1 GBP = 102.00 INR                       

BREAKING NEWS

രാജവിവാഹത്തിനു മൂന്നു ദിവസം മുമ്പേ ഹാരിയും മേഗനും താലി കെട്ടിയോ? ഹാരിയെകുറിച്ചു മേഗന്‍ ഗൂഗിള്‍ ചെയ്തില്ലേ? ബക്കിംഗ്ഹാം പാലസില്‍ അണുബോംബിട്ട് ലോസ് ഏഞ്ചല്‍സില്‍ വിശ്രമിക്കുന്ന രാജകുമാരനും ഭാര്യയും പറഞ്ഞതില്‍ ശരി ഏതൊക്കെ?

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബത്തിന്റെ പ്രതിച്ഛായ തകര്‍ക്കുന്ന വെളിപ്പെടുത്തലുകളാണ് മേഗനും ഹാരിയും നടത്തിയത്. വംശീയ വിവേചനം മുതല്‍ മാനുഷിക പരിഗണനയില്ലായ്മ വരെയുള്ള ആരോപണങ്ങള്‍ അവര്‍ ഉയര്‍ത്തിക്കഴിഞ്ഞു. എന്നാല്‍, ഇതിലൊക്കെ എത്രമാത്രം വാസ്തവമുണ്ട് എന്നത് പരിശോധിക്കേണ്ട കാര്യമാണ്. കൊട്ടാരത്തിനകത്ത് നടന്ന സംഭവങ്ങളും സംഭാഷണങ്ങളും എന്തൊക്കെയായിരുന്നു എന്ന് അറിയാന്‍ കഴിയില്ലെങ്കിലും, മേഗന്‍ പറഞ്ഞ മറ്റു പലകാര്യങ്ങളും പരിശോധിച്ച് അത് സത്യമാണോ എന്നറിയാവുന്നതേയുള്ളു.

രാജകുടുംബത്തെ കുറിച്ച് അന്വേഷിച്ചിരുന്നില്ല
അഭിമുഖത്തില്‍ മേഗന്‍ പറഞ്ഞത് തന്റെ ഭാവി ഭര്‍ത്താവിനെ കുറിച്ചോ അദ്ദേഹത്തിന്റെ കുടുംബത്തെക്കുറിച്ചോ താന്‍ അന്വേഷണങ്ങള്‍ നടത്തുകയോ, ഗൂഗിളില്‍ സേര്‍ച്ച് ചെയ്യുകയോ ചെയ്തില്ല എന്നാണ്. എന്നാല്‍, ഇവരുമായി ഏറെ അടുപ്പം പുലര്‍ത്തുന്ന ഓമിഡ് സ്‌കൊബി, കരോലിന്‍ ഡുറാന്‍ഡ് എന്നീ എഴുത്തുകാര്‍ എഴുതിയ ഹാരിയുടെയും മേഗന്റെയും കഥയായ ഫൈന്‍ഡിംഗ് ഫ്രീഡം എന്ന പുസ്തകത്തില്‍ വ്യക്തമായി പറയുന്നത് ഇരുവരും അവരുടെ ആദ്യ ഡേറ്റിംഗിന് മുന്‍പായി ഗൂഗിള്‍ സെര്‍ച്ച് ചെയ്ത് പരമാവധി വിവരങ്ങള്‍ ശേഖരിച്ചിരുന്നു എന്നാണ്. മാത്രമല്ല, രാജകുടുംബാംഗവുമായി ഡേറ്റിംഗ് നടത്തുക വഴി മേഗന് കൂടുതല്‍ ശ്രദ്ധ നേടാനാകും എന്ന് ഒരു സുഹൃത്ത് പറഞ്ഞതായും പരാമര്‍ശമുണ്ട്.

യഥാര്‍ത്ഥ വിവാഹത്തിനു മൂന്നു ദിവസം മുന്‍പേ വിവാഹം കഴിച്ചിരുന്നു
ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടത്തിനും ഇടയിലല്ലാതെ തങ്ങള്‍ ഒന്നിക്കുന്ന മുഹൂര്‍ത്തം തികച്ചും സ്വകാര്യമായിരിക്കണം എന്നാഗ്രഹമുണ്ടായിരുന്നതിനാല്‍ മൂന്നു ദിവസം മുന്‍പ് കാന്റര്‍ബറി ആര്‍ച്ച് ബിഷപ്പിന്റെ കാര്‍മ്മികത്വത്തില്‍ തങ്ങള്‍ രഹസ്യമായി വിവാഹം കഴിച്ചിരുന്നു എന്ന് മേഗന്‍ പറയുന്നു. ചര്‍ച്ച് ഓഫ് ഇംഗ്ലണ്ടിലെ ഏതൊരു വിവാഹത്തിനും കുറഞ്ഞത് രണ്ടു സാക്ഷികളെങ്കിലും ആവശ്യമാണ്. മാത്രമല്ല, വിവാഹം നടക്കുന്ന സമയത്ത് പൊതുജനങ്ങള്‍ക്ക് പള്ളിയില്‍ പ്രവേശിക്കുകയും ചെയ്യാം. വിവാഹത്തെ കുറിച്ച് എതിര്‍പ്പോ മറ്റോ ഉണ്ടെങ്കില്‍ അത് ഉന്നയിക്കുവാന്‍ അവസരമൊരുക്കുന്നതിനാണ് ഈ സൗകര്യം അനുവദിച്ചിട്ടുള്ളത്.

മാത്രമല്ല, പള്ളിയില്‍ ഒരിക്കല്‍ വിവാഹം കഴിച്ചവര്‍ക്ക് വീണ്ടും വിവാഹം കഴിക്കാന്‍ കഴിയുകയില്ല. ഒരേ ദമ്പതികള്‍ രണ്ടു തവണ പള്ളിയില്‍ വിവാഹം നടത്തി എന്നത് തീര്‍ത്തും അസാദ്ധ്യമായ കാര്യമാണെന്നാണ് സെയിന്റ് മേരീസ് പള്ളിയിലെ വികാരി റവ. ഡേവിഡ് ഗ്രീന്‍ പറയുന്നത്. ഏതായാലും ഇക്കാര്യം ആര്‍ച്ച് ബിഷപ്പാണ് സ്ഥിരീകരിക്കേണ്ടത്. അവിടെ എന്തു സംഭവിച്ചു, എന്തു സംഭവിച്ചില്ല എന്ന് അദ്ദേഹത്തിനു മാത്രമെ വെളിപ്പെടുത്താനാവു.

ആര്‍ച്ചിക്ക് രാജകുമാരന്‍ എന്ന പദവി നല്‍കാന്‍ കൂട്ടാക്കിയില്ല
കറുത്തവര്‍ഗ്ഗ പാരമ്പര്യം ഉള്ളതിനാലാണ് ആര്‍ച്ചിക്ക് രാജകുമാരന്‍ എന്ന പദവി നല്‍കാതിരുന്നതെന്ന് മേഗന്‍ ആരോപിച്ചു. എന്നാല്‍, ആ പദവിക്ക് ജന്മനാ അര്‍ഹത ആര്‍ച്ചിക്കില്ല എന്നതാണ് സത്യം. പക്ഷെ മുത്തച്ഛന്‍ ചാള്‍സ് രാജകുമാരന്‍ രാജാവായാല്‍ അത് ലഭിക്കുവാനുള്ള സാധ്യതയുണ്ട്. 1917-ല്‍ ജോര്‍ജ്ജ് അഞ്ചാമന്‍ രാജാവ് എഴുതിവച്ച നിയമപ്രകാരമാണ് രാജകുടുംബത്തിലെ പദവികളും അധികാരവും നിശ്ചയിക്കപ്പെടുന്നത്. ഇതനുസരിച്ച് ഏതൊരു രാജാവിന്റെയും പിന്‍ഗാമി മൂത്ത പുത്രനായിരിക്കും. അവര്‍ക്ക് മാത്രമേ രാജകുമാരന്‍ എന്ന പദവി ലഭിക്കുകയുള്ളു.

ഇവിടെ വില്യമിന്റെ മൂത്തമകന് മാത്രമാണ് അത് ലഭിക്കാനുള്ള അര്‍ഹത. എന്നാല്‍, ഭാവിയിലെ രാജാവിന്റെ മക്കള്‍ എന്ന പരിഗണനയില്‍ വില്യമിന്റെ എല്ലാ മക്കള്‍ക്കും രാജ്ഞിയുടെ പ്രത്യേക ഉത്തരവിലൂടെ ഈ പദവി ലഭിച്ചു. നേരത്തേ ഹാരിക്കും ഇത്തരത്തിലായിരുന്നു രാജകുമാരന്‍ എന്ന പദവി ലഭിച്ചത്. അതുപോലെ ആര്‍ച്ചിക്ക് സുരക്ഷ ലഭിക്കുകയില്ലെന്ന് കൊട്ടാരം വൃത്തങ്ങള്‍ അറിയിച്ചതായി മേഗന്‍ പറയുന്നു. എന്നാല്‍, എല്ലാ രാജകുടുംബാംഗങ്ങള്‍ക്കും സര്‍ക്കാര്‍ ചെലവിലല്ല സുരക്ഷയൊരുക്കുന്നത് എന്നതാണ് വാസ്തവം.

ഇതൊക്കെ പൊതുവായി എല്ലാവര്‍ക്കും അറിയാവുന്ന കാര്യങ്ങളാണ് അവിടെയാണ് മേഗന്‍ പറഞ്ഞതിനെ വിലയിരുത്തേണ്ടത്. ഇതില്‍ പല കാര്യങ്ങളും ഒരുപക്ഷെ മേഗന്റെ അറിവില്ലായ്മ മൂലമുണ്ടായ തെറ്റിദ്ധാരണ മൂലം പറഞ്ഞു പോയതാകാം. അല്ലെങ്കില്‍ മനപൂര്‍വ്വം രാജകുടുംബത്തിന്റെ പ്രതിച്ഛായ തകര്‍ക്കുവാന്‍ പറഞ്ഞതായിരിക്കാം. എതായാലുമിത്രയും കാര്യങ്ങളുടെ അടിസ്ഥാനത്തില്‍, മറ്റ് ആരോപണങ്ങളെ കൂടി കാണുമ്പോഴാണ് അവയില്‍ എത്രമാത്രം സത്യമുണ്ടെന്ന സംശയമുണരുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category