1 GBP = 102.00 INR                       

BREAKING NEWS

പാലക്കാട്ടെ കോണ്‍ഗ്രസ് സിറ്റിങ് സീറ്റുകളില്‍ വെല്ലുവിളി ഉയര്‍ത്തിയ മുതിര്‍ന്ന നേതാക്കളെ തണുപ്പിച്ചു കെ സുധാകരന്റെ തന്ത്രം; കെപിസിസിയുടെ വക്താവാക്കിയതില്‍ മനംനിറഞ്ഞ് സി വി ബാലചന്ദ്രന്‍; എ വി ഗോപിനാഥിനെ ഡിഡിസി അധ്യക്ഷനാക്കി മാറ്റി പ്രശ്നം തീര്‍ത്തേക്കും; നേതൃത്വത്തിന് പത്താംതീയതി വരെ സമയം നല്‍കി ഗോപിനാഥ്

Britishmalayali
സുകേഷ്

പാലക്കാട്: പാലക്കാട്ടെ കോണ്‍ഗ്രസിന് ചങ്കിടിപ്പേറ്റി കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കലാപങ്ങള്‍ക്ക് താല്‍ക്കാലിക ശാന്തി. സംസ്ഥാന നേത്യത്വത്തിന്റെ അനുനയശ്രമങ്ങള്‍ക്ക് വഴങ്ങി രണ്ട് മുന്‍ ഡിസിസി പ്രസിഡന്റുമാരും മത്സരരംഗത്തുണ്ടാകില്ലെന്ന് പ്രഖ്യാപിച്ചു. മുന്‍ ഡിസിസി പ്രസിഡന്റും എം എല്‍ എയുമായിരുന്ന എ വി ഗോപിനാഥ് പാലക്കാട് മണ്ഡലത്തില്‍ ഷാഫി പറമ്പിലിന് എതിരേയും, മുന്‍ ഡിസിസി പ്രസിഡന്റായ സി വി ബാലചന്ദ്രന്‍ ത്യത്താലയില്‍ വി ടി ബല്‍റാമിനെതിരെ സ്വതന്ത്രനായും മത്സരിക്കുമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ജില്ലയില്‍ കോണ്‍ഗ്രസിന് വിജയപ്രതീക്ഷയുള്ള രണ്ട് സിറ്റിങ് സീറ്റുകളിലും പാര്‍ട്ടിയിലെ പ്രമുഖര്‍ തന്നെ കലാപകൊടി ഉയര്‍ത്തിയത് സംസ്ഥാനനേത്യത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്ന് ദിവസങ്ങള്‍ നീണ്ട അനുനയ ശ്രമങ്ങള്‍ക്കൊടുവിലാണ് പ്രശ്‌ന പരിഹാരമായത്.

സി വി ബാലചന്ദ്രന്‍ ത്യത്താലയിലോ, എ വി ഗോപിനാഥ് പാലക്കാടോ മത്സരിക്കില്ല. പകരം രണ്ടുപേരും മുന്നോട്ട് വെച്ച ആവശ്യങ്ങള്‍ സംസ്ഥാനനേത്യത്വം പരിഗണിക്കും,. പാലക്കാട്ടെ ഡിസിസി പ്രസിഡന്റ് വി കെ ശ്രീകണ്ഠനെ മാറ്റണമെന്നതാണ് രണ്ടുകൂട്ടരുടേയും പ്രധാന ആവശ്യം. എ വി ഗോപിനാഥ് ഇക്കാര്യം പരസ്യമായി ആവശ്യപ്പെട്ടപ്പോള്‍ സിവി ബാലചന്ദ്രന്‍ തന്നെ വന്നുകണ്ട നേതാക്കളോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

പാലക്കാട്ടെ ഡിസിസി പ്രസിഡന്റിനെ എത്രയും പെട്ടെന്ന് മാറ്റണമെന്നാണ് സംസ്ഥാന നേത്യത്വത്തോട് ഗോപിനാഥ് മുന്നോട്ടുവെച്ച പ്രധാന ആവശ്യം. ' നിലവിലെ ഡിസിസി പ്രസിന്റിനെ മാറ്റി പാര്‍ട്ടിക്ക് താല്‍പര്യമുള്ള ആരേയും നിയോഗിക്കാം, ഏത് ഗ്രൂപ്പുകാരനായാലും സ്വീകാര്യം, വിശ്വാസപൂര്‍വ്വം ഏല്‍പിച്ചാല്‍ ഡിസിസി പ്രസിഡന്റിന്റെ ചുമതല വഹിക്കാനും തയ്യാറാണെന്ന് നേത്യത്വത്തെ അറിയിച്ചതായി ഗോപിനാഥ് പറഞ്ഞു. നിയമസഭ സീറ്റിന് വേണ്ടിയാണ് ഇപ്പോള്‍ വിഷയം ഉന്നയിച്ചതെന്ന ആരോപണം ശരിയല്ല. മത്സരിക്കാനില്ലെന്ന് ഒരുമാസം മുമ്പെ പാര്‍ട്ടിയെ അറിയിച്ചിരുന്നതായും ഗോപിനാഥ് പറഞ്ഞു.

നിലവിലെ നേത്യത്വത്തില്‍ പ്രവര്‍ത്തകര്‍ അസ്വസ്ഥരാണെന്നും തിരഞ്ഞെടുപ്പിനെ നേരിടാന്‍ നേത്യമാറ്റം വേണമെന്നാണ് ആവശ്യമെന്നും നിലവില്‍ പുറത്തിറക്കിയ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിപട്ടികയില്‍ പ്രവര്‍ത്തകര്‍ക്കിടയില്‍ എതിര്‍പ്പുണ്ടെന്നും ഗോപിനാഥ് പറഞ്ഞു കഴിഞ്ഞ ദിവസം ഗോപിനാഥിന്റെ വീട്ടിലെത്തി അനുനയശ്രമങ്ങള്‍ നടത്തിയ കെ സുധാകരനോടാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഡിസിസി പ്രസിഡന്റിനെ മാറ്റുന്ന കാര്യത്തില്‍ പത്താംതീയതിക്കുള്ളില്‍ തീരുമാനം ഉണ്ടാകണമെന്നും അതുവരേയെ കാത്തിരിക്കു എന്നും ഗോപിനാഥ് പറഞ്ഞിട്ടുണ്ട്. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തിനില്‍ക്കെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകമോ എന്ന് വ്യക്തമല്ല. വി കെ ശ്രീകണ്ഠനെ മാറ്റുകയാണങ്കില്‍ പകരം എ വി ഗോപിനാഥിനെയാവും് തല്‍സ്ഥാനത്തേക്ക് പരിഗണിക്കുന്നത്.

ത്യത്താലയില്‍ വി ടി ബല്‍റാമിനെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് പറഞ്ഞ മുന്‍ ഡിസിസി പ്രസിഡന്റ് സി വി ബാലചന്ദ്രനെ കെപിസിസി വക്താവായി നിയോഗിച്ചു. കഴിഞ്ഞ ദിവസം സിവിയുടെ വീട്ടിലെത്തിയ കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഉചിതമായ സ്ഥാനം നല്‍കാമെന്ന് അറിയിച്ചിരുന്നു.സിവി ബാലചന്ദ്രനെ കെപിസിസിയുടെ ഔദോഗിക വക്താവായി മുല്ലപ്പള്ളി രാമചന്ദ്രന്‍ നിര്‍ദ്ദേശിച്ചതായി ജനറല്‍ സെക്രട്ടറി കെ പി അനില്‍കുമാര്‍ പറഞ്ഞു. തുടര്‍ന്നാണ് പുതിയ സ്ഥാനത്തേക്ക് നിയോഗിച്ചത്. പാര്‍ട്ടി തനിക്ക് നല്‍കിയ പരിഗണനയില്‍ സന്തോഷമുണ്ടെന്നും കോണ്‍ഗ്രസില്‍ സജീവമായ പ്രവര്‍ത്തനം തുടരുമെന്നും സി വി ബാലചന്ദ്രന്‍ പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category