1 GBP = 102.00 INR                       

BREAKING NEWS

തിങ്കളാഴ്ച മുതല്‍ നാട്ടിലേ ക്ക് പോകും മുമ്പ് ഫോം ഫില്‍ ചെയ്തു നല്‍കണം; അനുമതിയില്ലെങ്കില്‍ 200 പൗണ്ട് പിഴ; നുണ പറഞ്ഞാല്‍ അറസ്റ്റ്; വിദേശയാത്ര തടയാന്‍ ബ്രിട്ടന്റെ പുതിയ നിയമം

Britishmalayali
kz´wteJI³

നി മുതല്‍ കുറേ നാളത്തേക്കെങ്കിലും തോന്നുമ്പോള്‍ നാട്ടിലേക്ക് വരാമെന്ന് പ്രതീക്ഷിക്കേണ്ട. ബ്രിട്ടന്‍ വിദേശയാത്രാ നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുന്നതോടെ നാട്ടിലേക്ക് വരിക എന്നത് കുറച്ച് പ്രയാസമുള്ള കാര്യമായി മാറും. തിങ്കളാഴ്ച മുതല്‍ നിലവില്‍ വരുന്ന ഈ പുതിയ നിയമപ്രകാരം നിങ്ങള്‍, യാത്ര തിരിക്കുന്നതിന് മുന്‍പ് തന്നെ ഒരു ഫോം പൂരിപ്പിച്ചു നല്‍കണം. നിങ്ങളുടെ യാത്രോദ്ദേശം അതില്‍ വ്യക്തമാക്കിയിരിക്കണം. പിന്നീട് അനുമതി ലഭിച്ചാല്‍ മാത്രമേ നിങ്ങള്‍ക്ക് പോകാന്‍ കഴിയു.

അനുമതിയില്ലാതെ യാത്ര ചെയ്യുവാനായി വിമാനത്താവളത്തില്‍ എത്തിയാല്‍, തിരികെ വീട്ടിലേക്ക് മടങ്ങേണ്ടി വരും എന്നുമാത്രമല്ല, 200 പൗണ്ട് പിഴയും ഒടുക്കേണ്ടിവരും. ലോക്ക്ഡൗണ്‍ കാല നിയന്ത്രണങ്ങള്‍ നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ എന്തിന് വിദേശയാത്ര ചെയ്യുന്നു എന്നുള്ളതായിരിക്കും മൂന്നു പേജു വരുന്ന അപേക്ഷാ ഫോമിലെ ഏറ്റവും പ്രധാന ചോദ്യം. വരുന്ന തിങ്കളാഴ്ച മുതല്‍ ഇംഗ്ലണ്ടില്‍ നിന്നും ഏതൊരു വിദേശ രാജ്യത്തേക്കും യാത്രചെയ്യുന്ന ഏതൊരു ബ്രിട്ടീഷുകാരനും, ബ്രിട്ടനില്‍ താമസിക്കുന്നവരും ഈ ചോദ്യത്തിന് ഉത്തരം നല്‍കണം.

യാത്രോദ്ദേശം വെളിപ്പെടുത്തുമ്പോള്‍ ഏതെങ്കിലും കള്ളം എഴുതി രക്ഷപ്പെടാം എന്ന് വിചാരിക്കരുത്. നിങ്ങള്‍ കള്ളമാണ് എഴുതിയതെന്ന് തെളിഞ്ഞാല്‍ ഉടന്‍ കൈകളില്‍ വിലങ്ങ് വീഴും. ബിസിനസ്സ്, വിദ്യാഭ്യാസം, അതുപോലെ മറ്റു മാനുഷിക പരിഗണന അര്‍ഹിക്കുന്ന ചില കാര്യങ്ങള്‍ തുടങ്ങി അത്യാവശ്യകാര്യങ്ങള്‍ക്കായി മാത്രമാണ് ഇപ്പോള്‍ അനുമതി നല്‍കുന്നത്. മേയ് 17 വരെ ഈ നിയന്ത്രണങ്ങള്‍ നിലനില്‍ക്കും. സര്‍ക്കാര്‍ പ്രസിദ്ധപ്പെടുത്തിയിട്ടുള്ള ലിസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്ന ആവശ്യങ്ങള്‍ക്കായല്ലാതെ വിദേശ യാത്രകള്‍ ഒരുകാരണവശാലും അനുവദിക്കില്ല.

ഈ ഫോമിന്റെ പ്രിന്റ് ഔട്ടോ അല്ലെങ്കില്‍ ഫോണില്‍ ഇലക്ട്രോണിക് കോപ്പിയോ ഇല്ലാതെ വിമാനത്താവളത്തില്‍ എത്തുന്നവരെ അകത്ത് പ്രവേശിപ്പിക്കുകയില്ല. യാത്രക്കാരെ പരിശോധിക്കുവാനും, ഫോം കാണിക്കുവാന്‍ ആവശ്യപ്പെടാനുമുള്ള അധികാരം ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിട്ടുമുണ്ട്. വിമാനക്കമ്പനികളും, യാത്രക്കാര്‍ അത്യാവശ്യ കാര്യത്തിനാണ് യാത്ര ചെയ്യുന്നത് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. എന്നാല്‍ ഇത്തരത്തിലുള്ള നിയന്ത്രണങ്ങള്‍ ഇനി ആവശ്യമില്ലെന്നാണ് ചില ഭരണകക്ഷി എം പി മാര്‍ തന്നെ പറയുന്നത്.

സൈപ്രസ്സ് ഉള്‍പ്പടെ പല രാജ്യങ്ങളും വാക്സിന്റെ രണ്ടു ഡോസുകളും എടുത്ത ബ്രിട്ടീഷ് സഞ്ചാരികളെ സ്വീകരിക്കാനായി വാതിലുകള്‍ തുറന്നിട്ട ഘട്ടത്തില്‍ ആളുകളെ യാത്രയില്‍ നിന്നും പിന്തിരിപ്പിക്കുന്ന നിയന്ത്രണങ്ങള്‍ ടൂറിസം-ട്രാവല്‍ മേഖലയെ ഇനിയും തളര്‍ത്തുവാനെ ഉപകരിക്കൂ എന്ന ആരോപണവും ഉയരുന്നുണ്ട്. കോവിഡ് പ്രതിസന്ധി ഏറ്റവും മോശമായ രീതിയില്‍ ബാധിച്ച മേഖലകളില്‍ ഒന്നാണ് വ്യോമയാന മേഖല. വിമാനക്കമ്പനികള്‍ മാത്രമല്ല, വിമാനത്താവളങ്ങളും കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിക്കൊണ്ടിരിക്കുന്നത്. അത്തരമൊരു സാഹചര്യത്തില്‍ ഈ പുതിയ നിയന്ത്രണങ്ങള്‍ തീര്‍ത്തും അനാവശ്യമാണെന്നാണ് പലരും പറയുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category