kz´wteJI³
സമാധാനത്തിന്റെ സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ നാലുദിവസത്തെ സന്ദര്‍ശനത്തിനായി ഇറാഖില്‍ എത്തി. കോവിഡ് മഹാമാരിയെ തുടര്‍ന്ന് ഒരു വര്‍ഷത്തിലധികമായി വത്തിക്കാനില്‍ കുടുങ്ങി പേയ പോപ് ഫ്രാന്‍സിസ് ലോകത്തിന് മുന്പിലേക്കിറങ്ങിയപ്പോള് യുദ്ധത്തില്‍ തകര്‍ന്നു പോയ ഇറാഖിനെ തിരഞ്ഞെടുക്കുക ആയിരുന്നു. ഇതാദ്യമായാണ് മാര്‍പാപ്പ ഇറാഖ് സന്ദര്‍ശിക്കുന്നത്. ഒരു വര്‍ഷം വത്തിക്കാനില്‍ കൂട്ടിലടയ്ക്കപ്പെട്ട ശേഷം പുറം ലോകത്തെത്തിയതിലും യാത്ര ചെയ്യാന്‍ സാധിച്ചതിലും സന്തോഷമുണ്ടെന്ന് ഒപ്പമുള്ള മാധ്യമ പ്രവര്‍ത്തകരോടായി പോപ് പറഞ്ഞു.
ഇസ്ലാമിക തീവ്രവാദികള്‍ തച്ചുടച്ച ക്രിസ്ത്യന്‍ പള്ളികളും സ്ഥലങ്ങളും മാര്‍പാപ്പ സന്ദര്‍ശിക്കും. ശനിയാഴ്ച ഇറാഖിന്റെ പരമോന്നത നേതാവായ ഗ്രാന്‍ഡ് അയത്തുള്ള അലി സിസ്താനിയുമായി കൂടിക്കാഴ്ച നടത്തും. സന്ദര്‍ശനത്തിന്റെ ആദ്യ ദിനമായ ഇന്നലെ സമാധാനം പുലരണണെന്നായിരുന്നു മാര്‍പാപ്പ ജനങ്ങള്‍ക്ക് നല്കിയ സന്ദേശം. ആക്രമണവും തീവ്രവാദവും അവസാനിപ്പിക്കണമെന്നും ജനങ്ങള്‍ക്ക് നല്കിയ സന്ദേശത്തില്‍ അദ്ദേഹം ആവര്‍ത്തിച്ചു. ഇറാഖിന്റെ ഭൂമിയില്‍ ക്രിസ്ത്യാനികള്‍ക്കുള്ള പഴക്കത്തെ കുറിച്ചും അവര്‍ രാജ്യത്തിന് നല്കിയ സംഭാവനകളെ കുറിച്ചും അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
മാര്‍പാപ്പയുടെ വാഹനവ്യൂഹം കടന്നുപോയ വീഥികളില്‍ എല്ലാം വന്‍ ജനക്കൂട്ടം കനത്ത സുരക്ഷയിലും അദ്ദേഹത്തെ കാത്തുനില്‍ക്കുന്നുണ്ടായിരുന്നു. മതന്യൂനപക്ഷങ്ങളെ പ്രതിബന്ധമായി കണ്ട് ഇല്ലാതാക്കാന്‍ ശ്രമിക്കാതെ അവരെ മൂല്യമുള്ളവരായി കണ്ട് സംരക്ഷിക്കണമെന്ന് മാര്‍പാപ്പ ഇറാഖി ജനതയോട് അഭ്യര്‍ത്ഥിച്ചു. ആരെയും രണ്ടാം തരം പൗരന്മാരായി കാണരുതെന്നും ഏതു വിശ്വാസം പിന്തുടരുന്നവരുടെയും തുല്യ അവകാശം സംരക്ഷിക്കപ്പെടണമെന്നും അദ്ദേഹം പ്രസിഡന്റ് ബര്‍ഹം സാലിഹിനോട് പറഞ്ഞു. പ്രസിഡന്റിന്റെ കൊട്ടാരത്തില്‍ നടന്ന സ്വീകരണ സമ്മേളനത്തില്‍ രാജ്യത്തെ പ്രമുഖ വ്യക്തികളെല്ലാം സംബന്ധിച്ചു.

പിന്നീട് രക്ഷാമാതാവിന്റെ കത്തീഡ്രലില്‍ വിശ്വാസ സമൂഹം മാര്‍പാപ്പയെ സ്വീകരിച്ചു. 2010 ഒക്ടോബര്‍ 31 കുര്‍ബാനയ്ക്കിടെ നടന്ന തീവ്രവാദി ആക്രമണത്തില്‍ കൊല്ലപ്പെട്ട 58 പേരെ മാര്‍പാപ്പ പ്രത്യേകം അനുസ്മരിച്ചു. ഇവരുടെ ചിത്രങ്ങളില്‍ മാര്‍പാപ്പ പുഷ്പഹാരം അര്‍പ്പിച്ചു. പതിറ്റാണ്ടുകളായി പീഡിപ്പിക്കപ്പെടുന്ന ഇറാഖിലെ ജനതയ്ക്കു പ്രത്യാശ പകരാന്‍ തന്റെ സന്ദര്‍ശനം സഹായിക്കുമെന്ന് മാര്‍പാപ്പ പ്രത്യാശിച്ചു. ഇന്ന് മാര്‍പാപ്പ നജഫിലെത്തി ഗ്രാന്‍ഡ് ആയത്തുല്ല അലി അല്‍ സിസ്താനിയെ സന്ദര്‍ശിച്ചശേഷം നസീറിയയിലേക്കു പോകും. അവിടെ ഉറില്‍ സര്‍വമത സമ്മേളനത്തില്‍ പങ്കെടുത്തശേഷം തിരിച്ച് ബഗ്ദാദിലെത്തി സെന്റ് ജോസഫ് കല്‍ദായ കത്തീഡ്രലില്‍ കുര്‍ബാന അര്‍പ്പിക്കും.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.55നാണ് മാര്‍പാപ്പയുടെ വിമാനം ഇറാഖില്‍ പറന്നിറങ്ങിയത്. ഇടയ്ക്കിടെ ഭീകരാക്രമണം നടക്കാറുള്ളതിനാല്‍ ഇറാഖില്‍ മാര്‍പാപ്പയ്ക്കു കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. വത്തിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കു പുറമേ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള 75 മാധ്യമപ്രവര്‍ത്തകര്‍ മാര്പാപ്പയോടൊപ്പമുണ്ട്. 2003 ല്‍ 14 ലക്ഷത്തിലേറെ ക്രൈസ്തവരുണ്ടായിരുന്ന ഇറാഖില്‍ ഇപ്പോള്‍ രണ്ടര ലക്ഷത്തിലേറെ പേരേയുള്ളൂ. ഐഎസ് ഭീകരതയില്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ ബാക്കിയുള്ളവര്‍ മറ്റു രാജ്യങ്ങളിലേക്കു പലായനം ചെയ്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam