1 GBP = 102.00 INR                       

BREAKING NEWS

തമിഴ്നാട്ടില്‍ ബിജെപി മത്സരിക്കുക 20 സീറ്റില്‍; കന്യാകുമാരി ലോക്‌സഭാ സീറ്റും അണ്ണാ ഡിഎംകെ ബിജെപിക്ക് നല്‍കും; കോണ്‍ഗ്രസിന് 23 സീറ്റ് നല്‍കാമെന്ന് ഡിഎംകെ

Britishmalayali
kz´wteJI³

ചെന്നൈ: തമിഴ്നാട്ടില്‍ 20 സീറ്റില്‍ മത്സരിക്കാനൊരുങ്ങി ബിജെപി. ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന കന്യാകുമാരി ലോക്‌സഭാ സീറ്റും അണ്ണാ ഡിഎംകെ ബിജെപിക്ക് നല്‍കും. ഇന്നലെ അര്‍ദ്ധരാത്രിയാണ് ബിജെപിയും അണ്ണാ ഡിഎംകെയും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. അതേ സമയം കോണ്‍ഗ്രസ് - ഡിഎംകെ ഉഭയകക്ഷി ചര്‍ച്ച നീണ്ടു പോകുകയാണ്.

ബിജെപി മത്സരിക്കുന്ന 20 സീറ്റുകളുടെ വിശദാംശങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കോയമ്പത്തൂരിലും കന്യാകുമാരിയിലുമാകും ബിജെപി കൂടുതല്‍ സീറ്റുകളില്‍ മത്സരിക്കുക. അണ്ണാ ഡിഎംകെ സഖ്യത്തില്‍ വിജയ്കാന്തിന്റെ ഡിഎംഡികെയ്ക്ക് 16 സീറ്റാണ് വാഗ്ദാനം. 19 വേണമെന്ന് വിജയ്കാന്ത് വാശിപിടിക്കുന്നു. കന്യാകുമാരി ലോക്‌സഭാ മണ്ഡലം ബിജെപിക്ക് നല്‍കിയതോടെ ഉപതിരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് - ബിജെപി മത്സരത്തിന് അരങ്ങൊരുങ്ങും.

എന്നാല്‍ കോണ്‍ഗ്രസ് - ഡിഎംകെ സീറ്റ് ധാരണയായിട്ടില്ല. കോണ്‍ഗ്രസിന് 23 സീറ്റാണ് ഡിഎംകെയുടെ ഒടുവിലത്തെ വാഗ്ദാനം. 27 എങ്കിലും വേണമെന്ന അവസാന ഘട്ട സമ്മര്‍ദ്ദം കോണ്‍ഗ്രസ് നടത്തുന്നുണ്ട്. കഴിഞ്ഞ തവണ 41 സീറ്റില്‍ മത്സരിച്ച കോണ്‍ഗ്രസ് എട്ട് സീറ്റില്‍ മാത്രമാണ് വിജയിച്ചത്. കടുത്ത അതൃപ്തിയിലാണെങ്കിലും കോണ്‍ഗ്രസ് ഡിഎംകെ സഖ്യം വിടില്ല.

ബിഹാറിലെ അനുഭവം കൂടി ചൂണ്ടിക്കാട്ടിയാണ് ഡിഎംകെ കോണ്‍ഗ്രസിനെ അനുനയിപ്പിക്കാന്‍ ശ്രമിക്കുന്നത്. സീറ്റിന്റെ എണ്ണത്തിലല്ല വര്‍ഗീയ ശക്തികളെ പരാജയപ്പെടുത്തുന്നതിലാണ് കാര്യമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ആര്‍.മുത്തരശന്‍ പറഞ്ഞു. ഡിഎംകെ സഖ്യത്തില്‍ ആറ് സീറ്റിലാണ് സിപിഐ മത്സരിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category