1 GBP = 102.00 INR                       

BREAKING NEWS

ലോകത്തെ ഏറ്റവും സമ്പന്നവും സുന്ദരവുമായ ദേശത്തിന്റെ ശവപ്പെട്ടിയിലെ അവസാന ആണിയുമടിച്ച് ചൈന; ഹോംങ്കോംഗില്‍ ജനഹിതത്തിന് എതിരായി ജനപ്രതിനിധികളെ നിശ്ചയിക്കാനുള്ള വീറ്റോ അവകാശം ഏറ്റെടുത്ത് പുതിയ നിയമം; ഇനി ലോകത്തിന്റെ ഫിനാന്‍ഷ്യല്‍ ഹബ് ഇരുമ്പുമറയ്ക്കുള്ളിലേക്ക്

Britishmalayali
kz´wteJI³

മ്മ്യുണിസ്റ്റ് വ്യവസ്ഥിതിയില്‍ ജനഹിതത്തിന് സ്ഥാനമില്ലെന്ന സത്യം അടിവരയിട്ടുകൊണ്ട് ഹോങ്കോംഗിലെ ജനപ്രതിനിധികളെ തീരുമാനിക്കുന്ന കാര്യത്തില്‍ ചൈനീസ് സര്‍ക്കാരിന് വീറ്റോ അധികാരം നല്‍കുന്ന പുതിയ നിയമം ചൈന പാസ്സാക്കുന്നു. നഗരത്തില്‍ ഉയര്ന്നു വരുന്ന സ്വാതന്ത്ര്യത്തിനായുള്ള മുറവിളികള്‍ അടിച്ച് അമര്‍ത്തുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് ഈ പുതിയ നിയമം. ഈ നിയമമനുസരിച്ച് ജനങ്ങള്‍ തെരഞ്ഞെടുക്കുന്ന പ്രതിനിധികളെ അയോഗ്യരാക്കുവാനുള്ള അധികാരം ചൈനയിലെ കമ്മ്യുണിസ്റ്റ് സര്‍ക്കാരിന് ഉണ്ടായിരിക്കും.

ലോകത്തിലെ ഏറ്റവും വലിയ ഫിനാന്‍ഷ്യല്‍ ഹബ്ബുകളില്‍ ഒന്നായിരുന്ന ഹോങ്കോംഗിലെ ചില ജനപ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരെ ജനാധിപത്യം ആവശ്യപ്പെട്ടുകൊണ്ടു നടത്തിയ പ്രക്ഷോഭത്തിന്റെ പേരില്‍ അറസ്റ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഈ നിയമം പാസ്സാക്കിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം പാസ്സാക്കിയ പുതിയ ദേശീയ സുരക്ഷാ നിയമത്തിന്റെ പേരിലാണ് ഇവര്‍ക്കെതിരെ കടുത്ത നടപടികള്‍ കൈക്കൊണ്ടിരിക്കുന്നത്.

ബ്രിട്ടീഷ് കോളനിയുടെ ഭാഗമായിരുന്ന ഹോങ്കോംഗ് 1997-ല്‍ ചൈനയ്ക്ക് കൈമാറുമ്പോള്‍ ഉണ്ടാക്കിയ കരാര്‍ അനുസരിച്ച് ഹോങ്കോംഗിന് ഒരു പരിധിവരെ സ്വയംഭരണാവകാശം നല്‍കേണ്ടതുണ്ട്. എന്നാല്‍ 2019-ല്‍ നടന്ന ജനാധിപത്യ സംരക്ഷണ പ്രക്ഷോഭണങ്ങള്‍ക്ക് പുറകേ സ്വയം ഭരണാവകാശങ്ങളില്‍ പ്രതിപാദിച്ചിട്ടുള്ള അവകാശങ്ങളില്‍ ഒന്നൊന്നായി ഹോങ്കോംഗ് ജനതയില്‍ നിന്നും എടുത്തുമാറ്റുകയാണ് ചൈന. ഇതിലെ അവസാന പടിയാണ് ജനപ്രതിനിധികളെ തെരഞ്ഞെടുക്കാനുള്ള അവകാശം ജനങ്ങളില്‍ നിന്നും എടുത്തുമാറ്റുന്നത്.

ഈ നിയമം പാസ്സാകുന്നതോടുകൂടി ഹോങ്കോംഗ് പൂര്‍ണ്ണമായും ഇരുമ്പുമറയ്ക്കുള്ളിലാകും എന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ അഭിപ്രായം. എതിര്‍പ്പിന്റെ അവസാന കണികയും തുടച്ചുമാറ്റപ്പെടും. ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയോട് കൂറു പുലര്‍ത്തുന്നവര്‍ മാത്രമായിരിക്കും ഇനിമുതല്‍ ഹോങ്കോംഗിന്റെ കാര്യങ്ങള്‍ നിശ്ചയിക്കുക. ചൈനീസ് പാര്‍ലമെന്റില്‍ അടുത്തയാഴ്ച്ചയാണ് ഇത് പരിഗണനയ്ക്ക് വരിക. എന്നാല്‍ ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ ഇംഗീതത്തിനപ്പുറം പോകാത്ത വെറുമൊരു റബ്ബര്‍സ്റ്റാമ്പ് പാര്‍ലമെന്റില്‍ ഇത് പാസാകും എന്ന കാര്യത്തില്‍ സംശയമൊന്നുമില്ല.

ചൈനീസ് കമ്മ്യുണിസ്റ്റ് പാര്‍ട്ടിയുടെ കോണ്‍ഗ്രസ്സിലാണ് ഈ പ്രഖ്യാപനം ഉണ്ടായിരിക്കുനത്. ലോകം അഭിമുഖീകരിക്കുന്ന കോവിഡ് പ്രതിസന്ധിയെ വിജയകരമായി തരണം ചെയ്യാന്‍ ചൈനയ്ക്ക് കഴിഞ്ഞതായി കോണ്‍ഗ്രസ്സില്‍ പ്രീമിയര്‍ ലി കെക്വിയാങ്ങ് പറഞ്ഞു. മാത്രമല്ലസാമ്പത്തിക രംഗത്ത് 6 ശതമാനത്തിനു മേല്‍ വളര്‍ച്ച കൈവരിക്കാനായതായും അദ്ദേഹം അവകാശപ്പെട്ടു.

ചൈനയുടെ സുദൃഢമായ ഐക്യമാണ് ചൈനയെ മുന്നോട്ട് നയിക്കുന്നതെന്ന് അവകാശപ്പെട്ട കോണ്‍ഗ്രസ്സ് അതിന് ഇത്തരത്തിലുള്ള നിയമങ്ങള്‍ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി. ഏതായാലും ഇതോടെ ഹോങ്കോംഗിന്റെ അവശേഷിച്ച പകിട്ടും ഇല്ലാതെയാകും എന്നാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. ഒരുകാലത്ത് ലോകത്തിലെ തന്നെ മികച്ച കോര്‍പ്പറേറ്റുകളെയൊക്കെ ആകര്‍ഷിച്ചിരുന്ന ഹോങ്കോംഗ് ഇനി മറ്റൊരു ചൈനീസ് നഗരമായി മാത്രം മാറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category