കോവിഡ് കാലത്തെ യാത്രാ നിയന്ത്രണങ്ങളുടെ ഭാഗമായി ബ്രിട്ടനില്‍ നിന്നും പുറത്തേക്കുള്ള യാത്രകള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അത്യാവശ്യ കാര്യങ്ങള്‍ക്കല്ലാത്ത യാത്രകള്‍ ഒക്കെത്തന്നെ നിരോധിച്ചിരിക്കുന്നു. സാധുതയുള്ള കാരണമില്ലാതെ യാത്ര ചെയ്യാനെത്തുന്നവരെ വിമാനത്താവളങ്ങളില്‍ നിന്നും തുറമുഖങ്ങളില്‍ നിന്നുമൊക്കെ തിരിച്ചയക്കും. മാത്രമല്ല, ഇവര്‍ക്ക് കനത്ത് പിഴ ഒടുക്കേണ്ടതായും വരും. ഈ നിയമത്തിന് കൂടുതല്‍ വ്യക്തത വരുത്തിക്കൊണ്ട്, നിയമപരമായി സാധുതയുള്ള യാത്രാ കാരണങ്ങള്‍ എന്തൊക്കെയെന്ന വിശദീകരണവുമായി ഹോം ഓഫീസ് ഒരു പത്രക്കുറിപ്പിറക്കിയിട്ടുണ്ട്.
ഇതനുസരിച്ച്, പ്രധാനമായും ആറു കാര്യങ്ങള്‍ക്കാണ് അനുമതി നല്‍കിയിരിക്കുന്നത്. ഇവ ഓരോന്നിലും ചില ഉപവിഭാഗങ്ങളും ഉണ്ട്. അതിനെ കുറിച്ച് കൂടുതല്‍ അറിയാം.
തൊഴില്‍ സംബന്ധമായ യാത്രകള്‍
ബിസിനസ്സ് ആവശ്യത്തിന് അല്ലെങ്കില്‍ മറ്റേതെങ്കിലും ഔദ്യോഗിക ആവശ്യങ്ങള്‍ക്കായുള്ള യാത്രകള്‍ക്ക് അനുമതിയുണ്ട്. എന്നാല്‍, ഈ ജോലി വീട്ടിലിരുന്നും ചെയ്യാവുന്ന ഒന്നായിരിക്കരുത്. അടിസ്ഥാന സൗകര്യ വികസനം, ദേശീയസുരക്ഷ, നയതന്ത്ര കാര്യങ്ങള്‍, പ്രധാനപ്പെട്ട കായിക മത്സരങ്ങളില്‍ പങ്കെടുക്കല്‍ തുടങ്ങി നിരവധി കാര്യങ്ങള്‍ ഈ ലിസ്റ്റില്‍ ഉള്‍പ്പെടും. ഇതിനായി നിങ്ങളുടെ തൊഴിലുടമയുടെ എഴുത്താണ് പ്രധാന തെളിവായി ഹാജരാക്കേണ്ടത്. ഇതോടൊപ്പം നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
കായിക മത്സരങ്ങള്‍, കലാ മത്സരങ്ങള്‍ തുടങ്ങിയവയില്‍ പങ്കെടുക്കാനാണ് നിങ്ങള്‍ പോകുന്നതെങ്കില്‍ പ്രസ്തുത മത്സരങ്ങളില്‍ നിങ്ങള്‍ പങ്കെടുക്കുന്നുണ്ട് എന്നതിന്റെ തെളിവുകള്‍ ഹാജരാക്കേണ്ടതുണ്ട്. അതുപോലെത്തന്നെ, നിങ്ങളുടെ തിരിച്ചറിയല്‍ രേഖയും ഹാജരാക്കണം.
സന്നദ്ധസേവന പ്രവര്‍ത്തനങ്ങള്‍
ലോകത്തിന്റെ പല ഭാഗത്തും സന്നദ്ധ സേവനങ്ങള്‍ക്കായി ബ്രിട്ടീഷുകാര്‍ പോകാറുണ്ട്. ഈ കോവിഡ് കാലത്തും അത്തരത്തിലുള്ള മാനവസേവാ പ്രവര്‍ത്തനങ്ങള്‍ക്കായി വിദേശ രാജ്യങ്ങളിലേക്ക് പോകാന്‍ അനുമതിയുണ്ട്. ഇതിനായി, നിങ്ങള്‍ പ്രവര്‍ത്തിക്കുന്ന, അല്ലെങ്കില്‍ നിങ്ങളെ ക്ഷണിച്ച സന്നദ്ധസംഘടനയുടെ എഴുത്ത്, അപേക്ഷയോടൊപ്പം ഹാജരാക്കണം.
വിദ്യാഭ്യാസം
ശാരീരിക സാന്നിദ്ധ്യം ആവശ്യമായ വിദ്യാഭ്യാസ സംബന്ധിയായ കാര്യങ്ങള്‍ക്ക് വിദേശങ്ങളിലേക്ക് യാത്രചെയ്യുവാനുള്ള അനുമതിയുണ്ട്. വിദേശങ്ങളില്‍ പോയി നടത്തേണ്ട പഠനം, അല്ലെങ്കില്‍ ഗവേഷണത്തിന്റെ ഭാഗമായുള്ള യാത്രകള്‍ എന്നിവയൊക്കെ ഇതില്‍ ഉള്‍പ്പെടും. ബ്രിട്ടനില്‍ പഠനം പൂര്‍ത്തിയാക്കി തിരിച്ച് നാട്ടിലേക്ക് മടങ്ങുന്ന വിദേശ വിദ്യാര്‍ത്ഥികള്‍ക്കും യാത്രാനുമതി ലഭിക്കും. ഇതിന് നിങ്ങളുടെ വിദ്യാഭാസ സ്ഥാപനത്തിന്റെ കത്ത് സഹിതം അപേക്ഷിക്കണം.
ആരോഗ്യവും അനുബന്ധ പ്രശ്നങ്ങളും
വളരെ ഗുരുതരമായ അവസ്ഥയിലുള്ള ഒരാളെ കാണുവാന്‍, അല്ലെങ്കില്‍ പ്രസവം അടുത്തിരിക്കുന്ന ഒരു വ്യക്തിക്കൊപ്പം ഉണ്ടാകാന്‍, അതുമല്ലെങ്കില്‍ പ്രസവാനന്തര ശുശ്രൂഷകള്‍ക്ക്, ഇങ്ങനെയൊക്കെയുള്ള കാര്യങ്ങള്‍ക്കായി വിദേശയാത്രക്ക് അനുമതിയുണ്ട്. മാത്രമല്ല, ബ്രിട്ടനില്‍ ലഭിക്കാന്‍ ഇടയില്ലാത്ത ഒരു ചികിത്സയ്ക്ക് പോകുവാനോ അല്ലെങ്കില്‍ അത്തരത്തിലുള്ള ഒരു ചികിത്സയ്ക്ക് പോകുന്ന ഒരാളുടെ കൂടെ സഹായത്തിനായി പോകുവാനോ യാത്രാനുമതി ലഭിക്കും. അതുപോലെ ഗാര്‍ഹിക പീഡനത്തില്‍നിന്നും രക്ഷപ്പെടാന്‍, വിദേശയാത്ര നിരബന്ധമെങ്കില് അതിനും അനുമതിയുണ്ട്.
ഇതിനായി ആദ്യം ഹാജരാക്കേണ്ടത് ചികിത്സാ സംബന്ധിയായ തെളിവുകളാണ്. നിങ്ങളുടെ അടുത്ത ബന്ധു അല്ലെങ്കില്‍ സുഹൃത്ത് ഗുരുതര രോഗത്തിന് ചികിത്സയില്‍ ആണെന്നുള്ളതിന്റെ തെളിവ് അവരെ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നുള്ള കത്ത്, അല്ലെങ്കില്‍ പ്രസവമടുക്കുന്നു എന്നത് സൂചിപ്പിച്ചുകൊണ്ടുള്ള ഡോക്ടറുടെ കത്ത്, അതുപോലെ നിങ്ങള്‍ പോകുന്നതിനുള്ള കാരണം തെളിയിക്കുന്നതിനുള്ള മറ്റു രേഖകള്‍ എന്നിവ ഹാജരാക്കണം.
വിവാഹം, മരണാനന്തര ശുശ്രൂഷകള്‍
കോവിഡ് കാലത്തും ഉപേക്ഷിക്കാനാകാത്തതാണ് കുടുംബ ബന്ധങ്ങള്‍. അവ എന്നും ഊഷ്മളമായി നിര്‍ത്താന്‍ യാത്രയ്ക്ക് അനുമതി നല്‍കുന്നുണ്ട് സര്‍ക്കാര്‍. വിവാഹം മരണാനന്തര കര്‍മ്മങ്ങള്‍ എന്നിവയില്‍ പങ്കെടുക്കാനായി നിങ്ങള്‍ക്ക് വിദേശയാത്ര നടത്താം. ഇതിനും ആവശ്യമായ തെളിവുകള്‍ നല്‍കണം.
മറ്റു കാരണങ്ങള്‍
സ്വത്ത് വില്പന, വാങ്ങല്‍ എന്നിവയുമായി ബന്ധപ്പെട്ട് നിങ്ങളുടെ സാന്നിദ്ധ്യം ആവശ്യം വരിക, അല്ലെങ്കില്‍, കോടതി വ്യവഹാരവുമായി ബന്ധപ്പെട്ട് നിങ്ങളുടെ സാന്നിദ്ധ്യം അത്യാവശ്യമായി വരിക തുടങ്ങിയ ചില വ്യക്തിപരമായ കാരണങ്ങളിലും മതിയായ തെളിവുകള്‍ ഹാജരാക്കിയാല്‍ നിങ്ങള്‍ക്ക് നാട്ടിലേക്ക് പോകാനുള്ള അനുമതി ലഭിക്കും.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ