1 GBP = 102.00 INR                       

BREAKING NEWS

സമീക്ഷ യുകെ സാംസ്‌കാരിക സദസ്സിന് ഇന്ന് തിരിതെളിയും; ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും; മറ്റനേകം സാംസ്‌കാരിക പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കും

Britishmalayali
ഇബ്രാഹിം വാക്കുളങ്ങര

കേരള നിയമസഭാ തിരഞ്ഞെടുപ്പ് പ്രവാസികളായ മലയാളികളെ സംബന്ധിച്ചു വളരെ പ്രാധാന്യമര്‍ഹിക്കുന്ന ഒന്നാണ്. ഈ സാഹചര്യത്തില്‍ യുകെയില്‍ മലയാളികള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്ന ഏറ്റവും വലിയ സാംസ്‌കാരിക സംഘടനയായ സമീക്ഷ യുകെ സംഘടിപ്പിക്കുന്ന സാസ്‌കാരിക സദസ്സിന് ഇന്ന് തുടക്കം കുറിക്കും. ഈ തിരഞ്ഞെടുപ്പില്‍ പ്രവാസി മലയാളികളായ നമ്മള്‍ ഏതു നിലപാടുകള്‍ സ്വീകരക്കണമെന്നുള്ള വ്യക്തത നല്‍കികൊണ്ട് പ്രവാസി സമൂഹത്തെ ഉത്ഭുതരാക്കുക കൂടിയാണ് ഈ സാംസ്‌കാരിക സദസ്സുകളിലൂടെ സമീക്ഷ പറഞ്ഞു വെക്കുന്നത്.

നാലാഴ്ചകള്‍ (എല്ലാ വീക്കെന്റുകളും) തുടര്‍ച്ചയായി നീണ്ടു നില്‍ക്കുന്ന ഈ സാംസ്‌കാരിക സദസ്സും സംവാദങ്ങളും ഇന്ന് ഞായറാഴ്ച യുകെ സമയം ഉച്ചയ്ക്ക് ഒരു മണിക്ക് സിപിഐഎം കേന്ദ്ര കമ്മറ്റി അംഗം ഇപി ജയരാജന്‍ ഉദ്ഘാടനം ചെയ്യും. തുടര്‍ന്നുള്ള സംവാദങ്ങളില്‍ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യങ്ങളായ ഡോ: രാജാ ഹരിപ്രസാദ്, സ്വാമി ശ്രീ സന്ദീപാനന്ദഗിരി എന്നിവരും പങ്കെടുത്തു സംസാരിക്കും.

യുകെയിലെ മലയാളി സമൂഹത്തെയാകെയും മറ്റു പ്രവാസി മലയാളി സമൂഹത്തേയും സമീക്ഷ യുകെയുടെ ഈ സംവാദസദസ്സിലേക്ക് ക്ഷണിക്കുന്നു.

12.30pm ന് തുറക്കുന്ന Zoom Link ല്‍ കൃത്യസമയത്ത് പങ്കെടുക്കുന്ന ആദ്യത്തെ നൂറുപേര്‍ക്കു Zoom ലൂടെയും ബാക്കി എല്ലാവര്‍ക്കും സമീക്ഷ യുകെയുടെ ഫേസ്ബുക്ക് പേജിലൂടെയും ഈ സദസ്സില്‍ പങ്കെടുക്കാവുന്നതാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category