1 GBP = 102.00 INR                       

BREAKING NEWS

നാലുമാസത്തിലേറെ കോവിഡിനോട് പൊരുതി ഈസ്റ്റ് ഹാമിലെ വീട്ടമ്മയായ അനിതയും യാത്രയായി; ഭര്‍ത്താവും മക്കളും കോവിഡി ല്‍ നിന്നും മുക്തി നേടിയെങ്കിലും അനിതക്കു ജീവിതത്തിലേക്ക് മടങ്ങാനായില്ല; യുകെയിലെ കോവിഡ് മലയാളി മരണം 37 ആയി

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ നാലുമാസമായി കോവിഡിനോട് പൊരുതിയ ഈസ്റ്റ് ഹാമിലെ മലയാളി വീട്ടമ്മയുടെ മരണം ഇന്നലെ യുകെ മലയാളികളെ തേടിയെത്തിയ പ്രിയപ്പെട്ടവരുടെ മൂന്നാമത്തെ മരണമായി. രാവിലെ വെയ്ല്‍സില്‍ നിന്നും കാന്‍സര്‍ ബാധയെ തുടര്‍ന്ന് ബൈജു സ്റ്റീഫന്റെയും തുടര്‍ന്ന് അല്‍പ സമയത്തിനകം ക്രോയിഡോണില്‍ ജീവിച്ചിരുന്ന അനിതയുടെ മരണവാര്‍ത്ത ഓസ്ട്രേലിയയിലെ ബ്രിസ്‌ബെയ്‌നില്‍ നിന്നും എത്തിയതിനു പിന്നാലെയാണ് പാപ്വര്‍ത്ത് ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന 49 കാരി അനിതയുടെ വിയോഗ വാര്‍ത്ത പ്രിയപ്പെട്ടവരെ തേടിയെത്തുന്നത്. മണിക്കൂറുകള്‍ക്കിടയില്‍ തുടര്‍ച്ചയായ മരണം കേള്‍ക്കേണ്ടി വന്നതിനാല്‍ പലര്‍ക്കും പരിചയമുള്ളവരുടെ വേര്‍പാട് എന്ന നിലയില്‍ അനേകം പേരെ പ്രയാസത്തിലാക്കിയാണ് മാര്‍ച്ചിലെ ആദ്യ ഞായര്‍ കടന്നു പോയിരിക്കുന്നത്.

കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുകെയില്‍ ഷെഫ് ആയി ജോലി ചെയ്യുകയാണ് അനിതയുടെ ഭര്‍ത്താവ് ജയമോഹന്‍. മക്കളായ അതുലും അക്ഷയും ആമസോണ്‍ കമ്പനി ജീവനക്കാരാണ്. തന്റെ ജോലി സ്ഥിരപ്പെട്ട ശേഷം ഭാര്യയെയും മക്കളെയും യുകെയില്‍ എത്തിച്ച ജയമോഹന്‍ കുടുംബത്തിന്റെ ക്ഷേമം അനിതയെ ഏല്‍പ്പിച്ചു വീട്ടമ്മയായി കഴിയാന്‍ അനുവദിക്കുക ആയിരുന്നു.

പ്രമേഹ രോഗിയായിരുന്നെങ്കിലും തികച്ചും ആരോഗ്യവതിയായിരുന്നു അനിതയെന്നു കുടുംബ സുഹൃത്തുക്കള്‍ വ്യക്തമാക്കുന്നു. ഇവരുടെ വീട്ടില്‍ മക്കള്‍ക്കും അച്ഛനും കോവിഡ് വന്നു സുഖപ്പെട്ടതിനെ തുടര്‍ന്നാണ് അനിതക്കു രോഗബാധ ഉണ്ടാകുന്നത്. രോഗം വന്നെങ്കിലും തീര്‍ച്ചയായും ജീവിതത്തിലേക്ക് മടങ്ങാം എന്നതായിരുന്നു അനിതയുടെ പ്രതീക്ഷകള്‍. എന്നാല്‍ പ്രമേഹ രോഗിയായതിനാല്‍ മറ്റു പലരെയും പോലെ അതിവേഗം രോഗാവസ്ഥ സങ്കീര്‍ണമാകുകയായിരിന്നു. 

ഏറെ നാള്‍ ഈസ്റ്റ് ഹാം ഹോസ്പിറ്റലില്‍ ചികിത്സയില്‍ കഴിഞ്ഞ ശേഷം വിദഗ്ധ ചികിത്സയ്ക്കായി കേംബ്രിഡ്ജിന് അടുത്തുള്ള പാപ്വര്‍ത്തു ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു അനിതയെ. ഈ ഹോസ്പിറ്റലില്‍ തന്നെ അഞ്ചു മാസത്തോളം എക്മോ വെന്റിലേറ്ററില്‍ കഴിഞ്ഞ ശേഷം മരണപ്പെട്ട ജീമോന് ശേഷം നീണ്ട നാളത്തെ ചികിത്സകൊണ്ടും രോഗശമനം ഇല്ലാതെ മരണത്തിനു കീഴടങ്ങുന്ന വ്യക്തിയാണ് അനിത.

അതേസമയം പാപ്വര്‍ത്തില്‍ തന്നെ എക്‌മോ വെന്റിലേറ്ററില്‍ കഴിയേണ്ടി വന്ന ഏതാനും മലയാളികള്‍ അതിശയകരമായി ജീവിതത്തിലേക്ക് മടങ്ങിയിട്ടുമുണ്ട്. ഏവര്‍ക്കും പ്രിയപ്പെട്ട ഈസ്റ്റ് ഹാമിലെ അനന്തപുരി റെസ്റ്റോറന്റിലെ ഏറ്റവും മിടുക്കനായ ഷെഫ് ആയിരുന്നു ജയമോഹന്‍. ഇപ്പോള്‍ ഒരു സ്റ്റാര്‍ ഹോട്ടലില്‍ പ്രധാന ജീവനക്കാരനായി ജോലി ചെയ്യുകയാണ് ഇദ്ദേഹം. ആലപ്പുഴ തലവടി സുബ്രഹ്മണ്യപുരം സ്വദേശിയാണ് ജയമോഹന്‍. മങ്കൊമ്പാണ് അനിതയുടെ ജന്മദേശം. 

കഴിഞ്ഞ രണ്ടാഴ്ചയിലേറെയായി പുതുതായി യുകെ മലയാളികള്‍ക്കിടയില്‍ കോവിഡ് മരണ വാര്‍ത്തകള്‍ എത്താതിരിക്കുകയും അത്യാസന്ന നിലയില്‍ കഴിഞ്ഞ പലരും കോവിഡിനോട് പൊരുതിയ ശേഷം സുഖം പ്രാപിച്ചു വീടുകളിലേക്ക് മടങ്ങിയ സാഹചര്യത്തിലും രണ്ടാം കോവിഡ് വ്യാപനത്തെയും യുകെ മലയാളി സമൂഹം അതിജീവിച്ചെന്ന പ്രതീക്ഷ പരക്കുന്ന വേളയിലാണ് അനിതയുടെ മരണം സംഭവിച്ചിരിക്കുന്നത്.

അടുത്തിടെ മരിച്ച നാട്ടില്‍ നിന്നെത്തിയ പിതാവിന്റെ മരണവും കോവിഡ് ബാധയെ തുടര്‍ന്ന് ആയിരുന്നു എന്ന് വ്യക്തമാകവേ രണ്ടാം വ്യാപനത്തില്‍ ഇതുവരെ 20 യുകെ മലയാളികള്‍ക്കാണ് കോവിഡ് മൂലം ജീവന്‍ നഷ്ടമായിരിക്കുന്നത്. ഇതോടെ ആകെ കോവിഡ് മരണം 37 ആയി ഉയര്‍ന്നിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category