1 GBP = 102.00 INR                       

BREAKING NEWS

മന്‍സുക് ഹിരണിനെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കേസെടുത്ത് ഭീകരവിരുദ്ധ സേന; അജ്ഞാതര്‍ക്കെതിരെ കേസെടുത്തതു കൊലപാതകം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ക്ക്: അംബാനിയുടെ വസതിക്കു മുന്നില്‍ സ്ഫോടകവസ്തുക്കളുമായി കണ്ട വാഹന ഉടമ മരിച്ച സംഭവത്തില്‍ അന്വേഷണം

Britishmalayali
kz´wteJI³

മുംബൈ: മുകേഷ് അംബാനിയുടെ വസതിക്കു മുന്നില്‍ സ്ഫോടക വസ്തുക്കള്‍ നിറച്ച വാഹനവുമായി വന്ന വാഹനത്തിന്റെ ഉടമ മന്‍സുക് ഹിരണിനെ കടലിടുക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭീകരവിരുദ്ധ സേന (എടിഎസ്) കൊലപാതം, കുറ്റകരമായ ഗൂഢാലോചന, തെളിവു നശിപ്പിക്കാന്‍ ശ്രമം എന്നീ കുറ്റങ്ങള്‍ക്ക് അജ്ഞാതര്‍ക്കെതിരെ കേസെടുത്തു. കൊല്ലപ്പെട്ട ഹിരണിന്റെ ഭാര്യ നല്‍കിയ പരാതിയിലാണ് ഭീകര വിരുദ്ധ സേന കേസ് എടുത്തത്.

കഴിഞ്ഞ നാലിനു രാത്രി 8.30ന് താനെയിലെ സ്വന്തം ഓട്ടോമൊബീല്‍ ഷോറൂം അടച്ച് പുറത്തിറങ്ങിയ ഹിരണിന്റെ മൊബൈല്‍ ഫോണ്‍ 10.30ന് ഓഫ് ആയെന്നാണു കണ്ടെത്തല്‍. അന്വേഷണ ഉദ്യോഗസ്ഥനെന്ന പേരില്‍ താവ്ഡെ എന്നൊരാള്‍ ഫോണില്‍ വിളിച്ചതിനെത്തുടര്‍ന്ന് താനെയിലെ ഗോഡ്ബന്ദര്‍ റോഡ് മേഖലയിലേക്കു പോയ ശേഷമാണ് അദ്ദേഹത്തെക്കുറിച്ചു വിവരമില്ലാതായതെന്നു കുടുംബം പറയുന്നു. അപകടമരണത്തിനാണ് നേരത്തെ കേസുണ്ടായിരുന്നത്.

അതേസമയം, മന്‍സുക് ഹിരണ്‍ മരണത്തിനു മുമ്പ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് അയച്ച കത്ത് കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. സംസ്ഥാന സര്‍ക്കാരിനെയും അന്വേഷണ ഉദ്യോഗസ്ഥരെയും ഒരു പോലെ പ്രതിരോധത്തിലാക്കുന്ന കത്തില്‍ പൊലീസ് പീഡിപ്പിച്ചെന്നാണ് മന്‍സുക് ഹിരണി ആരോപിച്ചത്.

അന്വേഷണ ഏജന്‍സികള്‍ ആറുതവണയാണ് എന്നെ ചോദ്യം ചെയ്തത്. കാര്‍ മോഷ്ടിക്കപ്പെട്ടതാണെന്ന് പല തവണ വ്യക്തമാക്കിയതാണ്. കേസില്‍ ഇരയായ തന്നെ ആരോപണ വിധേയനായിട്ടാണ് പൊലീസും മാധ്യമങ്ങളും പരിഗണിച്ചത്. മാധ്യമങ്ങള്‍ എന്നെ വിടാതെ പിന്തുടരുന്നു. ടിവി ചാനലുകളില്‍ നിന്നുള്ള ഇടതടവില്ലാത്ത ഫോണ്‍ വിളികളില്‍ മനം മടുത്തിരിക്കുന്നു. പല തവണ പൊലീസ് പീഡനത്തിനെതിരെ പരാതി നല്‍കിയിട്ടും അധികൃതര്‍ ഗൗനിക്കുന്നില്ലെന്നും കത്തില്‍ പറയുന്നു.

ഇയാളുടെ മരണകാരണം സ്ഥിരീകരിച്ചിട്ടില്ല. മാര്‍ച്ച് രണ്ടാം തീയതിയാണ് പൊലീസ് പീഡനത്തില്‍ നിന്ന് സംരക്ഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ആഭ്യന്തര മന്ത്രി അനില്‍ ദേശ്മുഖ്, മുംബൈ പൊലീസ് കമ്മിഷണര്‍ എന്നിവര്‍ക്കു മന്‍സുക് കത്തയച്ചത്.

അതേ സമയം കാറിന്റെ യഥാര്‍ഥ ഉടമ മന്‍സുക് അല്ലെന്നും ഇന്റീരിയര്‍ ജോലികള്‍ക്കായി ഉടമ അദ്ദേഹത്തെ ഏല്‍പിച്ചതാണെന്നും മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനില്‍ ദേശ്മുഖ് വെളിപ്പെടുത്തിയതോടെയാണ് കേസില്‍ ദുരൂഹതയേറിയത്. ഇതിനു തൊട്ടുപിന്നാലെയാണ് മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്ക് മന്‍സുക് അയച്ച കത്ത് പുറത്തു വന്നത്. അന്വേഷണ സംഘത്തിനും മാധ്യമങ്ങള്‍ക്കും എതിരെ അതിഗുരുതരമായ ആരോപണങ്ങളാണ് കത്തില്‍ മന്‍സുക് ഉന്നയിച്ചിരിക്കുന്നത്.

കഴിഞ്ഞമാസം 25നു രാത്രിയാണ് 20 ജലറ്റിന്‍ സ്റ്റിക്കുകളും അംബാനിക്കെതിരെ ഭീഷണിക്കത്തും സഹിതം കാര്‍ കണ്ടെത്തിയത്. തുടര്‍ന്ന്, മോഷണം പോയ തന്റെ കാറാണിതെന്ന് അറിയിച്ച് മന്‍സുക് രംഗത്തെത്തി. കാര്‍ കാണാനില്ലെന്നു പൊലീസില്‍ പരാതി നല്‍കിയതിന്റെ രേഖയും ഹാജരാക്കി.

പ്രധാന സാക്ഷിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും അന്വേഷണം എന്‍ഐഎയ്ക്കു കൈമാറണമെന്നും പ്രതിപക്ഷ നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് ആവശ്യപ്പെട്ടതോടെ സംഭവം ചൂടുപിടിച്ചു. ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സച്ചിന്‍ വാസുമായുള്ള മന്‍സുകിന്റെ ബന്ധം സംശയകരമാണെന്നും ഫഡ്‌നാവിസ് ആരോപിച്ചിരുന്നു. എന്നാല്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ ആരോപണം മുംബൈ പൊലീസ് തള്ളി. മന്‍സുക് ഹിരണുമായി അടുത്ത ബന്ധം ഉണ്ടെന്ന ആരോപണം വാസ് പൂര്‍ണമായും തള്ളാത്തത് പൊലീസിനെയും സര്‍ക്കാരിനെയും ഒരു പോലെ പ്രതിരോധത്തിലാക്കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category