1 GBP = 102.00 INR                       

BREAKING NEWS

മകന് പിന്നാലെ അമ്മയും....; കോടിയേരിയുടെ ഭാര്യയേയും ചോദ്യം ചെയ്യാന്‍ കേന്ദ്ര ഏജന്‍സി; വിനോദിനി ബാലകൃഷ്ണന് വിനായാകുന്നത് 1.13 ലക്ഷത്തിന്റെ ഐ ഫോണ്‍ ഉപയോഗം; ലൈഫ് മിഷനിലെ ബില്‍ഡര്‍ സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ മൊബൈലില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യ; ബിനീഷിന് പിന്നാലെ അമ്മയും അന്വേഷണ പരിധിയില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. മകന്‍ ബിനീഷ് കോടിയേരി ബംഗളുരുവിലെ കേസില്‍ അറസ്റ്റിലാണ്. ഇപ്പോഴിതാ കോടിയേരിയുടെ ഭാര്യയായ വിനോദിനിയും കസ്റ്റംസിന്റെ ചോദ്യം ചെയ്യല്‍ പരിധിയില്‍. ലൈഫ് മിഷനിലെ വിവാദ ഫോണ്‍ ഉപയോഗമാണ് ഇതിന് കാരണം.

ലൈഫ് മിഷനില്‍ കരാറെടുത്ത സന്തോഷ് ഈപ്പന്‍ വാങ്ങിയ ഫോണുകളില്‍ ഒന്ന് വിനോദിനി ബാലകൃഷ്ണന്‍ ഉപയോഗിച്ചെന്നാണ് കണ്ടെത്തല്‍. കോണ്‍സുലേറ്റിന് സന്തോഷ് ഇപ്പന്‍ വാങ്ങി നല്‍കിയ ഫോണില്‍ ഒന്ന് ഉപയോഗിച്ചിരുന്നത് മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം ശിവശങ്കറായിരുന്നു. മറ്റൊന്ന് വിനോദിനിയും. ഇതോടെ സ്വര്‍ണ്ണ കടത്തില്‍ പുറത്തു വന്ന വിവാദങ്ങള്‍ കൂടുതല്‍ തലത്തിലേക്ക് എത്തുകയാണ്.

ചോദ്യം ചെയ്യല്ലിനായി അടുത്ത ആഴ്ച കൊച്ചിയിലെ കസ്റ്റംസ് ഓഫീസില്‍ ഹാജരാകണമെന്ന് കാണിച്ച് വിനോദിനിക്ക് കസ്റ്റംസ് നോട്ടീസ് നല്‍കി. യൂണിടാക്ക് എംഡി സന്തോഷ് ഈപ്പന്‍ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതിയായ സ്വപ്ന സുരേഷിന് വാങ്ങി കൊടുത്ത അഞ്ച് ഐഫോണുകളില്‍ ഒന്ന് ഉപയോഗിച്ചത് വിനോദിനിയാണെന്നാണ് കസ്റ്റംസിന്റെ കണ്ടെത്തല്‍ 1.13 ലക്ഷം രൂപ വില വരുന്ന ഐഫോണാണ് വിനോദിനി ഉപയോഗിച്ചത്. സന്തോഷ് ഈപ്പന്‍ വാങ്ങി നല്‍കിയ ഐഫോണുകളില്‍ ഏറ്റവും വില കൂടിയ ഫോണായിരുന്നു ഇത്.

സ്വര്‍ണക്കടത്ത് കേസ് വാര്‍ത്തയായതിന് പിന്നാലെ ഈ ഫോണ്‍ സ്വിച്ച് ഓഫായെങ്കിലും IMEI നമ്പര്‍ ഉപയോഗിച്ച് കസ്റ്റംസ് സിം കാര്‍ഡും അതുപയോഗിച്ച ആളേയും കണ്ടെത്തിയെന്നാണ് സൂചന. നേരത്തെ തന്നെ ഈ ഐഫോണിനെ ചൊല്ലി വലിയ വിവാദങ്ങള്‍ ഉണ്ടായിരുന്നു. ഡോളര്‍ കടത്തിലും സ്വര്‍ണക്കടത്തിലും ലൈഫ് മിഷനിലും ഇടപെട്ടതിന് സ്വപ്നയ്ക്ക് കൈക്കൂലി എന്ന നിലയിലാണ് സന്തോഷ് ഈപ്പന്‍ ഐഫോണുകള്‍ വാങ്ങി നല്‍കിയത് എന്നാണ് കേന്ദ്ര ഏജന്‍സികളുടെ കണ്ടെത്തല്‍.

മേല്‍പ്പറഞ്ഞ വിവാദ സംഭവങ്ങള്‍ നടന്ന സമയത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ ഭാര്യയായിരുന്ന വ്യക്തിക്ക് അതിന്റെ പങ്ക് ലഭിച്ചു എന്നത് സിപിഎമ്മിനേയും സര്‍ക്കാരിനേയും ഒരേപോലെ പ്രതിരോധത്തിലാക്കും. മുഖ്യമന്ത്രിക്കും സ്പീക്കര്‍ ശ്രീരാമകൃഷ്ണനും ഡോളര്‍ കടത്തില്‍ പങ്കുണ്ടെന്ന് സ്വപ്ന സുരേഷ് രഹസ്യമൊഴി നല്‍കിയതായി ഇന്നലെ കസ്റ്റംസ് ഹൈക്കോടതിയെ അറിയിച്ചിരുന്നു.

ഇതിന് പിന്നാലെ ഇന്ന് കസ്റ്റംസ് ഓഫീസുകളിലേക്ക് സിപിഎം പ്രതിഷേധ മാര്‍ച്ചുകള്‍ പ്രഖ്യാപിച്ചിരുന്നു. മാര്‍ച്ച് തുടങ്ങാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കേയാണ് കോടിയേരിയുടെ ഭാര്യക്കെതിരെ നിര്‍ണായക വെളിപ്പെടുത്തല്‍ വരുന്നത്.

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category