1 GBP = 102.00 INR                       

BREAKING NEWS

ഒരു സീറ്റും കൊടുക്കരുത് സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത്; അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാര്‍ട്ടിയെ കള്ളന്മാരില്‍ നിന്നും രക്ഷിക്കൂ! ഞങ്ങള്‍ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളില്‍ അങ്ങയുടെ രക്തവും അങ്ങയുടെ ഒരു കയ്യില്‍ ജീവനുമുണ്ട്; ഉയരുന്നത് പത്തുകൊല്ലം മുമ്പ് വിഎസിന് സീറ്റ് നിഷേധിച്ചതിനേക്കാള്‍ വലിയ പ്രതിഷേധം; ജയരാജന് വേണ്ടി കണ്ണൂര്‍ സിപിഎമ്മില്‍ അങ്കക്കലി

Britishmalayali
kz´wteJI³

കണ്ണൂര്‍; സിപിഎമ്മില്‍ ചെന്താരകം ഒറ്റയ്ക്കല്ല. പി.ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതില്‍ പ്രതിഷേധിച്ച് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് സ്ഥാനത്തു നിന്ന് എം. ധീരജ് കുമാര്‍ രാജിവെച്ചു. കണ്ണൂരില്‍ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം. നേതൃത്വത്തിന്റെ നിലപാട് അംഗീകരിക്കാന്‍ കഴിയാത്തതിനാലാണ് രാജിയെന്ന് ധീരജ് കുമാര്‍ പറഞ്ഞു. പത്തുകൊല്ലം മുമ്പ് വി എസ് അച്യുതാനന്ദന് സീറ്റ് നിഷേധിച്ചപ്പോള്‍ ഉയര്‍ന്ന സമാനമായ പ്രതിഷേധം ഇത്തവണ കണ്ണൂരില്‍ പിജെ ആര്‍മി ഉയര്‍ത്തുമെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ധീരജിന്റെ രാജി എന്നാണ് വിലയിരുത്തല്‍. ഇതോടെ കണ്ണൂര്‍ സിപിഎമ്മില്‍ വീണ്ടും ജയരാജന്‍ ചര്‍ച്ചാവിഷയമാകുകയാണ്.

പി.ജയരാജന് സീറ്റ് നിഷേധിച്ചത് നീതികേടാണ്. രാജിയില്‍ പി.ജയരാജന് പങ്കില്ല. സ്വന്തം തീരുമാനമാണ്. പാര്‍ട്ടി അംഗത്വത്തില്‍ നിന്ന് രാജിവെക്കുന്നില്ലെന്ന് പാര്‍ട്ടി പള്ളിക്കുന്ന് ബ്രാഞ്ച് അംഗം കൂടിയായ ധീരജ് പറഞ്ഞു. 2014 ലാണ് ബിജെപി- ആര്‍എസ്എസ് ബന്ധം ഉപേക്ഷിച്ച് ധീരജ് സിപിഎമ്മില്‍ എത്തിയത്. കണ്ണൂര്‍ തളാപ്പ് അമ്പാടിമുക്കില്‍ ധീരജിന്റെ നേതൃത്വത്തില്‍ 50 ലേറെ ബിജെപി ക്കാരാണ് അന്ന് സിപിഎമ്മില്‍ ചേര്‍ന്നത്.

അമ്പാടിമുക്ക് സഖാക്കള്‍ എന്ന പേരിലാണ് ഇവര്‍ സൂഹിക മാധ്യമങ്ങളില്‍ അറിയപെട്ടത്. ധീരജിനെയും സംഘത്തെയും സിപിഎമ്മുമായി അടുപ്പിച്ചത് അന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിയായിരുന്ന പി.ജയരാജനാണ്. പി.ജയരാജനുമായി അടുത്തബന്ധം സൂക്ഷിക്കുന്ന ധീരജ് പി.ജയരാജന്റെ പിന്തുണയിലാണ് കണ്ണൂര്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റായത്. ജയരാജന് സ്ഥാനമോങ്ങളൊന്നുമില്ല. അതുകൊണ്ട് തനിക്കും വേണ്ടെന്നാണ് ധീരജിന്റെ നിലപാട്. പിജെ ആര്‍മി പേജില്‍ വിമര്‍ശനവുമായി പോസ്റ്റുകള്‍ വരുന്നുണ്ട്. മുഖ്യമന്ത്രിക്ക് വിമര്‍ശനവുമുണ്ട്.

ഒരു തിരുവോണനാളില്‍ അകത്തളത്തില്‍ ഇരച്ചുകയറിയവര്‍, ഒരിലച്ചീന്തിനു മുന്നില്‍ ഒരുപിടി ഓണസദ്യക്ക് പോലും ഇടകൊടുക്കാതെ അരിഞ്ഞു വീഴ്ത്തിയപ്പോള്‍ അവിടെനിന്ന് ഫിനിക്സ് പക്ഷിയെപ്പോലെ ഉയിര്‍ത്തെഴുന്നേറ്റ് ഞങ്ങളെ പൊരുതാന്‍ പഠിപ്പിച്ച ധീരസഖാവേ... ഞങ്ങള്‍ പിടിച്ചിരിക്കുന്ന ഈ ചെങ്കൊടിക്കുള്ളില്‍ അങ്ങയുടെ രക്തവും അങ്ങയുടെ ഒരുകയ്യിന്‍ ജീവനുമുണ്ട്.. അതുകൊണ്ട് തന്നെ ഞങ്ങളുടെ കണ്ണും കരളും ജീവനും താങ്കളോട് ഐക്യപെടുന്നു..-ഇതാണ് ഇന്ന് പിജെ ആര്‍മി ഗ്രൂപ്പില്‍ എത്തിയ പോസ്റ്റ്. ജി.സുധാകരനേയും ഐസക്കിനേയും പി.ജയരാജനേയും രവീന്ദ്രനാഥിനേയും പോലുള്ള ജനകീയരെ മാറ്റി ബിന്ദുവിനും ജമീലയ്ക്കും സീറ്റ്... പറയുന്ന കാരണം LDF ന് തുടര്‍ഭരണം വേണമത്രെ.... അടിപൊളി !-ഇങ്ങനെ കളിയാക്കലും എത്തുന്നു. ഒരു സീറ്റും കൊടുക്കരുത് സീറ്റ് കൊടുത്ത് അദ്ദേഹത്തെ ഒതുക്കരുത് അദ്ദേഹത്തെ പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ആക്കി പാര്‍ട്ടിയെ കള്ളന്മാരില്‍ നിന്നും രക്ഷിക്കു-ഇതാണ് മറ്റൊരു കമന്റ്.

സിപിഎം രാഷ്ട്രീയം കലങ്ങിമറിയുന്ന കാഴ്ചയാണ് ദിവസങ്ങളായി കാണുന്നത്. കണ്ണൂരില്‍ സിപിഎമ്മിനുള്ളില്‍ തന്നെ വിഭാഗീയത രൂക്ഷമാകുന്നതിന്റെ സൂചന നേതാക്കളുടെ വാക്കുകളില്‍ നിന്നും വ്യക്തമാണ്. പി. ജയരാജന്റെ നിലപാടുകളും സംസ്ഥാന നേതൃത്വത്തിന്റെ നിലപാടുകളും വിഭിന്നമാകുന്നതും ദൃശ്യം. ഇതിന് ആക്കം കൂട്ടുന്ന തരത്തിലാണ് പിജെ ആര്‍മിയുടെ യാത്രയും. കണ്ണൂരില്‍ സംഘര്‍ഷം അവസാനിപ്പിക്കാന്‍ ശ്രീ എമ്മിന്റെ നേതൃത്വത്തിലെ ചര്‍ച്ച തുറന്നു പറഞ്ഞത് ജയരാജനാണ്. എം വി ഗോവിന്ദന്‍ ഇത്തരത്തിലൊരു ചര്‍ച്ച നടന്നില്ലെന്ന് പറഞ്ഞ ശേഷമായിരുന്നു ജയരാജന്റെ വെളിപ്പെടുത്തല്‍.

'മുന്നില്‍ നിന്ന് വെട്ടിയിട്ട് വീണില്ല, അപ്പോഴാണ് പിന്നില്‍ നിന്നും കുത്തിയാല്‍' ജയരാജന്റെ ചിത്രം പങ്കുവച്ച് നേരത്തെ പിജെ ആര്‍മി എന്ന പേജില്‍ വന്ന പോസ്റ്റാണിത്. ഇതിനൊപ്പം ഒരു യഥാര്‍ഥ കമ്യൂണിസ്റ്റ് എങ്ങനെയായിരിക്കണമെന്ന് ചൂണ്ടിക്കാട്ടി ഇഎംഎസ് നടത്തിയ പഴയ പ്രസംഗത്തിലെ ചില ഭാഗങ്ങളും പേജില്‍ വന്നിരുന്നു. ഇതിന് സമാനമായ പ്രതിരോധം ഇപ്പോഴും പിജെ ആര്‍മി ഉയര്‍ത്തും. ഇതിനുള്ള തയ്യാറെടുപ്പാണ് അമ്പാടിമുക്കിലെ സഖാക്കള്‍ ചെയ്യുന്നത്.
നിയമസഭാ തെരഞ്ഞെടുപ്പില്‍ കണ്ണൂര്‍ ജില്ലയിലെ ഒരിടത്തും ജയരാജന്റെ പേര്‍ ഉയര്‍ന്നു വരാത്തതാണ് പി.ജയരാജനെ ദൈവതുല്യം ആരാധിക്കുന്ന അമ്പാടിമുക്കിലെ സഖാക്കള്‍ക്കും പി.ജെ ആര്‍മിക്കും തിരിച്ചടിയായിരിക്കുന്നത്. പി.ജയരാജന്‍ ജില്ലാ സെക്രട്ടറിയായിരുന്ന കാലത്താണ് ആര്‍എസ്എസ് പ്രവര്‍ത്തകരായ അന്‍പതോളം യുവാക്കളെ സിപിഎമ്മിന്റെ ഭാഗമായി ജ്ഞാനസ്‌നാനം ചെയ്യിക്കുന്നത്. ഇതിനു ശേഷം സി.പി. എം മുന്‍ കൈയെടുത്ത് ഗണേശോത്സവവും ശ്രീകൃഷ്ണ ജയന്തിയും ആഘോഷിച്ചത് കേരളത്തില്‍ വലിയ വാര്‍ത്തയായിരുന്നു.

പാര്‍ട്ടിയിലേക്ക് പുതുതായി കടന്നുവന്നവര്‍ പി.ജയരാജന്‍ എന്ന കരുത്തനായ നേതാവിന്റെ തണലിലാണ് നിന്നത്. ജയരാജനാകട്ടെ അവരെ പല സിപിഎം നിയന്ത്രിത സ്ഥാപനങ്ങളിലും കുടിയിരുത്തുകയും ചെയ്തു. അമ്പാടിമുക്കില്‍ നിന്നും സംഘ് പരിവാര്‍ പാളയം വിട്ടു വന്ന ധീരജ് കുമാര്‍ ഇന്ന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഭാരവാഹിയാണ്. അമ്പാടിമുക്കിലെ സഖാക്കളെപ്പോലെ വിളിച്ചാല്‍ വിളി പുറത്തുള്ള ആയിരത്തോളം പേര്‍ പി.ജെ ആര്‍മിയിലുമുണ്ട്.
ആന്തൂര്‍ പ്രശ്നത്തിലും പി.ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തിയിരുന്നു. പി.കെ.ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സമിതിയോഗത്തില്‍ തുറന്നടിച്ചു. ഇതേസമയം ആന്തൂര്‍ പ്രശ്നത്തില്‍ എം വിഗോവിന്ദന്‍ ഇടപെട്ടെന്ന ഗുരുതരമായ ആരോപണം സംസ്ഥാന സമിതിയില്‍ ജെയിംസ് മാത്യു ഉന്നയിച്ചു. ആന്തൂര്‍ പ്രശ്നവുമായി ബന്ധപ്പെട്ട് സിപിഎം കണ്ണൂര്‍ ഘടകത്തിലെ കടുത്ത ഭിന്നത ഇതോടെ വ്യക്തമായി.

ജയരാജന്റെ ഈ പ്രസ്താവനയോടുള്ള വിയോജിപ്പ് സംസ്ഥാന സമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി. ഇങ്ങനെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും പറയാനുള്ളത് പാര്‍ട്ടി ഫോറത്തിലാണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാനസമിതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമര്‍ശിച്ചത്. നേരത്തെ പൊലീസ് സ്റ്റേഷന്‍ വരാന്തയില്‍ മൈക്ക് വച്ച് പ്രസംഗിച്ചതിനും വ്യക്തിപൂജയുടെ പേരിലും സംസ്ഥാനസമിതി ജയരാജനെ തിരുത്തിയിട്ടുണ്ട്.
ആന്തൂര്‍ പ്രശ്നത്തില്‍ ബിംബങ്ങളെ ഉപയോഗിച്ച് പ്രതിപക്ഷംനടത്തുന്ന വിമര്‍ശനം വിലപ്പോകില്ലെന്ന് കഴിഞ്ഞദിവസം മുഖ്യമന്ത്രി നിയമസഭയില്‍ പറയുകയും ചെയ്തതോടെ ഇക്കാര്യത്തില്‍ ജയരാജനോട് പാര്‍ട്ടി നേതൃത്വത്തിനുള്ള അതൃപ്തി വ്യക്തമായിരുന്നു. പാര്‍ട്ടി ആരോപണം നേരിടുന്ന സംഭവത്തില്‍ മറിച്ചുനിലപാടെടുത്ത് പി.ജയരാജന്‍ ജനകീയനാകാന്‍ ശ്രമിക്കുന്നെന്ന തോന്നല്‍ സംസ്ഥാനനേതൃത്വത്തിനുണ്ടെന്നും ഇതോടെ വ്യക്തമായി.

പിന്നീട് വടകരയില്‍ സ്ഥാനാര്‍ത്ഥിയാക്കി ജില്ലാ സെക്രട്ടറി പദത്തില്‍ നിന്ന് മാറ്റി. പല ജില്ലാ സെക്രട്ടറിമാരും ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അവര്‍ക്കൊന്നും പക്ഷേ സെക്രട്ടറി സ്ഥാനം നഷ്ടമായില്ല. ജയരാജന് മാത്രം അതു പോയി. ഇതിന് പിന്നിലും പിണറായിയുടെ അതൃപ്തിയാണെന്നാണ് വിലയിരുത്തല്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category