1 GBP = 102.00 INR                       

BREAKING NEWS

മുത്തൂറ്റ് എം ജോര്‍ജിന്റെ മൂത്തമകന്‍; മകന്‍ അകാലത്തില്‍ കൊല്ലപ്പെട്ടിട്ടും തളരാതെ മുത്തൂറ്റ് ഫിനാന്‍സിനെ ആഗോള ബ്രാന്‍ഡാക്കിയ ദീര്‍ഘ ദൃഷ്ടി; സഭാ കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് അവസാനം വരെ താങ്ങായി നിന്ന സഭാ നേതാവ്; ഫോബ്സിന്റെ പട്ടികയില്‍ ഇടം പിടിച്ച അതിസമ്പന്നന്‍; എംജി ജോര്‍ജ്ജ് മുത്തൂറ്റ് ഓര്‍മ്മയാകുമ്പോള്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: മുത്തൂറ്റ് ഗ്രൂപ്പ് ചെയര്‍മാനും ഓര്‍ത്തഡോക്സ് സഭാ മുന്‍ അല്‍മായ ട്രസ്റ്റിയുമായിരുന്നു എം.ജി. ജോര്‍ജ് മുത്തൂറ്റ്. 72-ാം വയസ്സില്‍ മുത്തൂറ്റ് ഗ്രൂപ്പിനെ ഫോബ്സ് പട്ടികയില്‍ വരെ എത്തിച്ച ശേഷമാണ് ഈ വ്യവസായ പ്രമുഖന്റെ മരണം. ജോര്‍ജിന്റെ മകന്‍ പോള്‍ എം ജോര്‍ജിന്റെ കൊലപാതകം മലയാളി ഏറെ ചര്‍ച്ച ചെയ്തിരുന്നു. ഈ ദുരന്തവും ജോര്‍ജിനെ തളര്‍ത്തിയില്ല. മുത്തൂറ്റിനെ ലോകോത്തര ബ്രാന്‍ഡാക്കി അദ്ദേഹം മാറ്റി.

ഇന്ത്യന്‍ ധനികരുടെ ഫോബ്സ് പട്ടികയില്‍ മലയാളികളില്‍ ഒന്നാം സ്ഥാനത്ത് എം.ജി. ജോര്‍ജ് മുത്തൂറ്റും സഹോദരന്മാരും 2020 ല്‍ എത്തിയിരുന്നു. 35,500 കോടി രൂപയായിരുന്നു സംയുക്ത ആസ്തി. ഇന്ത്യയിലെ ധനികരില്‍ 26-ാം സ്ഥാനം. ഇങ്ങനെ ആഗോള ബ്രാന്‍ഡാക്കി മുത്തൂറ്റിനെ മാറ്റിയത് ജോര്‍ജിന്റെ ബുദ്ധിയായിരുന്നു. ഐപിഎല്‍ ക്രിക്കറ്റിലും ഐ എസ് എല്‍ ഫുട്ബോളിലുമെല്ലാം ഈ ബ്രാന്‍ഡ് ചര്‍ച്ചയാക്കി. അങ്ങനെ ഇന്ത്യ മുഴുവന്‍ നിറയുന്ന വ്യവസായ സാമ്രാജ്യമായി മുത്തൂറ്റ് മാറി.

ദക്ഷിണേന്ത്യയില്‍ നിന്നു മുത്തൂറ്റ് ഗ്രൂപ്പ്, ഇന്ത്യയുടെ നാലതിരുകളിലേക്കു പടര്‍ന്നതും വളര്‍ന്നതും എം.ജി. ജോര്‍ജ് മുത്തൂറ്റിന്റെ പരിശ്രമ ഫലമാണ്. ആദ്യം ഉത്തരേന്ത്യയിലും പിന്നീടു രാജ്യത്തിന്റെ നാനാഭാഗങ്ങളിലേക്കും മുത്തൂറ്റിനു ശാഖകള്‍ സജ്ജമാക്കിയ അദ്ദേഹം യുഎസ്എ, യുഎഇ, സെന്‍ട്രല്‍ അമേരിക്ക, ശ്രീലങ്ക, നേപ്പാള്‍ എന്നിവിടങ്ങളിലേക്കും ബിസിനസ് വളര്‍ത്തി. ഓര്‍ത്തഡോക്സ് സഭയ്ക്കും താങ്ങും തണലുമായി. സഭാ കേസില്‍ ഓര്‍ത്തഡോക്സ് സഭയ്ക്ക് എല്ലാ പിന്തുണയും നല്‍കിയ വ്യക്തി.

പത്തനംതിട്ട കോഴഞ്ചേരിയില്‍ മുത്തൂറ്റ് ഫിനാന്‍സ് സ്ഥാപകനായ എം.ജോര്‍ജ് മുത്തൂറ്റിന്റെ മകനായി 1949 നവംബര്‍ രണ്ടിനാണ് എം.ജി.ജോര്‍ജ് മുത്തൂറ്റ് ജനിച്ചത്. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍ നിന്നു മെക്കാനിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടി. ഹാര്‍വഡ് ബിസിനസ് സ്‌കൂളില്‍ നിന്ന് എക്സിക്യൂട്ടീവ് മാനേജ്മെന്റ് കോഴ്സ് പഠിച്ച ശേഷം, ചെറുപ്പത്തില്‍ തന്നെ കുടുംബ ബിസിനസില്‍ പങ്കാളിയായി. 1979 ല്‍ മുത്തൂറ്റിന്റെ മാനേജിങ് ഡയറക്ടറായ അദ്ദേഹം 1993ലാണ് ഗ്രൂപ്പ് ചെയര്‍മാനാകുന്നത്.

ഇന്നലെ രാത്രി 7.30 ന് ആയിരുന്നു അന്ത്യം. ബിസിനസ് രംഗത്തുള്ള സഹോദരന്മാരില്‍ മൂത്തയാളാണ് എം.ജി. ജോര്‍ജ്. ആദ്യം മുത്തൂറ്റ് ഫിനാന്‍സ് എംഡിയും തുടര്‍ന്നു പിതാവിന്റെ മരണ ശേഷം ചെയര്‍മാനുമായി. കമ്പനിയുടെ വളര്‍ച്ചയ്ക്കു കരുത്തായതു ജോര്‍ജിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പ്രവര്‍ത്തനങ്ങളും നയങ്ങളുമാണ്. സാമൂഹിക സേവന പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചു മഹാത്മാഗാന്ധി ദേശീയ അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. ഇന്ത്യന്‍ വ്യവസായത്തിനു നല്‍കിയ സമഗ്ര സംഭവനയ്ക്കുള്ള പുരസ്‌ക്കാരം, സാമൂഹിക പ്രതിബന്ധതയ്ക്കുള്ള ഗോള്‍ഡ് പീകോക്ക് അവാര്‍ഡ്, മികച്ച പൂര്‍വവിദ്യാര്‍ത്ഥിക്കുള്ള മണിപ്പാല്‍ യൂണിവേഴ്‌സിറ്റി അവാര്‍ഡ് എന്നിവയും നേടി.

1993 ല്‍ മാനേജിങ് ഡയറക്ടറും പിന്നീടു ചെയര്‍മാനുമായി. അദ്ദേഹം ഈ ചുമതല ഏല്‍ക്കുമ്പോള്‍ നാല് സംസ്ഥാങ്ങളിലായി 31 ശാഖകള്‍ ആണ് ഉണ്ടായിരുന്നത്. ഇന്നത് ലോകമെമ്പാടും വളര്‍ന്ന് അയ്യായിരത്തിലധികം ശാഖകള്‍ ആയി. ഇന്ത്യയിലെ ഏറ്റവും വലിയ ധനകാര്യ സ്ഥാപനവും ഗോള്‍ഡ് ലോണ്‍ കമ്പനിയുമായി മാറി. സ്ഥാപനത്തിന്റെ വളര്‍ച്ചക്കൊപ്പം സഭയുടെയും സമൂഹത്തിന്റെയും വളര്‍ച്ചയും അദ്ദേഹം മുന്നില്‍ കണ്ടിരുന്നു. ഓര്‍ത്തഡോക്‌സ് സഭാ ട്രസ്റ്റി ആയി പ്രവര്‍ത്തിച്ചത് സഭയോടുള്ള വിശ്വാസവും അടുപ്പവും മൂലമായിരുന്നു.

ഭാര്യ: സാറ ജോര്‍ജ് ( ന്യൂഡല്‍ഹി സെന്റ് ജോര്‍ജ്സ് ഹൈസ്‌കൂള്‍ ഡയറക്ടര്‍), മക്കള്‍: ജോര്‍ജ് എം. ജോര്‍ജ് (എംഡി, മുത്തൂറ്റ് ഫിനാന്‍സ് ഹോസ്പിറ്റാലിറ്റി ഡിവിഷന്‍), അലക്സാണ്ടര്‍ എം. ജോര്‍ജ് (ഡപ്യൂട്ടി എംഡി, മുത്തൂറ്റ് ഫിനാന്‍സ്, ന്യൂഡല്‍ഹി), പരേതനായ പോള്‍ എം.ജോര്‍ജ്, മരുമക്കള്‍: തെരേസ, മെഹിക. ഹൃദ്രോഗത്തെത്തുടര്‍ന്നു ഇന്നലെ രാത്രി ഡല്‍ഹിയിലായിരുന്നു അന്ത്യം. രണ്ടു മാസം മുന്പു കോവിഡ് പോസിറ്റീവായിരുന്ന അദ്ദേഹം വിശ്രമത്തിലായിരുന്നു. സഹോദരന്‍ അലക്‌സാണ്ടര്‍ ഇന്ന് കേരളത്തില്‍ നിന്നു ഡല്‍ഹിയിലെത്തിയശേഷം മൃതദേഹം കോഴഞ്ചേരിയിലേക്ക് കൊണ്ടു പോകും. സംസ്‌കാരം പിന്നീട് .

ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയിലേക്കു കൊണ്ടുപോകും വഴിയായിരുന്നു മരണം. ഡല്‍ഹിയിലെ എസ്‌കോര്‍ട്‌സ് ആശുപത്രിയിലാണ് മൃതദേഹം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category