1 GBP = 102.00 INR                       

BREAKING NEWS

ഒഫ്ര വിന്‍ഫ്രിയോട് മേഗന്‍ എന്താണ് പറഞ്ഞതെന്ന് അറിയും വരെ പ്രതികരണം വേണ്ടന്ന് ബക്കിംഗ്ഹാം പാലസ്; ട്രെയിലറില്‍ സൂചിപ്പിക്കുന്നത് രാജകുടുംബത്തിന്റെ അവഗണനയും ക്രൂരതയും; ഹാരിയും മേഗനും പറയുന്നത് കേള്‍ക്കാന്‍ കാതോര്‍ത്ത് ബ്രിട്ടന്‍

Britishmalayali
kz´wteJI³

ഫ്ര വിന്‍ഫ്രിയുമായുള്ള വിവാദ അഭിമുഖത്തിന്റെ പകര്‍പ്പ് നേരത്തേ കാണുവാനായി എലിസബത്ത് രാജ്ഞിക്ക് നല്‍കിയിട്ടില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ലോകം അത് കാണുന്ന അതേ സമയത്ത് തന്നെ രാജകൊട്ടാരത്തിലെ മുതിര്‍ന്ന അംഗങ്ങളും കൊട്ടാരം ജീവനക്കാരുമൊക്കെ അത് കാണും. പരിപാടി കണ്ടതിനു ശേഷം മാത്രമായിരിക്കും അതിനോട് എങ്ങനെ പ്രതികരിക്കണമെന്നും, പരസ്യമായ പ്രതികരണം വേണോ എന്നുമൊക്കെ ആലോചിക്കുന്നത് എന്നും കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചു. അത്തരത്തില്‍ ഒരു പരസ്യ പ്രതികരണമുണ്ടെങ്കില്‍ അത് ഐ ടി വിയില്‍ രാത്രി 9 മണിക്ക് സംപ്രേക്ഷണം ചെയ്യും.

ഇതുവരെ കാണിച്ചിരുന്ന ടീസറുകളിലും ട്രെയിലറുകളിലുമൊക്കെ മേഗന്‍ രാജകുടുംബത്തെ പല കാര്യങ്ങളിലും കുറ്റപ്പെടുത്തിയിട്ടുണ്ട്. തങ്ങള്‍ കെന്‍സിംഗ്സ്റ്റണ്‍ കൊട്ടാരത്തില്‍ ആയിരുന്ന സമയത്ത് തനിക്കെതിരെ അപവാദങ്ങള്‍ പ്രചരിപ്പിക്കാന്‍ ചാള്‍സ് രാജകുമാരനും ഭാര്യയും കെയ്റ്റ് രാജകുമാരിയും മുന്‍കൈ എടുത്തു എന്നൊരാരോപണം ഉള്‍പ്പടെ പലതിലും രാജകുടുംബത്തെ മുള്‍മുനയിലാക്കുന്ന ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഹാരിയുടെ 99 വയസ്സുള്ള മുത്തശ്ശന്‍ ഫിലിപ്പ് രാജകുമാരന്‍ ഹൃദയശസ്ത്രക്രിയ കഴിഞ്ഞ് വിശ്രമിക്കുന്ന ഈ അവസരത്തില്‍ ഇത് സംപ്രേക്ഷണം ചെയ്യുന്നതിനെതിരെ കടുത്ത ജനരോഷവും ഉയരുന്നുണ്ട്.

എന്നാല്‍, സംപ്രേക്ഷണം ചെയ്യുന്ന തീയതി നീട്ടുവാന്‍ മേഗന്‍ ഒരിക്കലും ചാനലിനോട് ആവശ്യപ്പെടുകയില്ലെന്ന് പറഞ്ഞതായി മേഗന്റെ ഒരു സുഹൃത്ത് വെളിപ്പെടുത്തി. ഫിലിപ്പ് രാജകുമാരന്റെ ആരോഗ്യ പ്രശ്നം ഉയര്‍ത്തി തന്നെ നിശബ്ദയാക്കുവാന്‍ കൊട്ടാരം ശ്രമിക്കുകയാണെന്നു മേഗന്‍ പറയുന്നു. ഈ അഭിമുഖത്തിന്റെ ഏറിയ ഭാഗത്തും മേഗനാണ് പ്രത്യക്ഷപ്പെടുന്നത്. ഏതാണ്ട് അവസാനത്തൊറ്റെ മാത്രമേ ഹാരി പ്രത്യക്ഷപ്പെടുന്നുള്ളു. അതുകൊണ്ടുതന്നെ ഇത് പ്രധാനമായും മേഗന്റെ പരിപാടിയാണ്. മാത്രമല്ല, തന്റെ കുടുംബത്തിനെതിരെ കൂടുതല്‍ കടുത്ത ആരോപണങ്ങള്‍ എന്തെങ്കിലും ഉന്നയിക്കുന്നുണ്ടെങ്കില്‍ അതില്‍ നേരിട്ട് പങ്കാളിയാകാതിരിക്കാന്‍ വേണ്ടി കൂടിയാണ് ഹാരി അവസാനം മാത്രം പ്രത്യക്ഷപ്പെടുന്നത്.

ഈ വിവാദം കൊഴുക്കുന്നതിനിടയിലാണ് രാജകൊട്ടാരത്തിലെ രണ്ടു ജീവനക്കാരെ മേഗന്‍ മാനസികമായി പീഡിപ്പിച്ചു എന്ന ആരോപണം ഉയരുന്നത്. പീഡനം സഹിക്കാന്‍ കഴിയാതെ ജോലി ഉപേക്ഷിച്ചുപോയവര്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. ഇതും തന്നെ ദ്രോഹിക്കാന്‍ ഉദ്ദേശിച്ചു മാത്രമാണ് എന്നാണ് മേഗന്റെ വാദം. പണ്ട് നിരവധി ടാബ്ലോയിഡുകള്‍ തന്നെക്കുറിച്ചൊക്കെ ഓരോന്ന് എഴുതിയപ്പോള്‍, പതിവുകളുടെയും ചട്ടങ്ങളുടെയും പേരുപറഞ്ഞ് തന്നെ രക്ഷിക്കാന്‍ എത്താതിരുന്നവര്‍ ഇന്ന് ഇക്കാര്യത്തില്‍ പതിവുകള്‍ തെറ്റിച്ച് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയതു തന്നെ അതിനുള്ള തെളിവാണെന്നും അവര്‍ പറഞ്ഞു.

ഹാരിയുമായുള്ള വിവാഹത്തിനു തൊട്ടുമുന്‍പുള്ള കാലഘട്ടത്തില്‍ വിന്‍ഫ്രിയുമായി സംസാരിക്കുന്നതില്‍ നിന്നും കൊട്ടാരം തന്നെ വിലക്കിയിരുന്നു എന്നും ഒരു ട്രെയിലറില്‍ മേഗന്‍ പറയുന്നുണ്ട്. ഇക്കാര്യന്‍ വിന്‍ഫ്രിയും സ്ഥിരീകരിക്കുന്നു. അതുപോലെ മറ്റൊരു ക്ലിപ്പില്‍ രാജകുടുംബം മേഗനെ നിശബ്ദയാക്കിയോ എന്ന് ചോദിക്കുന്നു. മറ്റൊന്നില്ല തീര്‍ത്തും അതിജീവിക്കുവാന്‍ സാധിക്കാത്ത സാഹചര്യം എന്നും മേഗന്‍ പറയുന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലുള്ള ഊഹങ്ങളാണ് മേഗന്‍ രാജകൊട്ടാരത്തെ അപമാനിച്ചു എന്ന രീതിയില്‍ ഇപ്പോള്‍ പരന്നിരിക്കുന്നത്. അതിനാല്‍ തന്നെ, ടീസറുകള്‍ അടിസ്ഥാനമാക്കി പ്രതികരിക്കാന്‍ നില്‍ക്കാതെ പരിപാടി കണ്ടതിനുശേഷം പ്രതികരിക്കാം എന്ന നിലപാട് കൊട്ടാരം എടുത്തത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category