1 GBP = 102.00 INR                       

BREAKING NEWS

6000 ല്‍ താഴെ രോഗികളും 236 മരണങ്ങളുമായി ഒരു വെള്ളിയാഴ്ച കൂടി കടന്നു പോയി; വാക്സിനേഷന്‍ ഡ്രൈവ് ബ്രിട്ടനെ കൊറോണയില്‍ നിന്നും കാക്കുമെന്നുറപ്പായി; നിയന്ത്രണങ്ങള്‍ നേരത്തേ പിന്‍വലിച്ചേക്കും

Britishmalayali
kz´wteJI³

ബ്രിട്ടന് ആശ്വാസം പകരുന്ന ഒരു വെള്ളിയാഴ്ചയാണ് ഇന്നലെ കടന്നുപോയത്. ഇന്നലെ ഇവിടെ കേവലം 5,947 പേര്‍ക്ക് മാത്രമാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയിലെ കണക്കുമായി തട്ടിച്ചുനോക്കുമ്പോല്‍ 30 ശതമാനത്തിന്റെ കുറവാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. മാത്രമല്ല, രോഗവ്യാപന നിരക്ക് 6000 ല്‍ താഴെയും എത്തിയിരിക്കുന്നു. അതേസമയം കഴിഞ്ഞയാഴ്ചയിലേതിനേക്കാള്‍ 33 ശതമാനം കുറഞ്ഞ് ഇന്നലത്തെ പ്രതിദിന മരണസംഖ്യ 236 ല്‍ എത്തി.

രോഗവ്യാപനം കുറയുന്നുണ്ടെങ്കിലും കുറയുന്നതിന്റെ വേഗതയും കുറയുന്നു എന്ന ഒരു ആശങ്ക നിലനിന്നിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലെ കണക്കുകള്‍ ഈ ആശങ്ക അസ്ഥാനത്താണെന്ന് തെളിയിച്ചു. സാമാന്യം ഭേദപ്പെട്ട വേഗതയില്‍ തന്നെ രോഗവ്യാപനം കുറയുന്നു എന്നത് കൂടുതല്‍ ആശ്വാസം പകരുന്നു. മഹാവ്യാധിയുടെ ഇരുണ്ടനാളുകള്‍ അവസാനിച്ചു എന്നൊരു തോന്നല്‍ ഉണ്ടാകാന്‍ തുടങ്ങിയിട്ടുണ്ട്.

കൊറോണയില്‍ നിന്നും ബ്രിട്ടനെ രക്ഷിക്കാന്‍ വാക്സിന് കഴിയുമെന്ന വിശ്വാസം വന്നിട്ടുണ്ട്. രോഗ വ്യാപനം തടയുന്നതില്‍ മാത്രമല്ല, രോഗബാധിതരുടെ രോഗാവസ്ഥ ഗുരുതരമാക്കി മരണത്തിലെത്തിക്കാതെ തടയുവാനും വാക്സിന്‍ പ്രാപ്തമാണെന്ന് തെളിഞ്ഞിട്ടുണ്ട്. മാത്രമല്ല, ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തില്‍ കാര്യമായ കുറവ് വന്നതോടെ എന്‍എച്ച്എസിനു മേലുള്ള സമ്മര്‍ദ്ദവും ഒഴിഞ്ഞിട്ടുണ്ട്. ഇതും, രോഗികള്‍ക്ക് ആവശ്യമായ ശ്രദ്ധയും ശുശ്രൂഷയും ഉറപ്പാക്കാന്‍ സഹായിക്കുന്നു.

സ്ഥിതിഗതികള്‍ മെച്ചപ്പെടാന്‍ തുടങ്ങിയതോടെ പ്രഖ്യാപിച്ചതിലും നേരത്തേ നിയന്ത്രണങ്ങള്‍ നീക്കാന്‍ ഇടയുണ്ടെന്ന് പ്രമുഖ പകര്‍ച്ചവ്യാധി വിദഗ്ധന്‍ പ്രൊഫസര്‍ ടിം സ്പെക്ടര്‍ പറയുന്നു. സാധാരണ നിലയില്‍ വളരെ കരുതലോടെ മാത്രം നിയന്ത്രണങ്ങള്‍ നീക്കുന്നതിന്റെ കുറിച്ച് സംസാരിക്കാറുള്ള, ശാസ്ത്രോപദേശക സമിതി അംഗം പ്രൊഫസര്‍ ആന്‍ഡ്രൂ ഹേവാര്‍ഡും പറയുന്നത് നമ്മള്‍ ഏറ്റവും മോശപ്പെട്ട കാലഘട്ടം തരണം ചെയ്തിരിക്കുന്നു എന്നാണ്. അതേസമയം ആര്‍ നിരക്ക് ജനുവരിക്ക് ശേഷം ഇതാദ്യമായി വര്‍ദ്ധിച്ചു എന്നൊരു മുന്നറിയിപ്പ് സര്‍ക്കാരിന്റെ ഉപദേശക സമിതി നല്‍കുന്നു.

കഴിഞ്ഞയാഴ്ച ആര്‍ നിരക്ക് 0.6 വരെ എത്തിയിരുന്നു. എന്നാല്‍ ഇത് വര്‍ദ്ധിച്ച് 0.7 നും 0.9 നും ഇടയില്‍ എത്തി എന്നാണ് ഇപ്പോള്‍ പറയുന്നത്. എന്നിരുന്നാലും ഇത് ഒന്ന് എന്ന അക്കത്തിനു താഴെയായതിനാല്‍ രോഗവ്യാപനം കുറയുന്നു എന്നുതന്നെ ഉറപ്പാക്കാം. രോഗബാധയ്ക്ക് സാധ്യത കൂടുതലുള്ള വിഭാഗത്തില്‍ പെട്ട 21.4 മില്ല്യണ്‍ ബ്രിട്ടീഷുകാര്‍ക്ക് ഇതുവരെ വാക്സിന്റെ ആദ്യ ഡോസെങ്കിലും നല്‍കിക്കഴിഞ്ഞു. വാക്സിന്‍ പദ്ധതി പ്രതീക്ഷിച്ചതുപോലെത്തന്നെ മുന്നോട്ടുപോകുന്നതും പ്രത്യാശ നല്‍കുന്നു.

അതിനിടെ, ബ്രസീലിയന്‍ വകഭേദം കണ്ടെത്തിയവരില്‍ തിരിച്ചറിയാന്‍ കഴിയാതെ പോയ വ്യക്തിയെ കണ്ടെത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. ക്രോയ്ഡോണ്‍ നിവാസിയാണ് ഇയാള്‍ എന്നാണ് അറിയാന്‍ കഴിയുന്നത്. സാമ്പിള്‍ പരിശോധനയ്ക്ക് നല്‍കിയപ്പോള്‍, ഇയാളുമായി ബന്ധപ്പെടാനുള്ള സുപ്രധാന വിവരങ്ങള്‍ നല്‍കാതിരുന്നതാണ് ആശയക്കുഴപ്പത്തിന് ഇടയാക്കിയത്. എന്നാല്‍, ഇയാളെ കണ്ടെത്തുന്നതില്‍ ഉണ്ടായ കാലതാമസം കാരണം എത്രപേരിലേക്ക് ഈ രോഗം അധികമായി പടര്ന്നു എന്നതിന്റെ വിശദാംശങ്ങള്‍ ആരോഗ്യ വകുപ്പ് നല്‍കിയില്ല.

കോവിഡ് പോസിറ്റിവിറ്റി നിരക്കും കുറയുന്നു എന്നത് ആശ്വാസകരമായ മറ്റൊരു കാര്യമാണ്. കോവിഡ് പരിശോധനക്ക് വിധേയരാക്കുന്നവരില്‍ എത്രപേര്‍ക്ക് പോസിറ്റീവ് ആകുന്നു എന്നതാണ് ഈ പോസിറ്റിവിറ്റി നിരക്ക്. ഇത് എല്ലാ പ്രായക്കാരിലും ഒരുപോലെ കുറഞ്ഞുവരുന്നുണ്ട്. കിംഗ്സ് കോളേജില്‍ നിന്നുള്ള കണക്കുകളും രോഗവ്യാപനം കുറയുന്നു എന്നുതന്നെയാണ് സൂചിപ്പിക്കുന്നത്. എല്ലാ പ്രായക്കാരിലും, കഴിഞ്ഞ ഏഴാഴ്ച തുടര്‍ച്ചയായി രോഗവ്യാപനം കുറയുന്നു എന്നുതന്നെയാണ് എല്ലാ കണക്കുകളും സൂചിപ്പിക്കുന്നത്.

ശുഭസൂചകങ്ങളായ വാര്‍ത്തകള്‍ പുറത്തുവരുമ്പോള്‍ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ പെട്ടെന്നുതന്നെ നീക്കം ചെയ്യുവാനുള്ള ആവശ്യം കൂടുതല്‍ ശക്തമാവുകയാണ്. എന്നാല്‍, പെട്ടെന്നുള്ള നിയന്ത്രണ ഇളവ് സ്ഥിതിഗതികളെ പ്രതികൂലമായി ബാധിച്ചേക്കാം എന്ന് ഈ രംഗത്തെ ചില മുന്നറിയിപ്പ് നല്‍കുന്നു. ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ ഇല്ലാതെയാക്കാന്‍ ഒരുപക്ഷെ ധൃതിപിടിച്ചുള്ള നടപടികള്‍ കാരണമായേക്കും. അതുകൊണ്ടുതന്നെ ബോറിസ് ജോണ്‍സണ്‍ ഈ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാന്‍ ഇടയില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category