kz´wteJI³
കണ്ണൂര്‍: മുന്നണിയിലെ സീറ്റു വിഭജനത്തില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുമ്പോഴും ഇടതു മുന്നണി പ്രചരണച്ചൂടിലേക്ക് നീങ്ങുന്നു. ഇന്ന് മുഖ്യമന്ത്രിയുടെ മണ്ഡലമായി ധര്‍മടത്തു വച്ചാകും എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പു പ്രചരണത്തിന് തുടക്കമാകുക. ഡോളര്‍ കടത്തിലെ കസ്റ്റംസ് കേസിന്റെ പശ്ചാത്തലത്തില്‍ കണ്ണൂരിലെത്തുന്ന മുഖ്യമന്ത്രിക്ക് വന്‍ സ്വീകരണം ഒരിക്കാനാണ് ആലോചന. റെഡ് വാളരണ്ടിയര് മാര്‍ച്ച് അടക്കമുണ്ടാകും. 'പടയൊരുക്കം' എന്നാണു പ്രചാരണത്തിനു പേരിട്ടിരിക്കുന്നത്.
ഇന്നു 3ന് മുഖ്യമന്ത്രി പിണറായി വിജയന് കണ്ണൂര്‍ വിമാനത്താവളത്തില്‍ എത്തുന്നതോടെ എല്‍ഡിഎഫിന്റെ സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കമാകും. മുഖ്യമന്ത്രിയെ ബാന്‍ഡ് വാദ്യത്തിന്റെയും വാഹനങ്ങളുടെയും അകമ്പടിയോടെ ധര്‍മടം മണ്ഡലത്തിലെ പിണറായിയിലേക്ക് ആനയിക്കും. 5നു പിണറായി കണ്വന്ഷന് സെന്ററില്‍ സമ്മേളനം നടക്കും. നിയമസഭാ തിരഞ്ഞെടുപ്പിന്റെ 'പടയൊരുക്ക'ത്തിനുള്ള ആദ്യ സമ്മേളനമായിരിക്കും ഇത്.
10 മുതല്‍ 16 വരെ ധര്‍മടം നിയോജക മണ്ഡലത്തിലെ 164 ബൂത്തുകളിലെ 46 കേന്ദ്രങ്ങളില്‍ പിണറായി വിജയന് പങ്കെടുക്കും. ദിവസവും രാവിലെ 10 ന് ആരംഭിക്കുന്ന പരിപാടി വൈകിട്ട് 5.15ന് അവസാനിക്കും. 10നു രാവിലെ 10നു ചെമ്പിലോട് നിന്നാണ് ഒരാഴ്ച നീളുന്ന പ്രചാരണം ആരംഭിക്കുക. 11നു 4നു മമ്പറത്തു നടക്കുന്ന ധര്‍മടം നിയോജക മണ്ഡലം എല്‍ഡിഎഫ് കണ്‍വന്‍ഷനില്‍ ഇ.പി.ജയരാജന് ഉള്‍പ്പെടെ സംസ്ഥാനത്തെ ഇടതു മുന്നണി നേതാക്കളും പങ്കെടുക്കും.
അതേസമയം ഇടതുമുന്നണിയില്‍ കീറാമുട്ടിയായി ചങ്ങനാശ്ശേരി ഇപ്പോും നിലനില്‍ക്കുകയാണ്. സീറ്റിലുള്ള സമവായ ചര്‍ച്ചകള്‍ ഇന്നത്തെ എല്‍ഡിഎഫ് യോഗത്തിലും എങ്ങും എത്തിയില്ല. ചങ്ങനാശ്ശേരി വിട്ടുനല്‍കാന്‍ കഴിയില്ലെന്ന് അവസാന ഘട്ട ഉഭയകക്ഷി ചര്‍ച്ചയിലും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന് നിലപാട് കടുപ്പിച്ചു. സിപിഐയ്ക്ക് പുറമെ ജോസ് കെ മാണിയും ജനാധിപത്യകേരള കോണ്‍ഗ്രസുമാണ് ചങ്ങനാശ്ശേരിക്കായി അവകാശവാദം ഉന്നയിച്ചിരിക്കുന്നത്.
കോട്ടയത്തെ കാഞ്ഞിരപ്പള്ളി സീറ്റ് ഉള്‍പ്പെടെ നാല് സീറ്റുകള്‍ വിട്ട് നല്കിയപ്പോള് പകരം ചങ്ങനാശ്ശേരി സീറ്റ് വേണമെന്നായിരുന്നു സിപിഐയുടെ ആവശ്യം. എന്നാല്‍ ഈ സീറ്റിനായി സിപിഐയ്ക്ക് പിറകെ കേരള കോണ്‍ഗ്രസ് എമ്മും, ജനാധിപത്യ കേരള കോണ്‍ഗ്രസും രംഗത്ത് എത്തിയതോടെ സിപിഐഎം വെട്ടിലായി. ചങ്ങനാശ്ശേരി കേരള കോണ്‍ഗ്രസ് എമ്മിന് നല്‍കാനുള്ള സിപിഎം നീക്കവും ഇതോടെ പാളി. കാഞ്ഞിരപ്പള്ളി വിട്ട് നല്‍കുന്നതോടെ കോട്ടയം ജില്ലയില്‍ ഒരു സീറ്റായി ചുരുങ്ങുമെന്ന് ഉറപ്പായ സിപിഐ വിട്ടുവീഴ്ച്ചക്ക് തയ്യാറല്ല. ചങ്ങനാശ്ശേരിക്ക് പകരം പൂഞ്ഞാര്‍ എന്ന സിപിഐഎം ഓഫറും സിപിഐ തള്ളി.
സിപിഐ നിലപാട് മാറ്റാത്ത സാഹചര്യത്തില്‍ ഇനി ജോസ് കെ മാണിയുമായി ചര്‍ച്ച ചെയ്ത് സമവായം ഉണ്ടാക്കാനാകും സിപിഐഎം ശ്രമിക്കുക. ചങ്ങനാശ്ശേരിയില്‍ ജോസ് കെ മാണി വിട്ടുവീഴ്ച്ച ചെയ്യുമെന്ന പ്രതീക്ഷയിലാണ് സിപിഐഎം. സീറ്റ് വിഭജനത്തിലെ തര്‍ക്കത്തിന് പിന്നാലെ എല്‍ഡിഎഫ് യോഗത്തില്‍ പങ്കെടുക്കാതെ എല്‍ജെഡി നേതാക്കളായ എംവി ശ്രേയാംസ് കുമാറും ഷേക്ക് പി ഹാരിസും മാറിനിന്നിരുന്നു. നാല് സീറ്റുകള്‍ വേണമെന്ന ആവശ്യം തള്ളിയതില്‍ പ്രതിഷേധിച്ചാണ് ഇരുവരും യോഗത്തില്‍ നിന്ന് വിട്ടുനിന്നത്. ഷേക്ക് പി ഹാരിസിന് മത്സരിക്കാന്‍ അമ്പലപ്പുഴ, കായംകുളം എന്നിവയില്‍ ഒന്ന് നല്‍കണമെന്ന് എല്‍ജെഡി ആവശ്യപ്പെട്ടിരുന്നു.
എല്‍ജെഡിക്കും ജനതാദള്‍ എസിനും മൂന്നു സീറ്റുകള്‍ വീതം നല്‍കാനാണ് എല്‍ഡിഎഫ് യോഗത്തിലെ തീരുമാനം. വടകര, കല്‍പ്പറ്റ കൂത്തുപറമ്പ് എന്നീ സീറ്റുകള്‍ എല്‍ജെഡിക്കും കോവളം, തിരുവല്ല, ചിറ്റൂര്‍ എന്നിവ ജനതാദള്‍ എസിനും നല്‍കാനാണ് മുന്നണി തീരുമാനം. കോവളത്ത് നീലലോഹിതദാസ് നാടാറും ചിറ്റൂരില്‍ കെ കൃഷ്ണന്‍കുട്ടിയും തിരുവല്ലയില്‍ മാത്യു ടി തോമസുമാണ് മത്സരിക്കുക.
എല്‍ഡിഎഫ് സീറ്റ് വിഭജനത്തില്‍ അതൃപ്തിയറിയിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസും കഴിഞ്ഞദിവസം രംഗത്തെത്തിയിരുന്നു. ചങ്ങനാശ്ശേരി സീറ്റ് നിഷേധിച്ചത് ഖേദകരമാണെന്ന് ജനാധിപത്യ കേരള കോണ്‍ഗ്രസ് ചെയര്മാന് ഡോ. കെ സി ജോസഫ് പറഞ്ഞു. ജോസ് കെ മാണിക്ക് ചങ്ങനാശ്ശേരി സീറ്റ് കൊടുക്കുന്നത് തെറ്റാണ്. എന്നാല്‍ ഇതിന്റെ പേരില്‍ ഇടതുമുന്നണി വിടില്ലെന്നും കെ സി ജോസഫ് പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam