kz´wteJI³
തിരുവനന്തപുരം: സിപിഎം സ്ഥാനാര്‍ത്ഥി പട്ടിക ഔദ്യോഗികമായി പ്രഖ്യാപിച്ചാല്‍ കോണ്‍ഗ്രസും പട്ടിക പുറത്തു വിടും. എല്ലാ സീറ്റിലും പാര്‍ട്ടിയില്‍ ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കും. എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റുണ്ടാവില്ലയ രണ്ട് തവണ തുടര്‍ച്ചയായി തോറ്റവര്‍ക്ക് സീറ്റ് നല്‍കില്ല. 50 ശതമാനം സീറ്റുകളും സ്ത്രീകളും യുവാക്കളും അടങ്ങിയ പുതുമുഖങ്ങള്‍ക്ക് നല്‍കാനാണ് തീരുമാനം. പതിവില്ലാത്ത കൃത്യതയോടെ സിപിഎമ്മിനെ തളക്കാന്‍ രംഗത്തിറങ്ങുകയാണ് കോണ്‍ഗ്രസ്. രണ്ടും കല്‍പ്പിച്ചുള്ള പോരാട്ടം. അമ്പത് സീറ്റിലെ ജയമാണ് കോണ്‍ഗ്രസിന്റെ മനസ്സിലെ കുറഞ്ഞ ലക്ഷ്യം.
തുടര്‍ച്ചയായി 2 തവണ നിയമസഭാ തിരഞ്ഞെടുപ്പില്‍ തോറ്റവര്‍ക്കും കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടവര്‍ക്കും കോണ്‍ഗ്രസില്‍ സീറ്റുണ്ടാകില്ല. എല്ലാ സിറ്റിങ് എംഎല്‍എമാര്‍ക്കും സീറ്റ് ഉണ്ടാകുമോയെന്ന് ഇപ്പോള്‍ പറയാനാകില്ലെന്നു തിരഞ്ഞെടുപ്പ് മേല്‍നോട്ട സമിതിയുടെ തീരുമാനങ്ങള്‍ വിശദീകരിച്ച അധ്യക്ഷന്‍ ഉമ്മന്‍ ചാണ്ടി അറിയിച്ചു. വിജയസാധ്യത മാത്രം നോക്കാനാണു യോഗത്തിന്റെ തീരുമാനം. അതിനിടെ കോണ്‍ഗ്രസിന്റെ സിറ്റിങ് എംഎല്‍എമാര്‍ക്ക് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കാന്‍ അനുമതി. അതേസമയം, എഐസിസിയുടെ അന്തിമ സര്‍വേ ഇവര്‍ക്ക് അനുകൂലമാകണമെന്ന മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.
എല്ലാ എംഎല്‍എമാര്‍ക്കും സീറ്റുണ്ടാകില്ലെന്നതിന്റെ സൂചന കൂടിയാണ് ഇത്. 2 ഘട്ടമായി സ്ഥാനാര്‍ത്ഥിപ്പട്ടിക പുറത്തിറക്കാനാണു കോണ്‍ഗ്രസ് ആലോചിക്കുന്നത്. സിറ്റിങ് എംഎല്‍എമാര്‍ ഉള്‍പ്പെടെ ഉറച്ച പേരുകളുള്‍പ്പെട്ട പട്ടികയാകും ആദ്യം ഇറക്കുക. നിലവിലെ യുഡിഎഫ് സീറ്റ് ധാരണയനുസരിച്ച് 90-93 സീറ്റുകളില്‍ കോണ്‍ഗ്രസ് മത്സരിച്ചേക്കും. പുതിയതായി അന്‍പതോളം സ്ഥാനാര്‍ത്ഥികളെ നിശ്ചയിക്കണം. ഇവരില്‍ ഭൂരിപക്ഷവും പുതുമുഖങ്ങളാകും. ഇതില്‍ എല്ലാം ഏകദേശ ധാരണയുണ്ടായിട്ടുണ്ട്. സ്ഥാനാര്‍ത്ഥിപ്പട്ടിക സംബന്ധിച്ച സ്ക്രീനിങ് കമ്മിറ്റിയുടെ ചര്‍ച്ചകള്‍ ആരംഭിച്ചു.
ചര്‍ച്ചകളില്‍ ഗ്രൂപ്പ് അനുപാതങ്ങള്‍ തലപൊക്കുന്നുണ്ട്. എന്നാല്‍ അത് ഹൈക്കമാണ്ട് അനുവദിക്കില്ല. ഗ്രൂപ്പ് സമവാക്യങ്ങള്‍ ചര്‍ച്ചയാക്കുന്നതിലെ അതൃപ്തി എഐസിസി പ്രതിനിധികള്ക്കുണ്ടെന്ന സൂചനകളുണ്ട്. ഇന്നും നാളെയും ഇവിടെ കൂടിയാലോചനകള്‍ നടത്തിയശേഷം നേതാക്കള്‍ ഡല്‍ഹിക്കു തിരിക്കും. സോണിയ ഗാന്ധിയുടെ അധ്യക്ഷതയിലുള്ള കേന്ദ്ര തിരഞ്ഞെടുപ്പു സമിതിയാണു പട്ടികയ്ക്ക് അന്തിമ അംഗീകാരം നല്‍കേണ്ടത്.
യുഡിഎഫ് പ്രകടനപത്രികയുടെ കരടിനു മേല്‍നോട്ടസമിതി ഇന്ന് അന്തിമ രൂപം നല്‍കും. തുടര്‍ന്ന് യുഡിഎഫില്‍ ചര്‍ച്ച ചെയ്തു പുറത്തിറക്കും. സ്ക്രീനിങ് കമ്മിറ്റി ഇന്നു രാവിലെ യോഗം ചേരും. തുടര്‍ചര്‍ച്ചകള്‍ ഡല്‍ഹിയില്‍ നടക്കും. ഓരോ മണ്ഡലത്തിലെയും പേരുകളുടെ പാനല്‍ ഹൈക്കമാന്‍ഡിനു നല്‍കും. യുഡിഎഫ് സീറ്റ് ധാരണ ഉടന്‍ പൂര്‍ത്തിയാക്കുമെന്നും രാഹുലും പ്രിയങ്കയും പ്രചാരണത്തിന് ഉണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടി അറിയിച്ചു.
അതിനിടെ ബൂത്ത് തലത്തില്‍ ഭവനസന്ദര്‍ശനം നടത്തുമ്പോള്‍ പ്രവര്‍ത്തകര്‍ പുകവലി, മദ്യപാനം എന്നിവ ഒഴിവാക്കണമെന്നും മുറുക്കരുതെന്നും കോണ്‍ഗ്രസ് നിര്‍ദ്ദേശം താഴെ തട്ടിലെ അണികള്‍ക്ക് കിട്ടി കഴിഞ്ഞു. മൊബൈല്‍ ഫോണില്‍ സംസാരിച്ചുകൊണ്ടു സന്ദര്‍ശനം പാടില്ല. ജനസ്വീകാര്യതയുള്ള ആളുകളെ മാത്രമേ സംഘത്തില്‍ ഉള്‍പ്പെടുത്താവൂ. 50 വീടിനു പരമാവധി 3 അംഗങ്ങള്‍ മതി. തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിച്ചവരെയും വനിതകളെയും സംഘത്തില്‍ ഉള്‍പ്പെടുത്തണം.
പാര്‍ട്ടി പതാകയുമായി പോകുന്നതാണു നല്ലത്. തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു ബൂത്ത് കമ്മിറ്റികള്‍ക്കു പരിശീലനം നല്കാന് കെപിസിസി പൊതുനയകാര്യ വിഭാഗം തയാറാക്കിയ കൈപ്പുസ്തകത്തിലാണു നിര്‍ദ്ദേശങ്ങള്‍. എല്ലാ ബൂത്ത് കമ്മിറ്റികളും വായനാമുറിയുള്ള ഓഫിസ് തുറക്കണം. അവിടെ 50 കസേരയും ടാര്‍പോളിനും ഉറപ്പാക്കണം. മരണങ്ങള്‍ക്കും ഇതരചടങ്ങുകള്ക്കും രാഷ്ട്രീയഭേദമില്ലാതെ ഇവ സൗജന്യമായി നല്‍കണം. വാട്സാപ് ഗ്രൂപ്പുകള്‍ ഉണ്ടാക്കി അനുഭാവികളെ അംഗമാക്കണം.-ഇങ്ങനെ പോകുന്നു നിര്‍ദ്ദേശം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam