1 GBP = 102.00 INR                       

BREAKING NEWS

ഇന്നു മുതല്‍ എന്തെല്ലാം ഇളവുകള്‍? നിങ്ങള്‍ക്ക് ഇന്നലെ വരെ ചെയ്യാന്‍ കഴിയാതിരുന്ന, ഇന്നു മുതല്‍ ഇളവുകള്‍ ലഭിക്കുന്ന പത്ത് കാര്യങ്ങള്‍

Britishmalayali
kz´wteJI³

മാര്‍ച്ച് എട്ട് എത്തിയതോടെ ഏകദേശം ഒരു വര്‍ഷത്തിനു ശേഷം ബ്രിട്ടന്‍ സ്വാതന്ത്ര്യത്തിലേക്ക് നീങ്ങാന്‍ തുടങ്ങുകയാണ്. മനുഷ്യനെ കൂട്ടിലടച്ച ഇത്തിരിക്കുഞ്ഞന്‍ വൈറസിനെ ഏതാണ്ട് പ്രതിരോധിക്കാന്‍ കഴിഞ്ഞു എന്ന ആത്മവിശ്വാസത്തില്‍ ഘട്ടം ഘട്ടമായി, ഏറെ കരുതലുകളോടെയാണ് സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകള്‍ ഓരോന്നായി തുറക്കുന്നത്. അതിന്റെ ആദ്യപടിയായി ഇന്നു മുതല്‍ പ്രാബല്യത്തില്‍ വരുന്ന 10 ഇളവുകള്‍ എന്തെല്ലാമെന്ന് നോക്കാം.

വിദ്യാര്‍ത്ഥികള്‍ സ്‌കൂളുകളിലെത്തുന്നു
ഇന്നുമുതല്‍ ഇംഗ്ലണ്ടിലെ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ ആരംഭിക്കുകയാണ്. ക്ലാസ്സ് മുറികളിലെ പഠനം ആരംഭിക്കുന്നതിനു മുന്‍പായി വിദ്യാര്‍ത്ഥികള്‍ എല്ലാവരും റാപിഡ് ടെസ്റ്റിന് വിധേയരാകണം.

പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കായി യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍
യൂണിവേഴ്സിറ്റി വിദ്യാര്‍ത്ഥികള്‍ക്ക് ഇനിയും കുറച്ചുകാലംകൂടി വീടുകളില്‍ ഇരുന്ന് പഠനം തുടരേണ്ടതായി വരും. എന്നാല്‍, പ്രാക്ടിക്കല്‍ ക്ലാസ്സുകള്‍ക്കായും അല്ലെങ്കില്‍, കോളേജിലെ മറ്റേതെങ്കിലും പ്രത്യേക സൗകര്യം പഠനാവശ്യത്തിനായി ഉപയോഗിക്കുവാനും വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പസിലേക്ക് വരാം. ഈസ്റ്ററിനു ശേഷമായിരിക്കും യൂണിവേഴ്സിറ്റികള്‍ പൂര്‍ണ്ണസമയം തുറന്നു പ്രവര്‍ത്തിക്കുന്നതുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുക.

സെക്കണ്ടറി ക്ലാസ്സുകളില്‍ മാസ്‌ക് നിര്‍ബന്ധം
ക്ലാസ്സുകള്‍ക്കുള്ളില്‍ രണ്ടുമീറ്റര്‍ അകലം പാലിക്കാന്‍ കഴിയുന്നില്ലെങ്കില്‍ വിദ്യാര്‍ത്ഥികള്‍ നിരബന്ധമായും മാസ്‌ക് ധരിക്കണം എന്ന നിര്‍ദ്ദേശമുണ്ട്.

പ്രൈമറി സ്‌കൂളുകളില്‍ അധ്യാപകര്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും മാസ്‌ക് നിര്‍ബന്ധം
ചെറിയ കുട്ടികള്‍ പഠിക്കുന്ന സ്‌കൂളുകളില്‍ എത്തുന്ന മുതിര്‍ന്നവര്‍ക്കും അതുപോലെ സ്‌കൂള്‍ ജീവനക്കാര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കുകയാണ്. സ്‌കൂളിനകത്തെ വരാന്ത, ഹാള്‍ തുടങ്ങിയ പൊതു ഇടങ്ങളില്‍ ഇത് കര്‍ശനമായും പാലിക്കണം.

റാപ്പ് എറൗണ്ട് ചൈല്‍ഡ് കെയര്‍ ലഭ്യമാകുന്നു
സ്‌കൂള്‍ സമയം കഴിഞ്ഞും അല്ലെങ്കില്‍ സ്‌കൂള്‍ സമയത്തിനു മുന്‍പും കുട്ടികളെ പരിപാലിക്കുന്ന റാപ്പ് എറൗണ്ട് ചൈല്‍ഡ് കെയര്‍ ലഭ്യമാണ്. ജോലിക്കായും പഠിക്കാനായും മറ്റു പോകുന്ന മാതാപിതാക്കള്‍ക്ക് ഏറെ ആശ്വാസകരമായ ഈ സിസ്റ്റം ഇന്നുമുതല്‍ വീണ്ടും ആരംഭിക്കും. അതുപോലെ പഠനത്തിന്റെ ഭാഗമായുള്ള 18 വയസ്സില്‍ താഴെയുള്ളവരുടെ കായിക മത്സരങ്ങളും നടത്താന്‍ കഴിയും.

ഒരുമിച്ചിരുന്നൊരു കാപ്പി കുടിക്കാം
ഇതുവരെ നിങ്ങള്‍ക്ക് വ്യായാമം നടത്തുന്ന സമയത്തു മാത്രമായിരുന്നു മറ്റൊരു വ്യക്തിയുമായി ഒത്തുകൂടാന്‍ അനുവാദമുണ്ടായിരുന്നത്. എന്നാല്‍ ഇന്നുമുതല്‍ നിങ്ങള്‍ക്ക് മറ്റൊരു വ്യക്തിയുമായി ഒത്തുചേര്‍ന്ന് വാതില്‍പ്പുറയിടങ്ങളില്‍ കാപ്പികുടിക്കുകയും സൊറ പറയുകയും ഒക്കെ ചെയ്യാം. അഞ്ചു വയസ്സില്‍ താഴെയുള്ള കുട്ടികളെ എണ്ണത്തില്‍ ഉള്‍പ്പെടുത്തുകയില്ല. അതുപോലെ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് രണ്ട് കെയര്‍മാരെ കൂടെ കൂട്ടാനാകും.

ചെറിയൊരു വിനോദയാത്ര
കാപ്പികുടിക്കുകയും സൊറ പറയുകയുമൊക്കെ ചെയ്യുന്നതുപോലെ നിങ്ങള്‍ക്ക് ഇന്നുമുതല്‍ മറ്റൊരു വ്യക്തിയോടൊപ്പം വിനോദയാത്രയ്ക്ക് പോകാം. ഇവിടെയും 5 വയസ്സില്‍ താഴെയുള്ള കുട്ടികളെ എണ്ണത്തില്‍ ഉള്‍പ്പെടുത്തുകയില്ല. അതുപോലെ ശാരീരിക പ്രശ്നങ്ങള്‍ ഉള്ളവര്‍ക്ക് രണ്ട് കെയറര്‍മാരെ കൂടെ കൂട്ടാനാകും.

തെരഞ്ഞെടുപ്പ് പ്രചരണം ആരംഭിക്കാം
പ്രാദേശിക സമിതികളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഇന്നുമുതല്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് വീടുകള്‍ സന്ദര്‍ശിക്കുകയും ലഘുലേഖകള്‍ വിതരണം ചെയ്യുകയും ചെയ്യാം. എന്നാല്‍, ഇത് കോവിഡ് നിയന്ത്രണങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കണം എന്നും നിഷ്‌കര്‍ഷിക്കുന്നുണ്ട്. ഇതനുസരിച്ച്, ഒരു വ്യക്തി ഒറ്റക്ക് മാത്രമേ വീടുകള്‍ സന്ദര്‍ശിക്കാവു. വീടുകള്‍ക്കുള്ളില്‍ കയറാതെ, പടിവാതിലില്‍നിന്ന് വീട്ടുകാരോട് സംസാരിക്കാം. സാമൂഹിക അകലം പാലിക്കണം.

കെയര്‍ ഹോമുകള്‍ സന്ദര്‍ശിക്കാം
കെയര്‍ഹോമുകളില്‍ കഴിയുന്ന നിങ്ങളുടെ പ്രിയപ്പെട്ടവരെ ഇന്നു മുതല്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം. എന്നാല്‍, മുന്‍കൂട്ടി നിര്‍ദ്ദേശിച്ച ഒരു സന്ദര്‍ശകനെ മാത്രമേ ഒരു അന്തേവാസിക്കായി അനുവദിക്കുകയുള്ളു.

കെയര്‍ഹോമിലെ പ്രിയപ്പെട്ടവരെ ആലിംഗനം ചെയ്യാം
നിര്‍ദ്ദേശിക്കപ്പെട്ട കെയര്‍ഹോം സന്ദര്‍ശകന്‍ റാപിഡ് കോവിഡ് ടെസ്റ്റിന് വിധേയനാവുകയും പി പി ഇ ധരിക്കുകയും വേണം. എന്നാലും തങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക് ഹസ്തദാനം നല്‍കുവാനും ഊഷ്മളമായ സ്പര്‍ശനത്തിലൂടെ സ്നേഹം പകരുവാനും സാധിക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category