
നയ്പിഡോ: മ്യാന്മാറില് സൈനിക അട്ടിമറിക്കതിരെ പ്രതിഷേധിക്കുന്നവരെ കൊന്നൊടുക്കാന്‍ വിസമ്മതിച്ച മുപ്പതോളം പൊലീസ് ഉദ്യോഗസ്ഥര്‍ രാജ്യം വിട്ടു. ഇന്ത്യന്‍ അതിര്‍ത്തി കടന്ന് മിസോറാമില്‍ ഇവര്‍ അഭയം തേടിയതായാണ് മാധ്യമറിപ്പോര്‍ട്ടുകള്‍.
തലസ്ഥാനമായ നയ്പിഡോ, മാണ്ഡല, യാങ്കൂണ്‍ എന്നിവിടങ്ങളില്‍ സൈനിക ഭരണത്തിനെതിരെ സമാധാനമായി പ്രതിഷേധിച്ച ജനാധിപത്യ അനുകൂല പ്രക്ഷോഭകര്‍ക്ക് നേരെ വെടിവയ്ക്കാന്‍ സൈന്യം ഉത്തരവിട്ടിരുന്നു. രക്തരൂക്ഷിതമായ ആക്രമണത്തില്‍ പങ്കെടുക്കാന്‍ വിസമ്മതിച്ചതിനെത്തുടര്‍ന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ കൂട്ടപലായനം ചെയ്തത്.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഉദ്യോഗസ്ഥരും അവരുടെ കുടുംബങ്ങളും രാജ്യാതിര്‍ത്തി പിന്നിട്ട് മിസോറമില്‍ അഭയം തേടിയെന്ന് ഇന്ത്യന്‍ അതിര്‍ത്തി സേനാ അംഗങ്ങളെ ഉദ്ദരിച്ചാണ് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.
പ്രതിഷേധം ശമിപ്പിക്കാന്‍ സൈന്യത്തിന്റെ ഉത്തരവുകള്‍ നടപ്പാക്കാന്‍ ആഗ്രഹിക്കുന്നില്ലെന്ന് പൊലീസ് പറഞ്ഞതായി ഫെഡറല്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ പറഞ്ഞു. മനുഷ്യാവകാശ ലംഘനങ്ങളുണ്ടെന്നും സിവിലിയന്മാരെ വെടിവച്ചുകൊല്ലാന്‍ ആവശ്യപ്പെട്ടതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
നയ്പിഡോയില്‍ നടന്ന ആക്രമണത്തില്‍ 40 ലേറെ പൗരന്മാര് കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍. സമാധാനമായി പ്രതിഷേധിച്ച ജനക്കൂട്ടത്തിനുനേരെയാണ് സുരക്ഷാസേന വെടിവെച്ചത്. കൊല്ലപ്പെട്ടവരില്‍ കൗമാരക്കാരനും ഉള്‍പ്പെടുന്നു. അതേ സമയം പ്രതിഷേധക്കാര്‍ക്കുനേരെ നടക്കുന്ന പൊലീസ് അതിക്രമത്തെക്കുറിച്ച് സൈനികഭരണകൂടം ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേസമയം, ഏറ്റവും വലിയ നഗരമായ യാങ്കോണിലെ ഉദ്യോഗസ്ഥര്‍ റബ്ബര്‍ ബുള്ളറ്റുകളും കണ്ണീര് വാതകവും ഉപയോഗിച്ച് വെടിയുതിര്‍ത്തു. വെള്ളിയാഴ്ച പങ്കെടുത്ത ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം ഡോക്ടര്‍മാറും ചേര്‍ന്നിരുന്നു.
സൈനികഭരണകൂടം തടവിലാക്കിയ നൊബേല്‍ പുരസ്കാര ജേതാവ് ആങ് സാന്‍ സ്യൂചിയെ മോചിപ്പിക്കുക, ജനാധിപത്യം പുനഃസ്ഥാപിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് രാജ്യത്ത് വലിയ പ്രതിഷേധം അരങ്ങേറുന്നത്. പ്രശ്നത്തില്‍ പരിഹാരം കാണണമെന്ന് ആസിയാന്‍ രാജ്യങ്ങളിലെ വിദേശമന്ത്രിമാര്കൂടി ആവശ്യപ്പെട്ടതിനു പിന്നാലെയാണ് പൊലീസ് കര്‍ശന നടപടി തുടങ്ങിയത്.
ഫെബ്രുവരി ഒന്നിന് സൈന്യം ഭരണം പിടിച്ചെടുത്തതിനുശേഷമുണ്ടായ പ്രതിഷേധങ്ങളില്‍ നിരവധി പേര് കൊല്ലപ്പെട്ടിട്ടുണ്ടാകുമെന്നാണ് കരുതപ്പെടുന്നത്. സ്യൂചിയടക്കം 1300-ലേറെപ്പേര്‍ തടവിലാണ്. യാങ്കൂണില്‍ പ്രതിഷേധം സംഘടിപ്പിച്ച മുന്നൂറോളം പേരും ഇതില്‍പെടുന്നു. തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന് ആരോപിച്ചാണ് സൈന്യം അധികാരം പിടിച്ചെടുത്തത്.
യുഎന്‍ മനുഷ്യാവകാശ മേധാവി മിഷേല്‍ ബാച്ചലെറ്റ് സുരക്ഷാ സേനയെ 'സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരായ അതിക്രമങ്ങള്‍' എന്ന് വിളിക്കുന്നത് നിര്‍ത്തണമെന്ന് ആവശ്യപ്പെട്ടു. 29 മാധ്യമപ്രവര്‍ത്തകരടക്കം 1,700ല്‍ അധികം പേരെ അറസ്റ്റ് ചെയ്തതായി ബാച്ചലെറ്റ് ആരോപിച്ചു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam