1 GBP = 102.00 INR                       

BREAKING NEWS

വെളിപ്പെടുത്തലുകളില്‍ പതറാതെ റോയല്‍ ഡ്യുട്ടി തുടര്‍ന്ന് കെയ്റ്റും വില്യമും; കുഞ്ഞിനെ ലാളിച്ച് അലസമായി ഹാരിയും മേഗനും; രാജ്ഞിയെ തള്ളിപ്പറയാതെ ബോറിസ് ജോണ്‍സണ്‍; ചരിത്രത്തില്‍ ഏറ്റവും അധികം പേര്‍ കണ്ട രണ്ടാമത്തെ പരിപാടിയായി വിവാദ അഭിമുഖം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് രാജകുടുംബത്തെ അക്ഷരാര്‍ത്ഥത്തില്‍ തന്നെ മുള്‍മുനയില്‍ നിര്‍ത്തിയ വിവാദ അഭിമുഖം സമ്മിശ്ര പ്രതികരണങ്ങളാണ് ബ്രിട്ടനില്‍ ഉണ്ടാക്കിയിരിക്കുന്നത്. രാജകുടുംബാംഗങ്ങളും പ്രതീക്ഷിച്ച രീതിയിലുള്ള പ്രതികരണം നല്‍കിയിട്ടില്ല. ഇതുമായി ബന്ധപ്പെട്ട ഭാവിപരിപാടികള്‍ക്കായി മുതിര്‍ന്ന കുടുംബാംഗങ്ങളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നിരുന്നു. വീഡിയോ കോണ്‍ഫറന്‍സു വഴിയും നേരിട്ടുമായി നടന്ന യോഗത്തിലെ വിശദാംശങ്ങള്‍ അറിയാന്‍ കഴിഞ്ഞിട്ടില്ല.

ആരോപണങ്ങളില്‍ പതറാതെ കെയ്റ്റും വില്യമും
കെയ്റ്റ് ഉള്‍പ്പെട്ട ഒരു സംഭവത്തിന്റെ കാര്യം മേഗന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. കണ്ണുനീരില്‍ കുതിര്‍ന്ന ആ ആരോപണം പക്ഷെ കെയ്റ്റ് രാജകുമാരിയെ തെല്ലും ബാധിച്ചതായി തോന്നുന്നില്ല. രാജകുടുംബാംഗം എന്ന നിലയിലുള്ള തന്റെ കടമകള്‍ നിര്‍വഹിച്ച് കെയ്റ്റ് തന്റെ തിരക്കുപിടിച്ച മറ്റൊരു ദിവസം കൂടി കഴിച്ചു. സമുദ്രത്തിനു കുറുകെ ഒറ്റക്ക് തുഴഞ്ഞുപോയ ഏറ്റവും പ്രായം കുറഞ്ഞ വനിതയായ ജാസ്മിന്‍ ഹാരിസണുമായുള്ള കൂടിക്കാഴ്ചയായിരുന്നു ഇന്നലെ കെയ്റ്റിന്റെ ആദ്യത്തെ പരിപാടി.

ജാസ്മിനുമായുള്ള സംഭാഷണത്തില്‍ ചിരിച്ചും തമാശകള്‍ പറഞ്ഞും ജാസ്മിനെ അഭിനന്ദിച്ചും തികച്ചും നല്ല മാനസികാവസ്ഥയിലായിരുന്നു കെയ്റ്റ്. അപവാദങ്ങളൊന്നും തീരെ ബാധിച്ചിട്ടില്ലെന്നു തന്നെ തെളിയിക്കുന്നതായിരുന്നു സമൂഹ മാധ്യമങ്ങളിലൂടെയുള്ള അവരുടെ പ്രതികരണവും. വനിതാദിനത്തെ സംബന്ധിച്ചും കോമണ്‍വെല്‍ത്ത് ദിനത്തെ സംബന്ധിച്ചും ഉള്ള പോസ്റ്റുകള്‍ അല്ലാതെ മറ്റൊന്നും അവരുടെ ഇന്‍സ്റ്റാഗ്രാമില്‍ ഇന്നലെ പോസ്റ്റ് ചെയ്തിരുന്നില്ല. വില്യം രാജകുമാരനും തന്റെ ഔദ്യോഗിക ചുമതലകളുമായി തിരക്കിലായിരുന്നു.

കുടുംബത്തില്‍ അശാന്തി പരത്തി, തങ്ങളുടെ സ്വര്‍ഗ്ഗത്തിലൊതുങ്ങി ഹാരിയും മേഗനും
വിവാദ അഭിമുഖം ചൂടുപിടിച്ച ചര്‍ച്ചകള്‍ക്ക് വഴിതെളിക്കുമ്പോള്‍ ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണാ എന്ന ഭാവമാണ് ഹാരിക്കും മേഗനും. തങ്ങളുടെ ആഡംബര വില്ലയിലെ പൂന്തോട്ടത്തില്‍ കുഞ്ഞ് ഹാരിക്കൊപ്പമായിരുന്നു അവര്‍ ദിവസം ചെലവഴിച്ചത്. ഇരുവരുടെയും സുഹൃത്ത് കൂടിയായ ഫോട്ടോഗ്രാഹര്‍ ഹാരിമാന്‍ ഇവരുടെ ചിത്രം ഇന്നലെ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരുന്നു. ഗര്‍ഭിണിയായ മേഗനെ അടക്കിപ്പിടിച്ചു നില്‍ക്കുന്ന ഹാരി, മേഗന്റെ മാറിലെ ചൂടു നുകര്‍ന്ന് കിടക്കുന്ന കുഞ്ഞ് ആര്‍ച്ചി. ഇതായിരുന്നു ആ ചിത്രം.

തങ്ങളുടെ നിലപാട് വ്യക്തമാക്കുക എന്നതു മാത്രമാണ് അഭിമുഖം കൊണ്ട് ഉദ്ദേശിക്കുന്നതെന്നും, ഇനി അതിന്റെ പുറകെയില്ലെന്നും, മുന്നോട്ടുള്ള ജീവിതം മാത്രമാണ് തങ്ങളുടെ ലക്ഷ്യമെന്നും കഴിഞ്ഞ ദിവസം ഹാരിയും മേഗനും വ്യക്തമാക്കിയിരുന്നു. അത് അക്ഷരാര്‍ത്ഥത്തില്‍ ശരിവയ്ക്കും വിധമായിരുന്നു ഇന്നലത്തെ അവരുടെ പെരുമാറ്റം. തങ്ങളുടേതായ ലോകത്ത് അവര്‍ ഭാവി സ്വപ്നങ്ങള്‍ നെയ്യുകയായിരുന്നു.

പക്ഷം പിടിക്കാതെ ബോറിസ് ജോണ്‍സണ്‍
വിവാദ അഭിമുഖത്തിലെ വംശീയ വിവേചനം നടന്നുവെന്ന ആരോപണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ലേബര്‍ പാര്‍ട്ടി ആവശ്യപ്പെടുമ്പോഴും പക്ഷം ചേരാതെ നില്‍ക്കുകയാണ് ബോറിസ് ജോണ്‍സണ്‍. അദ്ദേഹം പ്രസ്തുത അഭിമുഖം കാണുക പോലും ചെയ്തില്ലെന്നാണ് ഡൗണിംഗ് സ്ട്രീറ്റ് വക്താക്കള്‍ അറിയിച്ചത്. ഈ അഭിമുഖവുമായി ബന്ധപ്പെട്ട് പത്രസമ്മേളനത്തില്‍ ഉയര്‍ന്നു വന്ന ചോദ്യങ്ങള്‍ക്ക് അദ്ദേഹം ഉത്തരം നല്‍കാന്‍ വിസമ്മതിക്കുകയും ചെയ്തു. രാജ്ഞിയോട് തനിക്ക് ബഹുമാനമുണ്ടെന്നും, കോമണ്‍വെല്‍ത്ത് ഏകീകരണത്തില്‍ അവര്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്നും ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.

കഴിഞ്ഞ കുറേ കാലങ്ങളായി താന്‍ രാജകുടുംബത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയാറുണ്ടായിരുന്നില്ല എന്നും, ഇപ്പോള്‍ അതില്‍ നിന്നും ഒരു മാറ്റം ഉണ്ടാകേണ്ട സാഹചര്യം ഇല്ലെന്നും അദ്ദേഹം പറഞ്ഞു. രാജകുടുംബത്തിന്റെ കാര്യങ്ങളില്‍ അഭിപ്രായം പറയാതിരിക്കുക എന്നതാണ് ഒരു നല്ല പ്രധാനമന്ത്രി ചെയ്യേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അതേസമയം, ക്ലൈമറ്റ് മിനിസ്റ്റര്‍ ലോരേഡ് ഗോള്‍ഡ്സ്മിത്ത്, ഹാരി സ്വന്തം കുടുംബം തകര്‍ക്കുകയാണെന്ന് ട്വീറ്റ് ചെയ്തിരുന്നു.

രാജകുടുംബത്തില്‍ നടക്കുന്ന കാര്യങ്ങളില്‍ അതീവ ദുഃഖമുണ്ടെന്നറിയിച്ച ലേബര്‍ നേതാവ് കീര്‍, പക്ഷെ മേഗന്‍ ഉന്നയിച്ച വംശീയ വിവേചനം, മാനസിക ആരോഗ്യം തുടങ്ങിയ കാര്യങ്ങള്‍ അതീവ ഗുരുതരമാണെന്ന് ചൂണ്ടിക്കാട്ടി. ഈ നൂറ്റാണ്ടിലും ബ്രിട്ടനില്‍ നിരവധി പേര്‍ വംശീയ വിവേചനം അനുഭവിക്കുന്നു എന്നാണ് ഈ ആരോപണം തെളിയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ അത് ഗൗരവമായി എടുക്കണം. ഇത് രാജകുടുംബത്തിലെ പ്രശ്നം മാത്രമായി എടുക്കരുതെന്നും ഇതിനെ കുറിച്ച് അന്വേഷണം വേണമെന്നും അദ്ദെഹം ആവശ്യപ്പെട്ടു.

അഭിമുഖം കണ്ടത് 17 ദശലക്ഷം പേര്‍
പരിണാമങ്ങളും അനന്തരഫലങ്ങളും എന്തൊക്കെയായാലും, ഓപ്ര വിന്‍ഫ്രിയുടെ അഭിമുഖം ലോക ടെലിവിഷന്‍ ചരിത്രത്തില്‍ തന്നെ ഇടം നേടി. ഇന്നലെ സംപ്രേക്ഷണം ചെയ്ത ഈ അഭിമുഖം കണ്ടത് 17 മില്ല്യണ്‍ ആളുകളാണ്. ഏകദേശം 7 മില്ല്യണ്‍ ഡോളറിനും 9 മില്ല്യണ്‍ ഡോളറിനും ഇടയിലൊരു തുക നല്‍കിയാണ് സി ബി എസ് ഇതിന്റെ അവകാശം വിന്‍ഫ്രിയുടെ ഉടമസ്ഥതയിലുള്ള ഹാര്‍പോ പ്രൊഡക്ഷന്‍സില്‍ നിന്നും വാങ്ങിയത്. എന്നാല്‍, ഈ അഭിമുഖത്തിനായി ഹാരിയും മേഗനും ഒരു സാമ്പത്തിക സഹായവും സ്വീകരിച്ചിട്ടില്ലെന്ന് ഓപ്ര വിന്‍ഫ്രി വ്യക്തമാക്കിയിരുന്നു.

പ്രാഥമിക വിവരങ്ങള്‍ അനുസരിച്ച് അമേരിക്കയില്‍ 17.1 മില്യണ്‍ ആളുകളാണ് ഈ പരിപാടി കണ്ടത്. കായിക മത്സരങ്ങള്‍ ഒഴിച്ചുള്ള പരിപാടികളില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ ആളുകള്‍ കാണുന്ന രണ്ടാമത്തെ പരിപാടിയാണിത്. ക്യുന്‍ ലത്തീഫയുടെ പുതിയ നാടകത്തിന്റെ പ്രീമിയര്‍ ഫെബ്രുവരിയില്‍ സംപ്രേക്ഷണം ചെയ്തപ്പോള്‍ 20.4 മില്ല്യണ്‍ ആളുകളായിരുന്നു അത് കണ്ടത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category