1 GBP = 102.00 INR                       

BREAKING NEWS

വിട്ടു കൊടുത്ത റാന്നി സിപിഎമ്മിന്റെ സിറ്റിങ് സീറ്റ്; കുറ്റ്യാടിയും ജയസാധ്യതയുള്ള ഇടതു മണ്ഡലം; തര്‍ക്കം അവശേഷിക്കുന്നത് ചങ്ങനാശ്ശേരിയുടെ കാര്യത്തില്‍ മാത്രം; പാലായും കാഞ്ഞിരപ്പള്ളിയും കടുത്തുരുത്തിയും ഇടുക്കിയും അടക്കം പ്രധാന സീറ്റുകള്‍ തര്‍ക്കിക്കാതെ വിട്ടു കൊടുത്തു; ജോസ് കെ മാണിയോട് സിപിഎം കാട്ടിയത് ഉദാര മനോഭാവം

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളാ കോണ്‍ഗ്രസിന് ഇടതുപക്ഷം പത്തോ അതിലധികമോ സീറ്റ് കൊടുത്തേക്കും. പതിനഞ്ച് സീറ്റാണ് ചോദിച്ചത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ജോസ് കെ മാണി സിപിഎം നല്‍കുന്ന സീറ്റുകള്‍ പ്രതിഷേധം കൂടാതെ സ്വീകരിക്കും. പാലായും റാന്നിയും പോലുള്ള ഇടതു മുന്നണിയുടെ സിറ്റിങ് സീറ്റ് കൂടി കിട്ടുന്ന സാഹചര്യത്തിലാണ് ഇത്. സിപിഎം മത്സരിച്ചിരുന്ന പൂഞ്ഞാര്‍, റാന്നി, കുറ്റ്യാടി സീറ്റുകള്‍ കേരള കോണ്‍ഗ്രസ് എമ്മിനു വിട്ടു കൊടുക്കും. പരമാവധി 10 സീറ്റ് അവര്‍ക്കു നല്‍കാനാണ് സാധ്യത.

പാലാ, കാഞ്ഞിരപ്പള്ളി, കടുത്തുരുത്തി, ഇടുക്കി, തൊടുപുഴ, ഇരിക്കൂര്‍ എന്നീ സീറ്റുകളുടെ കാര്യത്തിലും ധാരണയായി. കോട്ടയത്ത് ചങ്ങനാശേരി കൂടി കേരള കോണ്‍ഗ്രസ് ചോദിച്ചിട്ടുണ്ട്. എന്നാല്‍ കാഞ്ഞിരപ്പള്ളി വിട്ടു കൊടുത്തതിനാല്‍ ചങ്ങനാശേരി വേണമെന്നു സിപിഐ ആവശ്യപ്പെട്ടിരിക്കുകയാണ്. ഈ തര്‍ക്കം തീര്‍ന്നിട്ടില്ല. മലബാറില്‍ കുറ്റ്യാടിയില്‍ സിപിഎമ്മിന് സ്വാധീനം ഏറെയാണ്. ഈ മണ്ഡലമാണ് സിപിഎം വിട്ടു കൊടുക്കുന്നത്. കെകെ ലതിക എംഎല്‍എയായിരുന്ന മണ്ഡലമാണ് ഇത്. ഇവിടേയും കേരളാ കോണ്‍ഗ്രസ് എമ്മിന് ജയ സാധ്യത ഏറെ കൂടുതലാണ്. കോട്ടയത്തും ഇടുക്കിയിലും സിപിഎം നല്‍കിയ സീറ്റുകളില്‍ എല്ലാം കേരളാ കോണ്‍ഗ്രസിന് ഉറച്ച ജയപ്രതീക്ഷയാണുള്ളത്.

ചങ്ങനാശ്ശേരിയും കേരളാ കോണ്‍ഗ്രസിന് വിട്ടു കൊടുക്കാന്‍ സിപിഎമ്മിന് പ്രയാസമൊന്നുമില്ല. എന്നാല്‍ സിപിഐയുടെ നിലപാടാണ് തടസ്സം. അവരെ പിണക്കാതെ തീരുമാനം എടുക്കും. അങ്ങനെ വന്നാല്‍ കേരളാ കോണ്‍ഗ്രസിന് പത്തില്‍ കൂടുതല്‍ സീറ്റ് കിട്ടും. മധ്യ കേരളത്തില്‍ കേരളാ കോണ്‍ഗ്രസ് സാന്നിധ്യം തുണയാകുമെന്ന തിരിച്ചറിവിലാണ് സിപിഎം തീരുമാനം. കെ എം മാണിയുടെ മകനായ ജോസ് കെ മാണിക്ക് സീറ്റ് ചര്‍ച്ചയിലും മറ്റും മുഖ്യമന്ത്രി പിണറായി വിജയന്‍ അര്‍ഹമായ പരിഗണന കിട്ടി. ഉദാര സമീപനമാണ് ഉണ്ടായതെന്ന് കേരളാ കോണ്‍ഗ്രസും സമ്മതിക്കുന്നു. അതുകൊണ്ട് തന്നെ ചങ്ങനാശ്ശേരിയില്‍ വലിയ കടുംപിടിത്തത്തിന് ജോസ് കെ മാണി മുതിരില്ല.

കേരളാ കോണ്‍ഗ്രസിലെ പ്രധാന നേതാക്കള്‍ക്കെല്ലാം ജോസ് കെ മാണി സീറ്റ് ഉറപ്പിച്ചു. സിറ്റിങ് എംഎല്‍എമാര്‍ക്കെല്ലാം സീറ്റ് കിട്ടി. പാലായില്‍ മാണി സി കാപ്പനെ പിണക്കാന്‍ പോലും സിപിഎം തയ്യാറായി. ഇതെല്ലാം തദ്ദേശത്തിലെ ജോസ് കെ മാണിയുടെ പ്രകടന മികവിനുള്ള അംഗീകാരമായിരുന്നു. കോട്ടയത്ത് എല്ലാ മണ്ഡലത്തും കേരളാ കോണ്‍ഗ്രസിന് സാന്നിധ്യമുണ്ടെന്നാണ് സിപിഎം വിലയിരുത്തല്‍. കോട്ടയം നിയമസഭ ഒഴികെ എല്ലാ സീറ്റും പിടിക്കുകയാണ് സിപിഎം ലക്ഷ്യം. ഇതിന് കഴിഞ്ഞാല്‍ ഭരണ തുടര്‍ച്ച ഉറപ്പാണെന്ന് സിപിഎം കരുതുന്നു. അതു മനസ്സിലാക്കിയാണ് സിപിഐയും വിട്ടുവീഴ്ചയ്ക്ക് തയ്യാറെടുക്കുന്നത്.

സംസ്ഥാന സമിതിയുടെ ഇളവു ലഭിച്ചതോടെ സിപിഎം. ജില്ലാ സെക്രട്ടറി വി.എന്‍. വാസവന്‍ ഏറ്റുമാനൂരില്‍ ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയാകും. പൂഞ്ഞാര്‍ സീറ്റ് കേരളാ കോണ്‍ഗ്രസി(എം)നു വിട്ടുനല്‍കാനും ധാരണയായതോടെ ജില്ലയില്‍ എല്‍.ഡി.എഫ്. ചിത്രം കൂടുതല്‍ വ്യക്തമാകുന്നു. കോട്ടയത്തു കെ. അനില്‍കുമാറും, പുതുപ്പള്ളിയില്‍ ജെയ്്ക് സി. തോമസും സിപിഎം. സ്ഥാനാര്‍ത്ഥികളാകുമെന്ന് നേരത്തെ ഉറപ്പായിരുന്നു. രണ്ടു തവണ തുടര്‍ച്ചയായി എംഎല്‍എയായ സുരേഷ് കുറുപ്പിന് ഇളവു ലഭിക്കാതിരുന്നതോടെയാണു വാസവനു നറുക്കുവീണത്. ലോക്‌സഭയില്‍ മത്സരിച്ചു പരാജയപ്പെട്ടവര്‍ക്കു സീറ്റ് നല്‍കേണ്ടതില്ലെന്ന കടമ്പയില്‍ തട്ടി നിന്നിരുന്ന വാസവന്റെ സ്ഥാനാര്‍ത്ഥിത്വമാണു സംസ്ഥാന സമിതിയുടെ ഇളവിനെത്തുടര്‍ന്ന് മറികടന്നത്.

പാര്‍ട്ടി ജില്ലാ സെക്രട്ടറിയേറ്റ് ഏറ്റുമാനൂരിന്റെ പ്രഥമ പരിഗണനയില്‍ നല്‍കിയിരുന്ന പേര് സുരേഷ് കുറുപ്പിന്റെയായിരുന്നു. പാര്‍ട്ടിയിലെ പ്രബല വിഭാഗവും കുറുപ്പിനെ അനുകൂലിച്ചിരുന്നു. ലിസ്റ്റില്‍ രണ്ടാമതായിരുന്നു വാസവന്റെ പേര്. പൂഞ്ഞാര്‍ സീറ്റ് സിപിഎം. ഏറ്റെടുക്കുമെന്നും സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം കെ.ജെ. തോമസ് മത്സരിക്കുമെന്നും അഭ്യൂഹമുണ്ടായെങ്കിലും സീറ്റ് കേരളാ കോണ്‍ഗ്രസിനു തന്നെ നല്‍കാന്‍ തീരുമാനമായി. യു.ഡി.എഫില്‍ തര്‍ക്കങ്ങള്‍ക്കു പരിഹാരമായിട്ടില്ല. ചങ്ങനാശേരി, ഏറ്റുമാനൂര്‍, കാഞ്ഞിരപ്പള്ളി, പൂഞ്ഞാര്‍ സീറ്റുകളില്‍ തര്‍ക്കം നിലനില്‍ക്കുകയാണ്. നാലു സീറ്റുകളിലും കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗം അവകാശവാദം ഉന്നയിച്ചിരിക്കുന്നതാണു തര്‍ക്കം നീളാന്‍ കാരണം.

ഒടുവില്‍ കടുത്തുരുത്തിക്കു പുറമേ ഏറ്റുമാനൂരും ചങ്ങനാശേരിയും ജോസഫ് വിഭാഗത്തിനു നല്‍കിയേക്കുമെന്നാണു സൂചന. പൂഞ്ഞാറും കാഞ്ഞിരപ്പള്ളിയും കോണ്‍ഗ്രസ് ഏറ്റെടുക്കും. എന്നാല്‍, മുതിര്‍ന്ന നേതാവ് കെ.സി. ജോസഫിനായി നോട്ടമിട്ടിരുന്ന ചങ്ങനാശേരി വിട്ടുകൊടുക്കുന്നതില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ട്. സീറ്റ് വിഭജനത്തില്‍ ജില്ലയില്‍ കോണ്‍ഗ്രസ്-കേരളാ കോണ്‍ഗ്രസിന് അടിയറവു പറയുകയാണെന്ന ആരോപണവുമായി കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് രംഗത്തുവന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category