പെടുന്നു.

ചടയമംഗലം സീറ്റ് മുസ്ലിം ലീഗിനു നല്‍കി പകരം പുനലൂര്‍ ഏറ്റെടുക്കാമെന്ന ധാരണ രൂപപ്പെട്ടെങ്കിലും സ്ഥാനാര്‍ത്ഥിത്വം ആഗ്രഹിക്കുന്ന ഒരു വിഭാഗം കോണ്‍ഗ്രസിനെ പ്രതിഷേധം അറിയിച്ചു. എങ്കില്‍ അമ്പലപ്പുഴ നല്‍കാന്‍ ലീഗ് ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്പിയും ഈ സീറ്റ് ചോദിച്ചു. പേരാമ്പ്രയ്ക്കു പകരം തിരുവമ്പാടി കേരള കോണ്‍ഗ്രസ് (ജോസഫ്) ചോദിച്ചെങ്കിലും ലീഗുമായി ചര്‍ച്ച ചെയ്യണമെന്നു കോണ്‍ഗ്രസ് മറുപടി നല്‍കി. ലീഗിന്റെ അക്കൗണ്ടില്‍ സിഎംപി നേതാവ് സി.പി. ജോണിനെ തിരുവമ്പാടിയില്‍ മത്സരിപ്പിക്കുന്നതു ചര്‍ച്ചയിലുണ്ട്. മലബാറില്‍ കേരളാ കോണ്‍ഗ്രസിന് സീറ്റ് കൊടുക്കാന്‍ ഇടയില്ല.

തെരഞ്ഞെടുപ്പ് കമ്മീഷനില്‍ നിന്നും തിരിച്ചടി നേരിട്ടെങ്കിലും ജോസ് വിഭാഗത്തില്‍ നിന്നും പുതുശ്ശേരി അടക്കമുള്ള നേതാക്കന്മാര്‍ തങ്ങളുടെ ചേരിയിലിലെത്തിയത് ജോസഫ് രാഷ്ട്രീയ വിജയമായി അവതരിപ്പിച്ചിരുന്നു. എന്നാല്‍ അണികള്‍ ജോസഫിനൊപ്പമല്ലെന്നും ജോസ് കെ മാണിക്കൊപ്പമാണെന്നും തദ്ദേശ തെരഞ്ഞെടുപ്പ് തെളിയിച്ചു. പാര്‍ട്ടിയിലെ രണ്ടാമന്‍ ആരെന്ന ചര്‍ച്ചയും ജോസഫ് വിഭാഗത്തിലുണ്ട്. പാര്‍ട്ടിയില്‍ ആധിപത്യം ഉറപ്പിക്കുവാന്‍ മോന്‍സ് ജോസഫ് എംഎല്‍എ യുടെ യും മുന്‍ എം പി കെ ഫ്രാന്‍സിസ് ജോര്‍ജ്ജിന്റെയും നേതൃത്വത്തില്‍ അധികാര വടംവലി രൂക്ഷമാണ്. ഈ തര്‍ക്കത്തില്‍ ജോസഫും തീര്‍ത്തും നിരാശനുമാണ്. ഇതിനിടെയാണ് സീറ്റ് ചര്‍ച്ചയിലെ പ്രതിസന്ധിയും.

മോന്‍സ് ജോസഫ് എംഎല്‍എ, തോമസ് ഉണ്ണിയാടന്‍, വിക്ടര്‍ ടി തോമസ്, വി ജെ ലാലി, വര്‍ഗീസ് മാമന്‍,ഡി.കെ.ജോണ്‍ , കുഞ്ഞു കോശി പോള്‍, റോജസ് സെബാസ്റ്റ്യന്‍, ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് മാര്‍, പ്രിന്‍സ് ലൂക്കോസ്, രാകേഷ് ഇടപ്പുര എന്നിവര്‍ ഒരു പക്ഷത്ത്. മറു ചേരിയില്‍ ജോയ് അബ്രഹാം,എം പി പോളി, വക്കച്ചന്‍ മറ്റത്തില്‍, സജി മഞ്ഞക്കടമ്പില്‍, സാജന്‍ ഫ്രാന്‍സിസ്, മൈക്കിള്‍ ജെയിംസ്, അജിത്ത് മുതിരമല, എബ്രഹാം കലമണ്ണില്‍, ഷീല സ്റ്റീഫന്‍ എന്നീ പ്രമുഖരും. എല്ലാവര്‍ക്കും എംഎല്‍എയായി മത്സരിക്കാന്‍ സീറ്റ് വേണമെന്നതാണ് പ്രശ്നം. ഇനി അത് നടക്കില്ല. ചോദിക്കുന്നതൊന്നും യുഡിഎഫ് കൊടുക്കില്ല.

ഏറ്റുമാനൂര്‍ സീറ്റ് വാഗ്ദാനം ചെയ്ത് പ്രിന്‍സ് ലൂക്കോസിനെ പാര്‍ട്ടിയിലേക്ക് കൊണ്ടുവന്നതില്‍ സജി മഞ്ഞക്കടമ്പനും ജോസഫിനോട് പിണങ്ങി. തിരുവല്ല സീറ്റ് ഓഫര്‍ ചെയ്ത് ജോസഫ് എം പുതുശ്ശേരിയെ സ്വീകരിച്ചത് വിക്ടര്‍ ടി തോമസിനും ഇഷ്ടപ്പെട്ടില്ല, കുട്ടനാട് സീറ്റില്‍ വിമതനായി മത്സരിച്ച പഴയ മാണി ഗ്രൂപ്പുകാരനായ ജോസ് കോയിപ്പള്ളിയെ ഇരുകൈയും നീട്ടി സ്വീകരിച്ചതും കുട്ടനാട്ടിലെ ജോസഫ് ഗ്രൂപ്പ് നേതാവായ ജേക്കബ് എബ്രഹാമിന് കടുത്ത അതൃപ്തി ഉണ്ടാക്കി. ഇത്തരം പ്രശ്‌നങ്ങളെ പോലും നേരിടാനാകാത്ത ജോസഫിന് മതിയായ സീറ്റ് കിട്ടിയില്ലെങ്കില്‍ പൊട്ടിത്തെറി ഉറപ്പ്.

ഇനി കേരളാ കോണ്‍ഗ്രസിലേക്ക് സീറ്റ് മോഹിച്ചെത്തിയ പതിനഞ്ചോളം പേര്‍ക്കായി ആകെ കോണ്‍ഗ്രസ് നല്‍കുക പത്തില്‍ താഴെ നിയമസഭാ സീറ്റ് മാത്രമാകും. രാജ്യസഭാ തെരഞ്ഞെടുപ്പിലെ വിപ് ലംഘനം പുലിവാലായാല്‍ മോന്‍സിനും ജോസഫിനും മത്സരിക്കാന്‍ കഴിയില്ലെന്നതും പ്രതിസന്ധി മൂര്‍ച്ഛിപ്പിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category