1 GBP = 102.00 INR                       

BREAKING NEWS

പുതിയ ബ്രിട്ടീഷ് സെന്‍സസ് തുടങ്ങി; ബ്രിട്ടനില്‍ മലയാളികളെ അടയാളപ്പെടുത്താനുള്ള സുവര്‍ണ്ണാവസരം; വെറുതെ ടിക് ചെയ്ത് നമ്മുടെ അസ്തിത്വത്തിനു അടിവരയിടാന്‍ മറക്കരുതെ

Britishmalayali
kz´wteJI³

ലണ്ടന്‍: യുകെയില്‍ എത്ര മലയാളികള്‍ ഉണ്ട് എന്ന ചോദ്യത്തിനു എന്നെങ്കിലും കൃത്യം ഉത്തരം കണ്ടെത്താന്‍ നമുക്ക് കഴിയുമോ / ഇല്ല എന്നതാണ് വാസ്തവം. ബ്രിട്ടനിലെ സകല കണക്കുകളിലും ഇന്ത്യ എന്നാണ് രേഖപ്പെടുത്തുക. ഹോം ഓഫീസിലായാലും, എന്‍ എച്ച് എസിലായാലും ഇന്ത്യന്‍ എംബസിയില്‍ ആയാലും അങ്ങനെയെ രേഖപ്പെടുത്തു. അതുകൊണ്ടുതന്നെ ഒരിക്കലും നമ്മുടെ കണക്കെടുപ്പ് നടക്കാറില്ല. ബ്രിട്ടീഷ് പൗരത്വം നേടുന്നതോടെ ഇന്ത്യന്‍ എന്നത് വെറും എത്തിനിസിറ്റിയായി മാറുന്നതോടെ കൂടുതല്‍ കുഴപ്പത്തിലാവും.

എന്നാല്‍ മലയാളി എന്ന അസ്തിത്വം നമ്മള്‍ നിലനിര്‍ത്തേണ്ടത് അത്യാവശ്യമാണ്. ഇത് കേവലം വൈകാരികമായ ഒരു ആവശ്യം മാത്രമല്ല, നമ്മുടെ പല ഭൗതികാവശ്യങ്ങളും നേടിയെടുക്കാന്‍ നമുക്ക് പല സന്ദര്‍ഭങ്ങളിലും സംഘബലം കാണിക്കേണ്ടതായി തന്നെ വന്നേക്കും. വന്ദേ ഭാരത് മിഷന്റെ കേരളത്തിലേക്ക് നേരിട്ടുള്ള വിമാന സര്‍വ്വീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ പോലുള്ളവ നമുക്ക് അനുകൂലമായി തീരുമാനങ്ങളിലെത്താന്‍ അധികൃതരെ നിര്‍ബന്ധിതമാക്കണമെങ്കില്‍ നമ്മുടെ ആള്‍ബലം തന്നെ കാണിക്കേണ്ടതായിവരും. കാരണം ഒരു ജനാധിപത്യ രാഷ്ട്രത്തിനും വലിയൊരു ആള്‍ക്കൂട്ടത്തെ അവഗണിക്കാനാകില്ല.

ഇവിടെയാണ് ഇപ്പോള്‍ നടക്കുന്ന ബ്രിട്ടീഷ് സെന്‍സസ് മലയാളികള്‍ക്ക് വലിയൊരു തുണയാകുന്നത്. ഉദാഹരണത്തിന്, ഇതില്‍ നിങ്ങളുടെ മാതൃഭാഷ എന്താണെന്നുള്ള കോളത്തില്‍ മലയാളം എന്നു തന്നെ എഴുതുക. ഇത് ഈ ഒരു ഭാഷ സംസാരിക്കുന്നവര്‍ എത്രപേരുണ്ടെന്നുള്ളതിനെക്കുറിച്ചുള്ള ഒരു ധാരണ അധികൃതര്‍ക്ക് ലഭിക്കാന്‍ സഹായിക്കും. ഗണ്യമായ തോതില്‍ മലയാളികള്‍ ഉണ്ടെന്ന് ബോധ്യപ്പെട്ടാല്‍ പലവിവരങ്ങളും ആ ഭാഷയിലും ആളുകളിലെത്തിക്കാന്‍ ശ്രമങ്ങള്‍ ആരംഭിച്ചേക്കും.

ഇനിയൊരു കാര്യം, ഏതൊരു മതവിശ്വാസത്തില്‍ പെട്ടയാളാണെങ്കിലും മലയാളികള്‍ പൊതുവെ ചില ചിട്ടവട്ടങ്ങളൊക്കെ പുലര്‍ത്തുന്നവരാണ്. നമ്മുടെ സാംസ്‌കാരിക പൈതൃകം ഉയര്‍ത്തിപ്പിടിക്കാന്‍ ഉതകുന്ന ക്ഷേത്രങ്ങള്‍, പള്ളികള്‍, മസ്ജിദുകള്‍ എന്നിവയുടെ ആവശ്യകതകള്‍ ഉയരുമ്പോള്‍, ആളുകളുടെ എണ്ണം കാണിച്ച് അക്കാര്യം അധികൃതരെ ബോദ്ധ്യപ്പെടുത്താനും ആവശ്യമായ അനുമതികള്‍ ലഭിക്കുവാനും ഇത് സഹായിക്കും.

ഇനിയൊരു കാര്യമുള്ളത്, ഒരു പ്രത്യേക പ്രദേശത്ത് മലയാളികള്‍ കൂടുതല്‍ ആയി ഉണ്ടെങ്കില്‍ അവിടത്തെ പല തീരുമാനങ്ങളും എടുക്കുവാനുള്ള സുപ്രധാനമായ ആലോചനായോഗങ്ങളില്‍ മലയാളികള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം ലഭിക്കും എന്നതാണ്. ഇത് മലയാളികളുടെ പൊതുവായ പല ആവശ്യങ്ങളും നിറവേറ്റുന്നതിനായി ഭംഗിയായി ഉപയോഗിക്കുവാന്‍ സാധിക്കും.

ഇംഗ്ലണ്ടിലേയും വെയില്‍സിലേയും ജനങ്ങള്‍ 2021 മാര്‍ച്ച് 21 ഞായറാഴ്ചയാണ് സെന്‍സസ് ഫോം പൂരിപ്പിച്ചു നല്‍കേണ്ടത്. ഈ അവസരത്തില്‍ നിങ്ങള്‍ പ്രത്യേകം ഓര്‍ക്കേണ്ടത് നിങ്ങളുടെ മലയാളി എന്ന സ്വത്വത്തെ മുറുകെ പിടിക്കുക എന്നതാണ്. നിങ്ങളുടെ പ്രധാന ഭാഷ ഏതാണെന്ന ചോദ്യത്തിനു കീഴെയുള്ള കോളത്തില്‍ മലയാളം എന്ന് വൃത്തിയായി എഴുതുക. അതോടൊപ്പം തന്നെ നിങ്ങള്‍ക്ക് ഇംഗ്ലീഷ് നന്നായി സംസാരിക്കുവാന്‍ കഴിയും എന്ന് ബോദ്ധ്യപ്പെടുത്തുവാനുള്ള കോളം ഉള്ളതിനാല്‍ ഇത് നിങ്ങളെ മറ്റു വിധത്തില്‍ ബാധിക്കുകയില്ല.

നിങ്ങള്‍ ഇന്ത്യനാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം, നിങ്ങള്‍ ഏതു മതക്കാരനാണെന്ന് വ്യക്തമാക്കുന്നതിനൊപ്പം, മലയാളി ആണെന്നു കൂടി വ്യക്തമാക്കുക. എല്ലാ പത്തു വര്‍ഷങ്ങളിലും ഒരിക്കലാണ് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ്, ബ്രിട്ടനില്‍ ജീവിക്കുന്നവരുടെ വിവരശേഖരണത്തിനായി സെന്‍സസ് നടത്തുന്നത്. അതുകൊണ്ടു തന്നെ ഇപ്രാവശ്യം നിങ്ങള്‍ ഇക്കാര്യത്തില്‍ ഉപേക്ഷ വിചാരിച്ചാല്‍ ഇനി പത്തുവര്‍ഷം കഴിഞ്ഞു മാത്രമേ എന്തെങ്കിലും ചെയ്യുവാന്‍ കഴിയൂ.

ഇതിനായി census.gov എന്ന സൈറ്റില്‍ പോയി സെന്‍സസ് എന്ന വിഭാഗം സന്ദര്‍ശിക്കുക. നിങ്ങളുടെ പതിനാറ് ക്യാരക്ടറുകളുള്ള (ഇതില്‍ അക്കങ്ങളും അക്ഷരങ്ങളും ഉള്‍പ്പെടും) ആക്സസ് കോഡ് എന്റര്‍ ചെയ്ത് ഫോം പൂരിപ്പിക്കാന്‍ ആരംഭിക്കുക. ഓരോരുത്തര്‍ക്കുമുള്ള ആക്സസ് കോഡ് മാര്‍ച്ച് ആദ്യവാരത്തില്‍ തപാല്‍ വഴി ലഭിക്കും. നിങ്ങള്‍ക്ക് ആക്സസ് കോഡ് ലഭിക്കാതിരിക്കുകയോ അല്ലെങ്കില്‍ കിട്ടിയത് നഷ്ടപ്പെടുകയോ ചെയ്തെങ്കില്‍ പുതിയ ആക്സസ് കോഡിനേ അപേക്ഷിക്കാനും കഴിയും.

നിയമപ്രകാരം സെന്‍സസില്‍ ഇംഗ്ലണ്ടിലും വെയില്‍സിലും താമസിക്കുന്ന എല്ലവരും പങ്കെടുക്കണമെന്നത് നിര്‍ബന്ധമാണ്. ഇത് ഒഴിവാക്കാന്‍ കഴിയില്ല. അതുകൊണ്ടുതന്നെ ഈ ഫോം പൂരിപ്പിക്കുമ്പോള്‍ നമ്മുടെ മലയാണ്മയും നമ്മോടൊപ്പമുണ്ടാകാന്‍ പ്രത്യേകം ശ്രദ്ധിക്കുക. സംഘടിച്ചു ശക്തി നേടുക എന്ന് നമ്മേ ഉദ്ബോധിപ്പിച്ച സാമൂഹിക സാംസ്‌കാരിക നായകന്മാരുടെ പരമ്പര്യമാണ് നമ്മിലുള്ളത് എന്നതോര്‍ക്കണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category