1 GBP = 102.00 INR                       

BREAKING NEWS

കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം മൊഴിയില്‍ തന്നെ കേസെടുക്കാം; എന്നിട്ടും മജിസ്ട്രേറ്റിനു മുമ്പില്‍ നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലും നടപടി ഇല്ല; മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനെന്ന സ്വപ്നയുടെ വെളിപ്പെടുത്തല്‍ ഗൗരവതരം; തെരഞ്ഞെടുപ്പ് കാലത്ത് സ്വര്‍ണ്ണ കടത്ത് തീപാറും പ്രചരണ വിഷയമാകും

Britishmalayali
kz´wteJI³

കൊച്ചി: സ്വപ്ന സുരേഷ് പ്രതിയായ ഡോളര്‍ കടത്ത് കേസില്‍ ഗുരുതര ആരോപണങ്ങളുമായി കസ്റ്റംസ് ഹൈക്കോടതിയില്‍ നിറയുമ്പോള്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിന് പുതിയ മാനം കൈവരും.. ഡോളര്‍ കടത്ത് കേസില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും പങ്കുണ്ടെന്ന് കസ്റ്റംസ് കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. എന്നാല്‍ ഈ വിഷയത്തിലും സിപിഎം-ബിജെപി ഗൂഢാലോചന കാണുകയാണ് കോണ്‍ഗ്രസ്. സ്വപ്നയുടെ മൊഴി കിട്ടി നൂറു ദിവസമായിട്ടും എന്തുകൊണ്ട് നടപടി വന്നില്ലെന്ന ചോദ്യമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.

ജയിലില്‍ വച്ച് സ്വപ്നയെ ചോദ്യം ചെയ്യുന്നതിനെ ചൊല്ലി ജയില്‍ വകുപ്പും കസ്റ്റംസ് തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി നിലനില്‍ക്കുന്നുണ്ട്. ഈ ഹര്‍ജിയുടെ ഭാഗമായിട്ടാണ് കസ്റ്റംസ് ഇപ്പോള്‍ നിര്‍ണായക വെളിപ്പെടുത്തല്‍ നടത്തിയിരിക്കുന്നത്. അതുകൊണ്ട് തന്നെ സംസ്ഥാന സര്‍ക്കാര്‍ ചോദിച്ച് വാങ്ങിയതാണ് ഈ വെളിപ്പെടുത്തല്‍ എന്ന ആരോപണവും ശക്തമാണ്. സ്വപ്നാ സുരേഷിന്റെ രഹസ്യമൊഴിയില്‍ ഇത്തരത്തില്‍ വെളിപ്പെടുത്തലുകള്‍ പുറത്തു വരുന്നത് ഇത് ആദ്യമായാണ്.

മുഖ്യമന്ത്രിക്ക് ഡോളര്‍ക്കടത്തില്‍ നേരിട്ട് പങ്കെന്ന കസ്റ്റംസ് സത്യവാങ്മൂലം ഞെട്ടിക്കുന്ന വെളിപ്പെടുത്തലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിക്കുന്നു. പിണറായി വിജയന്‍ രാജ്യദ്രോഹക്കുറ്റം ചെയ്തെന്നും മുഖ്യമന്ത്രി സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും ചെന്നിത്തലയുടെ വിമര്‍ശനം. സ്വപ്നയുടെ രഹസ്യമൊഴി കിട്ടി രണ്ടുമാസമായിട്ടും എന്തുകൊണ്ട് അന്വേഷണമില്ല? മുഖ്യമന്ത്രിയിലേക്ക് എത്തുമെന്നായപ്പോള്‍ അന്വേഷണം മരവിപ്പിച്ചു. അന്വേഷണം മരവിപ്പിച്ചതിന് പിന്നില്‍ സിപിഎം ബിജെപി ഒത്തുകളിയുണ്ടെന്നുമാണ് ചെന്നിത്തലയുടെ ആരോപണം. എന്നാല്‍ കോണ്‍ഗ്രസും ബിജെപിയും ചേര്‍ന്നുള്ള പകപോക്കലാണ് നടക്കുന്നതെന്ന് സിപിഎമ്മും പറയുന്നു. ഇത് ഗുണം ചെയ്യുമെന്നാണ് സിപിഎം വിലയിരുത്തല്‍.

മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ നേരിട്ട് പങ്കുണ്ടെന്നാണ് 164-ാം വകുപ്പ് പ്രകാരമുള്ള സ്വപ്ന സുരേഷിന്റെ രഹസ്യ മൊഴിയില്‍ പറയുന്നു. സ്വര്‍ണക്കടത്തില്‍ അന്വേഷണം നേരിടുന്ന യുഎഇ കോണ്‍സുലര്‍ ജനറലുമായി അടുത്ത ബന്ധമാണ് മുഖ്യമന്ത്രിക്കുണ്ടായിരുന്നത്. അറബി അറിയാവുന്നവരായിരുന്നില്ല മുഖ്യമന്ത്രിയും സ്പീക്കറും. അതിനാല്‍ ഇവര്‍ക്കും കോണ്‍സുലര്‍ ജനറലിനുമിടയില്‍ മധ്യസ്ഥത വഹിച്ച് സംസാരിച്ചത് താനായിരുന്നുവെന്നും മുഖ്യമന്ത്രിയെ കൂടാതെ മന്ത്രിസഭയിലെ മൂന്ന് മന്ത്രിമാരും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നുവെന്നും സ്വപ്നയുടെ മൊഴിയിലുണ്ട്.

കോണ്‍സുലര്‍ ജനറലിന്റെ സഹായത്തോടെ മുഖ്യമന്ത്രിയും സ്പീക്കറും ഡോളര്‍ കടത്തിയെന്ന് സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. അനധികൃത പണമിടപാടുകളാണ് കോണ്‍സുലര്‍ ജനറലുമായി ഇവര്‍ നടത്തിയത്. വിവിധ ഇടപാടുകളില്‍ ഉന്നതര്‍ കോടിക്കണക്കിന് രൂപ കമ്മിഷന്‍ കൈപ്പറ്റിയെന്നതടക്കമുള്ള ഞെട്ടിക്കുന്ന വിവരങ്ങളാണ് സ്വപ്ന സുരേഷ് കോടതിയില്‍ നടത്തിയതെന്നും കസ്റ്റംസ് ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍-കോണ്‍സുലറ്റ് ഇടപാടില്‍ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തി. അറബി പരിജ്ഞാനമുള്ളതിനാല്‍ പലപ്പോഴും ഇവര്‍ക്കിടയില്‍ മൊഴിമാറ്റത്തിനായി തന്നെ നിയോഗിച്ചിട്ടുണ്ട്. അങ്ങനെയാണ് ഇക്കാര്യങ്ങളെ കുറിച്ച് തനിക്ക് അറിയാവുന്നതെന്നും സ്വപ്നയുടെ മൊഴിയില്‍ പറയുന്നു. ഉന്നതരുടെ പേരുകള്‍ പുറത്തുവിടാതിരിക്കാന്‍ ജയിലില്‍വെച്ച് തന്നെ ഭീഷണിപ്പെടുത്തി. തന്റെ കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുണ്ടെന്നും സ്വപ്ന മൊഴി നല്‍കിയതായും കസ്റ്റംസിന്റെ സത്യവാങ്മൂലത്തില്‍ പറയുന്നു.

ഡോളര്‍ ഇടപാടുകള്‍ മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും നിര്‍ദ്ദേശപ്രകാരമാണ്. പല ഉന്നതര്‍ക്കും കമ്മിഷന്‍ കിട്ടിയിട്ടുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും തനിക്ക് വ്യക്തമായി അറിയാം. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ സര്‍ക്കാര്‍ കോണ്‍സുലേറ്റ് ഇടപാടില്‍ കണ്ണിയാണ്. സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ നിയമവിരുദ്ധ സാമ്പത്തിക ഇടപാടുകള്‍ നടത്തി. ഉന്നതരുടെ പേര് വെളിപ്പെടുത്താതിരിക്കാന്‍ തന്നെ ജയിലില്‍ വച്ച് ഭീഷണിപ്പെടുത്തി. കുടുംബാംഗങ്ങളും ഭീഷണി നേരിടുന്നുവെന്നും മൊഴിയില്‍ പറയുന്നു. ലൈഫ്മിഷന്‍ ഉള്‍പ്പടെയുള്ള ഇടപാടുകളില്‍ സംസ്ഥാനത്തെ പല പ്രമുഖര്‍ക്കും കമ്മിഷന്‍ ലഭിച്ചിട്ടുണ്ടെന്നും സ്വപ്ന രഹസ്യമൊഴിയില്‍ വെളിപ്പെടുത്തിയിട്ടുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

ഡോളര്‍ കടത്തില്‍ സ്പീക്കര്‍ക്കു പങ്കുണ്ടെന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ മുഖ്യമന്ത്രിക്കും മൂന്നു മന്ത്രിമാര്‍ക്കും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന മൊഴി നിര്‍ണായകമാണ്. കസ്റ്റംസ് നിയമം 108 സ്റ്റേറ്റ്മെന്റ് പ്രകാരം നല്‍കുന്ന മൊഴിയില്‍ തന്നെ കേസെടുക്കാം എന്നിരിക്കെ മജിസ്ട്രേറ്റിനു മുമ്പാകെ നേരിട്ട് ഹാജരായി നല്‍കിയ സെക്ഷന്‍ 164 പ്രകാരമുള്ള മൊഴിയിലാണ് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും എതിരെയുള്ള വിവരങ്ങള്‍. യുഎഇ കോണ്‍സല്‍ ജനറലിന്റെ നേതൃത്വത്തിലാണ് സ്വര്‍ണക്കടത്ത് നടന്നത് എന്ന നിഗമനത്തിലേക്ക് അന്വേഷണ സംഘങ്ങള്‍ എത്തി നില്‍ക്കെ അദ്ദേഹത്തിന്റെ മുഖ്യമന്ത്രി ഉള്‍പ്പടെയുള്ളവരുമായുള്ള ബന്ധം പുറത്തു വരുന്നതും ഗൗരവമുള്ളതാണ്.

ഡോളര്‍ കടത്തു കേസില്‍ സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യ മൊഴി രേഖപ്പെടുത്തിയ ശേഷം കസ്റ്റംസ് അന്വേഷണം മുന്നോട്ടു പോകാത്ത സാഹചര്യമുണ്ടായിരുന്നു. കേസില്‍ ഉള്‍പ്പെട്ട ഉന്നതരെ സംബന്ധിച്ച വിവരങ്ങള്‍ കേന്ദ്ര തലത്തില്‍ അറിയിച്ചശേഷം തുടര്‍ നടപടിക്കു വേണ്ടി വൈകുകയായിരുന്നു എന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category