1 GBP = 102.00 INR                       

BREAKING NEWS

വിമാനം ഇല്ലെങ്കിലും ടിക്കറ്റ് റെഡി; നിന്നു പോയ ലണ്ടന്‍ - കൊച്ചി വിമാനത്തിന്റെ പേരില്‍ തകൃതിയായ വ്യാജ ടിക്കറ്റ് കച്ചവടം; എയര്‍ ഇന്ത്യ 800 പൗണ്ടിന് ടിക്കറ്റ് വില്‍ക്കുമ്പോള്‍ വ്യാജന്റെ നിരക്ക് 420 പൗണ്ട് മാത്രം; വേനല്‍ക്കാല യാത്രയ്ക്ക് തയ്യാറെടുക്കുന്ന അനേകം മലയാളികള്‍ വിമാന ടിക്കറ്റ് തട്ടിപ്പില്‍ കുടുങ്ങിയതായി സൂചന

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: വിമാനം ഇല്ലെങ്കിലും ടിക്കറ്റ് റെഡിയാണ്. അകാലത്തില്‍ നിന്ന് പോയ ലണ്ടന്‍ - കൊച്ചി വിമാനത്തിന്റെ പേരിലാണ് ഈ ടിക്കറ്റ് വില്‍പന. ഡിസംബര്‍ അവസാനം ആഫ്രിക്കന്‍ വ്യതിയാന കോവിഡിന്റെ പേരില്‍ നിന്നു പോയ ലണ്ടന്‍ - കൊച്ചി വിമാനം എന്നന്നേത്തേക്കുമായി നിന്ന് പോയി എന്ന ആശങ്ക ഉയരുമ്പോഴും മലയാളികളുടെ പ്രതീക്ഷയ്ക്കു ജീവന്‍ നല്‍കിയാണ് ഫേസ്ബുക് വഴി വ്യാജന്മാര്‍ രംഗത്ത് വന്നിരിക്കുന്നത്.

യുകെയില്‍ കോവിഡ് നിയന്ത്രണം ജൂണ്‍ 21 ആകുമ്പോഴേക്കും പൂര്‍ണമായും ഇല്ലാതാകും എന്ന പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ പ്രസ്താവനയ്ക്ക് ശേഷമാണു വേനല്‍ക്കാല അവധി യാത്രയ്ക്ക് തയ്യാറെടുക്കുന്ന കുടുംബങ്ങളെ ആകര്‍ഷിക്കാന്‍ അത്യാകര്‍ഷക വാഗ്ദാനങ്ങളുമായി വ്യാജന്മാരുടെ വിളയാട്ടം. 

ഫ്‌ലൈറ്റ് കാച്ചേര്‍സ് എന്ന കമ്പനിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പോളാനി ട്രാവല്‍സിന്റെ പേരിലാണ് വ്യാജന്മാര്‍ കച്ചവടത്തിന് ഇറങ്ങിയിരിക്കുന്നത്. ഹെന്‍സ്ലോയില്‍ ആണ് ഈ ട്രാവല്‍ ഏജന്‍സി വര്‍ഷങ്ങളായി പ്രവര്‍ത്തനം നടത്തുന്നത്. ഈ ഏജന്‍സിയുടെ പേര് ദുരുപയോഗം ചെയ്യുന്നതെങ്കിലും ഉപയോക്താക്കളെ വിളിക്കുവാന്‍ വ്യത്യസ്തമായ നമ്പറും ഇമെയില്‍ വിലാസവുമാണ് ഉപയോഗിക്കുന്നത്. ലോക് ഡൗണ്‍ കാലയളവില്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ഒട്ടേറെ സ്ഥാപനങ്ങള്‍ ഫേസ്ബുക് അടക്കമുള്ള സോഷ്യല്‍ മീഡിയയെ ആകര്‍ഷിക്കുന്ന ഇക്കാലത്തു വ്യാജന്മാരും അരങ്ങു വാഴാന്‍ സജീവം ആയിരിക്കുന്നു എന്നാണ് ഈ സംഭവം വ്യക്തമാക്കുന്നത്. 

നിലവിലെ വിപണി വിലയുടെ പാതി വിലയ്ക്ക് ടിക്കറ്റ് നല്‍കാം എന്നതാണ് വ്യാജന്റെ പ്രധാന ഓഫര്‍. നിലവില്‍ 700 മുതല്‍ 800 പൗണ്ട് വരെ വിലവരുന്ന ടിക്കറ്റ് വെറും 420 പൗണ്ടിന് നല്‍കാം എന്നാണ് ഫേസ്ബുക്ക് പരസ്യത്തില്‍ വ്യക്തമാക്കുന്നത്. ഇതിനായി സ്ലോയിലെ ഒരു പ്രമുഖ ട്രാവല്‍ ഏജന്‍സിയുടെ പേരാണ് ദുരുപയോഗം ചെയ്യുന്നത്. ഇതിന്റെ സത്യാവസ്ഥ അറിയാന്‍ ടെല്‍ഫോര്‍ഡിലെ ഫ്രാന്‍സിസ് ആന്റണി പരസ്യക്കാരെ വിളിച്ചപ്പോള്‍ ഇപ്പോള്‍ തന്നെ ബുക്ക് ചെയ്‌തോളൂ എന്ന വാഗ്ദാനത്തോടെയാണ് ടെലിഫോണ്‍ അറ്റന്‍ഡര്‍ സംസാരിച്ചത്. എന്നാല്‍ വിലക്കുറവിന്റെ നിജസ്ഥിതി അന്വേഷിച്ചപ്പോള്‍ നേരത്തെ ബ്ലോക്ക് ചെയ്യുന്ന ടിക്കറ്റിന് ഈ ഓഫര്‍ നിലവില്‍ വന്നിട്ടുണ്ടെന്നാണ് വ്യാജ ഏജന്‍സിയുടെ പ്രതികരണം. 

മികച്ച ഓഫര്‍ ലഭിച്ചതോടെ പണം കൈമാറും മുന്‍പേ സ്ഥാപനത്തെ കുറിച്ച് നേരിട്ട് അന്വേഷിച്ചു കളയാം എന്ന ചിന്തയാണ് ഈ സ്ഥാപനത്തിന്റെ പേരില്‍ പ്രവര്‍ത്തിക്കുന്ന വ്യാജന്മാരെ കണ്ടെത്താന്‍ സഹായകമായത്. മുന്‍പ് പലവട്ടം മലയാളികള്‍ അടക്കം ടിക്കറ്റ് വില്‍പനയ്ക്ക് വ്യാജ ഓഫറുകളുമായി എത്തിയിട്ടുള്ള സാഹചര്യത്തില്‍ അയാട്ട അംഗീകാരമുള്ള ഔദ്യോഗിക ഏജന്‍സികളെയാണ് സമീപിക്കേണ്ടത് എന്ന് ഒരിക്കല്‍ കൂടി തെളിയിക്കുകയാണ് പോളനിയെ കുറിച്ചുള്ള അന്വേഷണം.

ഹെന്‍സ്ലോയിലെ ഈ സ്ഥാപനം കണ്ടെത്തി അവരുടെ ബോര്‍ഡില്‍ ഉള്ള നമ്പറില്‍ വിളിച്ചപ്പോളാണ് അവര്‍ എയര്‍ ഇന്ത്യയുടെ ടിക്കറ്റ് പോലും വില്‍ക്കുന്നില്ല എന്ന് മനസിലാകുന്നത്. തങ്ങളുടെ പേര് ആരോ ദുരുപയോഗം ചെയ്യുന്നതാണെന്നും അവര്‍ വ്യക്തമാക്കിയിട്ടുണ്ട്. തുടര്‍ന്ന് ആക്ഷന്‍ ഫ്രോസ്ഡില്‍ വിവരം ധരിപ്പിക്കാമെന്നു പോളനി വാഗ്ദാനം ചെയ്തിട്ടുമുണ്ട്. 

അതിനിടെ ലണ്ടന്‍ - കൊച്ചി ഫ്ളൈറ്റ് നിന്ന് പോയതാണല്ലോ എന്ന് ചോദിച്ചാലും വ്യാജ പോളനിയിലെ സാറ എന്ന യുവതിക്ക് കൃത്യമായ ഉത്തരമുണ്ട്. വിമാനം ഉടന്‍ മടങ്ങിയെത്തും എന്നാണ് സാറ പറയുന്നത്. ഇക്കാര്യം എയര്‍ ഇന്ത്യയോ കേന്ദ്ര സര്‍ക്കാരോ എവിടെയും പറയുന്നില്ലല്ലോ എന്ന് തിരക്കിയാല്‍ തങ്ങള്‍ക്കു അത് സംബന്ധിച്ച് ഉത്തരം ഉണ്ടെന്നും ഏറെ വര്‍ഷങ്ങളായി എയര്‍ ടിക്കറ്റ് വില്‍ക്കുന്നതാണെന്നും മറുപടി നല്‍കാനും സാറ മടിക്കുന്നില്ല. ലോക് ഡൗണ്‍ മൂലം സ്ഥാപനം തുറക്കാന്‍ പറ്റാത്ത സാഹചര്യത്തില്‍ ഫേസ്ബുക് കാമ്പയിന്‍ നടത്തുന്നതാണെന്നും കൂടുതല്‍ കൊച്ചി യാത്രക്കാരെ കണക്റ്റ് ചെയ്തു തന്നാല്‍ ആകര്‍ഷകമായ കമ്മീഷന്‍ നല്‍കാമെന്നും സാറ പറയുന്നു. 

എന്നാല്‍ ഒറിജിനല്‍ പോളനിയെ കുറിച്ചുള്ള വിവരങ്ങള്‍ നല്‍കിയതോടെ നിങ്ങള്‍ക്ക് ടിക്കറ്റ് ആണോ ആവശ്യം അതോ കമ്പനി വിവരങ്ങളാണോ ആവശ്യം എന്ന തര്‍ക്കുത്തരം നല്‍കാനും വ്യാജ കമ്പനി തയ്യാറാണ്. ആയിരക്കണക്കിന് പൗണ്ട് കൈമാറുമ്പോള്‍ രണ്ടും അറിഞ്ഞിരിക്കണം എന്ന് വ്യക്തമാക്കിയപ്പോള്‍ എങ്കില്‍ അതൊക്കെ അന്വേഷിച്ച ശേഷം വിളിച്ചാല്‍ മതിയെന്ന ഉത്തരം നല്‍കിയാണ് വ്യാജ കമ്പനി ജീവനക്കാരി ഫോണ്‍ സംഭാഷണം അവസാനിപ്പിച്ചത്. ഇതോടെ വേനല്‍ക്കാല യാത്ര ലക്ഷ്യമിടുന്ന ഇന്ത്യന്‍ യാത്രക്കാരെ വലയിലാക്കാന്‍ ഇറങ്ങിയ വ്യാജ കമ്പനിയാണ് ''ഫേസ്ബുക് പോളനി '' എന്നും വ്യക്തമാകുകയാണ്. 

നാലഞ്ച് വര്‍ഷം മുന്‍പ് ഒരു മലയാളി നടത്തിയ സ്ഥാപനം വഴി ഇത്തരത്തില്‍ മോഹവിലക്കു ടിക്കറ്റ് എടുത്തതിലൂടെ യുകെ മലയാളി സമൂഹത്തില്‍ നിന്നും അഞ്ചു കൂടി രൂപയ്ക്കു തുല്യമായ തുകയാണ് വില്‍പനക്കാര്‍ സ്വന്തമാക്കിയത്. ഈ കേസില്‍ മെട്രോപൊളിറ്റന്‍ പോലീസ് പ്രത്യേക ടാസ്‌ക് ഫോഴ്‌സ് വരെ രൂപീകരിച്ചു അന്വേഷണം നടത്തിയെങ്കിലും ഒടുവില്‍ കേസിന്റെ വ്യാപ്തി വിപുലമാണ് എന്ന് കണ്ടതോടെ ടിക്കറ്റ് എടുക്കുന്നവരുടെ കൂടി ഉത്തരവാദിത്തമാണ് ഏജന്‍സിയെ കുറിച്ച് നന്നായി മനസിലാക്കിയിരിക്കുക എന്ന ഉപദേശത്തോടെ ഫയല്‍ ക്‌ളോസ് ചെയ്യുക ആയിരുന്നു അന്വേഷണ സംഘം.

ക്രെഡിറ്റ് കാര്‍ഡ് വഴിയും മറ്റും ടിക്കറ്റ് എടുത്തവര്‍ക്കു പണം മടക്കി ലഭിച്ചെങ്കിലും ആ കേസില്‍ ഇപ്പോഴും പണം മടക്കി ലഭിക്കാനുള്ളവര്‍ ഏറെയാണ്. കേസില്‍ പണം പോയവര്‍ക്ക് ചങ്ങനാശേരിക്കാരനായ ഏജന്റിന്റെ പേരില്‍ ഉള്ള വസ്തുക്കള്‍ വിറ്റു പണം നല്‍കാം എന്ന ഓഫറുമായി മധ്യസ്ഥതയുമായി വാട്‌സാപ്പ് കൂട്ടായ്മയും മറ്റും രൂപീകരിച്ചിരുന്നെങ്കിലും അതൊന്നും ഫലം ചെയ്തില്ല എന്നതാണ് വസ്തുത. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category