1 GBP = 102.00 INR                       

BREAKING NEWS

'ചേരാനെലൂര്‍ ആര്‍ എസ് എസ് ശാഖാ അംഗവും കോളേജില്‍ എബിവിപിയും; അനില്‍ അക്കരയുടെ ആ പഴയ ആരോപണം വീണ്ടും സോഷ്യല്‍ മീഡിയയില്‍; മത്സരിക്കാന്‍ സീറ്റ് നിഷേധിച്ച വിദ്യാഭ്യാസ മന്ത്രി ബിജെപിയില്‍ എത്തുമെന്നും വ്യാജ പ്രചരണം; എല്ലാം നിഷേധിച്ച് രവീന്ദ്രനാഥും; സിഎമ്മിന്റെ കസേരയില്‍ നോട്ടമിട്ടവര്‍ 'കടക്ക് പുറത്ത്'!

Britishmalayali
kz´wteJI³

തിരുവനന്തപുരം: വിദ്യാഭ്യാസ മന്ത്രി സി രവീന്ദ്രനാഥിന് വീണ്ടും മത്സരിക്കാന്‍ അവസരമില്ല. ഇതോടെ രവീന്ദ്രനാഥ് ആര്‍ എസ് എസുകാരനായെന്നാണ് പരിവാറുകാരുടെ പ്രതികരണം. ആര്‍എസ്എസ് അനുകൂല ഗ്രൂപ്പുകളില്‍ എല്ലാം ഇതു ചര്‍ച്ചയാണ്. രവീന്ദ്രനാഥ് വൈകാതെ ബിജെപിയില്‍ ചേരുമെന്നാണ് പ്രചരണം. എന്നാല്‍ ഇത് രവീന്ദ്രനാഥ് നിഷേധിച്ചിട്ടുണ്ട്. താന്‍ സ്വയം മത്സരത്തില്‍ നിന്ന് പിന്മാറിയതാണെന്ന് രവീന്ദ്രനാഥ് പറയുന്നു. പക്ഷേ വിട്ടുകൊടുക്കാന്‍ തയ്യാറാകാതെ ആര്‍എസ്എസ് ഗ്രൂപ്പുകള്‍ രവീന്ദ്രനാഥിനെ പരിവാറിലേക്ക് സ്വാഗതം ചെയ്യുകയാണ്.

വിദ്യാഭ്യാസ രംഗത്ത് ഇടതു സര്‍ക്കാര്‍ വിപ്ലവകരമായ നേട്ടങ്ങളുണ്ടാക്കിയെന്നാണ് സിപിഎം അവകാശ വാദം. ഇതിന് നേതൃത്വം കൊടുത്ത വ്യക്തിയാണ് രവീന്ദ്രനാഥ്. അങ്ങനെയുള്ള മുഖത്തെയാണ് തെരഞ്ഞെടുപ്പില്‍ നിന്ന് മാ്റ്റി നിര്‍ത്തുന്നത്. വിദ്യാഭ്യാസ വകുപ്പിനെ വിഭജിച്ച് ഉന്നത വിദ്യാഭ്യാസം കെടി ജലീല്‍ മന്ത്രിക്ക് നല്‍കിയിരുന്നു. ഇതോടെ പത്താംക്ലാസ് മന്ത്രിയെന്ന കളിയാക്കലും രവീന്ദ്രനാഥിന് നേരിടേണ്ടി വന്നു. ഇതിനിടെയിലും കിഫ്ബിയിലൂടെ സ്‌കൂളുകളുടെ മുഖം തന്നെ മാറ്റാന്‍ രവീന്ദ്രനാഥ് പ്രയത്നിച്ചു. അത്തരമൊരു നേതാവാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് മാറ്റി നിര്‍ത്തപ്പെടുന്നത്. ഈ സാഹചര്യത്തിലാണ് രവീന്ദ്രനാഥ് ബിജെപിയില്‍ എത്തുമെന്ന വ്യാജ പ്രചരണം ഫെയ്സ് ബുക്കിലും വാട്സാപ്പിലുമെല്ലാം സജീവമാകുന്നത്.

സിഎമ്മിന്റെ കസേരയില്‍ നോട്ടമിട്ടവര്‍ 'കടക്ക് പുറത്ത്'-ഇതാണ് പരിവാര്‍ ഗ്രൂപ്പുകളിലെ ചര്‍ച്ച. രവീന്ദ്രനാഥിന് മുഖ്യമന്ത്രിയാകാന്‍ സാധ്യത ഉണ്ടായിരുന്നുവെന്നും അതു മനസ്സിലാക്കി പിണറായി പട്ടികയില്‍ നിന്ന് പുറത്താക്കിയെന്നും ആണ് ചര്‍ച്ച. പുതുക്കാടിനെയാണ് നിയമസഭയില്‍ രവീന്ദ്രനാഥ് പ്രതിനിധീകരിച്ചിരുന്നത്. 2006ലും 2011ലും നിയമസഭാ അംഗമായിരുന്നു. മൂന്ന് ടേം നിബന്ധനയാണ് രവീന്ദ്രനാഥിന് സീറ്റ് നിഷേധിക്കാന്‍ കാരണം. ഇത് മനസ്സിലാക്കി നേരത്തെ തന്നെ രവീന്ദ്രനാഥ് പിന്മാറുകയാണ്. ഇതാണ് സത്യമെങ്കിലും പരിവാറുകാര്‍ പറയുന്നത് മറ്റ് കാരണമാണ്. ബിജെപിയില്‍ ഈ നേതാവ് എത്തുമെന്ന ചര്‍ച്ചയും സജീവമാക്കുന്നു.

എന്നാല്‍ ഇത് തീര്‍ത്തും അസംബന്ധ പ്രചരണമാണെന്ന് സിപിഎമ്മും രവീന്ദ്രനാഥും പറയുന്നു. സിപിഎമ്മിലെത്തുന്നതിന് മുമ്പ് സി.രവീന്ദ്രനാഥ് രാഷ്ട്രീയ സ്വയംസേവക് സംഘ്(ആര്‍എസ്എസ്) പ്രവര്‍ത്തകനായിരുന്നുവെന്ന് ആരോപണം നേരത്തെ ഉയര്‍ന്നിരുന്നു. കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര എംഎല്‍എയാണ് ഇത് സംബന്ധിച്ച് ഫേസ്ബുക്കിലൂടെ ആരോപണം നടത്തിയത്. സി.രവീന്ദ്രനാഥ് കുട്ടിക്കാലത്ത് എറണാകുളം ചേരാനെലൂര്‍ ആര്‍എസ്എസ് ശാഖാ അംഗമായിരുന്നുവെന്നും വിദ്യാര്‍ത്ഥി ആയിരിക്കുമ്പോള്‍ തൃശൂര്‍ സെന്റ് തോമസ് കോളേജില്‍ എ.ബി.വി.പി.യുടെ ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായി നോമിനേഷന്‍ നല്‍കിയെന്നുമാണ് അനിലിന്റെ ആരോപണം. ഇതെല്ലാം ശരിയെങ്കില്‍ ഇനി എന്തെല്ലാം കാണാനിരിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചിരുന്നു. ഇതിനെതിരെ രവീന്ദ്രനാഥ് രംഗത്ത് വരികയും ചെയ്തു.

രവീന്ദ്രനാഥിനെതിരെ സമാന ആരോപണം മുസ്ലിം ലീഗിലെ ചില നേതാക്കന്മാരും ഉന്നയിച്ചിരുന്നു. ബിജെപി സ്ഥാപക നേതാവ് ദീന്‍ ദയാല്‍ ഉപാദ്ധ്യായയുടെ ജന്മശതാബ്ദി സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ ആഘോഷിക്കണമെന്ന പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദമായിരുന്നു. കേന്ദ്ര മാനവശേഷി മന്ത്രാലയത്തിന്റെ നിര്‍ദ്ദേശ പ്രകാരമായിരുന്നു സര്‍ക്കുലര്‍. ദീന്‍ ദയാലിന്റെ ജീവിതത്തെ ആസ്പദമാക്കി രചന, പ്രച്ഛന്നവേഷ മത്സരങ്ങള്‍ നടത്തണമെന്ന് ഡി.ഇ.ഒമാര്‍ക്കുള്ള സര്‍ക്കുലറില്‍ നിര്‍ദ്ദേശിക്കുന്നു. ഈ സമയത്തായിരുന്നു ലീഗിന്റെ ആരോപണം.

പിന്നീട് സര്‍ക്കുലര്‍ മന്ത്രി ഇടപെട്ട് പിന്‍വലിച്ചിരുന്നു. ഇത്തരമൊരു തീരുമാനം സര്‍ക്കാര്‍ എടുത്തിട്ടില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. ഏതടിസ്ഥാനത്തിലാണ് ഡി.പി.ഐ സര്‍ക്കുലര്‍ നല്‍കിയതെന്ന് അന്വേഷിക്കുമെന്നും അദ്ദേഹം പറഞ്ഞിരുന്നു. ഇതിനിടെയാണ് അനില്‍ അക്കരെ ആരോപണവുമായി എത്തിയത്. സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് ഇത്തവണ തൃശൂരിലേക്ക് തയ്യാറാക്കിയ ലിസ്റ്റില്‍ രവീന്ദ്രനാഥ് ഇല്ലാത്തതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണം. മന്ത്രി എ.സി. മൊയ്തീനെ വീണ്ടും കുന്നംകുളത്ത് മത്സരിപ്പിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടേറിയറ്റിന്റെ ശുപാര്‍ശ.

മന്ത്രി സി. രവീന്ദ്രനാഥ് മത്സരിക്കില്ല, പകരം ജില്ലാ സെക്രട്ടേറിയറ്റ് അംഗവും സിഐ.ടി.യു ജില്ലാ പ്രസിഡന്റുമായ കെ.കെ രാമചന്ദ്രന്‍ രംഗത്തിറങ്ങും.മത്സരിക്കാനില്ലെന്ന് മന്ത്രി സി. രവീന്ദ്രനാഥ് പാര്‍ട്ടിയെ അറിയിച്ചിരുന്നു. ഗുരുവായൂരില്‍ കെ.വി. അബ്ദുള്‍ ഖാദറിന് പകരം, സംസ്ഥാന സെക്രട്ടേറിയറ്റംഗം ബേബി ജോണിനെയാണ് പരിഗണിക്കുന്നത്. വടക്കാഞ്ചേരിയില്‍ ജില്ലാ സെക്രട്ടേറിയറ്റംഗം സേവ്യര്‍ ചിറ്റിലപ്പിള്ളിയോ മുതിര്‍ന്ന നേതാവ് എം.കെ. കണ്ണനോ മത്സരിച്ചേക്കും. ചാലക്കുടിയില്‍ ബി.ഡി. ദേവസി, ഇരിങ്ങാലക്കുടയില്‍ നഗരസഭാ കൗണ്‍സിലറും മഹിളാ അസോസിയേഷന്‍ നേതാവുമായ കെ.ആര്‍. വിജയ, ചേലക്കരയില്‍ സിറ്റിങ് എംഎല്‍എ യു.ആര്‍. പ്രദീപ്, മണലൂരില്‍ സിറ്റിങ് എംഎല്‍എ മുരളി പെരുനെല്ലി തുടങ്ങിയവരും പട്ടികയിലുണ്ട്.

ഇരിങ്ങാലക്കുടയില്‍ യു.പി. ജോസഫിന്റെ പേരും ഉയര്‍ന്നിട്ടുണ്ട്. അതേസമയം, സിറ്റിങ് സീറ്റുകളായ ചാലക്കുടിയും ഇരിങ്ങാലക്കുടയും ഘടകകക്ഷികള്‍ക്ക് വിട്ടുകൊടുക്കണോ എന്ന കാര്യത്തില്‍ സംസ്ഥാന കമ്മിറ്റി തീരുമാനമെടുക്കും.ഘടകക്ഷികള്‍ക്ക് വിട്ടു നല്‍കുന്നില്ലെങ്കില്‍ ചാലക്കുടിയില്‍ സിറ്റിങ് എംഎല്‍എ ബി.ഡി. ദേവസിയും, ഇരിങ്ങാലക്കുടയില്‍ കെ.ആര്‍ വിജയയും ഏതാണ്ട് ഉറപ്പാണ്. സംസ്ഥാന സെക്രട്ടറിഎ. വിജയരാഘവന്റെ സാന്നിദ്ധ്യത്തില്‍ ചേര്‍ന്ന സിപിഎം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category