1 GBP = 102.00 INR                       

BREAKING NEWS

'നേതാവു പറഞ്ഞാല്‍ അനുസരിച്ച് മാത്രമാണ് ശീലം.. അതുകൊണ്ടു തന്നെ ഓര് പറഞ്ഞാല്‍ അനുസരിക്കാതെ വയ്യ.. എല്ലാം പാര്‍ട്ടി നോക്കിക്കോളുമെന്ന വാഗ്ദാനം ചെയ്തിരുന്നു'; അറസ്റ്റിലായവരുടെ ഈ മൊഴിയില്‍ അന്വേഷണം ഒന്നും നടന്നില്ല; പ്രതികാരത്തിന് ഇന്ത്യന്‍ ഗാന്ധി പാര്‍ട്ടിയുമായി സിഒടി നസീര്‍; തലശ്ശേരിയില്‍ ഷംസീറിനെ തളയ്ക്കാന്‍ പഴയ സഖാവ്

Britishmalayali
kz´wteJI³

കണ്ണൂര്‍: തലശേരി നഗരസഭയിലെ മുന്‍ സിപിഎം വിമത നേതാവും കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപില്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായ സി.ഒ.ടി നസീര്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപീകരിക്കുന്നു. മാര്‍ച്ച് ആറിന് എറണാകുളത്ത് പുതിയ രാഷട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടക്കുമെന്ന് നസീര്‍ അറിയിച്ചു.

ഇന്ത്യന്‍ ഗാന്ധി പാര്‍ട്ടി എന്ന പേരിലാണ് പുതിയപാര്‍ട്ടി രൂപീകരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട യോഗം ഇന്ന് നടക്കുമെന്ന് നസീര്‍ പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പില്‍ അക്രമ രാഷ്ട്രീയത്തിനെതിരെ ജനങ്ങളെ അണിനിരത്തലാണ് പാര്‍ട്ടി ലക്ഷ്യമിടുന്നതെന്ന് നസീര്‍ പറഞ്ഞു. തലശ്ശരിയില്‍ സിപിഎം നേതാവ് എ.എന്‍. ഷംസീറിനെതിരെ മത്സരിക്കുമെന്നും അതില്‍ പിന്നോട്ടു പോവില്ലെന്നും നസീര്‍ വ്യക്തമാക്കി.

നസീറിനെ വിജയിപ്പിക്കണമെന്ന് അഭ്യര്‍ത്ഥിച്ചുള്ള പോസ്റ്ററുകള്‍ മണ്ഡലത്തിലെ വിവിധ ഭാഗങ്ങളില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഇതോടെ നസീര്‍ തലശേരിയില്‍ നിയമസഭാ മണ്ഡലത്തില്‍ വീണ്ടും സിപിഎമ്മിനും എ.എന്‍ ഷംസീറിനും തലവേദനയാകുമെന്ന് ഉറപ്പായിട്ടുണ്ട്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ച സി.ഒ.ടി നസീറിന് നഗര ഹൃദയത്തിലുള്ള കായ്യത്ത് റോഡ് മുക്കില്‍ വച്ച് അതിക്രൂരമായി മര്‍ദ്ദനമേറ്റിരുന്നു. തിരഞ്ഞെടുപ്പ് വോട്ടെടുപ്പിന് ശേഷമായിരുന്നു അക്രമം.

പിന്നീട് വധശ്ര കേസിലെ പ്രതികളായ സിപിഎം പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ് ചെയ്തു. ഈ കേസില്‍ എ.എന്‍. ഷംസീര്‍ എം.എല്‍ എ യുടെ ഓഫിസ് സെക്രട്ടറിയാക്കം അടക്കം അറസ്റ്റിലായിരുന്നു. തന്നെ അക്രമിച്ചതിനു പിന്നില്‍ ഗുഡാലോചന നടത്തിയത് എ.എന്‍. ഷംസീറാണെന്ന് സി.ഒ.ടി നസീര്‍ പരാതി നല്‍കിയിരുന്നുവെങ്കിലും തലശേരി പൊലിസ് കേസെടുത്തിരുന്നില്ല. എന്നാല്‍ സി.ഒ.ടി നസീറിനെ അക്രമിച്ച കേസിലെ പ്രതികള്‍ സഞ്ചരിച്ച ഷംസീറിന്റെ സഹോദരന്റെ ഉടമസ്ഥതയിലുള്ള ഇന്നോവ കാര്‍ പിടിച്ചിരുന്നു.

നേതാവു പറഞ്ഞാല്‍ അനുസരിച്ച് മാത്രമാണ് ശീലം. അതുകൊണ്ടു തന്നെ ഓറ് പറഞ്ഞാല്‍ അനുസരിക്കാതെ വയ്യ. മാത്രമല്ല ബാക്കിയെല്ലാം പാര്‍ട്ടി നോക്കിക്കോളുമെന്ന വാഗ്ദാനവും. സി.ഒ.ടി. നസീര്‍ വധശ്രമക്കേസില്‍ പൊലീസ് കസ്റ്റഡിയില്‍ ലഭിച്ച പ്രധാന പ്രതികളായ കൊളശ്ശേരി ശ്രീലക്ഷ്മി ക്വാട്ടേഴ്സിലെ റോഷനും കതിരൂര്‍ വേറ്റുമ്മല്‍ സ്വദേശി ശ്രീജിനും ചോദ്യം ചെയ്യലിനിടയില്‍ പൊലീസ് മുമ്പാകെ വെളിപ്പെടുത്തിയത് ഇങ്ങിനെയെന്നാ.ിരുന്നു വിവരം. നസീര്‍ വധശ്രമക്കേസിലെ മുഖ്യപ്രതിയായി പൊലീസ് കരുതുന്നത് കുണ്ടുചിറയിലെ ഒരു പ്രധാനിയെയാണ്. ഇയാളാണ് വധശ്രമത്തില്‍ എല്ലാതരത്തിലും നിര്‍ദ്ദേശം നല്‍കിയതെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കരുതുന്നു. പക്ഷേ ഇതിലേക്കൊന്നും അന്വേഷണം പോയില്ല.

പിന്നീട് ഷംസിറിനെ ചോദ്യം ചെയ്യാനോ ഗൂഢാലോചന കേസില്‍ പ്രതിയാക്കാനോ പൊലീസ് തയ്യാറായില്ല. കേസ് ഇപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇരുമ്പുവടി കൊണ്ട് തലങ്ങും വിലങ്ങും റോഡിലിട്ട് മര്‍ദ്ദിച്ച സി.ഒ.ടി നസീര്‍ വധശ്രമത്തില്‍ നിന്നും അത്ഭുതകരമായാണ് രക്ഷപ്പെട്ടത്. കൈകാലുകള്‍ക്കും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ നസീര്‍ മാസങ്ങളോളം ചികിത്സയിലായിരുന്നു. വധശ്രമത്തില്‍ നിന്നും രക്ഷപ്പെട്ട നസീര്‍ ഈയിടയായി നടന്ന കര്‍ഷക സമരത്തില്‍ സജീവമായി പങ്കെടുത്തിരുന്നു.

പിന്നോക്ക ദളിത് പോരാട്ട നായകനായ ചന്ദ്രശേഖര്‍ ആസാദിന്റെ ഉറ്റ അനുയായിട്ടാണ് നസീര്‍ അറിയപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 34,117 വോട്ടുകള്‍ക്കാണ് ഷംസീര്‍ മണ്ഡലത്തില്‍ നിന്നും വിജയിച്ചത്. യു.ഡി.എഫിലെ എ.പി. അബ്ദുള്ളക്കുട്ടിയായിരുന്നു എതിര്‍ സ്ഥനാര്‍ത്ഥി. തലശേരി മണ്ഡലത്തില്‍ നിന്നും സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചാല്‍ സി.ഒ.ടി നസീര്‍ സിപിഎമ്മിന് തിരിച്ചടിയാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

എസ്.എഫ്.ഐ നേതാവായി തലശേരി കേന്ദ്രീകരിച്ചു പ്രവര്‍ത്തിച്ചിരുന്ന സി.ഒ.ടി നസീര്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമായ കാലയളവിലാണ് കിവീസ് ക്ലബ്ബിന്റെ പ്രവര്‍ത്തനങ്ങളുമായി ബന്ധപെട്ടാണ് നഗരസഭയും സിപിഎം നേതൃത്വവുമായി തെറ്റുന്നത്. ഒടുവില്‍ തലശേരി സ്റ്റേഡിയം നവീകരണവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചതോടെയാണ് എ.എന്‍ ഷംസീര്‍ എംഎല്‍എയുമായി നേരിട്ടുള്ള ഏറ്റുമുട്ടലിലേക്കും പരസ്യമായ വാക് പോരിലും കലാശിച്ചത്. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ വടകരയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായ പി.ജയരാജനെതിരെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചതോടെ നസീര്‍ സിപിഎമ്മിന്റെ കണ്ണിലെ കരടായത്.

ഷംസീറിനെ അക്രമിച്ചത് പി.ജയരാജന്റെ നിര്‍ദ്ദേശപ്രകാരമാണെന്ന ആരോപണമാണ് തുടക്കത്തില്‍ ഉയര്‍ന്നത്. തനിക്ക് അക്രമവുമായി യാതൊരു ബന്ധവുമില്ലെന്ന് നസീറിനെ ആശുപത്രിയില്‍ സന്ദര്‍ശിച്ച വേളയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനു ശേഷമാണ് ഷംസീറിന്റെ ഓഫിസ് സെക്രട്ടറിയടക്കമുള്ള പ്രതികളെ അറസ്റ്റു ചെയ്യുന്നത്. പരുക്കേറ്റ് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഷംസീറിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ സന്ദര്‍ശിച്ചിരുന്നു.

അക്രമത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്നു പറഞ്ഞ ജില്ലാ സെക്രട്ടറി എം.വി ജയരാജന്‍ കൃത്യത്തില്‍ പങ്കെടുത്തവര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നടപടിയൊന്നുമുണ്ടായില്ല. ഷംസീറിനെതിരെ മൊഴി നല്‍കിയിട്ടും ഗുഡാലോചന കേസില്‍ പ്രതിയായാക്കാത്തതിനെ തുടര്‍ന്നാണ് സി.ഒ.ടി നസീര്‍ ഹൈക്കോടതിയെ സമീപിച്ചത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category