kz´wteJI³
പറവൂര്‍: പെരുമ്പാവൂരില്‍ വീട്ടമ്മയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അസം സ്വദേശിക്ക് വിചാരണ കോടതി വധശിക്ഷ വധിച്ചു. പുത്തന്‍വേലിക്കരയില്‍ താമസിച്ചിരുന്ന വീട്ടമ്മയെ കൊന്ന കേസില പ്രതി മപരിമള് സാഹു (മുന്ന-26) വിനെയാണ് കോടതി മരണം വരെ തൂക്കിക്കൊല്ലാന്‍ ഉത്തരവിട്ടത്. ഇതിനു പുറമേ കൊലപാതകത്തിനു ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും തെളിവു നശിപ്പിച്ചതിനു 3 വര്‍ഷം തടവും 10,000 രൂപ പിഴയും വീട്ടില്‍ അതിക്രമിച്ചു കടന്നതിനു 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്. കൊല്ലപ്പെട്ട വീട്ടമ്മയുടെ മകനു 2,20,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്നും പറവൂര്‍ അഡീ. സെഷന്‍സ് കോടതി ജഡ്ജി മുരളിഗോപാല്‍ പണ്ടാല വിധിച്ചു.
2018 മാര്‍ച്ച് 18നു രാത്രി 11.45നും 1.35നും മധ്യേയാണു മോളി എന്ന 61 വയസ്സുള്ള വീട്ടമ്മ കൊല്ലപ്പെട്ടത്. കോഴിക്കടയിലെ ഡ്രൈവറായിരുന്ന പരിമള്‍ സാഹു, വീട്ടമ്മയുടെ പുരയിടത്തിലെ വാടകക്കെട്ടിടത്തിലാണു താമസിച്ചിരുന്നത്. ഭിന്നശേഷിക്കാരനായ മകനൊപ്പം താമസിച്ചിരുന്ന വീട്ടമ്മയുടെ വിശ്വസ്തനായിരുന്നു പരിമള്‍. കഴുത്തില്‍ കുരുക്കിട്ടും തലയിലും കഴുത്തിലും ആഴത്തില്‍ മുറിവുണ്ടാക്കിയുമാണു കൊല നടത്തിയത്. കൊലപാതകം പുറത്തറിഞ്ഞു മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതിയെ പൊലീസ് പിടികൂടിയിരുന്നു.
ആലുവ എസിപി സുജിത്ത് ദാസ്, വടക്കേക്കര ഇന്‍സ്പെക്ടര്‍ എം.കെ.മുരളി എന്നിവരുടെ നേതൃത്വത്തിലാണു കേസ് അന്വേഷിച്ചു കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി പി.ശ്രീറാം, എം.ബി.ഷാജി, ജ്യോതി അനില്‍കുമാര്‍, കെ.കെ.സാജിത എന്നിവര്‍ ഹാജരായി. പീഡനശ്രമത്തിനിടെയാണു കൊല നടന്നതെന്നു പൊലീസ് കണ്ടെത്തിയിരുന്നു. ചോദ്യം ചെയ്യലില്‍ മുന്ന കുറ്റം സമ്മതിച്ചു. മോളിയുടെ കഴുത്തില്‍ കുരുക്കിട്ടാണു കൊലപ്പെടുത്തിയത്. തലയിലും കഴുത്തിലും ആഴത്തില്‍ മുറിവുണ്ട്. പ്രതിരോധിക്കുന്നതിനിടയില്‍ പ്രതിയുടെ ദേഹത്ത് മോളി കടിച്ചിട്ടുണ്ട്.
ഉറങ്ങിക്കിടന്ന മോളിയെ പുലര്‍ച്ചെ ഒന്നരയോടെ പ്രതി കോളിങ് ബെല്‍ അടിച്ച് ഉണര്‍ത്തുകയായിരുന്നു. ബെല്‍ അടിക്കുന്നതിനു മുന്‍പു വീടിനു മുന്നിലെ ബള്‍ബ് ഇയാള്‍ ഊരിമാറ്റി. മോളി വാതില്‍ തുറന്നപ്പോള്‍ ബലംപ്രയോഗിച്ച് അകത്തു കടന്നാണു കൊല നടത്തിയത്. വീടിന്റെ പല മുറികളിലും രക്തം വീണിരുന്നു. പ്രാര്‍ത്ഥനാമുറിയില്‍ നിന്നു കിടപ്പുമുറിയിലേക്കു വലിച്ചിഴച്ച പാടുണ്ട്. കൊലയ്ക്കുശേഷം മുറി പൂട്ടിയാണു പ്രതി പോയത്.
സ്വര്‍ണാഭരണങ്ങള്‍ മോഷണം പോയിരുന്നില്ല. ഇതില്‍ നിന്നും ലക്ഷ്യം മോഷണമല്ലെന്ന് വ്യക്തമായിരുന്നു. രാവിലെ മോളിയുടെ മുറി പൂട്ടിയിട്ട നിലയില്‍ കണ്ട മകന് ഡെനി (അപ്പു) അയല്‍വാസികളോടു പറയുകയായിരുന്നു. അവരാണു പൊലീസിനെ അറിയിച്ചത്. ഭര്‍ത്താവ് മൂന്നര വര്‍ഷം മുന്‍പു മരിച്ചശേഷം മോളിയും ഡെനിയും മാത്രമാണു വീട്ടിലുള്ളത്. മകള്‍ എമി ഭര്‍ത്താവ് ബിജുവിനൊപ്പം സ്കോട്ലന്ഡിലാണ്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam