1 GBP = 102.00 INR                       

BREAKING NEWS

അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്‌സ് ഡേ സെലിബ്രേഷന്‍സ് ഈമാസം 20ന്; അനുഭവങ്ങള്‍ പങ്കുവെക്കാനും ചര്‍ച്ചകള്‍ക്കും ഓണ്‍ലൈനില്‍ എത്തുക നിരവധി പേര്‍

Britishmalayali
തോമസ് ജോസഫ്

ല്ലാ വര്‍ഷവും മാര്‍ച്ച് 16ന് അന്താരാഷ്ട്ര സോഷ്യല്‍ വര്‍ക്കേഴ്‌സ് ദിനമായി ആചരിക്കപ്പെടുന്നു. അതിന്റെ ഭാഗമായി യുകെ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സ് (UKMSW) ഫോറത്തിന്റെ ഈ വര്‍ഷത്തെ കാര്യപരിപാടികള്‍ ഈമാസം ഇരുപതിനു നടത്തപ്പെടുത്തുവാന്‍ തീരുമാനിച്ചു. 

അന്നേ ദിവസം രാവിലെ 9:30ന് ആരംഭിക്കുന്ന പരിപാടിയില്‍ ലോര്‍ഡ് ഹെര്‍ബേട്ട് ലേമിംഗ് മുഖ്യാതിഥിയായി പ്രഭാഷണം നല്‍കും. ലോര്‍ഡ് ലേമിംഗ്, യുകെയിലെ സോഷ്യല്‍ വര്‍ക്കുമായി ബന്ധപ്പെട്ട പല ലീഡിംഗ് എന്‍ക്വയറികള്‍ക്കും നേതൃത്വം വഹിച്ചിട്ടുള്ളതും, അതോടൊപ്പം കുട്ടികളുടെ സോഷ്യല്‍ വര്‍ക്കിന്റെ ഇന്നത്തെ ഘടന രൂപപ്പെടുത്തുന്നതില്‍ പ്രമുഖ പങ്കുവഹിച്ചിട്ടുള്ള വ്യക്തിയും കൂടിയാണ്. അദ്ദേഹം തന്റെ സോഷ്യല്‍ വര്‍ക്ക് കരിയറിലെ സുപ്രധാന അനുഭവങ്ങള്‍ യുകെഎംഎസ്ഡബ്ല്യു അംഗങ്ങളുമായി പങ്കുവയ്ക്കുന്നതാണ്.

തുടര്‍ന്ന്, ബ്രിട്ടീഷ് അസോസിയേഷന്‍ ഓഫ് സോഷ്യല്‍ വര്‍ക്കേഴ്‌സിന്റെ (BASW), അന്താരാഷ്ട്ര കമ്മറ്റി ചെയര്‍മാന്‍ ഡേവിഡ് ജോണ്‍സ് പിഎച്ച്ഡിയും, ബിഎഎസ്ഡബ്ല്യുയുടെ മറ്റ് മുതിര്‍ന്ന പ്രതിനിധികളും ഈ മീറ്റിംഗില്‍ സംബന്ധിക്കുകയും അംഗങ്ങളുമായി ബിഎഎസ്ഡബ്ല്യുയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചും ഭാവിയില്‍ എങ്ങനെ യുകെഎംഎസ്ഡബ്ല്യുയുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാം എന്നതിനെക്കുറിച്ച് ചര്‍ച്ചകളും നടത്തപ്പെടും. 

അന്നേ ദിവസം നടത്തപ്പെടുന്ന ചര്‍ച്ചയില്‍ കേരളാ അസോസിയേഷന്‍ ഓഫ് പ്രൊഫഷണല്‍ സോഷ്യല്‍ വര്‍ക്കേഴ്‌സ് (കെഎപിഎസ്) ചെയര്‍ പേഴ്‌സണ്‍, ഡോ. പ്രൊഫ. ഐപ്പ് വര്‍ഗീസ്, അംഗങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കുന്നതാണ്. 

പ്രസ്തുത മീറ്റിംഗില്‍ പങ്കെടുക്കുന്നതിനായി എല്ലാ മലയാളി സോഷ്യല്‍ വര്‍ക്കേഴ്‌സിനെയും ഹാര്‍ദ്ദവമായി സ്വാഗതം ചെയ്യുന്നതോടൊപ്പം അംഗങ്ങളുടെ എല്ലാവിധ സഹകരണങ്ങളും പ്രതീക്ഷിക്കുന്നു. നിലവിലെ സാഹചര്യത്തില്‍, ഈ മീറ്റിംങ്ങും സൂം വഴിയാണ് നടത്തപ്പെടുക.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
സിബി തോമസ് 07988996412, ബിജു ആന്റണി 07809295451, തോമസ് ജോസഫ് 07939492035

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category