1 GBP = 102.00 INR                       

BREAKING NEWS

വിദേശ പൗരത്വം എടുത്ത നിങ്ങളുടെ പേരില്‍ നാട്ടില്‍ സ്വത്തുക്കള്‍ ഉണ്ടോ? എങ്കില്‍ അതു വില്‍ക്കുകയോ പണയം വയ്ക്കുകയോ ചെയ്യണമെങ്കില്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി വേണം; സുപ്രീം കോടതിയുടെ സുപ്രധാനമായ വിധി പ്രവാസികളെ എങ്ങനെ ബാധിക്കും എന്നറിയാംb

Britishmalayali
kz´wteJI³

വിദേശ പൗരത്വം എടുത്തിട്ടുള്ള ഇന്ത്യാക്കാര്‍ക്ക് ഇനി നാട്ടിലുള്ള സ്വത്തുക്കള്‍ ക്രയവിക്രയം ചെയ്യുവാനും പണയപ്പെടുത്തുവാനുമൊക്കെ ഇനി മുതല്‍ റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമായി വരും. ഫോറിന്‍ എക്സ്ചേഞ്ച് റെഗുലേഷന്‍ ആക്ട് (ഫെറ) 1973 ലെ സെക്ഷന്‍ 31 ഉയര്‍ത്തിപ്പിടിച്ചാണ് ജസ്റ്റിസ് എ എം ഖാന്‍വില്‍ക്കര്‍ അദ്ധ്യക്ഷം വഹിച്ച സുപ്രീം കോടതി ബഞ്ചിന്റെ വിധി. ഇതനുസരിച്ച്, ഇന്ത്യന്‍ പൗരനല്ലാത്ത ഒരാള്‍ക്ക് ഇന്ത്യയിലെ സ്വത്തുക്കള്‍ വില്‍ക്കുവാനോ പണയപ്പെടുത്തുവാനോ റിസര്‍വ് ബാങ്കിന്റെ പ്രത്യേകാനുമതി ആവശ്യമാണ്.

ഇത്തരത്തിലുള്ള സ്വത്തുക്കള്‍ കൈമാറ്റം ചെയ്യുമ്പോള്‍, റിസര്‍വ് ബാങ്ക് അനുമതി നല്‍കുന്നതുവരെ കൈമാറ്റത്തിന് നിയമപരമായ സാധുത ലഭിക്കുകയില്ല എന്നും ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര, അജയ് രസ്തോഗി എന്നിവര്‍ ഉള്‍പ്പെട്ട ബഞ്ച വ്യക്തമാക്കി. എന്നിരുന്നാലും, ഇതുവരെ നടന്ന ഇടപാടുകള്‍ വീണ്ടും പുനഃപരിശോധിക്കേണ്ടതില്ലെന്നും കോടതി വ്യക്തമാക്കി. ബംഗലൂരുവിലെ ഒരു സ്വത്തുകൈമാറ്റവുമായി ബന്ധപ്പെടുത്തി നടന്ന കേസിലാണ് ഈ സുപ്രധാന വിധി വന്നത്. 1977-ല്‍ ചാള്‍സ് റൈറ്റ് എന്നൊരു വിദേശിയുടെ വിധവ റിസര്‍വ് ബാങ്ക് അനുമതി വാങ്ങാതെ സ്വത്ത് വിറ്റതുമായി ബന്ധപ്പെട്ട കേസായിരുന്നു അത്. അനുമതി വേണമെന്ന് ഉറപ്പിച്ചു പറയുമ്പോഴും പഴയ കാര്യങ്ങള്‍ കുത്തിപ്പൊക്കേണ്ടതില്ല എന്നതീരുമാനത്തില്‍ ഈ സ്ഥലത്തിന്റെ ഇടപാട് നിയമവിധേയമാക്കുകയും ചെയ്തു.

ഒസിഐ കാര്‍ഡുള്ള ഇന്ത്യാക്കാരുടെ പല അവകാശങ്ങളും എടുത്തുകളഞ്ഞ് സര്‍ക്കാര്‍ പുതിയ നിയമം കൊണ്ടുവരുന്ന ഘട്ടത്തില്‍ തന്നെയാണ് വിദേശ ഇന്ത്യാക്കാര്‍ക്ക് മറ്റൊരു തിരിച്ചടിയായി ഈ വിധി വന്നിരിക്കുന്നത്. ഇതനുസരിച്ച്, നിങ്ങള്‍ വിദേശ പൗരത്വം എടുത്തിട്ടുണ്ടെങ്കില്‍, നാട്ടിലെ സ്വത്തില്‍ എന്തെങ്കിലും ക്രയവിക്രയങ്ങള്‍ നടത്തുന്നതിനു മുന്‍പായി റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതി എടുത്തിരിക്കണം. അത് എടുക്കാതിരിക്കുന്നിടത്തോളം കാലം ഈ സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകള്‍ക്ക് നിയമപരമായ സാധുത ഉണ്ടായിരിക്കില്ല.

നിരവധി മലയാളികളെ നേരിട്ട് ബാധിക്കുന്ന ഒരു കാര്യം തന്നെയാണിത്, പ്രത്യേകിച്ച് മദ്ധ്യ കേരളത്തില്‍. ഗള്‍ഫ് മലയാളികള്‍ക്ക് അവിടങ്ങളിലെ പൗരത്വമില്ലാത്തതിനാല്‍ എന്‍ ആര്‍ ഐ സ്റ്റാറ്റസ് ആണ് ഉള്ളത്. എന്നാല്‍, അമേരിക്ക, ബ്രിട്ടന്‍ തുടങ്ങിയ പാശ്ചാത്യ രാജ്യങ്ങളില്‍ എത്തിച്ചേര്‍ന്നവര്‍, ഒരു നിശ്ചിത കാലാവധി തീരുമ്പോള്‍ അവിടത്തെ പൗരന്മാരായി മറുകയാണ് പതിവ്. ഓവര്‍സീസ് സിറ്റിസണ്‍സ് ഓഫ് ഇന്ത്യ എന്ന പ്രത്യേക സ്റ്റാറ്റസ് ആയിരുന്നു ഇവര്‍ക്ക് ഉണ്ടായിരുന്നത്.

ഇരട്ടപൗരത്വം എന്ന ആശയം ചര്‍ച്ചയില്‍ നില്‍ക്കുന്ന സമയത്ത് ഒസിഐ കാര്‍ഡുള്ളവര്‍ക്ക് ഇന്ത്യന്‍ പൗരന്മാര്‍ക്കുള്ള എല്ലാ അവകാശങ്ങളും, വോട്ടവകാശം ഒഴികെ, നല്‍കിയിരുന്നു. ഇതനുസരിച്ച്, നാട്ടില്‍ സ്ഥലം വാങ്ങിക്കൂട്ടിയിട്ടുള്ളവര്‍ നിരവധിയാണ്. ഇനി സ്വത്തുക്കളുടെ കാര്യത്തില്‍ മുന്നോട്ട് പോവുക ഇവരെ സംബന്ധിച്ചിടത്തോളം പ്രയാസമേറിയ കാര്യമാകും, പ്രത്യേകിച്ച് റിസര്‍വ് ബാങ്കിന്റെ അനുമതിയൊക്കെ വാങ്ങുക എന്ന കാര്യമുള്ളപ്പോള്‍. തീര്‍ച്ചയായും ഇത് കേരളത്തിലെ റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ ഒരു തിരിച്ചടിക്ക് കാരണമായേക്കാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category