kz´wteJI³
കൊച്ചി: സ്വര്‍ണ്ണ കടത്ത് ചര്‍ച്ചയായപ്പോള്‍ സര്‍ക്കാരിനേയും ശിവശങ്കറിനേയും സംരക്ഷിക്കുകയായിരുന്നു സ്വപ്നാ സുരേഷ്. രാഷ്ട്രീയക്കാരുടെ ബലിയാടാണ് താനെന്ന് പോലും പറഞ്ഞു. ഓഡീയോയിലൂടെ മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശ്രമിച്ചു. മാസങ്ങള്‍ കഴിയുമ്പോള്‍ ഇതെല്ലാം മാറുന്നു. സ്വപ്ന പലതും പറയുന്നു. അത് കോടതി വിശ്വസിച്ചാല്‍ മാത്രമേ അന്വേഷണം മുമ്പോട്ട് പോകൂ. മലയാളികളുടെ മനസ്സിലും സംശയങ്ങള്‍ ഉയരുന്നത് സ്വാഭാവികമാണ്. ഇതിനെല്ലാം മറുപടിയുമായാണ് കസ്റ്റംസ് ഹൈക്കോടതിയില്‍ പുതിയ സത്യവാങ്മൂലം നല്‍കുന്നത്.
ജൂലൈ മുതല്‍ എന്‍ഐഎ അടക്കമുള്ള ഏജന്‍സികള്‍ പലതവണ ചോദ്യം ചെയ്തിട്ടും പറയാതിരുന്ന ഉന്നത ബന്ധങ്ങള്‍, കഴിഞ്ഞ ഡിസംബറില്‍ സ്വപ്ന വെളിപ്പെടുത്തിയതിന്റെ പിന്നിലും ഒരു കാരണണമുണ്ട്. 'കോടതിയില്‍ ഒരു ദിവസം എം. ശിവശങ്കറുമായി മുഖാമുഖം കണ്ടപ്പോള്‍, അദ്ദേഹം മുഖം തിരിക്കുകയും തീര്‍ത്തും അപരിചിതനെ പോലെ പെരുമാറുകയും ചെയ്തു. ഇതോടെ, ഒറ്റപ്പെട്ടതു പോലെ തോന്നി. മാത്രമല്ല, ശിവശങ്കര്‍ ജയിലലടയ്ക്കപ്പെട്ടതോടെ കാര്യങ്ങള്‍ പിടിവിട്ടു പോകുന്നുവെന്നു മനസ്സിലായി.'-ഇതായിരുന്നു വൈകിയുള്ള തുറന്നു പറച്ചിലില്‍ സ്വപ്നയ്ക്ക് നല്‍കാനുള്ള വിശദീകരണം. ഇത് കോടതിയില്‍ കസ്റ്റംസ് അറിയിച്ചിട്ടുണ്ട്. ഇതോടെ കേസിനും വെളിപ്പെടുത്തലിനും കൂടുതല്‍ കരുത്ത് വരുമെന്ന് കേന്ദ്ര ഏജന്‍സി കരുതുന്നു.
സ്വര്‍ണക്കടത്തു കേസില്‍ അന്വേഷണം ശിവശങ്കറിലേക്കോ മുകളിലേക്കോ എത്തുന്ന തരത്തില്‍ മൊഴി നല്‍കരുതെന്ന കര്‍ശന നിര്‍ദ്ദേശമാണു സ്വപ്നയ്ക്കു തുടക്കത്തില്‍ ലഭിച്ചതെന്നു വ്യക്തമായിരുന്നു. ജയിലില്‍ സന്ദര്‍ശിച്ച ചിലര്‍ ഭീഷണിപ്പെടുത്തിയെന്ന സ്വപ്നയുടെ പരാതിയില്‍ കഴമ്പുണ്ടെന്നും ഈ അരക്ഷിതാവസ്ഥ ഉന്നത ബന്ധങ്ങളെപ്പറ്റി രഹസ്യമൊഴി നല്കുന്നതിലേക്കു നയിച്ചിരിക്കാമെന്നും കസ്റ്റംസ് കരുതുന്നു. വെളിപ്പെടുത്തിയ ഭൂരിഭാഗം വസ്തുതകളും സ്വപ്നയുടെ മാത്രം അറിവിലുള്ളവയാണെന്നും തെളിവു നല്‍കാനാകുന്നതു സ്വപ്നയ്ക്കു മാത്രമാണെന്നും പത്രികയില്‍ കസ്റ്റംസ് അറിയിച്ചു. മജിസ്ട്രേട്ടിനു നല്കിയ മൊഴിയും കസ്റ്റംസ് നിയമപ്രകാരം രേഖപ്പെടുത്തിയ മൊഴിയും അന്തിമ വാദം കേള്‍ക്കുമ്പോഴും കോടതി നിര്‍ദ്ദേശിക്കുമ്പോഴും രഹസ്യരേഖയായി ഹാജരാക്കാന്‍ തയാറാണെന്നും അറിയിച്ചു.
പുതിയ സത്യവാങ്മൂലം ഹൈക്കോടതിയില്‍ നല്കിയതു കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത്കുമാര്‍ നേരിട്ട് ആണെന്നത് നിര്‍ണ്ണായകമാണ്. സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമടക്കമുള്ള ഒരു കള്ളക്കടത്തു കേസിന്റെയും അന്വേഷണത്തില്‍ കമ്മിഷണര്‍മാര്‍ നേരിട്ട് ഇടപെടുകയോ കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കുകയോ ചെയ്യുന്ന പതിവില്ല. അന്വേഷണ ഉദ്യോഗസ്ഥരാണു സത്യവാങ്മൂലവും റിപ്പോര്‍ട്ടുകളും നല്‍കുക. കമ്മിഷണര്‍ തന്നെ ഹൈക്കോടതിക്കു സത്യവാങ്മൂലം നല്കിയതു കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ആത്മവിശ്വാസവും ധൈര്യവും നല്കാന് കൂടിയാണ്.
ഉന്നത നേതാക്കള്‍ക്കെതിരെ ഇത്രയും ഗൗരവമേറിയ സത്യവാങ്മൂലം നല്കുന്ന ഉദ്യോഗസ്ഥര്‍ക്കു നേരിടേണ്ടി വരുന്ന പ്രത്യാഘാതങ്ങളും കമ്മിഷണര്‍ പരിഗണിച്ചതായാണു വിവരം. തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലെ ഫിനാന്‍സ് വിഭാഗം മുന്‍ തലവന്‍ ഖാലിദ് അലി ഷൗക്രി 1.90 ലക്ഷം യുഎസ് ഡോളര്‍ മസ്കത്ത് വഴി കയ്റോയിലേക്കു കടത്തിയെന്ന കസ്റ്റംസിന്റെ ആരോപണമാണ് ഡോളര്‍ കടത്തു കേസ്. നയതന്ത്ര ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തു കേസിന്റെ അന്വേഷണത്തിനിടെ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണു കേസ് രജിസ്റ്റര്‍ ചെയ്തത്.
ലൈഫ് മിഷന് പദ്ധതിയില്‍ വടക്കാഞ്ചേരിയിലെ ഫ്ളാറ്റിന്റെ നിര്‍മ്മാണ കരാര്‍ ലഭിക്കുന്നതിനു ഡോളറും ഇന്ത്യന്‍ രൂപയുമടക്കം 3.8 കോടി കമ്മിഷനായി സ്വപ്ന വഴി ഖാലിദ് അലി ഷൗക്രിക്കു തിരുവനന്തപുരത്തു വച്ചു കൈമാറിയതായി സന്തോഷ് ഈപ്പന് മൊഴി നല്കി. ഇതില്‍ നിന്ന് 1.30 കോടി രൂപയ്ക്കു തുല്യമായ യുഎസ് ഡോളര്‍ (അന്നത്തെ നിരക്കനുസരിച്ച് 1.90 ലക്ഷം ഡോളര്‍) ഷൗക്രി 2019 ഓഗസ്റ്റില്‍ കടത്തിയെന്നും ഈ യാത്രയില്‍ സ്വപ്നയും സരിത്തും മസ്കത്ത് വരെ ഇയാളെ അനുഗമിച്ചുവെന്നുമാണു ആരോപണം.
സ്വപ്ന, സരിത്, മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍, യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പന് എന്നിവര്‍ അറസ്റ്റിലായി. ഷൗക്രി അടക്കം 5 പ്രതികള്‍. മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, മുന്‍ അഡ്മിന് അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി എന്നിവരും വിദേശത്തേക്കു ഡോളര്‍ കടത്തിയതായി സ്വപ്ന മൊഴി നല്‍കിയിട്ടുണ്ടെന്നും സാമ്പത്തിക കുറ്റവിചാരണക്കോടതിയില്‍ കസ്റ്റംസ് ആരോപിച്ചിട്ടുണ്ട്. എന്നാല്‍, ഇവരെ പ്രതി ചേര്‍ത്തിട്ടില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam