1 GBP = 102.00 INR                       

BREAKING NEWS

സ്‌കാന്‍ഡിനേവിയയില്‍ നിന്നും ശീതക്കാറ്റ് എത്തുന്നു; ഇനി നാലു ദിവസം ബ്രിട്ടന്‍ തണുത്തു വിറയ്ക്കും; മിക്കയിടങ്ങളിലും മൈനസ് രണ്ടു മുതല്‍ മൈനസ് പത്തുവരെ താപനില താഴും

Britishmalayali
kz´wteJI³

ചെറിയൊരു ഇടവേളയിലെത്തിയ ഊഷ്മളമായ കാലാവസ്ഥ ആഘോഷമാക്കിയ ബ്രിട്ടീഷുകാരെ ഇനി കാത്തിരിക്കുന്നത് കൊടും തണുപ്പിന്റെ നാളുകള്‍. സ്‌കാന്‍ഡിനേവിയന്‍ മേഖലയില്‍ നിന്നെത്തുന്ന ശീതക്കാറ്റ് ഇനി ഏതാനും ദിവസം ബ്രിട്ടനെ വിറപ്പിക്കും. സ്‌കോട്ട്ലാന്‍ഡില്‍ കനത്ത മഞ്ഞുവീഴ്ച്ചയ്ക്കും സാധ്യതയുണ്ട്. സ്‌കോട്ടലാന്‍ഡിലെ പലയിടങ്ങളിലും അന്തരീക്ഷ താപനില മൈനസ് 10 വരെയെത്തുമാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പ്. 2018-ല്‍ ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ആഞ്ഞടിച്ചതിനു ശേഷമുള്ള ഏറ്റവും തണുപ്പെറിയ ദിനങ്ങളായിരിക്കും ഇത്.

ഇംഗ്ലണ്ടിന്റെ പല ഭാഗങ്ങളിലും താപനില മൈനസ് രണ്ടു ഡിഗ്രി വരെയെത്തുമെന്നാണ് പറയുന്നത്. ഉത്തരദിശയില്‍ നിന്നും തണുത്ത കാറ്റ് ആഞ്ഞടിക്കുന്നതിനാല്‍ വലിയ തോതിലുള്ള ഹിമപാതവും പ്രതീക്ഷിക്കാം എന്ന് മെറ്റ് ഓഫീസ് ഫോര്‍കാസ്റ്റര്‍ മാക്രോ പെറ്റാഗ്‌ന പറയുന്നു. വ്യാപകമായി തന്നെ മഞ്ഞുവീഴ്ചയും ഉണ്ടായേക്കും. ഇന്ന് പൊതുവെ വരണ്ട കാലാവസ്ഥയായിരിക്കും. എന്നാല്‍, സാവധാനം അത് മേഘാവൃതമാകും.

ഇന്നു തന്നെ സ്‌കോട്ട്ലാന്‍ഡിലെ മലമ്പ്രദേശങ്ങളില്‍ താപനില മൈനസ് 10 വരെ എത്തിയേക്കുമെന്നും പ്രതീക്ഷിക്കുന്നു. ഈ ശൈത്യകാലത്തെ ഏറ്റവും താഴ്ന്ന താപനിലയും ഏറ്റവും ഉയര്‍ന്ന താപനിലയും കഴിഞ്ഞ മാസമാണ് രേഖപ്പെടുത്തിയത്. ശീതക്കാറ്റുകള്‍ക്കിടയില്‍ കാനറി ദ്വീപുകളില്‍ നിന്നും ആഫ്രിക്കയില്‍ നിന്നുമെത്തിയ ഉഷ്ണക്കാറ്റാണ് ശൈത്യകാലത്തിനിടയില്‍ അന്തരീക്ഷ താപനില 18. 4 ഡിഗ്രിവരെ ഉയര്‍ത്തിയത്. സഫോക്കിലെ സാണ്ടോണ്‍ ഡൗണ്‍ഹാമില്‍, ഫെബ്രുവരി 24നായിരുന്നു ഇത് രേഖപ്പെടുത്തിയത്.

2021 ലെ ഫെബ്രുവരി മാസം വളരെ വൈവിധ്യമാര്‍ന്ന കാലാവസ്ഥാ വ്യതിയാനങ്ങള്‍ക്ക് സാക്ഷിയായി എന്നാണ് മെറ്റ് ഓഫീസ് നാഷണല്‍ ക്ലൈമറ്റ് ഇന്‍ഫര്‍മേഷന്‍ സെന്റര്‍ മേധാവി ഡോ. മാര്‍ക് മെക് കാര്‍ത്തി പറയുന്നത്. പ്രധാനമായും രണ്ട് കാലാവസ്ഥ രൂപഭേദങ്ങളാണ് ദൃശ്യമായത്. മാസത്തിന്റെ ആദ്യ പകുതിയില്‍ റഷ്യയില്‍ നിന്നുള്ള ശീതക്കാറ്റ് ആധിപത്യം ചെലുത്തിയപ്പോള്‍, രണ്ടാം പകുതിയില്‍ ബ്രിട്ടനിലെ കാലാവസ്ഥയെ സ്വാധീനിച്ചത് കാനറി ദ്വീപുകളില്‍ നിന്നുള്ള ഉഷ്ണക്കാറ്റായിരുന്നു.

ഇന്നുമുതല്‍ ആഞ്ഞടിക്കുന്ന സ്‌കാന്‍ഡിനേവിയന്‍ ശീതക്കാറ്റിന്റെ പ്രഭാവം ഇനിയുള്ള രണ്ടു മൂന്നു ദിവസം കൂടി തുടരും. രാജ്യത്തിന്റെ പല ഭാഗങ്ങളിലും കനത്ത മഞ്ഞുവീഴ്ച ഉണ്ടാകാനിടയുണ്ട്. ചില വിദൂര ഗ്രാമീണ മേഖലകള്‍ ഒറ്റപ്പെട്ടുപോകാനും ഇടയുള്ളതായി മുന്നറിയിപ്പുകള്‍ വരുന്നു. എന്നിരുന്നാലും റഷ്യന്‍ കാറ്റ് വിതച്ചത്ര നാശനഷ്ടങ്ങള്‍ക്ക് വഴിയില്ല എന്നും അവര്‍ പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category