ഹാരിയുടെയും മേഗന്റെയും അഭിമുഖത്തെ കുറിച്ചുള്ള വാര്‍ത്തകള്‍ പുറത്തുവന്നപ്പോള്‍, അതിന് വലിയ പ്രാധാന്യം നല്‍കാതെ അവഗണിക്കാനായിരുന്നു രാജകുടുംബം ആദ്യം തീരുമാനിച്ചത്. കോമണ്‍വെല്‍ത്ത് പരിപാടിയിലായിരിക്കും അവര്‍ കൂടുതല്‍ ശദ്ധിക്കുക എന്ന് ഇന്നലെ കൊട്ടാരം വൃത്തങ്ങള്‍ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. എന്നാല്‍, അഭിമുഖം പുറത്തുവന്നതോടെ കാര്യങ്ങള്‍ ആകെ മാറിയിരിക്കുകയാണ്. രാജകൊട്ടാരത്തിനു മേല്‍ അശനിപാതം പോലെ പതിക്കുന്ന ആരോപണങ്ങളായിരുന്നു അഭിമുഖത്തില്‍ ഹാരിയും മേഗനും ഉയര്‍ത്തിയത്.
ഓപ്ര വിന്ഫ്രിക്ക് നല്കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞ കാര്യങ്ങളൊട് എങ്ങനെ പ്രതികരിക്കണം എന്നതിനെ കുറിച്ച് ആലോചിക്കുവാന്‍ രാജ്ഞിയും, ചാള്‍സ് രാജകുമാരനും, വില്യം രാജകുമാരനും അടിയന്തരമായി യോഗം ചേര്‍ന്നു. തന്റെ സ്വന്തം കുടുംബത്തിനെതിരെ ഹാരി ഇപ്പോള്‍ അമര്ത്തിയിരിക്കുന്നത് ന്യുക്ലിയര്‍ ബട്ടണ്‍ ആണെന്നാണ് കൊട്ടാരത്തിലെ ചിലര്‍ പറയുന്നത്. അതുകൊണ്ടുതന്നെ കൊട്ടാരം ആകെ ആശങ്കയിലാണെന്നും അവര്‍ പറയുന്നു.
ബക്കിംഗ്ഹാം പാലസിനെ അറിയിക്കാതെ ഒരു ടിവി അഭിമുഖത്തില്‍ ഹാരിയും മേഗനും പങ്കെടുത്തു എന്ന വാര്‍ത്ത പുറത്തുവന്നപ്പോള്‍ തന്നെ ചില വിവാദ പരാമര്‍ശങ്ങള്‍ ഉണ്ടാകുമെന്ന് രാജകുടുംബം പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ വംശീയ വിദ്വേഷം പോലുള്ള ഗുരുതരമായ ആരോപണങ്ങള്‍ ഉണ്ടാകുമെന്ന് അവര്‍ സ്വപ്നം പോലും കണ്ടിരുന്നില്ല എന്നതാണ് വാസ്തവം. ഇന്നലെ അമേരിക്കയില്‍ സംപ്രേക്ഷണം ചെയ്ത അഭിമുഖം അപ്പോള്‍ തന്നെ ഒരു വീഡിയോ ലിങ്ക് വഴി കൊട്ടാരത്തിലെ ആളുകള്‍ കാണുന്നുണ്ടായിരുന്നു. ബ്രിട്ടീഷ സമയം വെളുപ്പിന് മൂന്നു മണിവരെ ഉറക്കമൊഴിച്ചിരുന്നായിരുന്നു ഇത് കണ്ടത്.
നേരം പുലര്‍ന്നതോടെ രാജകുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങളും മുതിര്‍ന്ന ഉദ്യോഗസ്ഥരുമെല്ലാം അടിയന്തര യോഗം ചേര്‍ന്നു. പലരും വീഡിയോ കോള്‍ വഴിയാണ് യോഗത്തില്‍ പങ്കെടുത്തത്. ക്ലെയറാന്സ് ഹോമില്‍ ഉണ്ടായിരുന്ന ചാള്‍സ് രാജകുമാരനുമായി വിന്‍ഡ്സര്‍ പാലസിലിരുന്ന് രാജ്ഞി സംസാരിച്ചു. ഒപ്പം വില്യം രാജകുമാരനുമായും സംസാരിച്ചു. ഹാരിയേയും മേഗനേയും എല്ലാകാര്യങ്ങളിലും സഹായിച്ചിരുന്ന കൊട്ടാരത്തിലെ പല ജീവനക്കാര്‍ക്കും തങ്ങള്‍ ചതിക്കപ്പെട്ടു എന്ന വികാരമായിരുന്നു.
ബ്രിട്ടീഷ് രാജകുടുംബത്തെ പ്രതിസന്ധിയില്‍ ആക്കിയ ആറ് ആരോപണങ്ങള്‍
തീര്‍ത്തും വിവാദപരമായ വെളിപ്പെടുത്തലുകള്‍ നിറഞ്ഞ അഭിമുഖത്തില്‍ പറഞ്ഞ ആറു കാര്യങ്ങളാണ് കൊട്ടാരത്തിനു മേല്‍ പതിച്ച ന്യുക്ലിയര്‍ ബോംബുകളെന്നാണ് നിരീക്ഷകര്‍ വിലയിരുത്തുന്നത്. കൊട്ടാരജീവിതത്തില്‍ തങ്ങള്‍ അനുഭവിച്ച മനോവ്യഥകളും അവഗണനയും പരിഹാസങ്ങളുമെല്ലാം അവര്‍ വിവരിക്കുന്നുണ്ട്.
അതില്‍ ഏറ്റവും പ്രധാനമായ വെളിപ്പെടുത്തല്‍ മേഗന്റെ വംശീയതയുമായി ബന്ധപ്പെട്ട ചില പരാമര്‍ശങ്ങളാണ്. ഒരു ആഫ്രിക്കന്‍-അമേരിക്കന്‍ വംശജയായ മേഗന്റെ കുഞ്ഞ് ആര്‍ച്ചിയുടെ ചര്‍മ്മത്തിന്റെ നിറം എന്തായിരിക്കും എന്ന് ഹാരിയോട് ഒരു രാജകുടുംബാംഗം ചോദിച്ചു എന്നാണ് അഭിമുഖത്തില്‍ മേഗന് വെളിപ്പെടുത്തിയത്. താന്‍ ഗര്‍ഭിണിയായിരിക്കുന്ന സമയത്തായിരുന്നു ഇത്. ഇതുകൂടാതെ ഈ കുഞ്ഞിന് പദവികള്‍ ഒന്നും നല്കുകയില്ലെന്നും, രാജകുടുംബാംഗം എന്ന രീതിയിലുള്ള ആനുകൂല്യങ്ങള്‍ ലഭിക്കുകയില്ലെന്നുമൊക്കെ പറഞ്ഞതായി മേഗന് വെളിപ്പെടുത്തുന്നു. എന്നാല്‍, എലിസബത്ത് രാജ്ഞിയോ ഫിലിപ്പ് രാജകുമാരനോ അല്ല ഈ പരാമര്‍ശം നടത്തിയതെന്നും മേഗന് പറഞ്ഞു.
മറ്റൊരു വിവാദമായ വെളിപ്പെടുത്തല്‍, മേഗന് മാനസികമായി തകര്‍ന്നിരുന്ന സമയത്ത് ഒരു വിദഗ്ധന്റെ സഹായം തേടാന്‍ ആഗ്രഹിച്ചപ്പോള്‍ അതിനുള്ള അനുമതി നിഷേധിച്ചു എന്നതാണ്. ഒരു മുതിര്‍ന്ന അംഗം പറഞ്ഞത് അത്തരത്തില്‍ ചികിത്സ തേടി പോകുന്നത് രാജകുടുംബത്തിന്റെ അന്തസ്സിനു നിരക്കാത്തതാണെന്നായിരുന്നു എന്നും മേഗന് വെളിപ്പെടുത്തുന്നു. ജീവിതം മതിയായി എന്ന് തോന്നിയത് അന്നായിരുന്നു എന്നും മേഗന് പറയുന്നു. ആത്മഹത്യയെക്കുറിച്ച് ജീവിതത്തില്‍ ആദ്യമായി ചിന്തിച്ചതും അന്നായിരുന്നു എന്ന് അവര്‍ പറയുന്നു.
വിവാഹത്തലേന്ന് മേഗന്റെ ചില നടപടികള്‍ കേയ്റ്റ് രാജകുമാരിയെ കരയിച്ചു എന്ന് ചില ടാബ്ലോയ്ഡുകളില്‍ വന്ന വാര്‍ത്ത നിഷേധിച്ചുകൊണ്ട് മേഗന് പറഞ്ഞത് യഥാര്‍ത്ഥത്തില്‍ നേരെ തിരിച്ചാണ് സംഭവിച്ചതെന്നാണ്. ഫ്ളവര്‍ ഗേള്‍ ഡ്രസ്സുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ കെയ്റ്റ് നടത്തിയ ചില പരാമര്‍ശങ്ങള്‍ തന്നെ കരയിച്ചു എന്ന് മേഗന് പറയുന്നു. എന്നാല്‍, കെയ്റ്റ് പിന്നീട് ഖേദം പ്രകടിപ്പിച്ചതിനാല്‍ അതിന്റെ വിശദാംശങ്ങളിലേക്ക് പോകുന്നില്ലെന്നും അവര്‍ തുടര്‍ന്നു.
രാജ്യം ആഘോഷിച്ച രാജകീയ വിവാഹത്തിന് മൂന്നു ദിവസം മുന്‍പ് തന്നെ ഹാരിയും മെഗനും വിവാഹിതരായി എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വെളിപ്പെടുത്തല്‍. കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ കാര്‍മ്മികത്വത്തിലായിരുന്നു വിവാഹം. തങ്ങള്‍ തന്നെ നേരിട്ട് ആവശ്യപ്പെട്ട പ്രകാരമാണ് അദ്ദേഹം അത് നടത്തിതന്നതെന്നും മേഗന് പറഞ്ഞു. ആഘോഷങ്ങളും ഉത്സവങ്ങളുമെല്ലാം പുറമേ കാണിക്കാനുള്ളതാണ്. ഞങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് തികച്ചും ഞങ്ങളുടെതായ ഒരു സ്വകാര്യ നിമിഷമായിരിക്കണം എന്ന് ആഗ്രഹിച്ചിരുന്നു. അതുകൊണ്ടായിരുന്നു നേരത്തേ വിവാഹം നടത്തിയതെന്നും മേഗന് പറഞ്ഞു.
മുതിര്‍ന്ന രാജകുടുംബാംഗം എന്ന നിലയിലുള്ള ചുമതലകള്‍ വിട്ടൊഴിയാന്‍ തീരുമാനിച്ച നേരം മുതല്‍ പിതാവ് ചാള്‍സ് രാജകുമാരന് തന്നോട് സംസാരിക്കുന്നില്ല എന്ന ഹാരിയുടെ വെളിപ്പെടുത്തലാണ് മറ്റൊരു പ്രധാന കാര്യം. തീരുമാനമെടുത്തതിനു ശേഷം രാജ്ഞിയുമായി മൂന്നു തവണ സംസാരിച്ചിരുന്നതായുംഹാരി വെളിപ്പെടുത്തി. അതിലും ഗുരുതരമായ ആരോപണം, തനിക്കുള്ള സാമ്പത്തിക സഹായം രാജകുടുംബം പൂര്‍ണ്ണമായും നിര്‍ത്തിവച്ചു എന്ന് ഹാരി പറഞ്ഞതാണ് വരുമാന സ്രോതസ്സുകളൊക്കെ ഒറ്റയടിക്ക് നിര്‍ത്തലാക്കുകയായിരുന്നു. അമ്മ ഡയാനാ രാജകുമാരി ഹാരിക്കായി നീക്കിവച്ച പണം മാത്രമായിരുന്നു ബ്രിട്ടന് വിടുമ്പോള്‍ രക്ഷക്കെത്തിയത് എന്നും ഹാരി പറഞ്ഞു.
കുടുംബത്തെ മുള്‍മുനയില്‍ നിര്‍ത്തി ഒന്നും സംഭവിക്കാത്തതുപോലെ ഹാരിയും മേഗനും
ബ്രിട്ടീഷ് രാജകുടുംബത്തിന്റെ നെഞ്ചിലേക്ക് തീകോരി എറിഞ്ഞതിനുശേഷം ഒന്നും സംഭവിക്കാത്തതുപോലെ തങ്ങളുടെ സ്വകാര്യ ലോകത്ത് സന്തോഷം പങ്കുവയ്ക്കുകയാണ് ഹാരിയും മേഗനും പിന്നെ കുഞ്ഞ് ആര്‍ച്ചിയും. ഇന്നലെ വിവദമായ അഭിമുഖം സംപ്രേക്ഷണം ചെയ്ത് മണിക്കൂറുകള്‍ക്ക് ശേഷം ഹാരിയും മേഗനും ആര്ച്ചിയുമൊത്തുള്ള ചിത്രം സമൂഹ മാധ്യമങ്ങളില്‍ ഇടം പിടിച്ചു. അവരുടെ ലോസ് ഏഞ്ചല്‍സിലെ ബംഗ്ലാവിലെ പൂന്തോട്ടത്തില്‍ നിന്നുള്ളതാണ് ചിത്രം. ഹാരിയുടെയും മേഗന്റെയും സുഹൃത്തുകൂടിയായ ഫോട്ടോഗ്രാഫര്‍ മിസാന്‍ ഹാരിമാന് എടുത്തതാണ് ഈ ചിത്രം.
ഗര്‍ഭിണിയായ ഭാര്യയെ ചേര്‍ത്ത് പിടിച്ചുനില്‍ക്കുന്ന ഹാരിയുടെ ചിത്രമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. മേഗന്റെ കൈയ്യില്‍ കുഞ്ഞ് ആര്ച്ചിയുമുണ്ട്. മാറോടടുക്കിപ്പിടിച്ചിരിക്കുന്ന ആര്‍ച്ചിയുടെ മുഖം പക്ഷെ കാണാന്‍ കഴിയുകയില്ല. അന്താരാഷ്ട്ര വനിതാദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായിട്ടായിരുന്നു ഫോട്ടോഗ്രാഫര്‍ ഹാരിമാന് ഇത് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്. രണ്ടാമതും ഗര്‍ഭിണിയായ മേഗന്റെ ഫോട്ടോകള്‍ ഐ പാഡ് ഉപയോഗിച്ച് എടുത്തത് നേരത്തെ ഇയാള്‍ തന്നെ പ്രസിദ്ധീകരിച്ചിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ