1 GBP = 102.00 INR                       

BREAKING NEWS

ചോദ്യം ചെയ്യലിന് സ്പീക്കര്‍ ഹാജരാകുന്നതില്‍ തീരുമാനം എടുക്കുക പാര്‍ട്ടി; ശ്രീരാമകൃഷ്ണനെ നോട്ടമിടുന്നവരുടെ യഥാര്‍ത്ഥ ലക്ഷ്യം പിണറായി എന്ന തിരിച്ചറിവില്‍ സിപിഎം; മുന്‍ കോണ്‍സുല്‍ ജനറലിനെ ചോദ്യം ചെയ്യാനായാല്‍ മുഖ്യമന്ത്രിക്കെതിരേയും കൂടുതല്‍ തെളിവു കിട്ടുമെന്ന പ്രതീക്ഷയില്‍ കേന്ദ്ര ഏജന്‍സികള്‍; ഡോളര്‍ കടത്തില്‍ ഇനി അതിവേഗ നീക്കങ്ങള്‍ക്ക് സാധ്യത

Britishmalayali
kz´wteJI³

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ കസ്റ്റംസിന്റെ ചോദ്യം ചെയ്യലിന് സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ ഹാജരാകണമോ എന്ന കാര്യത്തില്‍ തീരുമാനം സിപിഎം എടുക്കും. 12നു രാവിലെ 11 മണിക്കു ചോദ്യം ചെയ്യലിനു ഹാജരാകാന്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനു കസ്റ്റംസ് പ്രിവന്റീവ് വിഭാഗം നോട്ടിസ് നല്‍കിയിട്ടുണ്ട് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണറേറ്റില്‍ എത്തണമെന്നാണു നിര്‍ദ്ദേശം. വിദേശത്തേക്കുള്ള ഡോളര്‍ സ്പീക്കര്‍ തന്നെ ഏല്‍പിച്ചെന്നും ഡോളറടങ്ങിയ ബാഗ് താന്‍ യുഎഇ മുന്‍ കോണ്‍സല്‍ ജനറലിനു കൈമാറിയെന്നുമുള്ള സ്വപ്നയുടെ മൊഴിയുടെ പേരിലാണു ചോദ്യം ചെയ്യല്‍.

ഈ നോട്ടീസിന്റെ നിയമപരമായ സാധുതകള്‍ സ്ിപിഎം പരിശോധിക്കും. ഭരണഘടനാ പദവി വഹിക്കുന്ന സ്പീക്കര്‍ക്ക് ഇത്തരത്തിലൊരു നോട്ടീസ് നല്‍കാന്‍ കസ്റ്റംസിന് കഴിയുമോ എന്നാകും പരിശോധിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച ശേഷമാകും സ്പീക്കറുടെ ചോദ്യം ചെയ്യലില്‍ സിപിഎം തീരുമാനം എടുക്കുക. നിയമ വഴിയിലൂടെ പ്രതിരോധം തീര്‍ക്കാനാണ് ശ്രമം. സ്പീക്കറും മുഖ്യമന്ത്രിയും ഡോളര്‍ കടത്തില്‍ നേരിട്ട് ഇടപെട്ടുവെന്ന് കസ്റ്റംസ് ഹൈക്കോടതിയില്‍ അറിയിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് സ്പീക്കറെ രക്ഷിച്ചെടുക്കാനുള്ള ആലോചന പാര്‍ട്ടി തലത്തില്‍ നടക്കുന്നത്.

സ്വപ്നയുടെ മൊഴി കേന്ദ്രസര്‍ക്കാരിന്റെ ഗൂഢാലോചനയാണെന്നാണ് സിപിഎം പറയുന്നത്. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ തകര്‍ക്കാനുള്ള ശ്രമം. ഈ സാഹചര്യത്തിലാണ് സ്പീക്കറെ രാഷ്ട്രീയമായി പ്രതിരോധിക്കാനുള്ള സിപിഎം നീക്കം. സ്പീക്കറുടെ ചോദ്യം ചെയ്യലിന് ശേഷം മുഖ്യമന്ത്രിയിലേക്കും അന്വേഷണം നീളുമെന്ന വിലയിരുത്തലുമുണ്ട്. ഡോളര്‍ കടത്തുമായി ബന്ധപ്പെട്ടു കസ്റ്റംസിന്റെ തുടര്‍ അന്വേഷണത്തില്‍ യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥരുടെ നിലപാട് നിര്‍ണായകമാണ്.

മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബി, മുന്‍ അഡ്മിന്‍ അറ്റാഷെ റാഷിദ് ഖാമിസ് അലി മുസാഖിരി, ഫിനാന്‍സ് വിഭാഗം തലവന്‍ ഖാലിദ് അലി ഷൗക്രി എന്നിവരെ ചോദ്യം െചയ്യേണ്ടത് അത്യാവശ്യമാണെന്നു കസ്റ്റംസ്, കേന്ദ്ര ധനമന്ത്രാലയത്തെ അറിയിച്ചിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്ത ശേഷം മുഖ്യമന്ത്രിയിലേക്ക് അന്വേഷണം കൊണ്ടു പോകാനാണ് കേന്ദ്ര ഏജന്‍സികളുടെ ശ്രമം. ഇവരെ ഇന്ത്യയിലെത്തിക്കുക എളുപ്പമല്ല. ഖാലിദ് അലി ഷൗക്രിയെ 1.90 ലക്ഷം യുഎസ് ഡോളര്‍ കടത്തിയ കേസില്‍ പ്രതിയാക്കുകയും ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ക്കു തുടക്കമിടുകയും െചയ്തിട്ടുണ്ട്. എന്നാല്‍, ഡോളര്‍ കടത്തില്‍ വ്യക്തത വരണമെങ്കില്‍ 3 മുന്‍ ഉദ്യോഗസ്ഥരെയും ചോദ്യം ചെയ്യേണ്ടതുണ്ട്. എത്ര ഡോളര്‍ വീതം എത്ര തവണ കടത്തി, യാത്ര നടത്തിയ തീയതികള്‍, എവിടെ വച്ച്, ആര്‍ക്കു കൈമാറി തുടങ്ങിയ കാര്യങ്ങളില്‍ കൂടുതല്‍ വ്യക്തത വരുത്തേണ്ടതുണ്ട്.

ഡോളര്‍ കേസില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന വാര്‍ത്തകള്‍ വിവാദമുയര്‍ത്തുന്നതിനിടെ, സ്പീക്കറുടെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷം, മസ്‌കത്തില്‍ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങള്‍ക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയില്‍ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്. ഈ ചോദ്യം ചെയ്യലുകളില്‍ നിന്ന് വ്യക്തമായ തെളിവുകള്‍ കിട്ടിയെന്നാണ് സൂചന. അതുകൊണ്ട് തന്നെ സ്പീക്കറുടെ ചോദ്യം ചെയ്യല്‍ നിര്‍ണ്ണായകമാണ്. ചോദ്യം ചെയ്യലില്‍ പതറിയാല്‍ ശ്രീരാമകൃഷ്ണനെ ഉടന്‍ അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ട്.

മുഖ്യമന്ത്രിയുടെയും സ്പീക്കറുടെയും പ്രേരണയാലാണ് യുഎഇ കോണ്‍സുലേറ്റിന്റെ സഹായത്തോടെ വിദേശത്തേക്കു ഡോളര്‍ കടത്തിയതെന്നു സ്വര്‍ണക്കള്ളക്കടത്തു കേസ് പ്രതി സ്വപ്ന സുരേഷ് മൊഴി നല്‍കിയതായി കസ്റ്റംസ് ഹൈക്കോടതിയില്‍ വെളിപ്പെടുത്തിയിരുന്നു. യുഎഇ മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍ സാബിയുമായും അനധികൃത പണമിടപാടുകളുമായും മുഖ്യമന്ത്രിക്ക് അടുത്ത ബന്ധമുണ്ടെന്നും സ്വപ്ന വെളിപ്പെടുത്തിയതായി അറിയിച്ചു. 3 മന്ത്രിമാരുടെയും സ്പീക്കറുടെയും നിയമവിരുദ്ധവും അനുചിതവുമായ പ്രവര്‍ത്തനങ്ങളെക്കുറിച്ചും സ്വപ്ന മൊഴി നല്‍കിയെന്നു കസ്റ്റംസിന്റെ വിശദീകരണപത്രികയില്‍ പറയുന്നു.

തിരുവനന്തപുരം അട്ടക്കുളങ്ങര ജയിലില്‍ സ്വപ്നയ്ക്കു മതിയായ സുരക്ഷ ഉറപ്പാക്കണമെന്ന എറണാകുളം അഡീഷനല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയുടെ ഉത്തരവിലെ നിരീക്ഷണങ്ങള്‍ക്കെതിരെ ജയില്‍ ഡിജിപി നല്‍കിയ ഹര്‍ജിയിലാണ് കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ പത്രിക നല്‍കിയത്. കസ്റ്റംസ് നിയമത്തിലെ 108ാം വകുപ്പു പ്രകാരം സ്വപ്ന നല്‍കിയ മൊഴിയിലും ക്രിമിനല്‍ നടപടിച്ചട്ടത്തിലെ 164ാം വകുപ്പു പ്രകാരം മജിസ്ട്രേട്ടിനു നല്‍കിയ രഹസ്യമൊഴിയിലും മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും 3 മന്ത്രിമാര്‍ക്കുമെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുണ്ടെന്ന് കസ്റ്റംസ് വ്യക്തമാക്കുന്നു.

മുഖ്യമന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, പഴ്സനല്‍ സ്റ്റാഫ് എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നു സ്വപ്ന വെളിപ്പെടുത്തി. പല ഇടപാടുകളിലും ഉന്നതര്‍ക്കുള്ള പങ്കും അവര്‍ വാങ്ങിയ കോഴയും മൊഴിയിലുണ്ട്. എല്ലാ ഇടപാടുകളെക്കുറിച്ചും അറിയാമെന്നും താന്‍ സാക്ഷിയാണെന്നും സ്വപ്ന അറിയിച്ചു. അറബിക് ഭാഷാ പരിജ്ഞാനമുള്ളതിനാല്‍ ഉന്നതരും മധ്യപൂര്‍വദേശത്തുനിന്നുള്ളവരും തമ്മിലുള്ള ഇടപാടുകളില്‍ അവര്‍ ദ്വിഭാഷിയായി പ്രവര്‍ത്തിച്ചു.

സര്‍ക്കാര്‍ പദ്ധതികളുടെ മറവില്‍ ഉന്നത രാഷ്ട്രീയക്കാരും മറ്റു ചിലരും കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും തമ്മിലുള്ള അനധികൃത സാമ്പത്തിക ഇടപാടുകള്‍ ഏകോപിപ്പിച്ചത് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയാണെന്നു സ്വപ്ന വെളിപ്പെടുത്തിയിട്ടുണ്ട്. അതേസമയം, ഡിജിറ്റല്‍ രേഖകളും സാക്ഷി മൊഴികളും കൂടുതല്‍ തെളിവു നല്‍കുമെന്ന പ്രതീക്ഷയിലാണു കസ്റ്റംസ്. കഴിഞ്ഞമാസം ജമാല്‍ അല്‍സാബിയുടെ ബാഗില്‍ നിന്നു പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍, പെന്‍ഡ്രൈവ് എന്നിവയുടെ പരിശോധന നടക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category