1 GBP = 102.00 INR                       

BREAKING NEWS

ലൂയിസ് കെന്നഡി പ്രസിഡന്റ്; സുബിന്‍ സുഗുണന്‍ സെക്രട്ടറി; ട്രഷററായി ജെയിന്‍ ജോസഫും; ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പുതിയ നേതൃനിരയെ തെരഞ്ഞെടുത്തു

Britishmalayali
kz´wteJI³

ലെസ്റ്റര്‍ മലയാളികളുടെ പൊതുകൂട്ടായ്മയായ ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ പൊതുയോഗം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് ഓണ്‍ലൈന്‍ സൂം മീറ്റ് ആയി നടത്തി പുതിയ ഭരണസമിതിയെ തിരഞ്ഞെടുത്തു.

കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ നിലനിന്നിരുന്ന സിറ്റിയില്‍ മലയാളി കുടുബങ്ങള്‍ക്ക് ഒന്ന് ചേരാന്‍ പറ്റിയ രീതിയില്‍ ആഘോഷങ്ങള്‍ സംഘടിപ്പിക്കാന്‍ കഴിഞ്ഞ ഒരു വര്‍ഷക്കാലം എല്‍കെസിക്ക് സാധിച്ചില്ലെങ്കിലും കമ്മ്യുണിറ്റിയ്ക്കു വേണ്ടി നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാന്‍ സാധിച്ചതില്‍ അഭിമാനിക്കുന്നതായി ഭാരവാഹികള്‍ പറഞ്ഞു.

ആശങ്കകള്‍ നിറഞ്ഞ ഒരു കാലത്തു കൂടെയാണ് ഇപ്പോള്‍ നമ്മള്‍ കടന്നുപോകുന്നെങ്കിലും, തീര്‍ച്ചയായും ഇതെല്ലാം കടന്നു പോകുമെന്നും, സ്വന്തം നാട് വിട്ട് പ്രവാസഭൂമിയില്‍ ഒരൊറ്റ സമൂഹമെന്ന നിലയില്‍ നിലയില്‍ പരസ്പരം സഹകരണത്തിന്റെയും സാഹോദര്യത്തിന്റെയും മാതൃകകളാണ് നമ്മളെന്നതിന്റെ അഭിമാനവും യോഗം പങ്കുവച്ചു.

'ലെസ്റ്റര്‍ കേരള കമ്മ്യുണിറ്റിയുടെ എല്ലാ കുടുബാംഗങ്ങളെയും കൂടാതെ ഈ സ്നേഹകൂടാരത്തിലേക്ക് പുതിയതായി കടന്നുവന്നവരെയും പുതിയ വര്‍ഷത്തിലേക്ക് സ്വാഗതം ചെയ്യുന്നു. പരിചയസമ്പന്നരും പുതിയ മുഖങ്ങളും ഉള്‍പ്പെടുന്ന ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ 2021 - 2022 വര്‍ഷത്തെ സാരഥികളെ നിങ്ങളുടെ മുന്‍പില്‍ അവതരിപ്പിക്കുന്നു. നിങ്ങളുടെ അംഗീകാരവും ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റിയുടെ തുടര്‍ന്നുള്ള ഭാവി പരിപാടികളിലും സഹകരണവും സാന്നിധ്യവും അഭ്യര്‍ത്ഥിക്കുന്നുവെന്ന് ലെസ്റ്റര്‍ കേരളാ കമ്മ്യുണിറ്റി പത്രക്കുറിപ്പില്‍ അറിയിച്ചു.

2021-2022 ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും:
President- Louis Kennedy
Vice President- Biju Chandy
Secretary- Subin Sugunan
Joint secretary- Biju Mathew
Treasurer - Jain Joseph
Joint Treasurer - Alex Andrews 

Committee members
Anil Markose
Binu Sreedharan 
Anu Ambi
Manu P Shine
Shibu Thomas
Jithin KV
Sanish V S
Remya Linesh 
Lijo John
Ajeesh Krishnan
Thomson Lazar
Tinto Paul 
George Joseph 
Aneesh john. 
Benny Paul  
Aby Pallikara

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category