1 GBP = 102.00 INR                       

BREAKING NEWS

ഡോളര്‍ കടത്ത് കേസില്‍ സിപിഎമ്മും കസ്റ്റംസും തുറന്ന പോരിലേക്ക്; ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍; ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിക്ക് ശ്രമിക്കുന്നുവെന്നും എല്‍ഡിഎഫ് പോസ്റ്റര്‍ പങ്കുവച്ച് സുമിത് കുമാര്‍; ഫേസ് ബുക്ക് പോസ്റ്റിലൂടെ പ്രതികരണം മേഖലാ ഓഫീസുകളിലേക്ക് എല്‍ഡിഎഫ് മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പ്

Britishmalayali
kz´wteJI³

കൊച്ചി: ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ രഹസ്യമൊഴി മുന്‍നിര്‍ത്തി കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനുമെതിരെ നിയമ നടപടിക്ക് നീക്കം ആരംഭിച്ചതോടെ സിപിഎമ്മും കസ്റ്റംസും തുറന്ന പോരിലേക്ക്. ഭീഷണി വിലപ്പോവില്ലെന്ന് കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുമിത് കുമാര്‍ പ്രതികരിച്ചത്.

ഒരു രാഷ്ട്രീയ പാര്‍ട്ടി ഭീഷണിപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നും എന്നാല്‍ അത് വിലപ്പോവില്ലെന്നും കസ്റ്റംസ് കമ്മീഷണര്‍ സുമിത് കുമാര്‍ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് കസ്റ്റംസ് കമ്മീഷണറുടെ പ്രതികരണം.

എല്‍.ഡി.എഫിന്റെ കസ്റ്റംസ് ഓഫീസ് പ്രതിഷേധ മാര്‍ച്ചിന്റെ പോസ്റ്റര്‍ ഉള്‍പ്പെടെയുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് കസ്റ്റംസ് കമ്മീഷണറുടെ ഫേസ്ബുക്ക് പോസ്റ്റ്. ശനിയാഴ്ച കസ്റ്റംസ് ഓഫീസുകളിലേക്കുള്ള പ്രതിഷേധ മാര്‍ച്ച് ആരംഭിക്കുന്നതിന് തൊട്ടുമുമ്പാണ് സ്വര്‍ണക്കടത്ത്, ഡോളര്‍ കടത്ത് കേസുകളിലെ അന്വേഷണ ചുമതലയുള്ള സുമിത് കുമാറിന്റെ പ്രതികരണം.

കേസിന് പിന്നിലുള്ള ഉന്നതരുടെ പേരുകളെല്ലാം പുറത്തുവരുമെന്ന് നേരത്തെ സുമിത് കുമാര്‍ വ്യക്തമാക്കിയിരുന്നു. സംസ്ഥാന സര്‍ക്കാരിനെതിരേയുള്ള അന്വേഷണ ഏജന്‍സികളുടെ നീക്കം രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിച്ച് കസ്റ്റംസ് ഉള്‍പ്പെടെയുള്ള കേന്ദ്ര ഏജന്‍സികള്‍ക്കെതിരേ പ്രതിഷേധം ശക്തമാക്കാനാണ് സിപിഎമ്മിന്റെ തീരുമാനം.  തിരുവനന്തപുരത്തും കൊച്ചിയിലും കോഴിക്കോടുമാണ് പ്രതിഷേധ മാര്‍ച്ചുകള്‍ നടക്കുന്നത്.

നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യാന്‍ നോട്ടീസ് നല്‍കിയതിന് പിന്നാലെയാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ സിപിഎം പ്രതിഷേധത്തിന് രംഗത്തിറങ്ങിയത്

ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണനെ വെള്ളിയാഴ്ച ചോദ്യം ചെയ്യാനൊരുങ്ങുകയാണ് കസ്റ്റംസ്. ശ്രീരാമകൃഷ്ണന്‍ ചോദ്യം ചെയ്യല്ലിന് ഹാജരാവുമോ എന്ന് വ്യക്തമല്ല.

ജൂലൈ 3 നു നയതന്ത്ര ബാഗേജ് സ്വര്‍ണക്കടത്തു കേസിലൂടെ കുടത്തിലെ ഭൂതത്തെ തുറന്നുവിട്ട കസ്റ്റംസ്, ഡോളര്‍ കടത്തു കേസില്‍ നിര്‍ണായക വിവരങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചതോടെയാണ് പ്രതിരോധം തീര്‍ക്കാന്‍ സിപിഎം നേരിട്ട് രംഗത്തിറങ്ങിയത്. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രിക്കും സ്പീക്കര്‍ക്കും മൂന്ന് മന്ത്രിമാര്‍ക്കും നേരിട്ട് പങ്കുണ്ടെന്ന കസ്റ്റംസ് സത്യവാങ്മൂലം പുറത്ത് വന്ന സാഹചര്യത്തിലാണ് സമരം. കസ്റ്റംസിന്റെ നീക്കം രാഷ്ട്രീയപ്രേരിതമാണെന്നാണ് എല്‍ഡിഎഫ് ആക്ഷേപം.

അതേസമയം തെരഞ്ഞെടുപ്പ് കാലമായതിനാല്‍ ബിജെപിയും യുഡിഎഫും ഇതു ചര്‍ച്ചയാക്കാനുള്ള സാധ്യത പാര്‍ട്ടി മുന്‍കൂട്ടി കാണുന്നു. അതിനാല്‍ തന്നെ കേന്ദ്ര ഏജന്‍സികള്‍ മുഖ്യമന്ത്രിയെ ലക്ഷ്യമിട്ട് നീങ്ങുന്നുവെന്ന തരത്തില്‍ പ്രചാരണം ശക്തമാക്കാനാണ് പാര്‍ട്ടി ഉദ്ദേശിക്കുന്നത്.

സ്വര്‍ണം പിടികൂടിയതു കസ്റ്റംസ് ആണെങ്കിലും എന്‍ഐഎ, ഇഡി, ആദായനികുതി വകുപ്പ്, സിബിഐ എന്നീ ഏജന്‍സികളെല്ലാം സ്വര്‍ണക്കടത്തും അനുബന്ധ കേസുകളും അന്വേഷിക്കുകയും ആഴ്ചകളോളം പ്രതികളെ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു. അന്വേഷണത്തിനിടെ, സ്വപ്നയും സരിത്തും നല്‍കിയ മൊഴിയില്‍ നിന്നു ഡോളര്‍ കടത്തു കേസ് പിറന്നതോടെ സംഭവങ്ങളുടെ ഗതിമാറി. ഒക്ടോബര്‍ 15ന് ആണ് ഈ കേസിന്റെ ഒക്കറന്‍സ് റിപ്പോര്‍ട്ട് കസ്റ്റംസ് കോടതിയില്‍ സമര്‍പ്പിക്കുന്നത്.

മുന്‍ കോണ്‍സല്‍ ജനറല്‍ ജമാല്‍ അല്‍സാബിയടക്കം യുഎഇ കോണ്‍സുലേറ്റിലെ മുന്‍ ഉദ്യോഗസ്ഥര്‍ക്കെതിരായ നിര്‍ണായക വെളിപ്പെടുത്തലും ഈ റിപ്പോര്‍ട്ടിലൂടെയാണു പുറത്തു വന്നത്. ഒടുവില്‍, നവംബറില്‍ കസ്റ്റംസ് കസ്റ്റഡിയിലിരിക്കെ സ്വപ്നയും സരിത്തും നല്‍കിയ മൊഴികളെ അടിസ്ഥാനമാക്കി, സാമ്പത്തിക കുറ്റവിചാരണക്കോടതി നടത്തിയ 'വമ്പന്‍ സ്രാവുകള്‍' പരാമര്‍ശം വിവാദങ്ങള്‍ക്കു വഴിമരുന്നിട്ടു. തുടര്‍ന്നാണു സ്വപ്നയുടെയും സരിത്തിന്റെയും രഹസ്യമൊഴി എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേട്ട് (3) രേഖപ്പെടുത്തിയത്. അട്ടക്കുളങ്ങര ജയിലില്‍ തനിക്കു സുരക്ഷാഭീഷണിയുണ്ടെന്ന സ്വപ്നയുടെ പരാതിയും ജയില്‍ അധികൃതരുടെ നിഷേധവും സ്വപ്നയുടെ ശബ്ദരേഖയും അടക്കമുള്ള വിവാദങ്ങളും ഇതിനിടെ ഉയര്‍ന്നു.

ഡോളര്‍ കേസില്‍ ഉന്നതര്‍ക്കു പങ്കുണ്ടെന്ന വാര്‍ത്തകള്‍ വിവാദമുയര്‍ത്തുന്നതിനിടെ, നിയമസഭാ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്റെ അഡീഷനല്‍ പ്രൈവറ്റ് സെക്രട്ടറിയെ കസ്റ്റംസ് ചോദ്യം ചെയ്തു. ഇതിനു ശേഷം, മസ്‌കത്തില്‍ വിദ്യാഭ്യാസ സ്ഥാപനമുടമയായ പ്രവാസി മലയാളിയെയും പൊന്നാനി സ്വദേശിയെയും ചോദ്യം ചെയ്തുവെങ്കിലും തുടര്‍ നടപടികളുണ്ടായില്ല. ഇതും ആരോപണങ്ങള്‍ക്കു വഴിവച്ചിരിക്കെയാണു ഹൈക്കോടതിയില്‍ വെളിപ്പെടുത്തലുകളുമായി കസ്റ്റംസ് വീണ്ടുമെത്തിയത്.

ഡിപ്ലോമാറ്റിക് സ്വര്‍ണ്ണ കടത്ത് കേസില്‍ കസ്റ്റംസ് കമ്മീഷണര്‍ സുമതി കുമാറിന്റെ നിലപാടുകള്‍ കേസില്‍ നിര്‍ണായകമായിരുന്നു. എയര്‍ കാര്‍ഗോയിലെ കസ്റ്റംസ് ഉദ്യോഗസ്ഥന്‍ രാമമൂര്‍ത്തി സ്വര്‍ണക്കടത്തില്‍ ശക്തമായ നടപടി സ്വീകരിക്കുന്നതിന് ഇടയാക്കിയത് സുമിത് കുമാറിന്റെ ഇടപെടലായിരുന്നു. സ്വര്‍ണം രക്ഷിച്ചെടുക്കാന്‍ ഉന്നതര്‍ ഇടപെടല്‍ നടത്തിയെന്ന് തുറന്നു പറയാനും സുമിത് കുമാര്‍ തയ്യാറായി. ഇതോടെയാണ് ഐടി സെക്രട്ടറി ശിവശങ്കര്‍ അടക്കമുള്ളവരിലേക്ക് അന്വേഷണം എത്തിയത്.

സ്വര്‍ണക്കടത്തുകേസില്‍ ശുപാര്‍ശയ്ക്കായി കസ്റ്റംസ് ഉന്നതരെ വിളിച്ച എല്ലാവരേയും വിളിച്ചുവരുത്തുമെന്ന് സുമിത് കുമാര്‍ പറഞ്ഞിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ മുപ്പതുകിലോ സ്വര്‍ണം പിടിച്ചയുടന്‍ പി.ആര്‍.ഒ. സരിത്തിന്റെയും സ്വപ്നയുടെയും ഭാഗം ന്യായീകരിക്കാന്‍ പല മേഖലയിലുള്ളവരും തിരുവനന്തപുരത്തും ഡല്‍ഹിയിലുമുള്ള കസ്റ്റംസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെട്ടിരുന്നുവെന്ന് കസ്റ്റംസ് തന്നെ വെളിപ്പെടുത്തുന്നുണ്ട്. ഇവര്‍ക്ക് ഈ വ്യക്തികളോടുള്ള പരിചയമെന്തെന്നും കസ്റ്റംസില്‍ ബന്ധപ്പെടാനുള്ള കാരണവും ഞങ്ങള്‍ക്ക് അറിഞ്ഞേ പറ്റൂ. അതിനാല്‍ വിളിച്ച എല്ലാവരേയും വിളിപ്പിക്കും. വരാത്തവരെ എങ്ങനെ വരുത്തണമെന്ന് ഞങ്ങള്‍ക്കറിയാം എന്നായിരുന്നു കൊച്ചി കസ്റ്റംസ് പ്രിവന്റീവ് കമ്മിഷണര്‍ സുമിത് കുമാര്‍ നേരത്തെ വ്യക്തമാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category