1 GBP = 102.00 INR                       

BREAKING NEWS

നാടകീയ നീക്കത്തിലൂടെ ഒസിഐ കാര്‍ഡുള്ള പ്രവാസികളുടെ അനേകം അവകാശങ്ങള്‍ എടുത്തുകളഞ്ഞു കേന്ദ്ര സര്‍ക്കാര്‍; ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യമായ അവകാശങ്ങള്‍ നല്‍കാന്‍ പുറത്തിറക്കിയ നോട്ടിഫിക്കേഷനുകള്‍ എല്ലാം റദ്ദുചെയ്തു; മാധ്യമ പ്രവര്‍ത്തനവും മതപ്രഭാഷണവും അടക്കം അനേകം കാര്യങ്ങളില്‍ നിരോധനം

Britishmalayali
kz´wteJI³

പ്രവാസികള്‍ക്ക് എന്നു പ്രാധാന്യം നല്‍കിയിട്ടുള്ളതാണ് എല്ലാ സര്‍ക്കാരുകളും. ഇന്ത്യയുടെ വികസനത്തിന് ഒഴിച്ചുകൂടാനാകാത്ത ഒന്നാണ് പ്രവാസികളുടെ നിക്ഷേപം. നേരത്തേ പ്രവാസി ഇന്ത്യാക്കാരെ ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് പ്രോത്സാഹിപ്പിക്കന്നതിനായി നിരവധി പരിപാടികളും രൂപീകരിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍, മുന്‍കാലങ്ങളില്‍ നിന്നെല്ലാം തീര്‍ത്തും വ്യത്യസ്തമായ നടപടികളാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ കൈക്കൊള്ളുന്നത്.

ഒവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ (ഒസിഐ) കാര്‍ഡുള്ള വിദേശ ഇന്ത്യാക്കാര്‍ക്ക് നല്‍കിയിട്ടുള്ള അവകാശങ്ങളെല്ലാം റദ്ദാക്കിക്കൊണ്ട് ഉത്തരവിറക്കിയിരിക്കുകയാണ് സര്‍ക്കാര്‍. നേരത്തെ 2005 ഏപ്രില്‍ 11, 2007 ജനുവരി 5, 2009 ജനുവരി 5 എന്നീ തീയതികളിലായി പ്രത്യേക ഉത്തരവു പ്രകാരം ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ലഭിച്ചിരുന്ന അവകാശങ്ങളും ആനുകൂല്യങ്ങളും 1955-ലെ പൗരത്വ നിയമത്തിനു കീഴിലെ സെക്ഷന്‍ 7 ബി പ്രകാരം കൊണ്ടുവന്ന പുതിയ ഉത്തരവിലൂടെ ഇല്ലാതെയായിരിക്കുന്നു.

ഒസിഐ കാര്‍ഡുള്ള ഇന്ത്യാക്കാരെ വിദേശ പൗരന്മാരായി കാണുന്നു എന്നതു മാത്രമല്ല പുതിയ നിയന്ത്രണങ്ങളുടെ ശ്രേണി, ഇന്ത്യയില്‍ ഇവര്‍ അനുഭവിച്ചിരുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും ഇല്ലാതെയാക്കും. പുതിയ നിയമമനുസരിച്ച്, ഇന്ത്യയില്‍ ഏതെങ്കിലും വിധത്തിലുള്ള ഗവേഷണങ്ങളോ പഠനങ്ങളോ നടത്തണമെങ്കിലോ, മതപ്രഭാഷണം നടത്തണമെങ്കിലും മാധ്യമ പ്രവര്‍ത്തനം നടത്തണമെങ്കിലും ഒസിഐ കര്‍ഡുള്ള ഇന്ത്യാക്കാര്‍ക്ക് ഇനി മുതല്‍ പ്രത്യേക അനുമതി വാങ്ങേണ്ടതായി വരും.

ഇതുമാത്രമല്ല, ഈ പുതിയ നോട്ടിഫിക്കേഷന്‍ പ്രകാരം, സാമ്പത്തിക, വാണിജ്യ വിദ്യാഭ്യാസ മേഖലകളിലെല്ലാം ഒസിഐ കാര്‍ഡുള്ള ഇന്ത്യാക്കാരെ വിദേശ പൗരന്മാര്‍ക്ക് തുല്യമായിട്ടായിരിക്കും പരിഗണിക്കുക. നേരത്തേ ഇവരെ നോണ്‍-റെസിഡന്റ് ഇന്ത്യാക്കാര്‍ എന്ന സ്റ്റാറ്റസിലായിരുന്നു പരിഗണിച്ചിരുന്നത്. വിദേശ പൗരന്മാരായി പരിഗണിക്കുമ്പോള്‍ ഇവരുമായുള്ള സാമ്പത്തിക ഇടപാടുകള്‍ക്ക് ഫോറിന്‍ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് 2003 (ഫെമ) ബാധകമാവും.

പുതിയ നോട്ടിഫിക്കഷന്‍ അനുസരിച്ച്, ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യയില്‍ വന്ന് മെഡിസിന്‍, നിയമം, ആര്‍ക്കിടെക്ച്ചര്‍, അക്കൗണ്ടന്‍സി തുടങ്ങിയ തൊഴില്‍ മേഖലകളില്‍ പ്രവര്‍ത്തികാം. അതുപോലെ വിമാന ചാര്‍ജ്ജുകള്‍, പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കുമ്പോഴുള്ള ഫീസ് എന്നീ കാര്യങ്ങളില്‍ ഇവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്ക് തുല്യമായ പരിഗണന ലഭിക്കുകയും ചെയ്യും.

എന്നാല്‍, സംരക്ഷിത പ്രദേശങ്ങളില്‍, വിദേശ പൗരന്മാരെ പോലെ ഇവരുടെ സന്ദര്‍ശനങ്ങള്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ ഉണ്ടായിരിക്കും. എന്നാല്‍, ഇന്ത്യന്‍ വിദ്യാഭ്യാസസ്ഥാാനങ്ങളില്‍ പ്രവേശനം ലഭിക്കുന്നതിന് ഇവര്‍ക്ക് എന്‍ആര്‍ഐ പരിഗണന ലഭിക്കും. എന്നാല്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി നീക്കി വച്ചിട്ടുള്ള സീറ്റുകള്‍ക്കായി അപേക്ഷിക്കാന്‍ ഇവര്‍ക്കാകില്ല.

ഒസിഐ കാര്‍ഡുള്ളവരുമായി നടത്തിയ നിരവധി കേസുകളില്‍ സര്‍ക്കാരിനുണ്ടായ പരാജയമാണ് ഇപ്പോള്‍ ഇത്തരത്തിലുള്ള ഒരു നടപടി സ്വീകരിക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത് എന്നാണ് കരുതുന്നത്. ഇതില്‍ പ്രധാനമായ ഒന്ന് ഡോ. ക്രിസ്റ്റോ തോമസ് ഫിലിപ്പ് എന്ന ഡോക്ടറും സര്‍ക്കാരുമായുള്ള കേസാണ്. ഈ അമേരിക്കന്‍ - ഇന്ത്യന്‍ ഡോക്ടര്‍ ഇന്ത്യയിലെത്തി ബീഹാറിലെ പാവങ്ങള്‍ക്കിടയില്‍ സൗജന്യ മരുന്നുകള്‍ക്കൊപ്പം സുവിശേഷവും നടത്താന്‍ ആരംഭിച്ചപ്പോള്‍ ഈ വ്യക്തിയുടെ ഒസിഐ കാര്‍ഡ് റദ്ദാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഇതിനെതിരെ ഡല്‍ഹി ഹൈക്കോടതിയില്‍ പോയി ഇയാള്‍ അനുകൂല വിധ സമ്പാദിച്ചു.

അതുപോലെത്തന്നെയായിരുന്നു ഇന്ത്യന്‍ പൗരന്മാര്‍ക്കായി മാറ്റിവച്ച സീറ്റില്‍ ഒസിഐ കാര്‍ഡുള്ളവര്‍ അഡ്മിഷന്‍ വാങ്ങിയതിനെതിരെ നടത്തിയ നിയമയുദ്ധവും. കര്‍ണ്ണാടക ഹൈക്കോടതിയില്‍ നടന്ന യുദ്ധത്തിലും, ഒസിഐ മാര്‍ക്കായിരുന്നു ജയം. മാത്രമല്ല, പല ന്യു ജെന്‍ ഒസിഐ കാര്‍ഡ്ഹോള്‍ഡേഴ്സും ഇന്ത്യയില്‍ മാധ്യമപ്രവര്‍ത്തകരായി ജോലി ചെയ്യുന്നുണ്ട്. ഇവരില്‍ ചിലരൊക്കെ സര്‍ക്കാരിന് തലവേദന സൃഷ്ടിക്കുന്നുമുണ്ട്. എന്നാല്‍, നിലവിലെ നിയമമനുസരിച്ച് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സാധിക്കില്ല. ഇതിന്റെയൊക്കെ വെളിച്ചത്തിലാണ് ഇപ്പോള്‍ ഈ പുതിയ നിയമം കൊണ്ടുവരുന്നത്.

നിലവില്‍, വോട്ടവകാശം ഒഴിച്ച്, ഒരു ഇന്ത്യന്‍ പൗരന് ഉള്ള എല്ലാ അവകാശങ്ങളും ഒസിഐ കാര്‍ഡുള്ളവര്‍ക്കും ലഭിക്കുന്നുണ്ട്. ഇതാണ് പുതിയ നിയമത്തോടെ ഇല്ലാതെയാകുന്നത്. ഇരട്ടപൗരത്വം എന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ പകരം ഉയര്ന്നുവന്ന ദീര്‍ഘകാല വിസ എന്ന ആശയത്തോട് കൂടുതല്‍ അടുത്തു നില്‍ക്കുന്നതാണ് സര്‍ക്കാരിന്റെ പുതിയ നയം. പ്രവാസി ഭാരതീയര്‍ക്ക് വേണ്ടത്ര പരിഗണന നല്‍കാന്‍ ഏറെ താത്പര്യമെടുത്ത ഒരു സര്‍ക്കാരാണ് നിലവില്‍ ഉള്ളത്. പ്രവാസികളുടെ പണം ഉപയോഗിച്ച് രാജ്യത്ത് വികസനത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കുവാനുള്ള നിരവധി പദ്ധതികളും സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരുന്നു.

ഇതിനിടയില്‍ ഇപ്പോള്‍ വന്ന പുതിയ നോട്ടിഫിക്കേഷന്‍, ശരിക്കും ഒരു ഇരുട്ടടിയായി മാറിയിരിക്കുകയാണ്. സാമ്പത്തിക ഇടപാടുകള്‍ മുതല്‍, ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങള്‍ക്കും ഇവര്‍ പ്രത്യേക അനുമതി വാങ്ങേണ്ട സ്ഥിതിവിശേഷമാണ് ഇപ്പോള്‍ സംജാതമായിരിക്കുന്നത്. വിദേശ ഇന്ത്യാക്കാര്‍ക്കിടയില്‍ പരക്കെ പ്രതിഷേധത്തിന് ഇത് കാരണമായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category